Monday, May 18, 2015

ഭരണിക്കുളങ്ങര പിതാവിന് വെടിമരുന്ന്, അച്ചാമ്മ ചെടുത്തിയുടെ ക്നാനായ വികാരം - ഫാ. ഫിലിപ്പ് രാമചന്ടനട്ടു അച്ഛന് ഈശോ മിശിഹയിൽ സ്‌തുതിയിരിക്കട്ടെ...

ക്നാനായസഭയെ അവഹേളിച്ചു നിന്നിച്ചു O M ഉതുപ്പ് എഴുതിയ "Blood Wedding "എന്ന ബൂക്കിനെയും  സപ്പോർട്ട് ചെയ്തു അഭിനന്തിച്ചു  ഓന്നാം പേജിൽ. ആശംസ സോന്തം ലെറ്റർ  പാഡിൽ എഴുതി വേണ്ടും സിറോ മലബാര് മെത്രാൻ  ബിഷപ്പ്ഭരണി കുളങ്ങര പിതാവ്. ലോകംഎന്ബാടും ഉള്ള കാനായമകളെ പരിഹസിക്കുന്ന ബിഷപ്പ്ഭരണി കുളങ്ങരയുടെ ഈ നടപടിയെ അമേരിക്കകാരി  അച്ചാമ  ശക്തമായ ഒരു ഇമെയിൽ ചോദ്യം ചെയ്തത്‌ ഇന്നലെ വെളിയിൽ വന്നു .

അമേരിക്കയുടെ ഏതോ കോണിൽ കിടന്ന അച്ചാമ്മ ചെടുത്തിയുടെ ക്നാനായ വികാരം മൂലകട്ടിൽ പിതാവ് ചികാഗോഇൽ ഉള്ളപോൾ തന്നെ ജനകൊടികളിലേക്ക് എത്തിച്ച ദെറ്റ്രൊഇറ്റ് ക്നാനായപള്ളി വികാരി ഫാ. ഫിലിപ്പ് രാമചന്ടനട്ടു അച്ഛന് ഈശോ മിശിഹയിൽ സ്‌തുതിയിരിക്കട്ടെ. അഭിവന്യ ഭരണികുളങ്ങര പിതാവ് ഇതിനു മുബ്പ് കാക്കനാട് സിനഡിൽ കേരളത്തിന്‌ വെളിയിൽ ക്നാനായപള്ളി അനുവദികില്ല എന്ന് പറഞ്ഞു എന്ന് ഈയുള്ളവൻ പറഞ്ഞപോൾ, പിതാവ് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു അച്ഛൻ തന്നെ ദെറ്റ്രൊഇറ്റ് ക്നാനായസമുഹത്തിന് അയച്ച തന്റെ ഇമെയിന് ഒരു കാഴബുംഇല്ല എന്ന് ഇപ്പോൾ അച്ഛൻതന്നെ മനസിലാക്കി എന്ന് കരുതുന്നു.

സ്യ്രോമാലബാർ സഭയിലെ ഒരു തിരുമേനിയുടെ ക്നാനായ വിരുദ്ധ പ്രസ്താവനക്ക് എതിരായി സബ്തം ഉയർത്താൻ ആ സഭയിലെതന്നെ ഒരു അഭിഷക്തന് ഉണ്ടായതും,ആ സഭയിലെ മറ്റ് അച്ഛന്മ്ർക്ക് ആർകും ഇല്ലാതെപോയ ഫിലിപ്പ് അച്ഛന്റെ ക്നാനായ വികാരം അത്യധികം പ്രശംസയോഗ്യമാണ്‌ !
എന്നാൽ അച്ഛൻ ദെറ്റ്രൊഇറ്റ് ക്നാനായ പള്ളിയിൽ മുളവനാൽ അച്ഛന് വേണ്ടി നടത്താൻ പോകുന്ന സങ്കരധ്യാനം ,അച്ചാമ്മ ചേടുത്തി ഈ ഇമെയിൽ പറയുന്ന ക്നാനായ എന്ദൊഗമിക്ക് തുരഗം വയ്ക്കുന്നത് ആണ്.അതു കൊണ്ട് അതിൽനിന്ന്‌ അച്ഛൻ പിന്മാറി , കോട്ടയം ക്നാനായ അതിരൂപത വലിയ മെത്രാപ്പോലീത്തായുടെ അജപാലന അധികാരം വ്യാപിപ്പിച്ച്, വലിയ മെത്രാപ്പോലീത്തായുടെ ഭരണപരമായി ലോകം മുഴുവനും ഉള്ള ക്നാനായജനതയ്ക്ക് സോന്തമായ ഒരു ക്നാനായ സഭസംവിധത്തിനു ശ്രമിക്കുന്ന എന്നെപോലത്തെ നുറുകണക്കിനു ക്നായിതൊമ്മന്റെ കൊച്ചുമക്കൾളുടെ കൂടെ മുന്നണിയിൽ നിന്ന് പോരാടാൻ അച്ഛനെ ഞങ്ങൾ വെൽക്കം ചെയുന്നു.......

