സീറോമലബാര്‍ ഹയരാര്‍ക്കിക്ക് ഇപ്പോള്‍ അധികാരമുള്ളിടം കേരളത്തിനു പുറത്ത് തമിഴ്‌നാട്ടില്‍ തക്കലയിലും ദക്ഷിണ കര്‍ണാടകയിലെ കുറെ പ്രദേശത്തും മാത്രമാണ്. അത്രയും സ്ഥലത്തും കോട്ടയം ക്‌നാനായ മെത്രാനും അധികാരം ഉണ്ട്. ഇന്‍ഡ്യയില്‍ ഒന്നാകെയും സീറോമലബാര്‍ വിശ്വാസികള്‍ ഉള്ള വിദേശരാജ്യങ്ങളില്‍ കൂടി അധികാരം വേണമെന്ന് സീറോമലബാര്‍ നേതൃത്വം ആവശ്യപ്പെടാന്‍ തുടങ്ങിയതിന്റെ ഫലമായി അധികാര പരിധിക്കുപുറത്ത് പരിമിത അധികാരത്തോടെ ലത്തീന്‍ ഹയരാര്‍ക്കിയുടെ കാഴില്‍ രൂപതകളും എസാര്‍കേറ്റുകളും മിഷനുകളും അനുവദിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സീറോമലബാര്‍ അംഗങ്ങളും സ്വവംശവിവാഹനിഷ്ഠ പാലിക്കുന്നവരുമായ ക്‌നാനായ സമൂഹത്തിന് തനതായി ഇടവകകള്‍ സ്ഥാപിക്കുന്നതിന് സീറോമലബാര്‍ നേതൃത്വം എതിരുനില്ക്കുകയും ചെയ്യുന്നു. നമ്മുടെ നമ്മുടെ രണ്ട് പിതാക്കാൻമാര്ക്ക് ഇതിൽ ഒന്നും എതിര്ത് ചെയ്യാൻ സിറോ മലബാർ സിനഡ് അനുവദിക്കുന്നില്ല.
അല്പം ചരിത്രത്തിലേക്കു പോകാം.
എണ്‍പതുകളിലാണ് അമേരിക്കയിലേക്ക് ക്‌നാനായക്കാര്‍ സംഘടിത കുടിയേറ്റം വന്‍തോതില്‍ ആരംഭിക്കുന്നതെന്നുപറയാം. അവിടെ അസോസ്സിയേഷനുകള്‍ രൂപീകരിച്ച് നമ്മുടെ ആളുകള്‍ സീറോമലബാര്‍ സഭാഗങ്ങളായി ലത്തീന്‍ കുര്‍ബാനകണ്ട് ഐക്യത്തോടെ കഴിഞ്ഞുപോന്നു. താമസിയാതെ മാര്‍ കുര്യക്കോസ് കുന്നശ്ശേരി അമേരിക്കയില്‍ വരുകയും തുടര്‍ന്ന് ഫാ: ജേക്കബ് ചൊള്ളബേലിനെ ക്‌നാനായക്കാര്‍ക്കു ശശ്രൂഷചെയ്യുന്നതിനായി അയയ്ക്കുകയും ചെയ്തു. പിന്നാലെ സീറോമലബാറിലെ മറ്റു രൂപതകളില്‍ നിന്നും വൈദികര്‍ വന്നു തുടങ്ങി.
ഫാ: ചൊള്ളബേല്‍ ഒരു ക്‌നാനായ മിഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുമനസിലാക്കി സമുദായത്തില്‍ നിന്നും മാറി വിവാഹം കഴിച്ച ഏതാനുംപോര്‍ അമേരിക്കയിലെ ലത്തീന്‍ ആര്‍ച്ചുബിഷപ്പിന് പരാതികൊടുത്തു.
