Friday, October 2, 2015

BREAKING NEWS : Hunger Strike Against injustice and discrimination in Australia

1700 വർഷത്തെ കുടിയേറ്റ പാരബര്യയമുള്ള ക്നാനായ ജനതയുടെ ഈ തലമുറയുടെ വാഹകർ കംഗാരുക്കളുടെ നാട്ടിലും പടയോട്ടം തുടങ്ങിയിട്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു. ഒരുമയോടെ സമുദായംഗങ്ങളെ മുഴുവൻ പാരംബര്യധിഷ്ടിതമായി വളർത്തുവാനായി സ്ഥാപിതമായ പ്രസ്ഥാനം, KCVA അതിൻറ്റെ പ്രയാണം 13 വർഷം പിന്നിടുകയാണ്. പിന്നിട്ട വഴികളിലെ സമാധാന രേഖകൾ മായിച്ചു കളയുവാനായി സ്ഥാപിക്കപ്പെട്ടതോ എന്നു സംശയിക്കേണ്ട രീതിയിൽ ഒരു ക്നാനായ മിഷൻ സ്ഥാപിതമായി. ക്നാനായ മക്കൾ രണ്ട് കൈയും നീട്ടി സീകരിക്കും എന്നുറപ്പുണ്ടായിരുന്ന മിഷന്റെ അവതരണ ശയിലിതന്നെ പക്ഷേ ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന തരത്തിലായിരുന്നു പിന്നിട്ട നാളുകളിലെ മിഷന്റെയും പ്രത്യകിച്ചു അതിന്റെ ചാപ്ലയിൻആയിട്ടുള്ള സ്റ്റീഫൻ കണ്ടാരപള്ളി അച്ഛന്റെയും പ്രവർത്തനങ്ങൾ ക്നാനായ മക്കളുടെ ഹൃദയങ്ങളിൽ മുറിപ്പാടുണ്ടാക്കുന്നവ ആയിരുന്നു. പലകുറി തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുവാനായി ആപേക്ഷിച്ചെങ്കിലും എല്ലാം അവഗണിച്ചുകൊണ്ട്, ഏതാനും ചില ആളുകളുമായി കൂട്ടുപിടിച്ച്, സ്റ്റീഫൻ അച്ചൻ ജനങ്ങളെ വെല്ലുവിളിക്കുകയും, ഇഷ്ടവഴികളിലൂടെ സഞ്ചരിക്കുകയുമാണ് ഉണ്ടായത്.