അച്ഛന്റെ ഈ വികാരം സഭ പൊളിറ്റിക്സ്ന്റെ ഒരു ഭാഗമാണോ അതോ അച്ഛന്റെ ചങ്കിൽ നിന്ന് വരുന്ന ക്നാനായവികാരം ആണോ എന്ന് ചിലരുക്കെ സംശയിക്കുന്നു ,അതുകൊണ്ട് അച്ഛന്റെ ഈ ക്നാനായവികാരം അച്ഛന്റെ എല്ലാ വാക്കിലും പ്രവർത്തിലും ഉണ്ടായിരികട്ടെ എന്ന് അശംസിക്കുന്നു.
--------------------//
Original Email body start bellow .
From: "Fr. Philip Ramachanattu" <vinuram2011@
Date: May 18, 2015 at 11:46:37 AM EDT
To: Americankna <americankna@gmail.com>
Subject: Re: Fwd: A letter to Archbishop Kuriakose Bharanikulangara
അച്ചാമ്മ ചേച്ചി ക്ക് അഭിനന്ദനം. .
On 18 May 2015 11:31, "Americankna" <americankna@gmail.com> wrote:
From: Achama Vargese <achamavargese@
Date: May 18, 2015 at 9:35:01 AM EDT
To: faridabaddiocese@gmail.com
Cc: curia@ernakulamarchdiocese.org, marmmosb@yahoo.com, bp_pandarasseril@yahoo.co.in
Subject: A letter to Archbishop Kuriakose Bharanikulangara
അഭിവന്ദ്യ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര പിതാവിന്,
ക്രിസ്തുവിന്റെ മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കപ്പെട്ട നിലയില്‍ പുറംചട്ടയില്‍ അച്ചടിച്ചുവന്ന ‘Blood Wedding’ എന്ന പുസ്തകം വായിക്കാനിടയായി. പുറംചട്ടയിലെ വികൃത രൂപം മാത്രമല്ല, ആ പുസ്തകത്തിന്റെ ആദ്യപേജില്‍ അങ്ങെഴുതിയ സന്ദേശവും പലരേയും വേദനിപ്പിക്കുന്നതും വസ്തുതകള്‍ക്ക് നിരക്കാത്തതും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞവയുമാണെന്നു തോന്നിയതു കൊണ്ടാണ് ഈ കത്തെഴുതുന്നത്.
മനോവൈകല്യമുള്ള വര്‍ഗ്ഗീയവാദികള്‍ ആരെങ്കിലുമായിരിക്കും ഈ പുസ്തകം എഴുതിയതെന്നാണ് പുറംചട്ടയിലെ ചിത്രത്തില്‍ നിന്നും ഞാന്‍ ആദ്യം കരുതിയത്. കാരണം, മാനസികവൈകല്യമുള്ളവര്‍ക്ക് മാത്രമേ ലോകരക്ഷകനായ ക്രിസ്തുവിന്റെ ചിത്രത്തിലെ തലയോട്ടി വെട്ടിമാറ്റി അവിടെ ഒരു കപ്പലിന്റെ ചിത്രം വരച്ചു ചേര്‍ത്ത് വികൃതമാക്കാന്‍ കഴിയുകയുള്ളൂ. ഉത്തരേന്ത്യയില്‍ ക്രിസ്തുവിന്റെ രൂപം വികൃതമാക്കുന്നതും ആരാധനാലയങ്ങള്‍ തീവെച്ചു നശിപ്പിക്കുന്നതും ക്രിസ്ത്യന്‍ മിഷനറിമാരെ(ഗ്രഹാം സ്റ്റെയിന്‍സിനെപോലുള്ളവരെ) ചുട്ടുകൊല്ലുന്നതും കന്യാസ്ത്രീകളെ ബലാല്‍ക്കാരം ചെയ്യുന്നതുമൊക്കെ ഇത്തരം മാനസിക വൈകല്യമുള്ളവര്‍ തന്നെയാണെന്നതില്‍ അങ്ങേയ്ക്ക് എതിരഭിപ്രായമുണ്ടെന്നു ഞാന്‍ കരുതുന്നില്ല.
ക്രിസ്തുവിന്റെ രൂപം എവിടെയൊക്കെ വികൃതമാക്കപ്പെട്ടാലും, അത് എന്തൊക്കെ ആശയത്തിന്റെ പേരിലായിരുന്നാലും, അവിടെയൊക്കെ വികൃതമാക്കപ്പെടുന്നത് അങ്ങും ഞാനും ഉള്‍പ്പെടുന്ന ഓരോ ക്രിസ്ത്യാനിയുടേയും മുഖമാണ്. ഈ വലിയ തിരിച്ചറിവ് അങ്ങേയ്ക്കുള്ളതുകൊണ്ടാണല്ലോ ഡല്‍ഹിയില്‍ ഒരു ക്രിസ്തീയ ദേവാലയം അഗ്നിക്കിരയാക്കപ്പെട്ടപ്പോള്‍, ക്രൂശിത രൂപം വെന്തുവെണ്ണീറായപ്പോള്‍, അള്‍ത്താര ചുട്ടു ചാമ്പലായപ്പോള്‍, വിശുദ്ധ വേദഗ്രന്ഥം ഒരു പിടി ചാരമായപ്പോള്‍, തെരുവിലിറങ്ങി പ്രതിക്ഷേധിക്കാന്‍ വിശ്വാസികളെ അങ്ങ് ആഹ്വാനം ചെയ്തത്. ഡല്‍ഹി പോലീസ് ഹെഡ് ക്വാട്ടേഴ്സിനു മുന്നില്‍ നഗരത്തെ നിശ്ചലമാക്കി