ഞങ്ങളും കാനാനായക്കാരാണെന്നും ക്‌നാനായ മിഷനില്‍ ഞങ്ങളെയും അംഗങ്ങളാക്കണമെന്നുമായിരുന്നു പരാതിയുടെ ഉള്ളടക്കം. പരാതി പരിഗണിക്കുകയും ക്‌നാനായ മിഷനില്‍ ഇത്തരക്കാരും അംഗങ്ങളായിരിക്കും എന്നു പറഞ്ഞ് റോമിലെ കാര്യാലയത്തില്‍ നിന്നൊരു നിര്‍ദ്ദേശം വാങ്ങി കൊടുക്കുകയും ചെയ്തു. കുന്നശ്ശേരി പിതാവ് എതിര്‍ത്തെങ്കിലും താമസിക്കാതെ പരിഹരിക്കപ്പെടും എന്ന ധാരണയില്‍ കഴിഞ്ഞുപോന്നു. എങ്കിലും പലയിടങ്ങളിലും മിഷനുകള്‍ സ്ഥാപിച്ചുപോന്നു. എന്‍ഡോഗമസ് മിഷനാണെന്നോ സങ്കരമിഷനാണെന്നോ ഒന്നും ആരും പറഞ്ഞിരുന്നില്ല. മാറികെട്ടിയവരുടെ എതിര്‍പ്പ് ചിക്കാഗോയില്‍ മാത്രമായിരുന്നല്ലോ. വര്‍ഷങ്ങള്‍ കടന്നുപോയി 2005 ല്‍ മാര്‍മാത്യു മൂലക്കാട്ട് സഹായമെത്രാനായി കോട്ടയത്തുവന്നു. അദ്ദേഹത്തിന്റെ നിയമനം തന്നെ വർക്കി പിതാവിന്റെ നേരിട്ടുള്ള ഹാൻഡ് പിക്ക്‌ഡു നിയമനം ആയിരുന്നു , കുന്നശ്ശേരിപിതാവിന്റെ നോമിനി ആയിരുന്നില്ല അദ്ദേഹം. ക്‌നാനായക്കാര്‍ വിദേശത്തുനേരിടുന്ന പ്രതിസന്ധിയിലൂടെ ഈ സമുദായത്തിന്റെ തനിമയെ ഇല്ലാതാക്കി എല്ലാവരെയും സാദാ സീറോമലബാറുകാരാക്കുക എന്നതായിരുന്നു ഹയരാര്‍ക്കിയുടെയും തലവനായിരുന്ന മാര്‍ വര്‍ക്കി വിതയത്തലിന്റെയും ലക്ഷ്യം. ആ ലക്ഷ്യത്തോടെയാണ് സന്യാസിയായിരുന്ന മാര്‍ മൂലക്കാട്ടിലിനെ അവര്‍ കോട്ടയത്തേക്കയച്ചത്.
ഇതിനിടയില്‍ അമേരിക്കയില്‍ ഒരു സീറോമലബാര്‍ രൂപതയും മെത്രാനായി മാര്‍ ജേക്കബ് അങ്ങാടിയത്തും നിലവില്‍വന്നു. ക്‌നാനായക്കാരുടെ ആവശ്യങ്ങള്‍ സാധിച്ചുതരാം എന്ന് കുന്നശ്ശേരിപിതാവിനോട് വാക്കാല്‍ ഉറപ്പുകൊടുത്തുകൊണ്ട് അദ്ദേഹത്തിന്റെകൂടി സമ്മതത്തോടെ അധികാരത്തില്‍വന്ന അങ്ങാടിയത്ത് പിതാവ് വാക്കുമാറ്റി ഒന്നും അനുവദിക്കുകയില്ലന്നായി.
