Monday, October 26, 2015

ലോകം മുഴുവനുമുള്ള എല്ലാ ഫൊറോന പള്ളികളും രൂപത ആക്കിയാലും ക്നാനായർക്ക് സോയംഭരണ രൂപതകൾ ഒന്നും തരില്ലന്നുമാത്രം. സിറോ മലബാർ സിനോട്ഇന് എന്താ ക്നനായരോട് ഇത്ര ചൊറിച്ചിൽ?

സഭയോട്   ചേർന്ന്   നിൽക്കണമെന്ന്    കേൾക്കുമ്പോൾ   ഏതൊരു   മതവിശ്വാസിയും   കോൾമയിർ   കൊണ്ട്   അത്   ശരിയാണന്നും   അങ്ങനെതന്നെ   ആവണമെന്നും    അപ്പോൾ    നിശ്ചയിച്ച്   ഉറപ്പിക്കും;   പ്രത്യേകിച്ചും   വി.  ബലികൾക്കിടെ   തിരുവസ്ത്രത്തിൽ   നിന്നാവുമ്പോൾ.    അതുപോലെ   ദൈവത്തിനു   ചില    പദ്ധതികൾ   ഉണ്ടെന്നും.   ഇതു   തന്നെയാണ്    ചില മുസ്ലീംസഹോദരങ്ങളുടെ    വിശുദ്ധയുദ്ധമെന്ന    ജിഹാദ്.   ഒരു    മതവിഭാഗത്തിൽ    വിശ്വസിച്ചില്ലങ്കിൽ   അയാൾക്കുമുൻപേ   അയാളുടെ   കുടുംബാഗങ്ങൾ   വളരെ   ക്രൂരമായി    (തലയറുത്തും   വെടിവച്ചും)    വധിക്കപ്പെടുമെന്ന്   ഭീഷിണിപ്പെടുത്തുമ്പോൾ   അയാൾ   ആ    മതത്തിൽ    ചേരുവാനും   ആജ്ഞകൾ    അനുസരിക്കുവാനും    നിർബന്ധിതനാവുന്നു.

                ഓരോരുത്തരും   ഓരോ   മതവിഭാഗത്തിൽ   ജനിച്ചുവീഴുകയും    ആ   മതം   മാത്രം  ശരിയെന്നും  വിശ്വസിക്കുന്നു.   അമ്മയ്ക്കും    അപ്പനുമൊപ്പം   ആ    മതവും   സ്വന്തമെന്നു   കരുതി   വളരുന്നു.    ഒരു   മതഗ്രന്ഥവും   ഇതര  മതങ്ങൾ   തെറ്റാണന്നോ,   അവരെ   ഉപദ്രവിക്കണമെന്നൊ    പറയുന്നില്ലന്നു    മാത്രമല്ല,  അവരെ   സൗഹൃദമനോഭാവത്തോടെ   കാണണമെന്നും   പറയുമ്പോൾ   വി.  ബൈബിൾ   ശത്രുക്കളെ   സ്നേഹിക്കണമെന്നും     ആവശ്യപ്പെടുന്നു.  

               ഇനി,   ആരാണ്    സഭ?   എന്താണ്  സഭ?  എന്തിനാണ്   സഭ?   എന്താണ്   ദൈവത്തിന്റെ    പദ്ധതികൾ?   ഇതിന്റെയൊക്കെ   നിർവചനവും   അർത്ഥവും   പറയാതെ    എല്ലാം   നിഗൂഢ  രഹസ്യങ്ങളായിട്ടിരിക്കുന്നുവോ?     അഭി.    മൂലക്കാട്ടുപിതാവിന്റെ    ഓസ്ട്രേലിയായിലെ    പ്രസംഗത്തിലും   സഭയോട്   ചേർന്നുനിൽക്കണമെന്ന    ആഹ്വാനമുണ്ടായി.   മെത്രാന്മാരും
വൈദികരുമാണോ    സഭ.   അവർ   പറയുന്നതെല്ലാം   വേദവാക്യങ്ങളാണോ?   അൽമേനികൾ   എല്ലാം   അടിയാളന്മാരാണോ.   അവർ   എന്തെങ്കിലും   ചോദിക്കുന്നതും   അഭിപ്രായപ്രകടനങ്ങൾ   നടത്തുന്നതും   ദൈവഹിദത്തിനെതിരാണോ?   ആണങ്കിൽ   ഏത്   ദൈവങ്ങൾക്ക്?

