PDF copy of the "KNANAYAM" ... voice of odinary Knanaya people.... please CLICK THE ABOVE IMMAGE TO READ THE PDF vershion.Currently we are mailing to 5000 households of Kottayam diocese in India .
അയ്യോ പിതാവേ ........ 15.09 യു ട്യൂബ് അങ്ങയുടെ പ്രസ്താവന തെറ്റാണ് !!! കാരണം. പുറത്തുനിന്നും കെട്ടിയവർ ചിക്കാഗോ തിരുഹ്രദയ പള്ളിയിൽ ഇടവകക്കാർ ആണ് !!!
.... പുറത്തുനിന്നും കെട്ടിയവർ ചിക്കാഗോ തിരുഹ്രദയ പള്ളിയിയിൽ ആയസ്ഥിക്ക് എങ്ങനെ തിരുഹ്രദയ പള്ളി ഒരു ക്നാനായ പള്ളി എന്ന് വിളിക്കാൻ പറ്റും ? അതും ക്നാനായ റിജിയൻ വികാരി ജനറൽ മുളവനാൽ അച്ഛന്റെ പളളിയിൽ ...... എന്ന് ഞാൻ പറഞ്ഞാൽ നിഷേധികാൻ പറ്റുമോ?
നദിയിൽ നാല് വര്ഷമായി ഇത്രയും വെള്ളം ഉള്ലോന്നും ഇനി വെള്ളം വരത്തില്ല അതുകൊണ്ട് ഞങൾ നദിയുടെ വിതികുട്ടി ഇനി നിങൾ ദൈര്യമയി ഇരികുക എന്നുപറഞ്ഞപൊലെ യാണ് ക്നാനായ പള്ളികളിൽ പുറത്തും നിന്ന് കെട്ടിയവർ കുടുംബമായി വരത്തില്ല എന്ന് പറയുന്നത്.
ഒരുസുനാമി പോലെ പുറകെ പുറകെ ചിക്കാഗോ തിരുഹ്രദയ പള്ളിയിയിൽ പുറത്തുനിന്നും കെട്ടിയവർ വന്നപോലെ ....എല്ലാ ക്നാനായ പള്ളി എന്ന് പറയുന്ന പള്ളികളിൽ ഉണ്ടാകുകയില്ല എന്ന് എന്നാ ഉറപ്പാണ് ഉള്ളത്?
ഈ പ്രസംഗം അമേരിക്കൽ നേരത്തെ പറഞിരുനെകിൽ എത്ര ക്നാനായ പള്ളികൾ എന്ന് വിളിക്കുന്ന സിറോ മലബാര് പള്ളികൾ ക്നനയകാരൻ കശു മുടക്കി പണിയുമായിരുന്നു ?"വട്ടപുജ്യം".. ഒരുമയോടെ പൊയ്ക്കൊണ്ടിരുന്ന വിശ്വാസികളില്‍ വിഭാഗീയതയുടെ വിഷം കുത്തി വെച്ചു സമുദായത്തെ രണ്ടായി പിളർതിയത് അങ്ങയുടെ പ്രിയപ്പെട്ട power hungry priest ആണ്. അതിനായി രണ്ടു ബ്ലോഗുകൾ എന്ന മഞ്ഞ പത്രവും പ്രിയപ്പെട്ട priest തുടങ്ങി വച്ചവിവരം അങ്ങേക്ക് അറിയാമല്ലോ ? ഇങ്ങനെ സമുദായത്തെ രണ്ടായി പിളർന്ന് കനാനായക്കാർ കൂടുതൽ പോകുന്ന അങ്ങാടിയത്ത് പിതാവിന്റെ കിഴിൽ എന്ടോഗമൌസ് ക്നാനായ പള്ളികൾ എന്ന് പറഞ്ഞ് പണ്ത്തിട്ട് ഇപ്പോൾ ഞാൻ ഒന്നും അറിഞില്ല രാമനായയാണ എന്നഭാവത്തിൽ അദ്ദേഹം ഇപ്പൾ ബോളഗ് എഴുത്തു
എല്ലാം കുറച്ചു ഇപ്പോൾ ചുമ്മാ ഇരിക്കുന്നു...... അതോടുകുടി ചിക്കാഗോ ക്നയും അടച്ചുപൂടി വേറെ പണി തുടങി....അങ്ങയുടെ ഈ നോണ്‍ എന്ടോഗമൌസ് സ്യ്രോമാലബാർ ക്നാനായ പള്ളി എന്നുള്ള ആശയം ഒരു പരാജയം ആണ് എന്നുള്ളതിന്റെ വലിയ ഒരു തെളിവാണ് ചിക്കാഗോ തിരുഹ്രദയ പള്ളി !!