2008 ല്‍ ക്‌നാനായമിഷന്റെ പ്രശ്‌നം പരിഹരിക്കുന്നതിനായി മാര്‍ അങ്ങാടിയത്തും, മാര്‍ വര്‍ക്കി പിതാവും മൂലക്കാട്ടു പിതാവും യോഗം ചേര്‍ന്നു. വര്‍ക്കി പിതാവ് ഒരു നിര്‍ദ്ദേശംവെച്ചു സമുദായം മാറിക്കെട്ടുന്ന ക്‌നാനായ പുരുഷന്‍ ക്‌നാനായക്കാരനാണെന്നും അവനെ മാത്രം ക്‌നാനായപള്ളിയില്‍ നിലനിര്‍ത്താം ഭാര്യയും മക്കളും അവരുടെ ഇടവകയില്‍ തന്നെ നില്‍ക്കട്ടെ. ഭര്‍ത്താവും ഭാര്യയും ഇനിമേല്‍ ഒന്നാണെന്നും കുടുംബം ഗാര്‍ഹിക സഭയാണെന്നും ഉള്ള സഭാനിയമത്തിനു വിരുദ്ധമായ അഭിപ്രായം ആണെന്നറിയാമായിരുന്നിട്ടും മൂലക്കാട്ടുപിതാവ് മാത്രം സമ്മതിച്ചു .മാര്‍ അങ്ങാടിയത്ത് ആദ്യംമുതലേ പറഞ്ഞിരുന്നത്് മാറിക്കെട്ടിയവനും കുടുംബവും ക്‌നാനായ പള്ളിയില്‍ ആയിരിക്കും എന്നാണ്.ഈ തീരുമാനത്തില്‍ മാര്‍ അങ്ങാടിയത്ത് പിതാവും മൗനം പാലിച്ചു.
ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് മാര്‍ മൂലക്കാട്ടു പിതാവ് പ്രാഖ്യാപിച്ചു "ക്‌നാനായ പള്ളി ക്‌നാനായക്കാര്‍ക്കു മാത്രം സമുദായത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കുകയില്ല". പിതാവിനെ വിശ്വസിച്ചുകൊണ്ട് വിശ്വാസികള്‍ പണം മുടക്കി ക്നാനായകാർ കുടുത്തൽ പോകുന്ന സിറോ മലബാറിന്റെ "മറ്റൊരു" പള്ളികൾ പത്തെണ്ണം വാങ്ങി. ഇതിനിടയില്‍ അവിടെ മെംബര്‍ഷിപ്പിന്റെ പ്രശ്‌നം വന്നു, മാര്‍ അങ്ങാടിയത്ത് പിതാവ് പറഞ്ഞു മിശ്രവിവാഹതിന്റെ കുടുംബവും ക്‌നാനായപള്ളിയില്‍ ആയിരിക്കും. ന്യൂ ജെർസിയിൽ വച്ചുനടന്ന ക്നാനായ കണ്‍വെൻഷനിഇൽ അങ്ങടിയത് പിതാവ് പരസ്യമായി പ്രഘപികുകകുടി ചെയ്തതാണ്.അത് കഴിഞ്ഞ് മാര്‍ മൂലക്കാട്ടു പിതാവ് പറഞ്ഞു മാറിക്കെട്ടിയ പുരുഷന്‍മാത്രം ക്‌നാനായപള്ളിയില്‍.
2012 ല്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് അമേരിക്കയിലെത്തി ആദ്യമായി അതു പ്രഖ്യാപിച്ചു. ക്‌നാനായ പള്ളിയില്‍ മാറികെട്ടിയവനും അംഗമായിരിക്കും. ജന്മംകൊണ്ട് ക്‌നാനായക്കാരനായവന്‍ മരണംവരെ ക്‌നാനായക്കാരനാണ്. കര്‍മ്മംകൊണ്ട് ആരെയും ക്‌നാനായക്കാരനാക്കാനാവില്ല. ക്‌നാനായപെണ്ണിനെ കെട്ടാത്തവനും ക്‌നാനായക്കാരനായിരിക്കുമത്രെ. അദ്ദേഹം സമുദായത്തോടു ചെയ്ത വലിയ ചതിയായിരുന്നു ആ പ്രഖ്യാപനം. ഇതു വലിയ പ്രതിഷേധത്തിനു കാരണമാകുകയും 2012 ഏപ്രില്‍ 1 ന് ചൈതന്യയില്‍ കൂടിയ സമുദായ പ്രമുഖരുടെ യോഗത്തില്‍ വെച്ച് പിതാവിനെ നേരിട്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹം തനിയെ തന്റെ ദൗത്യവുമായി നീങ്ങുകയാണ്. മുത്തോലത്തച്ചന്‍ മാര്‍ മൂലക്കാട്ടിലിന്റ പിണിയാളായി പ്രവര്‍ത്തിക്കുകയായിരുന്നു.
