ക്നാനായസഭയെ അവഹേളിച്ചു നിന്നിച്ചു O M ഉതുപ്പ് എഴുതിയ "Blood Wedding "എന്ന ബൂക്കിനെയും സപ്പോർട്ട് ചെയ്തു അഭിനന്തിച്ചു ഓന്നാം പേജിൽ. ആശംസ സോന്തം ലെറ്റർ പാഡിൽ എഴുതി വേണ്ടും സിറോ മലബാര് മെത്രാൻ ബിഷപ്പ്ഭരണി കുളങ്ങര പിതാവ്. ലോകംഎന്ബാടും ഉള്ള കാനായമകളെ പരിഹസിക്കുന്ന ബിഷപ്പ്ഭരണി കുളങ്ങരയുടെ ഈ നടപടിയെ അമേരിക്കകാരി അച്ചാമ ശക്തമായ ഒരു ഇമെയിൽ ചോദ്യം ചെയ്തത് ഇന്നലെ വെളിയിൽ വന്നു .
അമേരിക്കയുടെ ഏതോ കോണിൽ കിടന്ന അച്ചാമ്മ ചെടുത്തിയുടെ ക്നാനായ വികാരം മൂലകട്ടിൽ പിതാവ് ചികാഗോഇൽ ഉള്ളപോൾ തന്നെ ജനകൊടികളിലേക്ക് എത്തിച്ച ദെറ്റ്രൊഇറ്റ് ക്നാനായപള്ളി വികാരി ഫാ. ഫിലിപ്പ് രാമചന്ടനട്ടു അച്ഛന് ഈശോ മിശിഹയിൽ സ്‌തുതിയിരിക്കട്ടെ. അഭിവന്യ ഭരണികുളങ്ങര പിതാവ് ഇതിനു മുബ്പ് കാക്കനാട് സിനഡിൽ കേരളത്തിന് വെളിയിൽ ക്നാനായപള്ളി അനുവദികില്ല എന്ന് പറഞ്ഞു എന്ന് ഈയുള്ളവൻ പറഞ്ഞപോൾ, പിതാവ് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു അച്ഛൻ തന്നെ ദെറ്റ്രൊഇറ്റ് ക്നാനായസമുഹത്തിന് അയച്ച തന്റെ ഇമെയിന് ഒരു കാഴബുംഇല്ല എന്ന് ഇപ്പോൾ അച്ഛൻതന്നെ മനസിലാക്കി എന്ന് കരുതുന്നു.
സ്യ്രോമാലബാർ സഭയിലെ ഒരു തിരുമേനിയുടെ ക്നാനായ വിരുദ്ധ പ്രസ്താവനക്ക് എതിരായി സബ്തം ഉയർത്താൻ ആ സഭയിലെതന്നെ ഒരു അഭിഷക്തന് ഉണ്ടായതും,ആ സഭയിലെ മറ്റ് അച്ഛന്മ്ർക്ക് ആർകും ഇല്ലാതെപോയ ഫിലിപ്പ് അച്ഛന്റെ ക്നാനായ വികാരം അത്യധികം പ്രശംസയോഗ്യമാണ് !
എന്നാൽ അച്ഛൻ ദെറ്റ്രൊഇറ്റ് ക്നാനായ പള്ളിയിൽ മുളവനാൽ അച്ഛന് വേണ്ടി നടത്താൻ പോകുന്ന സങ്കരധ്യാനം ,അച്ചാമ്മ ചേടുത്തി ഈ ഇമെയിൽ പറയുന്ന ക്നാനായ എന്ദൊഗമിക്ക് തുരഗം വയ്ക്കുന്നത് ആണ്.അതു കൊണ്ട് അതിൽനിന്ന് അച്ഛൻ പിന്മാറി , കോട്ടയം ക്നാനായ അതിരൂപത വലിയ മെത്രാപ്പോലീത്തായുടെ അജപാലന അധികാരം വ്യാപിപ്പിച്ച്, വലിയ മെത്രാപ്പോലീത്തായുടെ ഭരണപരമായി ലോകം മുഴുവനും ഉള്ള ക്നാനായജനതയ്ക്ക് സോന്തമായ ഒരു ക്നാനായ സഭസംവിധത്തിനു ശ്രമിക്കുന്ന എന്നെപോലത്തെ നുറുകണക്കിനു ക്നായിതൊമ്മന്റെ കൊച്ചുമക്കൾളുടെ കൂടെ മുന്നണിയിൽ നിന്ന് പോരാടാൻ അച്ഛനെ ഞങ്ങൾ വെൽക്കം ചെയുന്നു.......
