Monday, October 5, 2015

മുലകാട്ടിൽ പിതാവ് സങ്കര മേമ്ബെര്ഷിപ് വ്യവസ്ഥ പറയാതെ മേല്ബെനിൽ ക്നാനായ സങ്കര പള്ളി ഉത്ഘടനം ചെയ്തു ....

പ്രിയപ്പെട്ട ക്നാനായ സഹോദരീ സഹോദരന്മാരെ,

ഓഷ്യാന ക്നാനായ സമൂഹം തികച്ചും വേദനാ പൂര്ണമായ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനു കാരണം ആരോപിച്ച്ച്ചു വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുന്നതിനാൾ കെ സി സി ഓ അതിന്റെ ക്നാനായ പക്ഷ നിലപാട് ഒരിക്കൽ കൂടെ നിങ്ങൾക്കു മുൻപിൽ വ്യക്തമാക്കുകയാണ്. മേല്ബെനിൽ ക്നാനായ മിഷനും ഒഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടന ആയ മേല്ബെനിലെ തന്നെ കെ സി വി എ യും തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങൾ ആണ് കെ സി വി എ യും മാത്രുസംഘടന ആയ കെ സി സി ഓ യും നാളിതുവരെ ശ്രമിച്ചിട്ടും പരിഹരിക്കാൻ സാധിക്കാതെ സ്പോടനത്മകമായ അവസ്ഥയിൽ എത്തി ചേർന്നത്.



 Endogamous അല്ലാത്ത , സീറോ മലബാർ മേല്ബെൻ രൂപതയുടെ കീഴിൽ ഉള്ള മേല്ബെൻ ക്നാനായ മിഷന്റെ കീഴിലേക്ക് 10 വര്ഷങ്ങള്ക്ക് മേലെ മേല്ബെനിൽ കെ സി വി യെ യുടെ ഭാഗമായ kcyl നെ മാറ്റുന്നതിനു എതിര് നിന്നതാണ് അടുത്ത കാലത്ത് പ്രശ്നങ്ങൾ കൂടുതൽ വലുതാകാൻ കാരണം. അസ്സോസ്സിയെഷനുകൾ അതിന്റെ യുവജന സംഘടനയെ ക്നാനായ സമുദായത്തിന്റെ അടിസ്ഥാന ശിലയായ endogamy പിന്തുടരുന്ന ഘടകത്തിൽ തന്നെ വേണമെന്ന് വാശിപിടിക്കുന്നത് നമ്മുടെ കോട്ടയം രൂപതാ പിതാക്കന്മാർക്കു ഇന്ത്യക്ക് വെളിയിൽ അജപാലന അധികാരം ഇല്ല എന്ന് അവർ തന്നെ വ്യക്തമാകിയത് കൊണ്ടാണ്. ഇവിടെയാണ് സംഘടനകളുടെ പ്രസക്തി. സംഘടനകൾക്ക് അവരുടെ തനതു ചട്ടകൂടിൽ അന്ഗത്വ വിതരണം ചെയ്യാവുന്നത് കൊണ്ട് ആണ് ഒഷ്യാനയിലെ എല്ലാ പ്രമുഖ ക്നാനായ സംഘടനകളും തന്നെ endogamy പ്രാക്ടീസ് ചെയ്യുന്നവര്ക്ക് മാത്രമായി അന്ഗത്വം പരിമിതപ്പെടുത്തി നമ്മുടെ തനതു സംസ്കാരവും പാരമ്പര്യവും ഉള്ള ഒരു പ്രത്യേക സമൂഹം എന്ന നിലയിൽ സംരക്ഷിക്കുന്നത്. ഈ അവസ്ഥ തന്നെയാണ് കേരളത്തിലെ നമ്മുടെ ക്നാനായ പള്ളികളിലും ഉള്ളത്. അതുകൊണ്ട് തന്നെയാണ് kcyl ഉം മറ്റും നമ്മുടെ നാട്ടിലെ പള്ളികളുടെ ഭാഗമായി നില്ക്കുന്നതിനെ നാം എല്ലാവരും പിന്തുണക്കുന്നതും. പക്ഷെ ഇന്ത്യക്ക് വെളിയിൽ നമുക്ക് endogamous പള്ളികളോ മിഷനുകളോ ഇല്ലാത്ത സാഹചര്യത്തിൽ നമ്മുടെ പുതു തലമുറയെ, 17 നൂറ്റാണ്ടുകളായി നാം കൈമാറി വരുന്ന മഹത്തായ പാരമ്പര്യം തുടരേണ്ട നമ്മുടെ യുവതീ യുവാക്കളെ ക്നാനായ സംഘടനകളുടെ ഭാഗമായി നിർത്തുന്നത് തന്നെയാണ് മാതൃകാപരമായി ചെയ്യേണ്ട കാര്യം. യൂറോപ്പിലും അമേരിക്കയിലും മിഡിൽ ഈസ്റ്റിലും എല്ലാം തന്നെ kcyl ക്നാനായ സംഘടനകളുടെ ഭാഗമായി തന്നെയാണ് നില്ക്കുന്നതും പ്രവർത്തിക്കുന്നതും.
ഇനി എന്ത്കൊണ്ടാണ് ഇന്ത്യക്ക് വെളിയിലുള്ള ക്നാനായ മിഷനുകളും പള്ളികളും endogamous അല്ല എന്ന് പറയുവാൻ കാരണം? ഇന്ന് ലോകത്തിൽ കോട്ടയം രൂപത മാത്രമാണ് endogamous രൂപതയായിട്ടുള്ളത്. കോട്ടയം രൂപതയുടെ അതിര് കേരളത്തിലും തമിഴ്നാടിന്റെയും കർണടകത്തിന്റെയും കുറച്ചു ഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നതിലാണ് ഇന്ത്യക്ക് വെളിയിൽ കോട്ടയം രൂപതാ അധ്യക്ഷന് അധികാരം ഇല്ല എന്ന് അദ്ദേഹം തന്നെ
പറഞ്ഞിരിക്കുന്നത്.