മൂലക്കാട്ടുഫോര്‍മുല എന്നു പേരുവന്ന വര്‍ക്കീപിതാവിന്റെ സങ്കരപള്ളി എന്ന ആശയത്തില്‍ പിതാവ് ഉറച്ചുനില്‍ക്കുകയാണ് അതിനായി കൊച്ചച്ചന്‍ന്മാര്‍ക്ക് പരിശീലനം കൊടുത്ത് അമേരിക്കയിലേക്ക് കയറ്റിവിടുന്നു. ഇന്ന് പുറത്തുനിന്നും കെട്ടിയവർ ചിക്കാഗോ തിരുഹ്രദയ ക്നാനായ പള്ളിയിൽ ഇടവകക്കാർ ആണ്!!! പുറത്തുനിന്നും കെട്ടിയവർ ചിക്കാഗോ തിരുഹ്രദയ പള്ളിയിയിൽ ആയസ്ഥിക്ക് എങ്ങനെ തിരുഹ്രദയ പള്ളി ഒരു ക്നാനായ പള്ളി എന്ന് വിളിക്കാൻ പറ്റും ? അതും ക്നാനായ റിജിയൻ വികാരി ജനറൽ മുളവനാൽ അച്ഛന്റെ പളളിയിൽ.. എന്ന് ഞാൻ പറഞ്ഞാൽ നിഷേധികാൻ പറ്റുമോ? സമുദായശത്രുക്കളായ സീറോമലബാര്‍ ഹയരാര്‍ക്കിയിലെ ചിലരുടെ ഹിഡന്‍ അജണ്ടയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
അമേരിക്കയിലെ ഇതേ വിഷയം തന്നെ ബ്രിട്ടണിലും ആസ്രേലിയായിലും നമ്മുടെ ആളുകള്‍ അഭിമുഖീകരിക്കുകയാണ്. അമേരിക്കയില്‍ മുത്തോലത്തായിരുന്നെങ്കില്‍ ആസ്രേലിയായില്‍ ഒരു കണ്ടാരപള്ളിയാണ്. അദ്ദേഹം ആസ്രേലിയായില്‍ നിന്നുപെഴയ്ക്കാന്‍ ലത്തീന്‍ സഭയിലെ വൈദികനായി പോയവ്യക്തിയാണ് ഇപ്പോഴും ലത്തീന്‍ പള്ളിയിലെ വികാരിയാണ്. സീറോമലബാര്‍ മിഷന്‍ വന്നപ്പോള്‍ അതിന്റെ കൂടി ആളായി അദ്ദേഹം രംഗത്തുവന്നിട്ടു പറഞ്ഞു ഞാന്‍ സീറോമലബാറിന്റെ വൈദികനാണ് ക്‌നാനായക്കാരുടെ കാര്യം മാത്രം നോക്കുന്ന ആളല്ല എന്ന്. വിശ്വാസികള്‍ ക്‌നാനായ അസ്സോസിയേഷനും മറ്റും സ്ഥാപിച്ച് സംഘടിതമായി കഴിഞ്ഞുപോന്നു. തുടര്‍ന്ന് ക്‌നാനായമിഷന്‍ സ്ഥാപിച്ചപ്പോള്‍ അദ്ദേഹം ക്‌നാനായമിഷന്റെ വക്താവായി സമുദായക്കാരുടെ ഇടയില്‍ ഭിന്നത വിതച്ചുകൊണ്ട് മാര്‍ മൂലക്കാട്ടിലിന്റെ ഫോര്‍മുല നടപ്പിലാക്കുന്ന പിണിയാളായി പ്രവര്‍ത്തിക്കുന്നു.