അച്ഛന്റെ ഈ വികാരം സഭ പൊളിറ്റിക്സ്ന്റെ ഒരു ഭാഗമാണോ അതോ അച്ഛന്റെ ചങ്കിൽ നിന്ന് വരുന്ന ക്നാനായവികാരം ആണോ എന്ന് ചിലരുക്കെ സംശയിക്കുന്നു ,അതുകൊണ്ട് അച്ഛന്റെ ഈ ക്നാനായവികാരം അച്ഛന്റെ എല്ലാ വാക്കിലും പ്രവർത്തിലും ഉണ്ടായിരികട്ടെ എന്ന് അശംസിക്കുന്നു.
--------------------//
Original Email body start bellow .
From: "Fr. Philip Ramachanattu" <vinuram2011@
Date: May 18, 2015 at 11:46:37 AM EDT
To: Americankna <americankna@gmail.com>
Subject: Re: Fwd: A letter to Archbishop Kuriakose Bharanikulangara
അച്ചാമ്മ ചേച്ചി ക്ക് അഭിനന്ദനം. .
On 18 May 2015 11:31, "Americankna" <americankna@gmail.com> wrote:
From: Achama Vargese <achamavargese@
Date: May 18, 2015 at 9:35:01 AM EDT
To: faridabaddiocese@gmail.com
Cc: curia@ernakulamarchdiocese.org, marmmosb@yahoo.com, bp_pandarasseril@yahoo.co.in
Subject: A letter to Archbishop Kuriakose Bharanikulangara
അഭിവന്ദ്യ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര പിതാവിന്,
ക്രിസ്തുവിന്റെ മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കപ്പെട്ട നിലയില്‍ പുറംചട്ടയില്‍ അച്ചടിച്ചുവന്ന ‘Blood Wedding’ എന്ന പുസ്തകം വായിക്കാനിടയായി. പുറംചട്ടയിലെ വികൃത രൂപം മാത്രമല്ല, ആ പുസ്തകത്തിന്റെ ആദ്യപേജില്‍ അങ്ങെഴുതിയ സന്ദേശവും പലരേയും വേദനിപ്പിക്കുന്നതും വസ്തുതകള്‍ക്ക് നിരക്കാത്തതും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞവയുമാണെന്നു തോന്നിയതു കൊണ്ടാണ് ഈ കത്തെഴുതുന്നത്.
മനോവൈകല്യമുള്ള വര്‍ഗ്ഗീയവാദികള്‍ ആരെങ്കിലുമായിരിക്കും ഈ പുസ്തകം എഴുതിയതെന്നാണ് പുറംചട്ടയിലെ ചിത്രത്തില്‍ നിന്നും ഞാന്‍ ആദ്യം കരുതിയത്. കാരണം, മാനസികവൈകല്യമുള്ളവര്‍ക്ക് മാത്രമേ ലോകരക്ഷകനായ ക്രിസ്തുവിന്റെ ചിത്രത്തിലെ തലയോട്ടി വെട്ടിമാറ്റി അവിടെ ഒരു കപ്പലിന്റെ ചിത്രം വരച്ചു ചേര്‍ത്ത് വികൃതമാക്കാന്‍ കഴിയുകയുള്ളൂ. ഉത്തരേന്ത്യയില്‍ ക്രിസ്തുവിന്റെ രൂപം വികൃതമാക്കുന്നതും ആരാധനാലയങ്ങള്‍ തീവെച്ചു നശിപ്പിക്കുന്നതും ക്രിസ്ത്യന്‍ മിഷനറിമാരെ(ഗ്രഹാം സ്റ്റെയിന്‍സിനെപോലുള്ളവരെ) ചുട്ടുകൊല്ലുന്നതും കന്യാസ്ത്രീകളെ ബലാല്‍ക്കാരം ചെയ്യുന്നതുമൊക്കെ ഇത്തരം മാനസിക വൈകല്യമുള്ളവര്‍ തന്നെയാണെന്നതില്‍ അങ്ങേയ്ക്ക് എതിരഭിപ്രായമുണ്ടെന്നു ഞാന്‍ കരുതുന്നില്ല.