പുറത്തുള്ള പള്ളികളും മിഷനുകളും എല്ലാം തന്നെ അതാതു സ്ഥലങ്ങളിലുള്ള സീറോ മലബാർ രൂപതയുടെ കീഴിലാണ് . ഇവക്കെല്ലാം ക്നാനായ മിഷൻ ക്നാനായ പള്ളി എന്ന് പേര് വിളിക്കുന്നത്
അവിടെയെല്ലാം ക്നാനായക്കാരാണ് ബഹുപൂരിപക്ഷം ഉള്ളത്, അല്ല എങ്കിൽ ക്നാനായക്കാര്ക്ക് മാത്രമാണ്
അനഗത്വം ഉള്ളത് എന്ന് നമ്മെ ധരിപ്പിച്ചിരിക്കുന്നത് കൊണ്ടാണ്. എന്നാൽ എന്താണ് യഥാര്ത അവസ്ഥ? ബഹുമാന്യനായ മൂലക്കാട്ട് തിരുമേനിയുടെ വാക്കുകളിൽ ജന്മം കൊണ്ട് മാത്രമാണ് ഒരാൾ ക്നാനായക്കാരൻ ആകുന്നത് . അയാളുടെ ജീവിത പങ്കാളി ഏതു മതസ്ഥ ആയാലും അയാൾ ക്നാനായക്കരായി തുടരും.!!!!! അവര്ക്കെല്ലാം ഇത്തരം മിഷനുകളിലും പള്ളികളിലും അൻഗത്വം തുടരുകയും ചെയ്യാം.അത്തരം സങ്കര പള്ളികളെയും മിഷനുകളെയും എല്ലാം എങ്ങനെയാണ് കോട്ടയം രൂപതയിൽ നിന്നും വന്ന നമുക്ക് ക്നാനായ പള്ളികൾ എന്ന് വിളിക്കാൻ സാധിക്കുന്നത്??. കെ സി സി ഓ endogamous പള്ളികളെയും മിഷനുകളെയും മാത്രമാണ് പിന്തുണക്കുന്നത്. ക്നാനായ സമുദായത്തിനു വെളിയിൽ നിന്നും വിവാഹം കഴിക്കുന്നവര്ക്കും അന്ഗത്വം തുടരാമെങ്കിൽ അതിനെ ക്നാനായ മിഷനുകളായി അന്ഗീകരിക്കുവാൻ സാധ്യമല്ല എന്ന നിലപാടാണ് കെ സി സി ഓ യ്ക് ഉള്ളത്.