മിഷൻ പോതുയോഗത്തിന്റെ തീരുമാനങ്ങളെപ്പോലും കാറ്റിൽ പറത്തിക്കൊണ്ട്, ജനാധിപത്യിം ഈ രാജിയത്തിന്റ്റെ അവകാശമാണെന്ന സത്യിം മറന്നുകൊണ്ട്, ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ടും, ഭിന്നിപ്പിച്ച് ഭരിച്ചുകൊണ്ടുമുള്ള സ്റ്റീഫൻ അച്ഛന്റ്റെ പ്രവർത്തനങ്ങൾ മെൽബൗനിലെ ക്നാനായ സമുദായത്തിന്റ്റെ അടിത്തറ ഇളക്കിയിരിക്കു കയാണ്. പ്രശ്ന പരിഹാരത്തിനായി നടത്തിയ ചർച്ചകൾ എല്ലാം അച്ഛന്റ്റെ പിടിവാശിമൂലം പരാജയപ്പെട്ടു. ക്നാനായക്കാരെ മുഴുവൻ ഒരുകുടക്കീഴിൽ കൊണ്ടുവന്നു പ്രശ്നപരിഹാരമുണ്ടാക്കുവാൻ നേതൃത്യം കൊടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവുമായുള്ള ചർച്ചയും ഒരു പരാജയമായിത്തീർന്നിരിക്കുന്നു. ക്നാനായക്കാരുടെ കാനാൻ ദേശമായിക്കണ്ടിരുന്ന ഈ കംഗാരുക്കളുടെ നാട്ടിൽ ഒരുമിച്ചു ജീവിക്കുക ഒന്നായി മുന്നേറുക എന്ന ക്നാനായക്കരുടെ സ്വപ്നം അണയുകയാണ്. ഇതിൽ പ്രതിക്ഷേതിച്ചുകൊണ്ടും, ഇതിനുകാരണക്കാരനായ സ്റ്റീഫൻ കണ്ടാരപള്ളി അച്ചനെ ക്നാനായ മക്കൾ എഴുതിതള്ളിയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിനും, ക്നാനായ മക്കളുടെ പ്രതിക്ഷേതം അറിയിക്കുന്നതിനുമായി നാം 03/10/2015 , ശനിയാഴ്ച്ച ഒത്തുചേരുന്നു. രാവിലെ 9. 30am മുതൽ 5.00pm വരെ നിരാഹാര സമരവും, മുഖം മൂടിക്കെട്ടിയുള്ള പ്രതിക്ഷേതവും സ്റ്റീഫൻ അച്ചൻ വികാരിയായുള്ള ക്ലേറ്റൻ പള്ളിക്കു മുന്നിൽ നടത്തപ്പെടുന്നു. നമ്മുടെ തനിമയും പാരബര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും, പ്രശ്നങ്ങൾ പരിഹരിച്ച് ഒന്നായി മുന്നോട്ടുപോകണമെന്നും ആഗ്രഹിക്കുന്ന എല്ലാ ക്നാനായ മക്കളെയും, പ്രസ്തുതപ്രതിക്ഷേത പരിപാടികളിലേക്ക് സ്വാഗതം ചെയ്തുക്കൊള്ളുന്നു.



Thanks & Regards,

Sunu Simon- President
Thomas Ottapallil- Secretary
Knanaya Community of Victoria, Australia Inc(KCVA)
www.knanayamelbourne.org

2 comments:

  1. ആസ്രേലിയായിലെ കാനാനായ സഹോദരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍
    =================================
    ആസ്രേലിയായിലെ കാനാനായ
    സഹോദരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍
    കേരളത്തിനു പുറത്ത് അധികാരമില്ലെന്നു മാലോകരോടു പറയുകയല്ല വേണ്ടത് അധികാരം ലഭിക്കാന്‍ ശ്രമിക്കുകയല്ലേവേണ്ടത്??? സീറോമലബാര്‍ ഹയരാര്‍ക്കി അവരുടെ അധികാരപരിധി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതുകാണുന്നില്ലേ? അവരുടെ അധികാരപരിധിയില്‍ കോട്ടയം അതിരൂപതാമെത്രാനും നിലവില്‍ അധികാരം ഉള്ളതാണ് എന്നിട്ടും എന്തിനുവേണ്ടി മൂലക്കാട്ടുമെത്രാന്‍ ഇതുചെയ്യുന്നു!! പ്രശ്‌നം പരിഹരിക്കാന്‍ എന്നുപറഞ്ഞു ചെല്ലുന്നിടത്തു കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി സമുദായ അംഗങ്ങളെ, വൈദികരെയും മെത്രാനെയും ധിക്കരിക്കുന്നവരാകുന്നതെന്തിനാണ്? സമുദായത്തെ സീറോമലബാര്‍ സമുദ്രത്തില്‍ ലയിപ്പിക്കാന്‍ കോണ്‍ട്രാക്‌റ്റെടുത്തതുപോലെയുള്ള പെരുമാറ്റം പിതാവ് അവസാനിപ്പിച്ച് സമുദായത്തിന്റെ നേതാവായി നില്ക്കു.