ക്നനായം സിറോ മലബാര് ആണെകിൽ , സിറോ മലബാര് വളത്തി പരിപോഷിച്ചത് ക്നനയക്ർ ആണെങ്ങിൽ എങ്ങനെ ക്നാനായകാർ സിറോ മലബാര് സെനടിൽ രണ്ടു പിതകാൻമാരായി ഒതുങ്ങി ? എവിടെ മലബാര് രൂപത്ത ? മലബാര് രുപതക്കുവേണ്ടി ട്രേഡ് ചെയ്തത് എന്താണ് ?
Bellow -The REAL Picture of Syro Malabar Knanaya Non ENDOGAMOUS Mission of North America .
ഇതാണ് യാഥാർത്യം !!!!!ക്നാനായ ഫൊറോന എന്ന് ഓമന പേര് ഇപ്പോൾ വിളിക്കുന്ന ക്നാനായ സിറോ മലബാര് ഫൊറോന ഉത്ഗടനം ... ചിക്കാഗോ അരച് ബിഷപ്പ് മാർ അങ്ങാടിയത്,സഹായ മെത്രാൻ മാർ അലപാട്ട് എന്നിവർ കുറെ സ്യ്രോമാലബാർ അച്ചന്മാരുടെ കൂടെ.എവിടെ ക്നാനായകാരുടെ പിതാവായ മൂലകാട്ടിൽ പിതാവ് ?
ദ... ഇപ്പോൾ അതും പുറത്തായി ... ഈയുള്ളവൻ ഇതു നേരത്തെ പറഞ്ഞതാണ് .. ഇപ്പോൾ എങ്കിലും സത്യം പുറത്തായി .ക്നാനായ പള്ളികളിൽ പൂശിരുന്ന ആ പൈന്റും മാഞ്ഞു ഇപ്പോൾ അത് മറ്റൊരു സിറോമലബാര് പള്ളികൾ മാത്രമായിമാറി. ഒരു ടൌണിൽ രണ്ടു ചേസ് ബാങ്ക് പോലെ ക്നാനായകാരെ മണ്ടൻ മാരാക്കി രണ്ടു സിറോമലബാര് പള്ളികൾ നോർത്ത് അമേരിക്കയിൽ ഉടനിളം........... ഒരു മുറത്തിലെ രണ്ട് അവലിൻ കുനകൾ എന്നപോലെ ഇനി മുറം ഒന്ന് കുലുക്കിയാൽ ഇതെല്ലാം ഒന്നാകും......... സംശയം ഉണ്ടങ്കിൽ ഇനിയും സംശയിക്കുന്ന തോമമാർ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു സത്യം മനസിലാക്കി ,ക്നാനായ സമുദായത്തിന് വേണ്ടി നിലനിന്നു മണ്മറഞ്ഞുപോയ നമ്മുടെ വല്യ അപ്പെൻമാരുടേയും വല്യ അമ്മച്ചിമാരുടെയും നിലപാടിൽ ഉറച്ചുനിന്നു , മറ്റുള്ളവരുടെ തുപ്പാൽ കോളത്തിൽ കിടന്നു ഉരുണ്ടു ജിവികാതെ സമുദായത്തോട് കുറ് ഉള്ളവരായി ജിവിക്കുക . ശങ്കരൻ വിണ്ടും തെങ്ങേൽ തന്നെ...... "കേരളത്തിന് പുറത്തുള്ള ക്നാനായ മിഷൻ പള്ളികൾ എന്ടോഗമൌസ് അല്ല , എല്ലാം സിറോമലബാര് പിതകാൻമാരുടെ, എനിക്ക് എവിടെ അധികാരം ഇല്ലാത്തതുകൊണ്ട് ഒന്നും ചെയാൻ സാധിക്കില്ല" -അഭിവന്യ മൂലകട്ടിൽ പിതാവ്. പിതാവ് ഈ സത്യം നേരത്തെ പറയുകആയിരുനെകിൽ ഇന്ന് നോർത്ത് അമേരിക്കൽ എത്ര ക്നാനായകാർ കുടുത്തൽ പോകുന്ന സിറോ മലബാറിന്റെ രണ്ടാമത്തെ പള്ളികൾ ഉണ്ടാകുമായിരുന്നു ? ഈയുള്ളവൻ കുടുത്തൽ എഴുതുനില്ല, ഇന്ന് രാവിലെ പുറത്തിറങ്ങിയ ഓസ്ട്രില്ൻ ക്നാനായ ടൌണ്‍ ഹാൾ മീറ്റിംഗ് വീഡിയോ ഒരു വൈറൽ ആയി മാറികൊണ്ട് ഇരിക്കുന്നു എല്ലാം ഇതിൽ ഉണ്ട് .... വീഡിയോ
ഒരു കുളത്തിൽ ഒരു പറ്റം തവളകൾ സുഖമായി ജീവിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു തവള കാഴ്ചകൾ കാണാനായി പുറത്തിറങ്ങി. അപ്പോഴുണ്ട് സ്വർണ നിറമുള്ള ഒരു വലിയ പാമ്പ് വെയില് കാഞ്ഞു കിടക്കുന്നു .