            സഭകൾ     വ്യക്തിക്കും  സമൂഹത്തിനും   ഉപകാരപ്പെടണം.   സഭകൾ   ജനത്തിനെ   ഭയപ്പെടുത്താതെ   ഭയരഹിതരാക്കണം.   ദൈവങ്ങൾ   സാത്താന്മാരെപോലും   ഉപദ്രവിക്കുന്നില്ല;  ക്രിസ്തുവിനെ   പരീക്ഷിക്കുവാൻ   ചെന്ന    സാത്താനോട്   മാറിപ്പോവുവാനെ   ആവശ്യപ്പെട്ടിട്ടുള്ളു.

            സഭയോട്   ചേർന്നുനിൽക്കണമെന്നു   പറഞ്ഞാൽ    സഭാധികാരികൾ   പറയുന്നതുപോലെ    അല്മേനികൾ   അനുസരിക്കണമെന്നാണല്ലോ.  മറിച്ചല്ല;  മറിച്ചാവാനും   പാടില്ല
.   അങ്ങനെ    അനുസരിക്കുന്നതുകൊണ്ടാണ്   സ്ത്രീപീഢനങ്ങൾ    നിരവധിയായി   ഉയരുന്നത്.   സംഭവം   ആരോടും   പറയരുതെന്നുള്ളതും   അനുസരിക്കുന്നു.   അറിയാത്തിടത്തോളം   കാലം   എല്ലാം  പുണ്യം   തന്നെ.   എങ്കിലും   തനിക്കു   ശേഷമോ,  ഒപ്പമോ   മകളെ   പീഢിപ്പിച്ചാൽ   ഒരു   അമ്മയ്ക്കും   സഹിക്കുവാനാവില്ല.   അവൾ  ഒരു   സമയത്ത്   പുറത്തു   വിട്ടേ   പറ്റു.  ഇങ്ങനെ   സംഭവിച്ചാൽ   ഈ  സഭാധികരികളെ   ആളും   അർദ്ധവും   നൽകി   രക്ഷിക്കേണ്ടതും  ഈ   അൽമേനി   തന്നെ.  രക്ഷപെടുത്തുവാൻ    കൂടുതൽ   സംഭാവന   നൽകുന്നവന്റെ   വീട്ടിലായിരിക്കും   അങ്ങനെ   വരുന്നവർ  ആദ്യം   കൃഷിയിറക്കുക.   ഈയെടെ   ഒരു   ഹിന്ദു   സ്വാമി,   എതിർത്തു   നിന്ന    ഒരു   ഭക്തയോട്  പറയുകയുണ്ടായി,  തന്റെ   ഇംഗിതത്തിനു   വഴങ്ങിയില്ലങ്കിൽ   ശ്രീരാമസ്വാമി   കോപിക്കുമെന്ന്.

              കാനഡായിൽ    പുതിയ   രൂപത   അനുവദിച്ചു.  UK - യിലും  മറ്റു   യൂറോപ്യൻ   രാജ്യങ്ങളിലും   സീറോ   മലബാറിന്   പുതിയ   രൂപതകൾ   ഉടനെ   ഉണ്ടാവുമെന്ന്   മാർ   ജോർജ്   ആലഞ്ചേരി    പ്രഖ്യപിച്ചു.   ലോകം   മുഴുവനുമുള്ള   എല്ലാ   ഫൊറോന    പള്ളികളും   രൂപത    ആക്കിയാലും   ക്നാനായർക്ക്   രൂപതകൾ   ഒന്നും    തരില്ലന്നുമാത്രം.  ഇവർക്കെന്തേ   ക്നനായരോട്   ഇത്ര   ചൊറിച്ചിൽ?