ക്രിസ്തുവിന്റെ രൂപം എവിടെയൊക്കെ വികൃതമാക്കപ്പെട്ടാലും, അത് എന്തൊക്കെ ആശയത്തിന്റെ പേരിലായിരുന്നാലും, അവിടെയൊക്കെ വികൃതമാക്കപ്പെടുന്നത് അങ്ങും ഞാനും ഉള്‍പ്പെടുന്ന ഓരോ ക്രിസ്ത്യാനിയുടേയും മുഖമാണ്. ഈ വലിയ തിരിച്ചറിവ് അങ്ങേയ്ക്കുള്ളതുകൊണ്ടാണല്ലോ ഡല്‍ഹിയില്‍ ഒരു ക്രിസ്തീയ ദേവാലയം അഗ്നിക്കിരയാക്കപ്പെട്ടപ്പോള്‍, ക്രൂശിത രൂപം വെന്തുവെണ്ണീറായപ്പോള്‍, അള്‍ത്താര ചുട്ടു ചാമ്പലായപ്പോള്‍, വിശുദ്ധ വേദഗ്രന്ഥം ഒരു പിടി ചാരമായപ്പോള്‍, തെരുവിലിറങ്ങി പ്രതിക്ഷേധിക്കാന്‍ വിശ്വാസികളെ അങ്ങ് ആഹ്വാനം ചെയ്തത്. ഡല്‍ഹി പോലീസ് ഹെഡ് ക്വാട്ടേഴ്സിനു മുന്നില്‍ നഗരത്തെ നിശ്ചലമാക്കി അന്നു നടത്തിയ വഴി തടയല്‍ സമരത്തിനു നേതൃത്ത്വം നല്‍കിയ അങ്ങുതന്നെ, വികൃതമാക്കപ്പെട്ട ക്രിസ്തുവിന്റെ മുഖവുമായി പുറത്തിറങ്ങിയ ഒരു പുസ്തകത്തിന്റെ ആദ്യപേജില്‍ ഗ്രന്ഥകര്‍ത്താവിനെ അഭിനന്ദിച്ചു കൊണ്ടു സന്ദേശമെഴുതിയിരിക്കുന്നു!!! അതിനുള്ള സ്വാന്ത്ര്യവും അവകാശവും അങ്ങേയ്ക്കുണ്ടെന്നതില്‍ തര്‍ക്കമില്ല. പക്ഷെ ആ സ്വാതന്ത്ര്യം അങ്ങുപയോഗിച്ചപ്പോള്‍ അങ്ങും ഈ മനോനില തെറ്റിയവരും തമ്മിലുള്ള അന്തരമാണ് ഇല്ലാതായത്.
 |
ക്രിസ്തുവിന്റെ മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കപ്പെട്ട നിലയില്‍ പുറംചട്ടയില്‍ അച്ചടിച്ചുവന്ന ‘Blood Wedding’ എന്ന പുസ്തകത്തിന്റെ ആദ്യപേജില്‍ ഗ്രന്ഥകര്‍ത്താവിനെ അഭിനന്ദിച്ചു കൊണ്ടു സന്ദേശമെഴുതിയിരിക്കുന്നു |
അധികാര ചിഹ്നങ്ങളണിഞ്ഞ് ആചാരവടിയുമേന്തി പ്രൌഡഗംഭീരനായി തലയുയര്‍ത്തി നില്‍ക്കുന്ന അങ്ങയുടെ ചിത്രം പതിഞ്ഞ ഫരീദാബാദ് രൂപതയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍തന്നെ ഈ പുസ്തകത്തില്‍ അങ്ങെഴുതിയ സന്ദേശം ഞാന്‍ പലതവണ വായിച്ചു. അങ്ങയുടെ സന്ദേശത്തിന്റെ മൂന്നാമത്തെ ഖണ്ഡിക തുടങ്ങുന്നത് ഇങ്ങിനെ.
“The richness of the Syro-Malabar Church is its good families with daily family prayer and deep-rooted family relationship. Only from such families good vocations to priesthood and religious life come. This applies also to the Knanaya Catholics.”