'ഹമ്പടാ, ഇവനാള് കൊള്ളാമല്ലോ? എന്തൊരു നീളം! എന്തൊരു ഭംഗി ! അതിലേറെ മിനു മിനുപ്പ്' ഒറ്റ നോട്ടത്തിൽ തന്നെ തവളയ്ക്ക് പാമ്പിനോട് ആരാധന തോന്നി . ഇവനുമായി ചങ്ങാത്തം കൂടിയാൽ പിന്നെ ആരെയും പേടിക്കണ്ട. തവള മനസ്സിൽ നൂറു നൂറു സ്വപ്നങ്ങൾ കണ്ടു .
പാമ്പ് തവളയെ കണ്ടു. ഒറ്റ ചാട്ടത്തിനു അവനെ വിഴുങ്ങാനാണ് തോന്നിയത് എങ്കിലും അവന്റെ ചാഞ്ഞും ചെരിഞ്ഞും ഭക്തിയോടെയുള്ള നില്പ്പും കണ്ടപ്പോൾ അവനെന്തോ പറയാനുണ്ടെന്ന് പാമ്പിനു മനസ്സിലായി . ' അങ്ങുന്നേ, ഞാൻ ഇവിടെ അടുത്തൊരു മഞ്ഞ കുളത്തിലാണ് താമസിക്കുന്നത്. അങ്ങുന്ന് ഞങ്ങളുടെ കൂടെ താമസിക്കാമോ? നമുക്കെന്നും ചങ്ങാതിമാരായി കഴിയാം'
'ഹ്ഹ്ഹ് ഇത് കൊള്ളാമല്ലോ? ഇവനെ ഒറ്റയടിക്ക് അകത്താക്കിയാൽ ശരിയാവില്ല. മഞ്ഞക്കുളം നിറയെ ഇവനെ പോലുള്ള പോക്കാച്ചി തവളകൾ ആയിരിക്കും . അവിടെ എങ്ങനെയെങ്കിലും കടന്നു കൂടണം . തല്ക്കാലം ഈ മണ്ടനെ പറ്റിക്കാം' പാമ്പ് കൊതിയോടെ മനസ്സിൽ ചിന്തിച്ചു . അങ്ങനെ ഇരുവരും ചങ്ങാതിമാരായി. നമ്മുടെ തവളച്ചാർ ആവട്ടെ പാമ്പിന്റെ പുറത്തു രാജകീയമായി കയറി ഇരുന്നു മഞ്ഞക്കുളത്തിലേക്ക് യാത്ര തിരിച്ചു . അങ്ങനെ കുളത്തിൽ എത്തി .
മറ്റു തവളകൾ നോക്കുമ്പോഴുണ്ട് നമ്മുടെ തവളയുടെ അകമ്പടിയോടെ ഒരു വലിയ പാമ്പ് കുളത്തിലേക്ക് അരിച്ചു വരുന്നു.'ഡാ മണ്ടാ, നീ എവിടുന്നാണ് ഈ പാമ്പിനെയും കൊണ്ട് വരുന്നത് ? ഇവൻ നമ്മുടെ ശത്രു ആണെന്ന് അറിയില്ലേ . നമ്മുടെ എത്ര പൂർവികരെ ഇവൻ കൊന്നു തിന്നിരിക്കുന്നു?'
മണ്ടനായ തവള പറഞ്ഞു : ' അതൊക്കെ പണ്ട് , നമ്മളിങ്ങനെ എന്നും കലഹിച്ചു കഴിയുന്നത് ശരിയല്ല. നമുക്ക് ഒന്നിക്കണം . നമ്മുടെ ശക്തി മറ്റുള്ളവർ അറിയട്ടെ.."
മറ്റുള്ളവരുടെ മുന്നറിയിപ്പ് വക വെക്കാത്ത തവള പാമ്പിനു കുളത്തിൽ സുഖവാസം ഒരുക്കി. പാമ്പാവട്ടെ രഹസ്യമായി ഓരോരുത്തരെ അകത്താക്കാൻ തുടങ്ങി . ഓരോ ദിവസവും ഓരോരുത്തരെയാണ് അകത്താക്കിയത്. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി . കുളത്തിലെ തവളകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു . പാമ്പാവട്ടെ, പുറമേ നല്ല ചങ്ങാത്തം അഭിനയിക്കുകയും ഇരുട്ടിന്റെ മറവിൽ തന്റെ യഥാർത്ഥ സ്വഭാവം കാണിക്കുകയും ചെയ്തു . അങ്ങനെ അവസാനം നമ്മുടെ മണ്ടനായ തവള മാത്രം ബാക്കിയായി . ഒടുവിൽ വിശപ്പ് സഹിക്കാനാവാതെ പാംബ് നമ്മുടെ മണ്ടൻ തവളയെ വിഴുങ്ങാനായി വന്നു. പേടിച്ചു വിറച്ച തവള ചങ്ങാത്തത്തെ ഓര്മ്മിപ്പിച്ചു.