കെ സി സി ഒയുടെയും കെ സി വി എ യുടെയും നേതൃത്വത്തിൽ ഇക്കഴിഞ്ഞ 02/ 10 / 2015 ൽ മേല്ബെനിൽ നടന്ന കൂടിക്കാഴ്ചയിലും 03/10/ 2015 ൽ കെ സി വൈ എൽ ഉം ആയി നടന്ന കൂടിക്കാഴ്ചയിലും ബഹുമാനപ്പെട്ട മൂലക്കാട്ട് പിതാവ് ക്നാനായ സമുദായത്തിനു വെളിയിൽ നിന്ന് വിവാഹം കഴിക്കുന്നവരും മിഷന്റെ ഭാഗമായി തുടരും എന്നും അവരുടെ പങ്കാളി മാറി നില്കേണ്ടി വരും ( ഇത് കാനോണ് നിയമത്തിനും ,ഇന്ന് മുതൽ നിങ്ങൾ ഒരു ശരീരവും ഒരു മനസ്സും എന്ന ബൈബിൾ വചനത്തിനും എതിരാണെങ്കിലും) എന്ന് വ്യക്തമാക്കിയെങ്കിലും പിറ്റേന്ന് നടന്ന പെരുന്നാൾ പ്രസംഗത്തിൽ പിതാവ് വളരെ തന്ത്ര പൂർവം ക്നാനായ മിഷനെ അവതരിപ്പിക്കുകയും ഇത് ക്നനായക്കാർക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന് പറഞ്ഞെങ്കിലും മിഷന്റെ അന്ഗത്വ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്തു. കേൾക്കുന്നവർക്ക് കോൾമയിർ കൊള്ളിക്കുന്നതെങ്കിലും അതിലെ സത്യം ഇവിടെ മറഞ്ഞുപോയി. (വീഡിയോ കാണുക)
Please watch now the second video not even mentioning about the Syro malabar mixed Knanaya mission membership criteria during the inauguration of the mission !!




അമേരിക്കയിലും ക്നാനായ മിഷനുകളും പള്ളികളും ഉണ്ടാക്കുന്ന സമയത്ത് ഇതേ വാചകങ്ങൾ ഉപയോഗിച്ചാണ് നമ്മുടെ ആത്മീയ നേതൃത്വം അമേരിക്കാൻ ക്നാനായ സമൂഹത്തിന്റെ പിന്തുണ നേടിയെടുത്തത്. എന്നാൽ പള്ളികൾ ആരംഭിച്ചതിനു ശേഷം ചിക്കാഗോ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ ബഹുമാന്യനായ അങ്ങടിയത്ത് പിതാവ് തന്റെ കീഴിലുള്ള ക്നാനായ പള്ളികളിൽ പുറത്തുനിന്നും വിവാഹം കഴിച്ച്ചവര്ക്കും അന്ഗത്വം കൊടുക്കണം എന്ന് കല്പ്പന ഇറക്കിയതാണ് ചിക്കാഗോ രൂപതയുടെ മുന്നിലേക്ക് സമരം നടത്തുവാൻ പോലും അമേരിക്കാൻ ക്നാനായ സമൂഹത്തെ പ്രേരിപ്പിച്ചത്. തുടർന്ന് ചിക്കാഗോ രൂപതാ സഹായ മെത്രാന്റെ സ്ഥാനരോഹണ ചടങ്ങ് ക്നാനായക്കാരുടെ നിരാഹാര സമര വേദിയാകും എന്ന് വന്നപ്പോഴാണ് പുറത്ത് നിന്നും വിവാഹം കഴിച്ചവർ അകത്തും അവരുടെ പങ്കാളി പുറത്തും എന്ന ക്രൈസ്തവ വിരുദ്ധമായ ഉടമ്പടി താല്ക്കാലികമായി അങ്ങടിയത്ത് പിതാവും മൂലക്കാട്ട് പിതാവും ബഹുമാനപ്പെട്ട ആലഞ്ചേരി പിതാവിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ടത്ത്. .