അന്നു നടത്തിയ വഴി തടയല്‍ സമരത്തിനു നേതൃത്ത്വം നല്‍കിയ അങ്ങുതന്നെ, വികൃതമാക്കപ്പെട്ട ക്രിസ്തുവിന്റെ മുഖവുമായി പുറത്തിറങ്ങിയ ഒരു പുസ്തകത്തിന്റെ ആദ്യപേജില്‍ ഗ്രന്ഥകര്‍ത്താവിനെ അഭിനന്ദിച്ചു കൊണ്ടു സന്ദേശമെഴുതിയിരിക്കുന്നു!!! അതിനുള്ള സ്വാന്ത്ര്യവും അവകാശവും അങ്ങേയ്ക്കുണ്ടെന്നതില്‍ തര്‍ക്കമില്ല. പക്ഷെ ആ സ്വാതന്ത്ര്യം അങ്ങുപയോഗിച്ചപ്പോള്‍ അങ്ങും ഈ മനോനില തെറ്റിയവരും തമ്മിലുള്ള അന്തരമാണ് ഇല്ലാതായത്.
 ക്രിസ്തുവിന്റെ മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കപ്പെട്ട നിലയില്‍ പുറംചട്ടയില്‍ അച്ചടിച്ചുവന്ന ‘Blood Wedding’ എന്ന പുസ്തകത്തിന്റെ ആദ്യപേജില്‍ ഗ്രന്ഥകര്‍ത്താവിനെ അഭിനന്ദിച്ചു കൊണ്ടു സന്ദേശമെഴുതിയിരിക്കുന്നു
അധികാര ചിഹ്നങ്ങളണിഞ്ഞ് ആചാരവടിയുമേന്തി പ്രൌഡഗംഭീരനായി തലയുയര്‍ത്തി നില്‍ക്കുന്ന അങ്ങയുടെ ചിത്രം പതിഞ്ഞ ഫരീദാബാദ് രൂപതയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍തന്നെ ഈ പുസ്തകത്തില്‍ അങ്ങെഴുതിയ സന്ദേശം ഞാന്‍ പലതവണ വായിച്ചു. അങ്ങയുടെ സന്ദേശത്തിന്റെ മൂന്നാമത്തെ ഖണ്ഡിക തുടങ്ങുന്നത് ഇങ്ങിനെ.
“The richness of the Syro-Malabar Church is its good families with daily family prayer and deep-rooted family relationship. Only from such families good vocations to priesthood and religious life come. This applies also to the Knanaya Catholics.” 
ശരിയാണ് ഇത്തരം കുടുംബങ്ങളാണ് ക്രൈസ്തവ സഭയെ എന്നും സമ്പന്നമാക്കുന്നത്. ഇത്തരം കുടുംബങ്ങള്‍ക്കു മാത്രമേ ദൈവീക വേല ചെയ്യാന്‍ അനുയോജ്യരായ അഭിഷിക്തരെ സൃഷ്ടിക്കുവാനും കഴിയുകയുള്ളൂ. പക്ഷെ “This applies also to the Knanaya Catholics” എന്ന ഒളിയമ്പിലൂടെ അങ്ങ് ഉദ്ദേശിക്കുന്നത് ക്നാനായ കുടുംബങ്ങള്‍ ഇങ്ങിനെയോന്നുമല്ലെന്നല്ലേ...? സാമാന്യ വിദ്യാഭ്യാസമുള്ള ഏതൊരാള്‍ക്കും മറഞ്ഞിരിക്കുന്ന ഈ പരിഹാസം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. 
ഇന്ന് ഇന്ത്യയില്‍ സേവനമനുഷ്ടിക്കുന്ന ബിഷപ്പുമാരില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി, മാര്‍ ജോസഫ്‌ പണ്ടാരശേരിയില്‍, ലത്തീന്‍ രൂപതാ ബിഷപ്പുമാരായ മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍, മാര്‍ അബ്രാഹം വിരുത്തിക്കുളങ്ങര, മാര്‍ ജെയിംസ്‌ തോപ്പില്‍ എന്നിവര്‍ ക്നാനായ കത്തോലിക്കാ കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണ്. ക്നാനായ കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്ന ആയിരത്തില്‍പരം വൈദീകരും സന്യസ്തരും ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും(അങ്ങയുടെ രൂപത ഉള്‍പ്പെടെ), വിദേശ രാജ്യങ്ങളിലുമായി പ്രേക്ഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ക്നാനായ കുടുംബങ്ങളേക്കുറിച്ചുള്ള അങ്ങയുടെ ആശങ്ക ശരിയാണെങ്കില്‍, അതായത് ക്നാനായ കുടുംബങ്ങള്‍ daily family prayer ഇല്ലാത്തതും deep-rooted family relationshipകാത്തു സൂക്ഷിക്കാത്തവയുമാണെങ്കില്‍ ഇത്രയധികം ബിഷപ്പുമാരെയും വൈദീകരെയും സന്യസ്തരെയും സൃഷ്ടിക്കാന്‍ ക്നാനായ കുടുംബങ്ങള്‍ക്ക് എങ്ങിനെ കഴിഞ്ഞു....? പ്രേക്ഷിത വേലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഇവരുടെ കുടുംബങ്ങളെയാണ്ഈ പരിഹാസത്തിലൂടെ അങ്ങു വേദനിപ്പിച്ചത്.