പിതാവു രണ്ടുകൊല്ലം മുന്‍പുപറഞ്ഞു കോട്ടയം വികാരിയത്ത് സ്ഥാപിച്ചുകൊണ്ടുള്ള ബൂളായില്‍ "എന്‍ഡോഗമിയെന്ന വാക്കില്ലന്ന്". 2015 ഒക്‌ടോബന്‍ 12 ന് ആസ്രേലിയായില്‍വെച്ച് പറയുന്നു. റോമില്‍ മാക്കീല്‍ പിതാവും മറ്റും അപേക്ഷകൊടുത്തപ്പോള്‍ എന്‍ഡോഗമസ് വികാരിയത്ത് വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്ന്. പ്രിയരേ നമ്മള്‍ എന്‍ഡോഗമി പാലിക്കുന്നവരായതുകൊണ്ടാണ് തെക്കുംഭാഗജനത്തിനെന്നും പറഞ്ഞ് വികാരിയത്ത് അനുവദിച്ചത്. പ്രസവമുറിയുടെ വാതിലില്‍" സ്ത്രീകളുടെ പ്രസവമുറി" എന്ന് ആരും എഴുതാറില്ലല്ലോ! എന്ന് പറഞ്ഞാൽ തെക്കും ഭാഗനും തെക്കും ഭാഗയുവതിയും വിവാഹത്തിൽ എർപെടുമ്പോൾ ആണ് ക്നാനായ തലമുറകൾ ഉണ്ടാകുന്നത്. അങ്ങനെ തെകുംഭാഗ സമുദായത്തെ വളര്താൻ ആണ് കോട്ടയം രൂപത്ത മാകിൽ പിതാവ് സ്ഥാപിച്ചത് .അതുകൊണ്ട് സമുദായ വളര്ച്ചക്കുവേണ്ടി വിശുദ്ധ പത്താം പയൂസ് മാര്പാപ്പ ക്നാനായ മക്കള്ക് നല്കിയ കോട്ടയം രൂപതയിൽ സമുദായത്തിനു പുറത്തുനിന്നു വിവാഹം കഴിച്ചവർ എങ്ങനെ തെകുംഭാഗ തലമുറയ്ക്ക് ജന്മം നല്കും? അതുകൊണ്ട് തെകുംഭാഗർ അല്ലതവര്ക് കോട്ടയം രൂപതയുടെ ഭാഗം ആകാൻ സാധ്യമല്ല . ഇതു അനുവദിച്ചു കൊടുത്താൽ ക്നാനായ സമുദായം വളര്ന്നു ലോകം മുഴുവനും ഒരു പ്രതിഭാസം ആയി മാറും,അത്കൊണ്ടാണ് സോയംഭരണ അധികാരംഉള്ള കോട്ടയം രൂപത്തയെ വളരാൻ അനുവധിക്കാതെ ഞെരുക്കി കളയാൻ ഈ സങ്കരപള്ളികൾവഴി സിറോമലബാര് സിനോട് ഇപ്പോൾ പരിശ്രമികുന്നത്.
പ്രിയരേ,
ക്‌നാനായ സമുദായത്തിന്റെ പ്രസക്തി ഇല്ലാതാക്കിയാലേ മറ്റു ചിലരുടെ ചരിത്രത്തിന് പ്രധാന്യം ഉണ്ടാകു എന്ന വിചാരത്തില്‍ പലരും പ്രവര്‍ത്തിക്കുകയാണ്. മിശ്രവിവാഹം കഴിച്ച പുരുഷനെ മാത്രം ഇടവകയില്‍ നിലനിര്‍ത്തിയാല്‍ സഭാനിയമം പറഞ്ഞുകൊണ്ടു തന്നെ ആ കുടുംബത്തെ സമീപഭാവിയില്‍ ക്‌നാനായ ഇടവകയില്‍ അംഗമാക്കാമെന്നും ഇക്കൂട്ടര്‍കണക്കുകൂട്ടുന്നു. അങ്ങനെ വെള്ളം ചേര്‍ത്ത് സമുദായത്തെ ഇല്ലാതാക്കാമെന്നാണ് അവരുടെ സ്വപ്നം.