പാമ്പ് പറഞ്ഞു: " സ്വന്തം വര്ഗ്ഗത്തെ വഞ്ചിച്ച നിന്നെയാണ് ആദ്യം വിഴുങ്ങേണ്ടിയിരുന്നത് . പക്ഷെ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എനിക്ക് ഇത്രയും കാലം സുഭിക്ഷമായി കഴിയാൻ ആവുമായിരുന്നില്ല. അതിനാൽ ഇനി നിന്റെ ഊഴമാണ് '
പറഞ്ഞു തീർന്നതും തവള പാമ്പിന്റെ വായിലായി.
NB: ഈ കഥയിലെ കഥാപാത്രങ്ങൾക്ക് കച്ചവടക്കാരനും അവസരവാദിയുമായ ഏതെങ്കിലും സമുദായ സംഘടനാ നേതാവിനോടോ കുശാഗ്രബുദ്ധിയായ ഏതെങ്കിലും വർഗ്ഗീയ വാദിയോടോ സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം
ഓഷ്യാന ക്നാനായ സമൂഹം തികച്ചും വേദനാ പൂര്ണമായ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനു കാരണം ആരോപിച്ച്ച്ചു വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുന്നതിനാൾ കെ സി സി ഓ അതിന്റെ ക്നാനായ പക്ഷ നിലപാട് ഒരിക്കൽ കൂടെ നിങ്ങൾക്കു മുൻപിൽ വ്യക്തമാക്കുകയാണ്. മേല്ബെനിൽ ക്നാനായ മിഷനും ഒഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടന ആയ മേല്ബെനിലെ തന്നെ കെ സി വി എ യും തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങൾ ആണ് കെ സി വി എ യും മാത്രുസംഘടന ആയ കെ സി സി ഓ യും നാളിതുവരെ ശ്രമിച്ചിട്ടും പരിഹരിക്കാൻ സാധിക്കാതെ സ്പോടനത്മകമായ അവസ്ഥയിൽ എത്തി ചേർന്നത്.
Endogamous അല്ലാത്ത , സീറോ മലബാർ മേല്ബെൻ രൂപതയുടെ കീഴിൽ ഉള്ള മേല്ബെൻ ക്നാനായ മിഷന്റെ കീഴിലേക്ക് 10 വര്ഷങ്ങള്ക്ക് മേലെ മേല്ബെനിൽ കെ സി വി യെ യുടെ ഭാഗമായ kcyl നെ മാറ്റുന്നതിനു എതിര് നിന്നതാണ് അടുത്ത കാലത്ത് പ്രശ്നങ്ങൾ കൂടുതൽ വലുതാകാൻ കാരണം. അസ്സോസ്സിയെഷനുകൾ അതിന്റെ യുവജന സംഘടനയെ ക്നാനായ സമുദായത്തിന്റെ അടിസ്ഥാന ശിലയായ endogamy പിന്തുടരുന്ന ഘടകത്തിൽ തന്നെ വേണമെന്ന് വാശിപിടിക്കുന്നത് നമ്മുടെ കോട്ടയം രൂപതാ പിതാക്കന്മാർക്കു ഇന്ത്യക്ക് വെളിയിൽ അജപാലന അധികാരം ഇല്ല എന്ന് അവർ തന്നെ വ്യക്തമാകിയത് കൊണ്ടാണ്. ഇവിടെയാണ് സംഘടനകളുടെ പ്രസക്തി. സംഘടനകൾക്ക് അവരുടെ തനതു ചട്ടകൂടിൽ അന്ഗത്വ വിതരണം ചെയ്യാവുന്നത് കൊണ്ട് ആണ് ഒഷ്യാനയിലെ എല്ലാ പ്രമുഖ ക്നാനായ സംഘടനകളും തന്നെ endogamy പ്രാക്ടീസ് ചെയ്യുന്നവര്ക്ക് മാത്രമായി അന്ഗത്വം പരിമിതപ്പെടുത്തി നമ്മുടെ തനതു സംസ്കാരവും പാരമ്പര്യവും ഉള്ള ഒരു പ്രത്യേക സമൂഹം എന്ന നിലയിൽ സംരക്ഷിക്കുന്നത്. ഈ അവസ്ഥ തന്നെയാണ് കേരളത്തിലെ നമ്മുടെ ക്നാനായ പള്ളികളിലും ഉള്ളത്. അതുകൊണ്ട് തന്നെയാണ് kcyl ഉം മറ്റും നമ്മുടെ നാട്ടിലെ പള്ളികളുടെ ഭാഗമായി നില്ക്കുന്നതിനെ നാം എല്ലാവരും പിന്തുണക്കുന്നതും. പക്ഷെ ഇന്ത്യക്ക് വെളിയിൽ നമുക്ക് endogamous പള്ളികളോ മിഷനുകളോ ഇല്ലാത്ത സാഹചര്യത്തിൽ നമ്മുടെ പുതു തലമുറയെ, 17 നൂറ്റാണ്ടുകളായി നാം കൈമാറി വരുന്ന മഹത്തായ പാരമ്പര്യം തുടരേണ്ട നമ്മുടെ യുവതീ യുവാക്കളെ ക്നാനായ സംഘടനകളുടെ ഭാഗമായി നിർത്തുന്നത് തന്നെയാണ് മാതൃകാപരമായി ചെയ്യേണ്ട കാര്യം. യൂറോപ്പിലും അമേരിക്കയിലും മിഡിൽ ഈസ്റ്റിലും എല്ലാം തന്നെ kcyl ക്നാനായ സംഘടനകളുടെ ഭാഗമായി തന്നെയാണ് നില്ക്കുന്നതും പ്രവർത്തിക്കുന്നതും.