സ്വവംശ വിവാഹനിഷ്ഠ അനുഷ്ടിച്ചു വന്നിരുന്ന ക്നാനായ സമുദായത്തിന് ഒരു നൂറ്റാണ്ടു മുന്‍പ് കോട്ടയം രൂപത അനുവദിച്ചത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട പത്താം പീയൂസ് മാര്‍പ്പാപ്പയാണ്‌. മറ്റൊരു വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ, ഈ രൂപതയെ പിന്നീട് അതിരൂപതയാക്കി ഉയര്‍ത്തിയപ്പോള്‍, ക്നാനായാക്കാരുടെ സ്വവംശ വിവാഹ നിഷ്ഠയെ പരിശുദ്ധ സിംഹാസനം ഒരിക്കല്‍ കൂടി അംഗീകരിക്കുകയാണുണ്ടായത്. സ്വവംശ വിവാഹനിഷ്ഠ അനുഷ്ടിക്കുന്നവര്‍ക്ക് രൂപത അനുവദിച്ചത് കത്തോലിക്കാ സഭയ്ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന്‍ സ്ഥാപിക്കാന്‍ ശ്രമം നടത്തുന്ന ഈ പുസ്തകത്തെ പ്രകീര്‍ത്തിച്ച് സന്ദേശമെഴുതുക വഴി, അങ്ങ് രണ്ടു വിശുദ്ധരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തിരിക്കുന്നു. അതുവഴി പരിശുദ്ധസിംഹാസനത്തിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് പറയാതെ പറയുന്നു. മാര്‍പ്പാപ്പാമാര്‍ക്ക് തെറ്റാവരമുണ്ടെന്നു സഭ പഠിപ്പിക്കുമ്പോള്‍, വിശുദ്ധരായ രണ്ടു മാര്‍പ്പാപ്പാമാര്‍ക്ക് തെറ്റു പറ്റിയെന്നു വാദിക്കുന്നവരെ ആര്‍ച്ച് ബിഷപ്പായ അങ്ങ് പിന്തുണയ്ക്കുന്നതിലെ വൈരുദ്ധ്യം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
ക്നാനായക്കാര്‍ സ്വവംശ വിവാഹനിഷ്ഠ തുടരുന്നതില്‍ ഒരു സിറിയന്‍ ആര്‍ച്ച് ബിഷപ്പിന് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് ഉന്നയിക്കാന്‍ ഏറ്റവും അനുയോജ്യമായ വേദി ഒരു മൂന്നാംകിട പുസ്തകത്തിന്റെ അവതാരികയാണെന്ന് അങ്ങു കരുതുന്നുണ്ടോ...? ഇതു ക്നാനായക്കാര്‍ ഉള്‍പ്പെടുന്ന സീറോമലബാര്‍ വിശ്വാസികള്‍ക്കിടയിലെ സൗകൃതാന്തരീക്ഷം തകര്‍ക്കാന്‍ മാത്രമല്ലേ ഉപകരിക്കൂ...? യാക്കോബായ-ഓര്‍ത്തഡോക്സ്‌ വിഭാഗങ്ങള്‍ തെരുവില്‍ നടത്തുന്ന നെറികെട്ട കയ്യാങ്കളികള്‍ അങ്ങേയ്ക്കും സുപരിചിതമാണല്ലോ. അത്തരം ഒരു സ്ഥിതി വിശേഷത്തിലേക്ക് സീറോമലബാര്‍ സഭയെ കൊണ്ടെത്തിക്കാന്‍ സഹായിക്കുന്ന ഒരു വെടിമരുന്നായി അങ്ങയുടെ ഈ സന്ദേശം മാറരുതേ എന്നാണ് ഈ എളിയ സഹോദരിയുടെ പ്രാര്‍ഥന.
‘Blood Wedding’ എന്ന പുസ്തകത്തെ പ്രകീര്‍ത്തിച്ച് അതില്‍ സന്ദേശം എഴുതിയതില്‍ നിന്നും അങ്ങ് ഈ പുസ്തകം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍. ഈ പുസ്തകത്തിലെ ഇരുപതാമത്തെ പേജില്‍ രണ്ടാമത്തെ ഖണ്ഡികയില്‍ Mrs.O.M. Uthup(ശ്രീമതി അന്നമ്മ ഉതുപ്പ്) ഇങ്ങിനെയെഴുതിയിരിക്കുന്നു.
“ഞാന്‍ എങ്ങിനെ ജീവിക്കും എന്നു ചിന്തിച്ചു വിഷമത്തോടെ ബസില്‍ കയറി വീട്ടിലേക്ക് പോകുമ്പോള്‍ ബി.സി.എം. കോളേജിന്റെ പടിക്കല്‍ വന്നപ്പോള്‍ ആരോ പറയുന്നതു കേട്ടു ഏതോ സിസ്റ്റര്‍ കിണറ്റില്‍ ചാടി ചത്തു എന്ന്. അതുകേട്ടപ്പോള്‍ എന്റെ മനസ് ഞാനറിയാതെ തന്നെ സ്വല്പനേരം സന്തോഷിച്ചു.”
ഇവിടെ “സിസ്റ്റര്‍ കിണറ്റില്‍ ചാടി ചത്തു” എന്നതുകൊണ്ട്‌ ലേഖിക ഉദ്ദേശിക്കുന്നത് സിസ്റ്റര്‍ അഭയയുടെ മരണത്തെയാണെന്നു വ്യക്തം.