ശരിയാണ് ഇത്തരം കുടുംബങ്ങളാണ് ക്രൈസ്തവ സഭയെ എന്നും സമ്പന്നമാക്കുന്നത്. ഇത്തരം കുടുംബങ്ങള്‍ക്കു മാത്രമേ ദൈവീക വേല ചെയ്യാന്‍ അനുയോജ്യരായ അഭിഷിക്തരെ സൃഷ്ടിക്കുവാനും കഴിയുകയുള്ളൂ. പക്ഷെ “This applies also to the Knanaya Catholics” എന്ന ഒളിയമ്പിലൂടെ അങ്ങ് ഉദ്ദേശിക്കുന്നത് ക്നാനായ കുടുംബങ്ങള്‍ ഇങ്ങിനെയോന്നുമല്ലെന്നല്ലേ...? സാമാന്യ വിദ്യാഭ്യാസമുള്ള ഏതൊരാള്‍ക്കും മറഞ്ഞിരിക്കുന്ന ഈ പരിഹാസം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.
ഇന്ന് ഇന്ത്യയില്‍ സേവനമനുഷ്ടിക്കുന്ന ബിഷപ്പുമാരില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി, മാര്‍ ജോസഫ് പണ്ടാരശേരിയില്‍, ലത്തീന്‍ രൂപതാ ബിഷപ്പുമാരായ മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍, മാര്‍ അബ്രാഹം വിരുത്തിക്കുളങ്ങര, മാര്‍ ജെയിംസ് തോപ്പില്‍ എന്നിവര്‍ ക്നാനായ കത്തോലിക്കാ കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണ്. ക്നാനായ കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്ന ആയിരത്തില്‍പരം വൈദീകരും സന്യസ്തരും ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും(അങ്ങയുടെ രൂപത ഉള്‍പ്പെടെ), വിദേശ രാജ്യങ്ങളിലുമായി പ്രേക്ഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ക്നാനായ കുടുംബങ്ങളേക്കുറിച്ചുള്ള അങ്ങയുടെ ആശങ്ക ശരിയാണെങ്കില്‍, അതായത് ക്നാനായ കുടുംബങ്ങള്‍ daily family prayer ഇല്ലാത്തതും deep-rooted family relationshipകാത്തു സൂക്ഷിക്കാത്തവയുമാണെങ്കില്‍ ഇത്രയധികം ബിഷപ്പുമാരെയും വൈദീകരെയും സന്യസ്തരെയും സൃഷ്ടിക്കാന്‍ ക്നാനായ കുടുംബങ്ങള്‍ക്ക് എങ്ങിനെ കഴിഞ്ഞു....? പ്രേക്ഷിത വേലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഇവരുടെ കുടുംബങ്ങളെയാണ്ഈ പരിഹാസത്തിലൂടെ അങ്ങു വേദനിപ്പിച്ചത്.
സ്വവംശ വിവാഹനിഷ്ഠ അനുഷ്ടിച്ചു വന്നിരുന്ന ക്നാനായ സമുദായത്തിന് ഒരു നൂറ്റാണ്ടു മുന്‍പ് കോട്ടയം രൂപത അനുവദിച്ചത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട പത്താം പീയൂസ് മാര്‍പ്പാപ്പയാണ്. മറ്റൊരു വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ, ഈ രൂപതയെ പിന്നീട് അതിരൂപതയാക്കി ഉയര്‍ത്തിയപ്പോള്‍, ക്നാനായാക്കാരുടെ സ്വവംശ വിവാഹ നിഷ്ഠയെ പരിശുദ്ധ സിംഹാസനം ഒരിക്കല്‍ കൂടി അംഗീകരിക്കുകയാണുണ്ടായത്. സ്വവംശ വിവാഹനിഷ്ഠ അനുഷ്ടിക്കുന്നവര്‍ക്ക് രൂപത അനുവദിച്ചത് കത്തോലിക്കാ സഭയ്ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന്‍ സ്ഥാപിക്കാന്‍ ശ്രമം നടത്തുന്ന ഈ പുസ്തകത്തെ പ്രകീര്‍ത്തിച്ച് സന്ദേശമെഴുതുക വഴി, അങ്ങ് രണ്ടു