വിദേശങ്ങളില്‍ ക്‌നാനായ അസോസിയേഷന്‍ ഉള്ളകാലത്ത് വലിയ പ്രസന്ധി ഉണ്ടായിരുന്നില്ല. പള്ളികള്‍ വാങ്ങുകയും സീറോമലബാര്‍ രൂപതവരികയും ചെയ്തപ്പോഴാണ് നമ്മള്‍പ്രശ്‌നത്തില്‍ അകപ്പെടാന്‍ തുടങ്ങിയത്. സീറോമലബാര്‍ രൂപത സ്ഥാപിക്കപ്പെടുമ്പോള്‍ എന്റെ ജനത്തിനുവേണ്ടി പ്രത്യേകസംവിധാനം വേണമെന്ന് നമ്മുടെ പിതാവ് ആവശ്യപ്പെടുന്നില്ല. അമേരിക്കയില്‍വെച്ച് മൂലക്കാട്ടുപിതാവ് പറഞ്ഞു ഞാന്‍ നിങ്ങളുടെ മെത്രാനല്ല നിങ്ങള്‍ എന്റെ ജനമല്ല, അങ്ങാടിയത്താണ് നിങ്ങളുടെ മെത്രാനെന്ന്. ഇടയനാല്‍ ഉപേക്ഷിക്കപ്പെട്ട അജഗണമാണ് വിദേശങ്ങളിലുള്ള ക്‌നാനായക്കാര്‍. അതില്‍ പ്രതിരോധിച്ചു നില്ക്കുന്നവരുടെ ശക്തിചോര്‍ത്തിക്കളയാന്‍ പൗരോഹിത്യ ജാഡയില്‍ ഇടക്കിടെ കടന്നു വരികയും വിശുദ്ധ കുര്‍ബാനക്കിടയിലെ പ്രസംഗത്തില്‍പോലും തന്റെ നയത്തെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് കൈയ്യടിവാങ്ങുകയും ചെയ്യുന്നു.
സഹോദരരേ, ഹയരാര്‍ക്കിയും മെത്രാസനവും ഇല്ലാതെ നൂറ്റാണ്ടുകള്‍ കഴിഞ്ഞവരാണ് നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ അവര്‍കൈമാറിതന്ന നമ്മുടെ പാരമ്പര്യവും വിശ്വാസവും ഒരിടത്തും അടിയറവയ്ക്കരുത്. ഒരുകോപ്പ പായസത്തിന് കടിഞ്ഞൂല്‍ അവകാശം വിറ്റ ഏസാവിനെ പോലെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി സമുദായത്തെ ഒറ്റുകൊടുക്കുന്നവര്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട് നമുക്ക് അവരെയൊക്കെ പ്രതിരോധിക്കേണ്ടിയിരിക്കുന്നു. ചെറിയ അജഗണങ്ങളെ പരിപാലിക്കുന്ന ദൈവം നമ്മോടൊത്തുണ്ട്. വഞ്ചന തിരിച്ചറിഞ്ഞവര്‍ പ്രതികരിക്കുമ്പോള്‍ കാര്യം അറിയാതെ സിറോ മലബാര് സിനോഡിൽ വിശ്വാസം അര്‍പ്പിച്ച് ചിലര്‍ ഇപ്പോഴും കഴിയുന്നു.