‘ആട് ചത്തു’, ‘പശു ചത്തു’, ‘കോഴി ചത്തു’ എന്നൊക്കെ അച്ചടിഭാഷയില്‍ ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമാണ്. പക്ഷെ ഒരു“സിസ്റ്റര്‍ ചത്തു” എന്ന പ്രയോഗം ആദ്യമായിട്ടാണ് അച്ചടിഭാഷയില്‍ ഉപയോഗിച്ചു കാണുന്നത്. അതും ഒരു ആര്‍ച്ച് ബിഷപ്പ് സന്ദേശമെഴുതിയ പുസ്തകത്തില്‍!!!! ലോകത്തില്‍ ഇതേവരെ ഒരു ആര്‍ച്ച് ബിഷപ്പിനും ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടാവുമെന്ന്‍ ഞാന്‍ കരുതുന്നില്ല.
നിര്‍ധനകുടുംബത്തില്‍ നിന്നും പ്രേഷിതവേല തിരഞ്ഞെടുത്ത ഒരു പാവം കന്യാസ്ത്രീയുടെ അതിദാരുണമായ അന്ത്യത്തില്‍ ആനന്ദം അനുഭവിക്കുന്ന Mrs. O.M. ഉതുപ്പിനെ അങ്ങ് അവതാരികയില്‍ വാനോളം ഉയര്‍ത്തുന്നത് എങ്ങിനെയെന്നു നോക്കാം.
“I hope and pray that the good leadership given by people like Mrs. O.M. Uthup, be continued and everything to keep family ties stronger and the community feeling deeper be fostered. May the Blessed Virgin continue to mediate and guide your journey as a renewal movement”
ഒരു അഭിഷിക്തയുടെ മരണം ആഘോഷിക്കുന്ന Mrs.O.M. ഉതുപ്പിനെ പ്രകീര്‍ത്തിച്ചുകൊണ്ട് അങ്ങെഴുതിയിരിക്കുന്ന ഓരോ വാക്കുകളും സുവിശേഷവേല ചെയ്യാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഓരോ അഭിഷിക്തന്റെയും(അങ്ങുള്‍പ്പെടെ) നെഞ്ചത്ത് തറയ്ക്കുന്ന കൂരമ്പുകളായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. എനിക്കെന്നല്ല, സഭയോട് കൂറും വിധേയത്വവും പുലര്‍ത്തുന്ന ഏതൊരു സത്യവിശ്വാസിക്കും അങ്ങിനെയേ അനുഭവപ്പെടൂ. അങ്ങിനെയേ അനുഭവപ്പെടാവൂ....
ക്നാനായ സമുദായത്തെ താഴ്ത്തിക്കെട്ടാന്‍ കിട്ടിയ അവസരം മുതലെടുക്കുന്നതിന്റെ വ്യഗ്രതയില്‍ ഇത്തരം വൈരുദ്ധ്യങ്ങളും അത് മനുഷ്യമനസുകളില്‍ സൃഷ്ടിക്കുന്ന വേദനകളും അങ്ങയുടെ ശ്രദ്ധയില്‍ പെടാതെ പോയിട്ടുണ്ടാവാം. അങ്ങയെപ്പോലുള്ളവര്‍ക്ക് അതിനു കഴിയാതെ വരുമ്പോള്‍ ലൗകീക ജീവിതം നയിക്കുന്ന സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ...?
രാജാവ് നഗ്നനാണ് എന്നു വിളിച്ചു പറയുന്നതാണ് യഥാര്‍ത്ഥ രാജഭക്തി എന്ന് വിശ്വസിക്കുന്ന സൈബര്‍ യുഗത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ ആരും വിമര്‍ശനത്തിന് അതീതരല്ല. ഭരിക്കുന്നവര്‍ ഭരിക്കപ്പെടുന്നവരാല്‍ വിമര്‍ശിക്കപ്പെടണം. ചൂഷകര്‍ ചൂഷിതരാല്‍ വിമര്‍ശിക്കപ്പെടണം. പീഡകര്‍ പീഡിതരാല്‍ വിമര്‍ശിക്കപ്പെടണം. മര്‍ദ്ദകര്‍ മര്‍ദ്ദിതരാലും. എങ്കില്‍ മാത്രമേ സമത്വസുന്ദരമായ ഒരു ലോകം കെട്ടിപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ. അതുതന്നെയാണല്ലോ ക്രിസ്തുദേവനും വിഭാവനം ചെയ്യുന്നത്. ഈ അര്‍ത്ഥതലത്തില്‍ നിന്നുകൊണ്ട് ഈ കത്തിനെ വിലയിരുത്താന്‍ അങ്ങേയ്ക്കു കഴിയട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ടും, ക്നാനായ സമൂഹവുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍ വേണ്ട എല്ലാ കൃപയും അനുഗ്രഹവും ദൈവം അങ്ങേയ്ക്കു പ്രദാനം ചെയ്യട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ടും
സ്നേഹപൂര്‍വ്വം,
അച്ചാമ്മ വര്‍ഗീസ്‌.