ഇനി എന്ത്കൊണ്ടാണ് ഇന്ത്യക്ക് വെളിയിലുള്ള ക്നാനായ മിഷനുകളും പള്ളികളും endogamous അല്ല എന്ന് പറയുവാൻ കാരണം? ഇന്ന് ലോകത്തിൽ കോട്ടയം രൂപത മാത്രമാണ് endogamous രൂപതയായിട്ടുള്ളത്. കോട്ടയം രൂപതയുടെ അതിര് കേരളത്തിലും തമിഴ്നാടിന്റെയും കർണടകത്തിന്റെയും കുറച്ചു ഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നതിലാണ് ഇന്ത്യക്ക് വെളിയിൽ കോട്ടയം രൂപതാ അധ്യക്ഷന് അധികാരം ഇല്ല എന്ന് അദ്ദേഹം തന്നെ
പറഞ്ഞിരിക്കുന്നത്.
പുറത്തുള്ള പള്ളികളും മിഷനുകളും എല്ലാം തന്നെ അതാതു സ്ഥലങ്ങളിലുള്ള സീറോ മലബാർ രൂപതയുടെ കീഴിലാണ് . ഇവക്കെല്ലാം ക്നാനായ മിഷൻ ക്നാനായ പള്ളി എന്ന് പേര് വിളിക്കുന്നത്
അവിടെയെല്ലാം ക്നാനായക്കാരാണ് ബഹുപൂരിപക്ഷം ഉള്ളത്, അല്ല എങ്കിൽ ക്നാനായക്കാര്ക്ക് മാത്രമാണ്
അനഗത്വം ഉള്ളത് എന്ന് നമ്മെ ധരിപ്പിച്ചിരിക്കുന്നത് കൊണ്ടാണ്. എന്നാൽ എന്താണ് യഥാര്ത അവസ്ഥ? ബഹുമാന്യനായ മൂലക്കാട്ട് തിരുമേനിയുടെ വാക്കുകളിൽ ജന്മം കൊണ്ട് മാത്രമാണ് ഒരാൾ ക്നാനായക്കാരൻ ആകുന്നത് . അയാളുടെ ജീവിത പങ്കാളി ഏതു മതസ്ഥ ആയാലും അയാൾ ക്നാനായക്കരായി തുടരും.!!!!! അവര്ക്കെല്ലാം ഇത്തരം മിഷനുകളിലും പള്ളികളിലും അൻഗത്വം തുടരുകയും ചെയ്യാം.അത്തരം സങ്കര പള്ളികളെയും മിഷനുകളെയും എല്ലാം എങ്ങനെയാണ് കോട്ടയം രൂപതയിൽ നിന്നും വന്ന നമുക്ക് ക്നാനായ പള്ളികൾ എന്ന് വിളിക്കാൻ സാധിക്കുന്നത്??. കെ സി സി ഓ endogamous പള്ളികളെയും മിഷനുകളെയും മാത്രമാണ് പിന്തുണക്കുന്നത്. ക്നാനായ സമുദായത്തിനു വെളിയിൽ നിന്നും വിവാഹം കഴിക്കുന്നവര്ക്കും അന്ഗത്വം തുടരാമെങ്കിൽ അതിനെ ക്നാനായ മിഷനുകളായി അന്ഗീകരിക്കുവാൻ സാധ്യമല്ല എന്ന നിലപാടാണ് കെ സി സി ഓ യ്ക് ഉള്ളത്.