എന്ന് എത്ര സങ്കര പള്ളികളിൽ ക്നായി തോമയുടെയും ദൈവദാസൻ മാകിൽ പിതാവിന്റെയും ഫോട്ടോ തുകിയിട്ട് ഉണ്ട് ? കോട്ടയം രൂപതയുടെ വെബ് സൈറ്റ് ഹോസ്റ്റ് ചെയുന്നത് സ്യ്രോമാലബാർ ആണ് ,ആ വെബ് സൈറ്റ്ൽ നിന്നും ക്നായി തൊമ്മനും, കണ്ണ്നിറയെ നമ്മൾ കണ്ടുകൊണ്ട് ഇരുന്ന കപ്പലും എടുത്തു കളഞ്ഞു ! അരമനക്ക് മുബിൽ കോട്ടയം ക്നാനായ കാതോലിക അതിരുപത എന്നതിന് പകരം ഏപ്പാർക്കീ ഓഫ് കോട്ടയം എന്ന് എഴുതി വച്ചു! ഇതെല്ലാം ക്നാനായകാരെ വളര്തത്തെ ചവട്ടി ത്ഴ്തുന്നതിന്റെ തെളിവുകളാണ്.1911-ൽ വിശുദ്ധ പത്താം പീയുസ് മാർപാപ്പയുടെ ആശീർവാദത്തോടെ മാക്കീൽ മത്തായി പിതാവിൻറെ കരങ്ങളിലേക്ക് പിറന്നു വീണ കോട്ടയം വികാരിയത് വളർച്ചയുടെ പടവുകൾ താണ്ടി ആഗോള ക്നാനായ സമുദായത്തിൻറെ അഭിമാനമായ് ഉയരുംബോൾ ക്നാനായ സമുദായത്തെ അസത്യത്തിന്റെ സന്തതികളും വിശ്വാസവഞ്ചകരുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് വൈദികരിലെ രാഷ്ട്രീയ മാഫിയകള്‍.
സങ്കരധ്യാനം
കോട്ടയത്തു നല്ല വൈദികനായിരുന്ന ഫാ: മുളവനാലച്ചനുംഅമേരിക്കയില്‍ ക്‌നാനായ വിജിയായി ചാര്‍ജെടുത്തതുമുതല്‍ സീറോമലബാര്‍ സഭയുടെ നേതൃത്വത്തില്‍ എന്ന പേരില്‍ യുവതീ യുവാക്കള്‍ക്കായി ഒരാഴ്ച്ച താമസിച്ചുള്ള ധ്യാനങ്ങള്‍ സംഘടിപ്പിച്ചു തുടങ്ങി. ക്‌നാനായ കുട്ടികളെ അതില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. താമസിച്ചുള്ള ഇത്തരം ധ്യാനങ്ങളില്‍ പരിചയപ്പെടുന്നവര്‍ തമ്മില്‍ വിവാഹം നടക്കുമെന്നും മൂലക്കാട്ടുഫോര്‍മുല പ്രകാരം സമുദായത്തിന്റെ എന്‍ഡോഗമി ഇല്ലാതാക്കി ഇടവകയില്‍ ആളെചേര്‍ക്കാമെന്നും കണക്കുകൂട്ടി. അണ്ണാന്‍ കുഞ്ഞും തന്നാലായത്. വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അദ്ദേഹം പിന്‍വലിഞ്ഞിരിക്കുകയാണ്.
ഇതിന്റെ ചുവടുപിടിച്ചു കേരളത്തിലും സീറോമലബാര്‍ കുഞ്ഞുങ്ങള്‍ക്ക് ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍വെച്ച് ധ്യാനം സംഘടിപ്പിക്കുന്നുണ്ട്. അതിലേക്ക് ക്‌നാനായ യൂത്തിനെയും തള്ളിവിടുന്ന പ്രചരണം ചിലപള്ളികള്‍ കേന്ദ്രീകരിച്ചു നടക്കുന്നതായും അറിയുന്നു.