9 comments:

  1. Your Excellency,

    Knanaya community is very hurt by your recent comments about our community. I am glad a simple lady Achamma brought this issue to the public. Congratulations to Achamma .
    Mahatma Gandhi once said " I love Christianity not Christians" He said it in the context when Brittish were massacring poor Indians. Knananya people love Syro Malabar rites but not the empty Syro Hierachy of your calibre who degrade Knanaya people.

    I am one among the four committee members the only Knanaya person back in 1983 to get our current cathedral in Chicago for $1 from the diocese of Chicago and I was working at that time for Chicago Diocese as a youth counselor. I fully supported Syro Malabar establishment in 1996 as Chicago KCS President and later as KCCNA Gen Secretary in 2007 I fully supported establishment of Knanaya parishes for the growth of Syro Malabar Church and for Knanaya people as I believe it is important to keep the ethnicity of our community within the Catholic Church. We are very much part of Syro Malabar church.
    I was very eager to bring Syro Malabar rite to US and worked hard for it. Now I have second thoughts about it after reading your article. We believed all the promises you made to have our own set up just like in Kottayam prior to establishing Syro Malabar rite in American soil but never deliver your promise. Look....we do not even have Knanaya Bishop!! This is called high level ecclesiatical cheating in plain English language. Power corrupts and absolute power corrupts absolutely. The founding members about United States were concerns about equality for all. We are not treated fairly so far.
    The least you can do respecting your position as a Bishop is not to belittle our community but spiritually guide our community. We are not bad people. There is lot of Knanaya missionaries working globally,nuns priests and lay brothers. Have some respect for us. Please have some basic ethics and courtesy before you pass sarcastic comments about our community. We are already hurt and do not hurt us further.


    We will continue to pray for you so that the Holy Spirit may continue to guide the faithful entrusted to your care.

    With best and prayers

    Cyriac Puthanpurayil
    Chicgo

    ReplyDelete
    Replies
    1. ഭരണികുളങ്ങരക്കെതിരെ സത്രീകളും പ്രതികരിച്ചുതുടങ്ങി...അച്ചാമ്മക്ക് അഭിനന്ദനങ്ങൾ ...!!!

      Delete
  2. ക്നാനായ രിഗിഅൻ സ്റ്റ്ഫിക്യൻ ദിരുതി പിടിച്ച്യ മുതോളം അച്ഛന്നും അങ്ങേരുടെ ചികാഗോ പ്രഞ്ഞികളുടെ അഭിപ്രായം ഒനനും കെൽകുന്നെ എല്ലാല്. അവര് ക്നാനായ വിരുധിഗൽ. ഇനി ഇങ്ങില്ലും പള്ളിഗളുടെ ബോർഡിൽ നിന്നുമ knanaya എടുത്ത് മാടികുടെ? ഇണ്ണി ഈ ഹിപ്പോക്രസി നിർതികുദെ? ആര്ക് വേണ്ടി?

    ReplyDelete
  3. I am not sure why people are upset because there is an OM Uthup with a book or a Bishop Bharani with a comment on that book! Is our community that flimsy to get upset with some foolish book or comments? Why do people have to make sure that no one says anything against Knanaisam? Are we that stupid?? So long as there are people there will be bad comments, because they all are jealous! We just need to grow above this petty criticisms and responses to that. Just because a stray dog barks, we shouldn't react to kill that stray dog!! We are a community with strong values and ancestry, no one can take it away whether we have our own kna parishes or not. We never had kna Parishes for 16 centuries and we stayed together. Let the stray dogs bark, we should be spending our energy on growing our community, not defending to bad criticisms!!

    ReplyDelete
    Replies
    1. No need to upset about Uthup but in the cause of Bishop, it is different. As long as we are part of Syro Malabar , no need to tolerate these kind of activities. We are not slave .

      Born free, as free as the wind blows
      As free as the grass grows
      Born free to follow your heart

      Live free, and beauty surrounds you
      The world still astounds you
      Each time you look at a star

      *Stay free, where no walls divide you
      You're free as a roaring tide
      So there's no need to hide

      Born free, and life is worth living
      But only worth living
      Cause you're born free.

      Delete
  4. ഡൽഹിയിലെ ക്നാനായ സുഹൃത്തുക്കളെ .....
    രാജ്യത്തിൻറെ തലസ്ഥാന നഗരിയിലെ അത്യുഷ്ണം നിങ്ങളെ നിശബ്ധരാക്കിയിരിക്കുന്നുവോ ?
    കോട്ടയം അതിരൂപതയിലെ അംഗങ്ങളായ നിങ്ങളും കൂടി ഉൾപ്പെടുന്ന ഫരീദാബാദ് രൂപതയിലെ, ഒരു സിറോ മലബാർ അല്മായൻ പോലും ക്നാനായ സമൂഹത്തെ പരസ്യമായി തള്ളിപറയുവാനോ അധിക്ഷേപിക്കുവാനോ തയ്യാറാകാത്തപ്പോൾ ആദരണിയനായ മെത്രാൻ ക്നാനായ സമൂഹത്തിനെതിരെ സംഹരതാണ്ടവമാടുമ്പോൾ നിങ്ങൾ കണ്ണടച്ച് ഇരുട്ടാക്കി നിശബ്ദം ഇരിക്കുന്നുവോ ?
    ഞാൻ കേട്ടത് ശരിയാണെങ്കിൽ നിങ്ങളെ എല്ലാവരെയും മുൻകൂട്ടിത്തന്നെ ചിതറിച്ചിരിക്കുന്നു ...... നാളുകൾക്കു മുൻപേ നിങ്ങളെ പല ഗ്രൂപ്പുകളാക്കി ലത്തീനിലും, മലങ്കരയിലും, യാക്കൊബൈറ്റിലും സീറോയിലും മറ്റുമായി ദുർബലപ്പെടുത്തിയിരിക്കുന്നു... എങ്കിൽ ഹാ കഷ്ട്ടം ...
    അവിടെ, ഫരീദാബാദ് മെത്രാന് ഏതു ക്നാനായക്കാരനെയാണ് ബോധിപ്പിക്കാൻ .... പേടിക്കാൻ ..?!
    സ്വാർത്ഥ തല്പ്പര്യത്തിനും വൈദീകരെ പ്രീണിപ്പിക്കാനും വേണ്ടി സ്വന്തം ക്നാനായ സമുദായത്തെ മാറ്റിനിർത്തുന്ന നിങ്ങളുടെ ലജ്ജാവഹമായ പ്രവർത്തനരീതികളെ അവസാനിപ്പിക്കു.... അച്ചാമ ചേടുത്തിയുടെ പിന്നിലെങ്കിലും അണിനിരക്കു....