കെ സി സി ഒയുടെയും കെ സി വി എ യുടെയും നേതൃത്വത്തിൽ ഇക്കഴിഞ്ഞ 02/ 10 / 2015 ൽ മേല്ബെനിൽ നടന്ന കൂടിക്കാഴ്ചയിലും 03/10/ 2015 ൽ കെ സി വൈ എൽ ഉം ആയി നടന്ന കൂടിക്കാഴ്ചയിലും ബഹുമാനപ്പെട്ട മൂലക്കാട്ട് പിതാവ് ക്നാനായ സമുദായത്തിനു വെളിയിൽ നിന്ന് വിവാഹം കഴിക്കുന്നവരും മിഷന്റെ ഭാഗമായി തുടരും എന്നും അവരുടെ പങ്കാളി മാറി നില്കേണ്ടി വരും ( ഇത് കാനോണ് നിയമത്തിനും ,ഇന്ന് മുതൽ നിങ്ങൾ ഒരു ശരീരവും ഒരു മനസ്സും എന്ന ബൈബിൾ വചനത്തിനും എതിരാണെങ്കിലും) എന്ന് വ്യക്തമാക്കിയെങ്കിലും പിറ്റേന്ന് നടന്ന പെരുന്നാൾ പ്രസംഗത്തിൽ പിതാവ് വളരെ തന്ത്ര പൂർവം ക്നാനായ മിഷനെ അവതരിപ്പിക്കുകയും ഇത് ക്നനായക്കാർക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന് പറഞ്ഞെങ്കിലും മിഷന്റെ അന്ഗത്വ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്തു. കേൾക്കുന്നവർക്ക് കോൾമയിർ കൊള്ളിക്കുന്നതെങ്കിലും അതിലെ സത്യം ഇവിടെ മറഞ്ഞുപോയി. (വീഡിയോ കാണുക)
Please watch now the second video not even mentioning about the Syro malabar mixed Knanaya mission membership criteria during the inauguration of the mission !!
അമേരിക്കയിലും ക്നാനായ മിഷനുകളും പള്ളികളും ഉണ്ടാക്കുന്ന സമയത്ത് ഇതേ വാചകങ്ങൾ ഉപയോഗിച്ചാണ് നമ്മുടെ ആത്മീയ നേതൃത്വം അമേരിക്കാൻ ക്നാനായ സമൂഹത്തിന്റെ പിന്തുണ നേടിയെടുത്തത്. എന്നാൽ പള്ളികൾ ആരംഭിച്ചതിനു ശേഷം ചിക്കാഗോ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ ബഹുമാന്യനായ അങ്ങടിയത്ത് പിതാവ് തന്റെ കീഴിലുള്ള ക്നാനായ പള്ളികളിൽ പുറത്തുനിന്നും വിവാഹം കഴിച്ച്ചവര്ക്കും അന്ഗത്വം കൊടുക്കണം എന്ന് കല്പ്പന ഇറക്കിയതാണ് ചിക്കാഗോ രൂപതയുടെ മുന്നിലേക്ക് സമരം നടത്തുവാൻ പോലും അമേരിക്കാൻ ക്നാനായ സമൂഹത്തെ പ്രേരിപ്പിച്ചത്. തുടർന്ന് ചിക്കാഗോ രൂപതാ സഹായ മെത്രാന്റെ സ്ഥാനരോഹണ ചടങ്ങ് ക്നാനായക്കാരുടെ നിരാഹാര സമര വേദിയാകും എന്ന് വന്നപ്പോഴാണ് പുറത്ത് നിന്നും വിവാഹം കഴിച്ചവർ അകത്തും അവരുടെ പങ്കാളി പുറത്തും എന്ന ക്രൈസ്തവ വിരുദ്ധമായ ഉടമ്പടി താല്ക്കാലികമായി അങ്ങടിയത്ത് പിതാവും മൂലക്കാട്ട് പിതാവും ബഹുമാനപ്പെട്ട ആലഞ്ചേരി പിതാവിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ടത്ത്. .
ഇപ്പോഴും കാനോണ് നിയമ പ്രകാരം ഇതിന്റെ സാധുത വട്ടപൂജ്യം ആണ്. അത് കൊണ്ട് തന്നെ ആണ് അമേരിക്കൻ ക്നാനായ സമൂഹവും ഡി കെ സി സി യും മേല്ബെനിൽ നടന്ന നമ്മുടെ നിരാഹാര സമരത്തെ ശക്തമായി പിന്തുണ ച്ച്ചു രംഗത്ത് വന്നത്.
ബഹുമാനപ്പെട്ട മൂലക്കാട്ട് പിതാവ് ക്നാനായ സമുദായ പക്ഷം നിന്ന് സമരം ചെയ്തവരെ തന്റെ പെരുന്നാൾ പ്രസംഗത്തിൽ വിമര്ഷിച്ച്ചെങ്കിലും സത്യം ഓഷ്യാന ക്നാനായ സഹൂഹം മനസ്സിലാക്കും എന്ന് തന്നെയാണ് ഞങ്ങളുടെ ഉറപ്പ് . പുറത്ത് നിന്നും വിവാഹം കഴിക്കുന്നവർ ക്നാനായ മിഷനിലും ക്നാനായ പള്ളികളിലും അംഗ ങ്ങൾ ആവുന്നതോടെ നൂറ്റാണ്ടുകളായി നമ്മുടെ പിതമാഹന്മാർ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച നമ്മുടെ മഹത്തായ പാരമ്പര്യത്തിൽ നാം വെള്ളം ചേർക്കുകയാണ്. അവരോടു നാം ചെയ്യുന്ന പൊറുക്കാനാവാത്ത ചതിയും വഞ്ചനയും ആകും അത്. പുതു തലമുറയോട് ചെയ്യുന്ന നൂറ്റാണ്ടിലെ വലിയ മണ്ടത്തരവും.