പണ്ട് റോമിൽ പണം കൊടുത്താൽ ചെയിത പാപങ്ങൾമാറി എന്ന് പറഞ്ഞു സോര്ഗത്തിൽ പോകാൻ സർട്ടിഫിക്കറ്റ് നല്കിരുന്നതുപോലെ ഇപ്പോൾ ക്നാനായരുടെ മനസ്സിൽ കുറ്റബോധം ഉണ്ടാക്കി, കൊടും പാപിയാണ് എന്ന് ഉപബോധ മനസ്സിൽ ഒരു തോനാൽ ഉണ്ടാക്കി, തല മരണ ഭയത്തിൽ ഫോര്മാറ്റ് ചെയ്തു, നമ്മൾ എല്ലാവരും കാതോലിക, എല്ലാവരെയും ഒന്നാണ് എന്നും, ക്നാനായ എന്നത് തെറ്റായ ഒരു കള്ട്ട് ആണ് എന്നുള്ള ഒരു മെസ്സേജ് ഇപ്പോൾ ക്നാനായകാരന്റെ മനസിന്റെ അബ്രപാളികളിലോട്ടു അടിചെപ്പികുവാൻ ഇപ്പോൾ പുറത്തുനിന്നും നല്ല വാക്ക്ചാധുര്യം ഉള്ള കോമേശൽ ധാന്യം നടത്തുന്നവരെ ക്നാനായ പള്ളികൾ തോറും എർപാടക്കിരിക്കുകയാണ് .അറിയാൻ മേലതതുകൊണ്ട് ചോദിക്കുകയാണ് ... ഈ അച്ചന്മാർക്ക് ധ്യാനം അവരവരുടെ പള്ളികളിൽ നല്ല ഉധെശത്തിൽ നടത്തിയാൽ പോരെ ? മൃഗയയിൽ പുലിയെ പിടിക്കാൻ വാറ്ഉണ്ണിയെ കൊണ്ടുവന്നപോലെ പുറത്തു നിന്ന് വേറെയാളെ വിളികേണ്ട അവശ്യം ഉണ്ടോ ?
ക്‌നാനായ സമുദായത്തിന്റെ തനിമ ഇല്ലാതായാല്‍ പുറത്തു നില്ക്കുന്നവര്‍ തള്ളിക്കയറി ഇവിടെ ആളുകൂടുമെന്നും കൂടുതല്‍ പള്ളിവെയ്ക്കാമെന്നും കൂറെ അച്ചന്മാര്‍ക്ക് പണി കൊടുക്കാമെന്നുമായിരിക്കാം കണക്കുകൂട്ടല്‍. തനിമ നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ ക്‌നാനായ യാക്കോബായ സഭയിലേക്ക് പോകണമെന്നു വന്നാല്‍ ചരിത്രം മൂലകട്ടിൽ പിതാവിനെ ഒരിക്കിലും മറക്കില്ല.
വാൽകഷണം
കോട്ടയം രൂപത്ത എന്നത് ഓരോ ക്നാനായകാരനും ഒരു വികാരം ആണ്.കോട്ടയം രൂപതയിൽ ജനിച്ച് വളർന്ന ഓരോ ക്നാനായകാരനും കോട്ടയം രൂപതയിൽ അധിഷ്ടിതമായ അജപലനമാണ് ആവശ്യം....ശരിയാണ് ...അതെ ക്നനയം ഞങ്ങൾക്ക് ഒരു വികാരമാണ്... മാക്കിൽ പിതാവ് രൂപം കൊടുത്ത കോട്ടയം രൂപതയെ പ്രണയിക്കുമ്പോൾ ലഭിക്കുന്ന വികാരം...പ്രിയ കാർനോര്മാരുടെ ധീരതയോടുള്ള അടങ്ങാത്ത അവസാനിക്കാത്ത പ്രണയം കൊണ്ട് ലഭിക്കുന്ന വികാരം... ക്നാനായകാരെ ബ്രെയിൻ വാഷ്‌ചയ്തു അവന്റെ ക്നാനായ രക്തം സങ്കരം ആകാം എന്ന് ഒരു കത്തനാരും മനസില്പോലും വിചാരികേണ്ട . അതിനുവെച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്...