    ReplyDelete
  5. പ്രിയ അച്ചാമ്മയ്ക്ക് ,
    മാഡം പറഞ്ഞത് തികച്ചും ശരിയാണ്‌ .

    "മനോവൈകല്യമുള്ള വര്‍ഗ്ഗീയവാദികള്‍ ആരെങ്കിലുമായിരിക്കും ഈ പുസ്തകം എഴുതിയതെന്നാണ് പുറംചട്ടയിലെ ചിത്രത്തില്‍ നിന്നും ഞാന്‍ ആദ്യം കരുതിയത്. കാരണം, മാനസികവൈകല്യമുള്ളവര്‍ക്ക് മാത്രമേ ലോകരക്ഷകനായ ക്രിസ്തുവിന്റെ ചിത്രത്തിലെ തലയോട്ടി വെട്ടിമാറ്റി അവിടെ ഒരു കപ്പലിന്റെ ചിത്രം വരച്ചു ചേര്‍ത്ത് വികൃതമാക്കാന്‍ കഴിയുകയുള്ളൂ" (അച്ചാമ്മ)

    അത്‌പോലെ മന്ദബുദ്ധിയായ ഒരാൾ പുസ്തകത്തിന്റെ ആദ്യപേജില്‍ ഗ്രന്ഥകര്‍ത്താവിനെ അഭിനന്ദിച്ചു കൊണ്ടു സന്ദേശമെഴുതി. ഭരണികുളങ്ങരയെ പോലെ ബുദ്ധിമാന്മാർ ആയ ചില വിഡ്ഢികൾ പലതും എഴുതുകയും പറയുകയും ഒക്കെ ചെയ്യും. വിവരമില്ലാത്തവർ എന്തെക്കിലും എഴുതിയാൽ , വിവരമുള്ള താങ്കളെപോലെ ഉള്ള ക്നാനയക്കാർ അങ്ങു ക്ഷമിയ്ക്കുക .പിണറായി വിജയൻ ഒരിക്കൽ ഉപയോഗിച്ച ആ പദം ശരിയ്ക്കും യോജിക്കുന്നത് ഭരണികുലങ്ങരയ്ക്കാണെന്നു തോന്നും .

    കണ്ട അണ്ടൻ ,അഴകോടൻ ,ചെമ്മാൻ ,ചെരുപ്പുകുത്തി ,ചട്ടൻ ,മുട്ടൻ ,ചട്ടുകാലൻ ,ഉള്ളാടൻ , വേടോണ്‍ ,ഭരണികുളങ്ങര തുടങ്ങിയവർക്കൊന്നും കയറി നിരങ്ങനുള്ളതല്ല ക്നാനായക്കാർ എന്ന് അങ്ങേര് മനസിലാക്കുന്നത് നന്ന് . ഭരണിക്ക് ഒരുപക്ഷേ കത്തോലിക്കാ സഭയുടെ അദധിപനായ പോപ്‌ ആകാൻ സാധിക്കും(ജോണ്‍ ഏഴാമനെ പോലെയും ജോണ്‍ പതിമൂന്നാമനെ പോലെയും അന്യൻറെ ഭാര്യമാരുടെ കൂടെ ലൈമ്ഗിഗ ബന്ധത്തിൽ ഏർപെട്ടതിനു ഭർത്താവിനാൽ വധിക്ക പെട്ട പോപുമാർ കത്തോലിക സഭയിൽ ഉണ്ടായിട്ടുണ്ട് ) . പക്ഷെ ഏഴു ജന്മം തപസ്സിരുന്നാലും താങ്കൾക്ക് ഒരു ക്നാനായക്കാരനായി ജനിക്കുവാൻ സാധിക്കില്ല. ഇപ്പോൾ താങ്കൾക്ക് ക്നാനായക്കാരന്റെ മഹത്വം എന്തെന്നു മനസ്സിലായികാണുമെന്നു വിശ്വസിക്കുന്നു . ഫരിദബാദ് രൂപതയിലെ താങ്കളെ പിതാവ് എന്നു വിളിക്കുന്ന പാവം വിശ്വാസികളോട് ഞങ്ങൾക്കു സഹതാപം തോന്നുന്നു. ഡൽഹിയിലുള്ള ക്നാനയക്കാർ അങ്ങയുടെ മുഖത്ത് ചീമുട്ട എറിയുന്ന കാലം വിദൂരത്തല്ല എന്നു തോന്നുന്നു .

