Sunday, October 4, 2015

"Will not cooperate with the Syro Malabar diocese until the membership issue is resolved to our full satisfaction" - KCVA


മെൽബൺ: 1700 വർഷത്തെ കുടിയേറ്റ പാരബര്യയമുള്ള ക്നാനായ ജനതയുടെ ഈ തലമുറയുടെ വാഹകർ കംഗാരുക്കളുടെ നാട്ടിലും പടയോട്ടം തുടങ്ങിയിട്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു. 13 വർഷമായി ഒരുമയോടെ സമുദായംഗങ്ങളെ മുഴുവൻ പാരമ്പര്യധിഷ്ടിതമായി വളർത്തുവാനായി സ്ഥാപിതമായ KCVA എന്ന പ്രസഥാനം ഓസ്ട്രേലിയയിൽ തുടങ്ങിയിട്ടു. ഈ കാലയളിവിൽ തന്നെ ഒരു ക്നാനായ മിഷനും ഓസ്ട്രേലിയയിൽ സ്ഥാപിതമായി. പക്ഷെ പിന്നിട്ട വഴികളിലെ സമാധാന രേഖകൾ മായിച്ചു കളയുവാനായി സ്ഥാപിക്കപ്പെട്ടതോ എന്നു സംശയിക്കേണ്ട രീതിയിലായിരുന്നു ക്നാനായ മിഷന്റെ പിന്നീടുള്ള പ്രവർത്തനം. ക്നാനായ മക്കൾ രണ്ട് കൈയും നീട്ടി സീകരിക്കും എന്നുറപ്പുണ്ടായിരുന്ന മിഷന്റെ അവതരണ ശൈയിലിതന്നെ പക്ഷേ ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള നാളുകളിലെ മിഷന്റെയും പ്രത്യകിച്ചു അതിന്റെ ചാപ്ലയിൻആയിട്ടുള്ള സ്റ്റീഫൻ കണ്ടാരപള്ളി അച്ഛന്റെയും പ്രവർത്തനങ്ങൾ ക്നാനായ മക്കളുടെ ഹൃദയങ്ങളിൽ മുറിപ്പാടുണ്ടാക്കുന്നവ ആയിരുന്നു. പലകുറി തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുവാനായി ആപേക്ഷിച്ചെങ്കിലും എല്ലാം അവഗണിച്ചുകൊണ്ട്, ഏതാനും ചില ആളുകളുമായി കൂട്ടുപിടിച്ച്, സ്റ്റീഫൻ അച്ചൻ ഇടവകജനങ്ങളെ വെല്ലുവിളിക്കുകയും, ഇഷ്ടവഴികളിലൂടെ സഞ്ചരിക്കുകയുമാണ് ഉണ്ടായത്. ഏകദേശം ഇരുനൂറ്റമ്പതോളം കുടുംബങ്ങളുള്ള ഓസ്ടൃലിയൻ ക്നാനായ കൂട്ടായ്മയിൽ നിന്നും കേവലം 20 കുടുംബങ്ങളാണ് ഇഅടവക വൈദികന്റെ കൂടെ നില്ക്കുന്നത്. ബാക്കിയുള്ള ഇരുനൂറിൽ പരം കുടുംബങ്ങളാണ് KCVA എന്ന പ്രസ്ഥാനത്തിന്റെ കൂടെ നില്ക്കുന്നത്.
മിഷൻ പൊതുയോഗത്തിന്റെ തീരുമാനങ്ങളെപ്പോലും കാറ്റിൽ പറത്തിക്കൊണ്ട്, ജനാധിപത്യം ഓസ്ട്രേലിയൻ ഭൂഗണ്ഡത്തിന്റെ അവകാശമാണെന്ന സത്യം മറന്നുകൊണ്ട്, ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ടും, ഭിന്നിപ്പിച്ച് ഭരിച്ചുകൊണ്ടുമുള്ള സ്റ്റീഫൻ അച്ഛന്റ്റെ പ്രവർത്തനങ്ങൾ മെൽബണിലെ ക്നാനായ സമുദായത്തിന്റ്റെ അടിത്തറ ഇളക്കി. പ്രശ്ന പരിഹാരത്തിനായി നടത്തിയ ചർച്ചകൾ എല്ലാം അച്ഛന്റ്റെ പിടിവാശിമൂലം പരാജയപ്പെട്ടു. ക്നാനായക്കാരെ മുഴുവൻ ഒരുകുടക്കീഴിൽ കൊണ്ടുവന്നു പ്രശ്നപരിഹാരമുണ്ടാക്കുവാൻ നേതൃത്യം കൊടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവുമായുള്ള ചർച്ചയും ഇപ്പോൾ ഒരു പരാജയമായിത്തീർന്നിരിക്കുന്നു. ക്നാനായക്കാരുടെ കാനാൻ ദേശമായിക്കൊണ്ടിരുന്ന ഈ കംഗാരുക്കളുടെ നാട്ടിൽ ഒരുമിച്ചു ജീവിക്കുക ഒന്നായി മുന്നേറുക എന്ന ക്നാനായക്കരുടെ സ്വപ്നം കരിന്തിരി കത്തി അണയുകയാണ്. ഇതിൽ പ്രതിക്ഷേതിച്ചുകൊണ്ടും, ഇതിനുകാരണക്കാരനായ സ്റ്റീഫൻ കണ്ടാരപള്ളി അച്ചനെ ക്നാനായ മക്കൾ പ്രതിഷേധം അറിയുക്കുന്നതിനുമായി  2015 ഒക്ടോബർ മൂന്നാം തീയതി, ശനിയാഴ്ച്ച ഒത്തുചേരുന്നു. രാവിലെ 9. 30am മുതൽ 5.00pm വരെ നിരാഹാര സമരവും, മുഖം മൂടിക്കെട്ടിയുള്ള പ്രതിക്ഷേതവും സ്റ്റീഫൻ അച്ചൻ വികാരിയായുള്ള ക്ലേറ്റൻ പള്ളിക്കു മുന്നിൽ നടത്തപ്പെടുന്നു. ക്നാനായ തനിമയും പാരബര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും, പ്രശ്നങ്ങൾ പരിഹരിച്ച് ഒന്നായി മുന്നോട്ടുപോകണമെന്നും ആഗ്രഹിക്കുന്ന എല്ലാ ക്നാനായക്കാരേയും, പ്രസ്തുതപ്രതിക്ഷേത പരിപാടികളിലേക്ക് സ്വാഗതം ചെയ്തുക്കൊള്ളുന്നു. 

No comments:

Post a Comment

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.