ഇപ്പോഴും കാനോണ് നിയമ പ്രകാരം ഇതിന്റെ സാധുത വട്ടപൂജ്യം ആണ്. അത് കൊണ്ട് തന്നെ ആണ് അമേരിക്കൻ ക്നാനായ സമൂഹവും ഡി കെ സി സി യും മേല്ബെനിൽ നടന്ന നമ്മുടെ നിരാഹാര സമരത്തെ ശക്തമായി പിന്തുണ ച്ച്ചു രംഗത്ത് വന്നത്.

ബഹുമാനപ്പെട്ട മൂലക്കാട്ട് പിതാവ് ക്നാനായ സമുദായ പക്ഷം നിന്ന് സമരം ചെയ്തവരെ തന്റെ പെരുന്നാൾ പ്രസംഗത്തിൽ വിമര്ഷിച്ച്ചെങ്കിലും സത്യം ഓഷ്യാന ക്നാനായ സഹൂഹം മനസ്സിലാക്കും എന്ന് തന്നെയാണ് ഞങ്ങളുടെ ഉറപ്പ് . പുറത്ത് നിന്നും വിവാഹം കഴിക്കുന്നവർ ക്നാനായ മിഷനിലും ക്നാനായ പള്ളികളിലും അംഗ ങ്ങൾ ആവുന്നതോടെ നൂറ്റാണ്ടുകളായി നമ്മുടെ പിതമാഹന്മാർ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച നമ്മുടെ മഹത്തായ പാരമ്പര്യത്തിൽ നാം വെള്ളം ചേർക്കുകയാണ്. അവരോടു നാം ചെയ്യുന്ന പൊറുക്കാനാവാത്ത ചതിയും വഞ്ചനയും ആകും അത്. പുതു തലമുറയോട് ചെയ്യുന്ന നൂറ്റാണ്ടിലെ വലിയ മണ്ടത്തരവും.

ഇനി മേല്ബെൻ രൂപതയുടെ അധ്യക്ഷൻ ബഹുമാന്യനായ ബോസ്കോ പുത്തൂർ പിതാവ് മൂലക്കാട്ട് പിതാവിന്റെ സാന്നിധ്യത്തിൽ ഓഷ്യാന ക്നാനായ മിഷൻ endogamous ആണെന്നും സമുദായത്തിനു വെളിയിൽ നിന്നും വിവാഹം കഴിക്കുന്നവര്ക്ക് അതിൽ അന്ഗ്വത്ത്വമില്ല എന്ന് എഴുതി ഉറപ്പു തന്നാൽ തുടർ സമരങ്ങളിൽ നിന്നും പിന്മാറുമെന്നും മിഷനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നും ഉണ്ടായ ബുധിമുട്ടുകൾക്ക് പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്നും ഓഷ്യാന ക്നാനായ സമൂഹത്തിനു ഞങ്ങൾ ഉറപ്പു തരുന്നു.
KCCO EX.COMMITTEE.

No comments:

Post a Comment

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.