    അങ്ങേയ്ക്ക് അന്തസില്ലെങ്കിലും അങ്ങയുടെ പദവിക്കൊരു മാന്യദ ഉണ്ടല്ലോ ,അതുകളയരുത് .നാണമില്ലാത്തവന്റെ ആസനത്തിൽ ആല് മുളച്ചാൽ അതും തണലാകും .
    ദയവു ചെയ്ത് ഇനിയും ക്നാനയക്കാരുടെ മുതുകത്ത് കയറിനിന്ന് നൃത്വം ചെയ്യാമെന്നുള്ള ഭൂതി അങ്ങ് നിറുത്തുക. ഞങ്ങളുടെ പിതാക്കന്മാർ അന്തസുള്ളവർ ആയതുകൊണ്ട് പ്രതികരിക്കുന്നില്ല. അതൊരു ബലഹീനതയല്ല. അങ്ങ് മുൻപ് ക്നാനയക്കാർ ബ്രെയിൻ വാഷ്‌ ചെയ്യുന്നു എന്നെഴുതിയപ്പോൾ തന്നെ പ്രതികരിക്കേണ്ടതായിരുന്നു . പക്ഷെ ഞങ്ങൾഅങ്ങയുടെ വിവരകുറവുകൊണ്ടായിരിക്കും എന്ന് കരുതി അങ്ങ് ക്ഷമിച്ചു. ക്ഷമയ്ക്കും ഒരു പരിധിയില്ലേ. അങ്ങുപയോഗിക്കുന്ന അതേ നിലവാരത്തിൽ പ്രതികരിക്കേണ്ടി വന്നതിൽ ഖേദമുണ്ട് .

    കഴിഞ്ഞ 17 നൂറ്റാണ്ടുകളായി പല ഉപ്പുമാങ്ങ ഭരണികളും ക്നാനായക്കാരെ പിടിച്ച് ഉപ്പിലിടാൻ നോക്കിയിട്ടുണ്ട് . ഈ ഭരണിയിലൊന്നും ഇതലുക്കുകയില്ല. അതുകൊണ്ട് ഇനിയെങ്കിലും അങ്ങയുടെ തൂലികയിൽ നിന്നും വിഡ്ഢിത്തങ്ങൾ വരികില്ലായെന്നു പ്രതീക്ഷിച്ചു കൊണ്ടും "പിതാവേ ഭരണി എഴുതുന്നതെന്തെന്ന് ഭരണി അറിയായ്കയാൽ ഭരണിയോടു ക്ഷമിക്കണമേ" എന്ന് പ്രാർത്ഥിച്ചു കൊണ്ടും നിറുത്തുന്നു

    സസ്നേഹം ഒരു നികൃഷ്ട ജീവിയായ കുഞ്ഞാട് .

    ReplyDelete
  6. My god..get a life people..knanaya is a community .enjoy being a part of it..dere z a life outside all this .dere r people crying out for daily bread.dere are people struggling with their basic needs.use ur tym creatively ,do good ,be good ,give things the importance it deserves.be a good human bcoz christianity is all about being better human beings.njoy life...at the end of the day u r judged by what good u did for ur felow beings n to the people around u.god bless the world.

    ReplyDelete
    Replies
    1. 1911-ല്‍ തെക്കുംഭാഗസമുദായ മെത്രാന്‍ വ്യക്തിഗതമായി തെക്കുംഭാഗക്കാരെ മാത്രം ഭരിക്കുന്ന ഒരു സഭാഘടകമായിരുന്നുവല്ലോ. മദ്ധ്യസ്ഥരോ, മറ്റ് അധികാരസ്ഥാനങ്ങളോ ഇല്ലാതെ, നേരിട്ട് റോമ്മാസിംഹാസനത്തിന് മാത്രം വിധേയമായ ഒരു സഭാഘടകമായിരുന്നു അത്. പൗരസ്ത്യ കാനോന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ; ഏറ്റവും താഴ്ന്നപടിയായ അപ്പസ്‌തോലിക് വികാരിയത്ത് (എക്‌സാര്‍ക്കി) ആയിരുന്നു എന്നു കാണാം.സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കുമ്പോള്‍ അതിന്റെ മെത്രാപ്പോലീത്തായ്ക്ക് തെക്കുംഭാഗ ജനത്തിനുവേണ്ടിയുള്ള വികാരിയത്ത് അതിന് അധീനമാക്കാതെ നേരിട്ട് പരിശുദ്ധ സിംഹാസനത്തിന് വിധേയമാക്കിക്കൊണ്ട്, സഫ്രഗനില്ലാതെ ഒരു രൂപതയായി ഉയര്‍ത്തണം എന്നാ ചുളപറബിൽ പിതാവിന്റെ എല്ലാശ്രമങ്ങളെയും നാട്ടു മേതന്മാർ റോമിനെ തെറ്റ്ധരിപിച്ചാണ് നിര്വീര്യം ആകി സ്യ്രോമാലബാർസഭ തുടങ്ങിയത്. ഇപ്പോൾ പറയു സഹോദങ്ങളെ ക്നനയകർ സ്യ്രോമാലബ്ർ സഭയുടെ ഭാഗം അകെണ്ടിയവരാണോ ? വദിയെ പ്രതിയാക്കുന്ന ,ആടിനെ പട്ടിയകുന്ന ഈ തന്ത്രം ഇനി ക്നാനായസമുദ്യത്തിൽ നടത്തില്ല ഇനി എങ്കിലും ഉണരൂ ..... സത്യം അറിയൂ ... സമുദായതിൽ ഒന്നിക്ക് ...

      Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.