ഇനി മേല്ബെൻ രൂപതയുടെ അധ്യക്ഷൻ ബഹുമാന്യനായ ബോസ്കോ പുത്തൂർ പിതാവ് മൂലക്കാട്ട് പിതാവിന്റെ സാന്നിധ്യത്തിൽ ഓഷ്യാന ക്നാനായ മിഷൻ endogamous ആണെന്നും സമുദായത്തിനു വെളിയിൽ നിന്നും വിവാഹം കഴിക്കുന്നവര്ക്ക് അതിൽ അന്ഗ്വത്ത്വമില്ല എന്ന് എഴുതി ഉറപ്പു തന്നാൽ തുടർ സമരങ്ങളിൽ നിന്നും പിന്മാറുമെന്നും മിഷനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നും ഉണ്ടായ ബുധിമുട്ടുകൾക്ക് പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്നും ഓഷ്യാന ക്നാനായ സമൂഹത്തിനു ഞങ്ങൾ ഉറപ്പു തരുന്നു.
KCCO EX.COMMITTEE.
മെൽബൺ: 1700 വർഷത്തെ കുടിയേറ്റ പാരബര്യയമുള്ള ക്നാനായ ജനതയുടെ ഈ തലമുറയുടെ വാഹകർ കംഗാരുക്കളുടെ നാട്ടിലും പടയോട്ടം തുടങ്ങിയിട്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു. 13 വർഷമായി ഒരുമയോടെ സമുദായംഗങ്ങളെ മുഴുവൻ പാരമ്പര്യധിഷ്ടിതമായി വളർത്തുവാനായി സ്ഥാപിതമായ KCVA എന്ന പ്രസഥാനം ഓസ്ട്രേലിയയിൽ തുടങ്ങിയിട്ടു. ഈ കാലയളിവിൽ തന്നെ ഒരു ക്നാനായ മിഷനും ഓസ്ട്രേലിയയിൽ സ്ഥാപിതമായി. പക്ഷെ പിന്നിട്ട വഴികളിലെ സമാധാന രേഖകൾ മായിച്ചു കളയുവാനായി സ്ഥാപിക്കപ്പെട്ടതോ എന്നു സംശയിക്കേണ്ട രീതിയിലായിരുന്നു ക്നാനായ മിഷന്റെ പിന്നീടുള്ള പ്രവർത്തനം. ക്നാനായ മക്കൾ രണ്ട് കൈയും നീട്ടി സീകരിക്കും എന്നുറപ്പുണ്ടായിരുന്ന മിഷന്റെ അവതരണ ശൈയിലിതന്നെ പക്ഷേ ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള നാളുകളിലെ മിഷന്റെയും പ്രത്യകിച്ചു അതിന്റെ ചാപ്ലയിൻആയിട്ടുള്ള സ്റ്റീഫൻ കണ്ടാരപള്ളി അച്ഛന്റെയും പ്രവർത്തനങ്ങൾ ക്നാനായ മക്കളുടെ ഹൃദയങ്ങളിൽ മുറിപ്പാടുണ്ടാക്കുന്നവ ആയിരുന്നു. പലകുറി തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുവാനായി ആപേക്ഷിച്ചെങ്കിലും എല്ലാം അവഗണിച്ചുകൊണ്ട്, ഏതാനും ചില ആളുകളുമായി കൂട്ടുപിടിച്ച്, സ്റ്റീഫൻ അച്ചൻ ഇടവകജനങ്ങളെ വെല്ലുവിളിക്കുകയും, ഇഷ്ടവഴികളിലൂടെ സഞ്ചരിക്കുകയുമാണ് ഉണ്ടായത്. ഏകദേശം ഇരുനൂറ്റമ്പതോളം കുടുംബങ്ങളുള്ള ഓസ്ടൃലിയൻ ക്നാനായ കൂട്ടായ്മയിൽ നിന്നും കേവലം 20 കുടുംബങ്ങളാണ് ഇഅടവക വൈദികന്റെ കൂടെ നില്ക്കുന്നത്. ബാക്കിയുള്ള ഇരുനൂറിൽ പരം കുടുംബങ്ങളാണ് KCVA എന്ന പ്രസ്ഥാനത്തിന്റെ കൂടെ നില്ക്കുന്നത്.