                 അഭിപ്രായവിത്യാസങ്ങൾ    ഉണ്ടായാൽ   നാം   ആഗ്രഹിക്കുന്ന   ലക്ഷ്യങ്ങൾ   പിന്നോട്ട്   പോകുമെന്നും   അദ്ദേഹം    പറഞ്ഞു.   "നാം"  എന്ന   വാക്ക്   കൊണ്ട്   ആരേയാണ്   ഉദ്ദേശിക്കുന്നത്?   നാം   എന്ന   വാക്ക്    കേൾക്കുമ്പോൾ   നമ്മളും   ഉൾപ്പെടുന്നതാണന്നു    നമ്മൾ   തെറ്റിദ്ധരിക്കുന്നു.   നാം   എന്ന   വാക്കിന്റെയർത്ഥം    രാജാവ്,  സേവകൻ   എന്നാണ്.   ഇതിൽ   ഏതാണ്   അദ്ദേഹം.  അതായത്   അദ്ദേഹത്തിൻറെ    പ്ലാനും    പദ്ധതിയും    നടപ്പിൽ    വരുത്തി    ക്നാനായസമുദായത്തെ    ഉൽമൂലനം   ചെയ്യുകയാണ്    ലക്ഷ്യം.

                 അതുപോലെ    സീറോ    മലബാർ   വിശ്വാസികൾ   തർക്കങ്ങൾ   പരിഹരിച്ചുകൊണ്ട്   പരസ്പരം   സ്നേഹത്തിലും    സഹിഷ്ണതയിലും   ഒന്നുചേർന്ന്   ജീവിക്കുകയും   സഭയുമായി   ചേർന്ന്   വിശ്വാസജീവിതം    കെട്ടിപ്പെടുക്കണമെന്നും    പറഞ്ഞു.   ഇത്   ക്നാനായരെ   ഉദ്ദേശിച്ചല്ലേ   പറഞ്ഞത്.   സഭയോട്   ചേർന്ന്നിൽക്കുവാൻ   പറയുംമുൻപേ    സഭ   ചെയ്യേണ്ടത്   ചെയ്യണം.    കേരളം   വിട്ടാൽ   ക്നാനായരുടെ   സാബത്തിക   സഹകരണസഹായമില്ലാതെ   സീറോ   മലബാറിന്   പിടിച്ചു   നില്ക്കുവാൻ    ആവില്ല.   ഉദാഹരണത്തിന്    Middle  East,  Australia,   UK,  America  മുതലായ   രാജ്യങ്ങളിലെ   ക്നാനായർ   ഒരു   മാസം   സംഭാവനകൾ    കൊടുക്കാതിരുന്നാൽ    മനസ്സിലാകും   നമ്മുടെ   പങ്കാളിത്വം   സഭയോട്   എന്തുമാത്രമുണ്ടെന്നു.   അങ്ങനെ   ചെയ്‌താൽ   സഭയിലെ    രാജാക്കന്മാരായ    മെത്രാന്മാരെല്ലാം   ആകാശത്തുനിന്നും   ഭൂമിയിലേക്ക്    വരും.   അവർക്ക്    വല്ലപ്പോഴും   ഭൂമി   കാണുവാൻ   നമ്മൾ   അവസരം    കൊടുക്കേണ്ടായോ?

              ഇന്ത്യൻ   സ്വാതന്ത്ര്യത്തിനുവേണ്ടി   പോരാടിയവരെ   തല്ലിച്ചതച്ച്   ഒതുക്കുവാൻ   ബ്രിട്ടീഷുകാർ    നല്ല   കായികശേഷിയുള്ള    ഇന്ത്യാക്കാരെ    പോലീസ്സിലെടുത്തതുപോലെ    നമ്മുടെ   ക്നാനായ   വൈദികർ    വിലയ്ക്ക്    വിൽക്കപ്പെടാതിരിക്കട്ടെ.   സഭയേയും   സഭാധികാരികളെയും   ബഹുമാനിക്കണമെന്ന്   പറയുന്നവർ    അൽമേനികളേയും   സ്നേഹിക്കുവാനും    ബഹുമാനിക്കുവാനും   പഠിക്കട്ടെ.   സഭയും   സഭാധികാരികളും,   കഠിനമായ    ചൂടിനെ   മറയ്ക്കുന്ന   മേഘംപോലെ    മേഘസ്തംഭവും    ഇരുട്ടുനെ   മാറ്റുന്ന   ദീപംപോലെ    ദീപസ്തംഭവുമാകട്ടെ.  

ജോണ്‍   കരമ്യാലിൽ,
ചിക്കാഗോ.          
 

--
John Karamyalil

No comments:

Post a Comment

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.