വിശുദ്ധരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തിരിക്കുന്നു. അതുവഴി പരിശുദ്ധസിംഹാസനത്തിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് പറയാതെ പറയുന്നു. മാര്‍പ്പാപ്പാമാര്‍ക്ക് തെറ്റാവരമുണ്ടെന്നു സഭ പഠിപ്പിക്കുമ്പോള്‍, വിശുദ്ധരായ രണ്ടു മാര്‍പ്പാപ്പാമാര്‍ക്ക് തെറ്റു പറ്റിയെന്നു വാദിക്കുന്നവരെ ആര്‍ച്ച് ബിഷപ്പായ അങ്ങ് പിന്തുണയ്ക്കുന്നതിലെ വൈരുദ്ധ്യം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
ക്നാനായക്കാര്‍ സ്വവംശ വിവാഹനിഷ്ഠ തുടരുന്നതില്‍ ഒരു സിറിയന്‍ ആര്‍ച്ച് ബിഷപ്പിന് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് ഉന്നയിക്കാന്‍ ഏറ്റവും അനുയോജ്യമായ വേദി ഒരു മൂന്നാംകിട പുസ്തകത്തിന്റെ അവതാരികയാണെന്ന് അങ്ങു കരുതുന്നുണ്ടോ...? ഇതു ക്നാനായക്കാര്‍ ഉള്‍പ്പെടുന്ന സീറോമലബാര്‍ വിശ്വാസികള്‍ക്കിടയിലെ സൗകൃതാന്തരീക്ഷം തകര്‍ക്കാന്‍ മാത്രമല്ലേ ഉപകരിക്കൂ...? യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തെരുവില്‍ നടത്തുന്ന നെറികെട്ട കയ്യാങ്കളികള്‍ അങ്ങേയ്ക്കും സുപരിചിതമാണല്ലോ. അത്തരം ഒരു സ്ഥിതി വിശേഷത്തിലേക്ക് സീറോമലബാര്‍ സഭയെ കൊണ്ടെത്തിക്കാന്‍ സഹായിക്കുന്ന ഒരു വെടിമരുന്നായി അങ്ങയുടെ ഈ സന്ദേശം മാറരുതേ എന്നാണ് ഈ എളിയ സഹോദരിയുടെ പ്രാര്‍ഥന.
‘Blood Wedding’ എന്ന പുസ്തകത്തെ പ്രകീര്‍ത്തിച്ച് അതില്‍ സന്ദേശം എഴുതിയതില്‍ നിന്നും അങ്ങ് ഈ പുസ്തകം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍. ഈ പുസ്തകത്തിലെ ഇരുപതാമത്തെ പേജില്‍ രണ്ടാമത്തെ ഖണ്ഡികയില്‍ Mrs.O.M. Uthup(ശ്രീമതി അന്നമ്മ ഉതുപ്പ്) ഇങ്ങിനെയെഴുതിയിരിക്കുന്നു.
“ഞാന്‍ എങ്ങിനെ ജീവിക്കും എന്നു ചിന്തിച്ചു വിഷമത്തോടെ ബസില്‍ കയറി വീട്ടിലേക്ക് പോകുമ്പോള്‍ ബി.സി.എം. കോളേജിന്റെ പടിക്കല്‍ വന്നപ്പോള്‍ ആരോ പറയുന്നതു കേട്ടു ഏതോ സിസ്റ്റര്‍ കിണറ്റില്‍ ചാടി ചത്തു എന്ന്. അതുകേട്ടപ്പോള്‍ എന്റെ മനസ് ഞാനറിയാതെ തന്നെ സ്വല്പനേരം സന്തോഷിച്ചു.”
ഇവിടെ “സിസ്റ്റര്‍ കിണറ്റില്‍ ചാടി ചത്തു” എന്നതുകൊണ്ട് ലേഖിക ഉദ്ദേശിക്കുന്നത് സിസ്റ്റര്‍ അഭയയുടെ മരണത്തെയാണെന്നു വ്യക്തം.
‘ആട് ചത്തു’, ‘പശു ചത്തു’, ‘കോഴി ചത്തു’ എന്നൊക്കെ അച്ചടിഭാഷയില്‍ ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമാണ്. പക്ഷെ ഒരു“സിസ്റ്റര്‍ ചത്തു” എന്ന പ്രയോഗം ആദ്യമായിട്ടാണ് അച്ചടിഭാഷയില്‍ ഉപയോഗിച്ചു കാണുന്നത്. അതും ഒരു ആര്‍ച്ച് ബിഷപ്പ് സന്ദേശമെഴുതിയ പുസ്തകത്തില്‍!!!! ലോകത്തില്‍ ഇതേവരെ ഒരു ആര്‍ച്ച് ബിഷപ്പിനും ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടാവുമെന്ന്‍ ഞാന്‍ കരുതുന്നില്ല.