    അതല്ല മൂലക്കാട്ടു ഫോര്‍മുലപ്രകാരം ഞാന്‍ പള്ളിയുടെയും വിശ്വാസത്തിന്റെയും കാര്യം നോക്കിക്കോള്ളാം നിങ്ങള്‍ എന്‍ഡോഗമിയും സമുദായ കാര്യവും നോക്കിക്കോ എന്നാണെങ്കില്‍ ശരി, ഞങ്ങള്‍ സമുദായക്കാര്‍ സമുദായത്തിന്റെ നേതൃത്വം ഏറ്റെടുത്തുകൊള്ളാം. ഞങ്ങള്‍ ഒരുഗോത്രപിതാവിനെ തെരഞ്ഞെടുത്തുകൊള്ളാം ക്‌നാനായക്കാര്‍ ആരൊക്കെയെന്ന് ഞങ്ങള്‍ തീരുമാനിച്ചുകൊള്ളാം. സമുദായം ഉപേക്ഷിച്ചു പോകുന്നവര്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കേറ്റ് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ഗോത്രപിതാവ് (അര്‍ക്കദിയാക്കോന്‍) കൊടുത്തുകൊള്ളും. സമുദായത്തിന്റെ സ്ഥാപനങ്ങളുടെ കാര്യവും ഗോത്രപിതാവ് നോക്കിക്കൊള്ളും. അങ്ങ് പള്ളിയുടെയും പട്ടക്കാരുടെയും കാര്യം നോക്കി പ്രാര്‍ത്ഥനയില്‍ ഒരുമുറിയില്‍ കഴിഞ്ഞുകൊള്ളുക. മര്‍ത്തോമ്മാ പാരമ്പര്യപ്രകാരം പ്രാര്‍ത്ഥനയും പരിത്യാഗവുമായി ഒരറയില്‍ കഴിയുന്ന മെത്രാന് സഹായിയായി തൊട്ടടുത്ത മുറിയില്‍ സിഞ്ചലൂസ് ഉണ്ടാകും. എന്താ സമ്മതിച്ചോ? സമ്മതിച്ചെങ്കില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകട്ടെ!

    സമുദായ സംരക്ഷണത്തിനായി ഇന്ന് (3-10-2015 ല്‍) സമുദായത്തിന്റെ സഹ അന്തകന്‍ ഫാ: കണ്ടാരപുള്ളിയുടെ പള്ളിക്ക് മുന്‍പില്‍ നിരാഹാര സത്യാഗ്രഹം നടത്തുന്ന ആസ്രേലിയായിലെ സഹോദരങ്ങള്‍ക്ക് പിന്തുണയും പ്രാര്‍ത്ഥനയും.

    ക്‌നാനായഫെലോഷിപ്പ് പ്രസിഡന്റ് ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍ 9446140026

    ReplyDelete
  2. October 02, 2015

    Dear global Knanaya community


    From various recent communications via emails and social media, you might have been aware of the turbulence and unfortunate developments in the Australian/Oceania Knanaya community. Australian and Oceania community leaders have been in constant communications via teleconference and email with their KCCNA counterparts. KCCNA leadership has been appraised and updated on the emerging developments.

    KCCNA is capable, willing and determined to protect the community’s best interests globally. At this juncture, KCCNA is committed to fulfilling our moral responsibilities to the global Knanaya community as the largest, well organized federation of 20 Knanaya member associations, representing approximately 25,000 individual members in North America. Hence, KCCNA has taken the positions that the membership criterion agreed upon by Mar Alanchery, Mar Moolakatt and Mar Angadiath is not acceptable to the community as it waters down our endogamous nature; and we will not cooperate with the Syro Malabar diocese until the membership issue is resolved to our full satisfaction.

    KCCNA very much appreciates the strong stand taken by our brothers and sisters in Australia and Oceania. We fully support the various measures and initiatives that are being adopted by Knanaya Associations in Oceania. KCCNA shall remain in solidarity and camaraderie with our fellow Knanaya associations in Oceania in their noble struggle to guard our community there; to protect our traditions, heritage, values and endogamous character. We salute your courage and fortitude. You can count on KCCNA, so that the best interests of our beloved community everywhere remain protected and intact.

    Sonny J. Poozhikala
    KCCNA President

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.