നിര്‍ധനകുടുംബത്തില്‍ നിന്നും പ്രേഷിതവേല തിരഞ്ഞെടുത്ത ഒരു പാവം കന്യാസ്ത്രീയുടെ അതിദാരുണമായ അന്ത്യത്തില്‍ ആനന്ദം അനുഭവിക്കുന്ന Mrs. O.M. ഉതുപ്പിനെ അങ്ങ് അവതാരികയില്‍ വാനോളം ഉയര്‍ത്തുന്നത് എങ്ങിനെയെന്നു നോക്കാം.
“I hope and pray that the good leadership given by people like Mrs. O.M. Uthup, be continued and everything to keep family ties stronger and the community feeling deeper be fostered. May the Blessed Virgin continue to mediate and guide your journey as a renewal movement”
ഒരു അഭിഷിക്തയുടെ മരണം ആഘോഷിക്കുന്ന Mrs.O.M. ഉതുപ്പിനെ പ്രകീര്‍ത്തിച്ചുകൊണ്ട് അങ്ങെഴുതിയിരിക്കുന്ന ഓരോ വാക്കുകളും സുവിശേഷവേല ചെയ്യാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഓരോ അഭിഷിക്തന്റെയും(അങ്ങുള്‍പ്പെടെ) നെഞ്ചത്ത് തറയ്ക്കുന്ന കൂരമ്പുകളായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. എനിക്കെന്നല്ല, സഭയോട് കൂറും വിധേയത്വവും പുലര്‍ത്തുന്ന ഏതൊരു സത്യവിശ്വാസിക്കും അങ്ങിനെയേ അനുഭവപ്പെടൂ. അങ്ങിനെയേ അനുഭവപ്പെടാവൂ....
ക്നാനായ സമുദായത്തെ താഴ്ത്തിക്കെട്ടാന്‍ കിട്ടിയ അവസരം മുതലെടുക്കുന്നതിന്റെ വ്യഗ്രതയില്‍ ഇത്തരം വൈരുദ്ധ്യങ്ങളും അത് മനുഷ്യമനസുകളില്‍ സൃഷ്ടിക്കുന്ന വേദനകളും അങ്ങയുടെ ശ്രദ്ധയില്‍ പെടാതെ പോയിട്ടുണ്ടാവാം. അങ്ങയെപ്പോലുള്ളവര്‍ക്ക് അതിനു കഴിയാതെ വരുമ്പോള്‍ ലൗകീക ജീവിതം നയിക്കുന്ന സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ...?
രാജാവ് നഗ്നനാണ് എന്നു വിളിച്ചു പറയുന്നതാണ് യഥാര്‍ത്ഥ രാജഭക്തി എന്ന് വിശ്വസിക്കുന്ന സൈബര്‍ യുഗത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ ആരും വിമര്‍ശനത്തിന് അതീതരല്ല. ഭരിക്കുന്നവര്‍ ഭരിക്കപ്പെടുന്നവരാല്‍ വിമര്‍ശിക്കപ്പെടണം. ചൂഷകര്‍ ചൂഷിതരാല്‍ വിമര്‍ശിക്കപ്പെടണം. പീഡകര്‍ പീഡിതരാല്‍ വിമര്‍ശിക്കപ്പെടണം. മര്‍ദ്ദകര്‍ മര്‍ദ്ദിതരാലും. എങ്കില്‍ മാത്രമേ സമത്വസുന്ദരമായ ഒരു ലോകം കെട്ടിപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ. അതുതന്നെയാണല്ലോ ക്രിസ്തുദേവനും വിഭാവനം ചെയ്യുന്നത്. ഈ അര്‍ത്ഥതലത്തില്‍ നിന്നുകൊണ്ട് ഈ കത്തിനെ വിലയിരുത്താന്‍ അങ്ങേയ്ക്കു കഴിയട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ടും, ക്നാനായ സമൂഹവുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍ വേണ്ട എല്ലാ കൃപയും അനുഗ്രഹവും ദൈവം അങ്ങേയ്ക്കു പ്രദാനം ചെയ്യട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ടും
സ്നേഹപൂര്‍വ്വം,
അച്ചാമ്മ വര്‍ഗീസ്.