മിഷൻ പൊതുയോഗത്തിന്റെ തീരുമാനങ്ങളെപ്പോലും കാറ്റിൽ പറത്തിക്കൊണ്ട്, ജനാധിപത്യം ഓസ്ട്രേലിയൻ ഭൂഗണ്ഡത്തിന്റെ അവകാശമാണെന്ന സത്യം മറന്നുകൊണ്ട്, ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ടും, ഭിന്നിപ്പിച്ച് ഭരിച്ചുകൊണ്ടുമുള്ള സ്റ്റീഫൻ അച്ഛന്റ്റെ പ്രവർത്തനങ്ങൾ മെൽബണിലെ ക്നാനായ സമുദായത്തിന്റ്റെ അടിത്തറ ഇളക്കി. പ്രശ്ന പരിഹാരത്തിനായി നടത്തിയ ചർച്ചകൾ എല്ലാം അച്ഛന്റ്റെ പിടിവാശിമൂലം പരാജയപ്പെട്ടു. ക്നാനായക്കാരെ മുഴുവൻ ഒരുകുടക്കീഴിൽ കൊണ്ടുവന്നു പ്രശ്നപരിഹാരമുണ്ടാക്കുവാൻ നേതൃത്യം കൊടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവുമായുള്ള ചർച്ചയും ഇപ്പോൾ ഒരു പരാജയമായിത്തീർന്നിരിക്കുന്നു. ക്നാനായക്കാരുടെ കാനാൻ ദേശമായിക്കൊണ്ടിരുന്ന ഈ കംഗാരുക്കളുടെ നാട്ടിൽ ഒരുമിച്ചു ജീവിക്കുക ഒന്നായി മുന്നേറുക എന്ന ക്നാനായക്കരുടെ സ്വപ്നം കരിന്തിരി കത്തി അണയുകയാണ്. ഇതിൽ പ്രതിക്ഷേതിച്ചുകൊണ്ടും, ഇതിനുകാരണക്കാരനായ സ്റ്റീഫൻ കണ്ടാരപള്ളി അച്ചനെ ക്നാനായ മക്കൾ പ്രതിഷേധം അറിയുക്കുന്നതിനുമായി 2015 ഒക്ടോബർ മൂന്നാം തീയതി, ശനിയാഴ്ച്ച ഒത്തുചേരുന്നു. രാവിലെ 9. 30am മുതൽ 5.00pm വരെ നിരാഹാര സമരവും, മുഖം മൂടിക്കെട്ടിയുള്ള പ്രതിക്ഷേതവും സ്റ്റീഫൻ അച്ചൻ വികാരിയായുള്ള ക്ലേറ്റൻ പള്ളിക്കു മുന്നിൽ നടത്തപ്പെടുന്നു. ക്നാനായ തനിമയും പാരബര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും, പ്രശ്നങ്ങൾ പരിഹരിച്ച് ഒന്നായി മുന്നോട്ടുപോകണമെന്നും ആഗ്രഹിക്കുന്ന എല്ലാ ക്നാനായക്കാരേയും, പ്രസ്തുതപ്രതിക്ഷേത പരിപാടികളിലേക്ക് സ്വാഗതം ചെയ്തുക്കൊള്ളുന്നു.
1700 വർഷത്തെ കുടിയേറ്റ പാരബര്യയമുള്ള ക്നാനായ ജനതയുടെ ഈ തലമുറയുടെ വാഹകർ കംഗാരുക്കളുടെ നാട്ടിലും പടയോട്ടം തുടങ്ങിയിട്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു. ഒരുമയോടെ സമുദായംഗങ്ങളെ മുഴുവൻ പാരംബര്യധിഷ്ടിതമായി വളർത്തുവാനായി സ്ഥാപിതമായ പ്രസ്ഥാനം, KCVA അതിൻറ്റെ പ്രയാണം 13 വർഷം പിന്നിടുകയാണ്. പിന്നിട്ട വഴികളിലെ സമാധാന രേഖകൾ മായിച്ചു കളയുവാനായി സ്ഥാപിക്കപ്പെട്ടതോ എന്നു സംശയിക്കേണ്ട രീതിയിൽ ഒരു ക്നാനായ മിഷൻ സ്ഥാപിതമായി. ക്നാനായ മക്കൾ രണ്ട് കൈയും നീട്ടി സീകരിക്കും എന്നുറപ്പുണ്ടായിരുന്ന മിഷന്റെ അവതരണ ശയിലിതന്നെ പക്ഷേ ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന തരത്തിലായിരുന്നു പിന്നിട്ട നാളുകളിലെ മിഷന്റെയും പ്രത്യകിച്ചു അതിന്റെ ചാപ്ലയിൻആയിട്ടുള്ള സ്റ്റീഫൻ കണ്ടാരപള്ളി അച്ഛന്റെയും പ്രവർത്തനങ്ങൾ ക്നാനായ മക്കളുടെ ഹൃദയങ്ങളിൽ മുറിപ്പാടുണ്ടാക്കുന്നവ ആയിരുന്നു. പലകുറി തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുവാനായി ആപേക്ഷിച്ചെങ്കിലും എല്ലാം അവഗണിച്ചുകൊണ്ട്, ഏതാനും ചില ആളുകളുമായി കൂട്ടുപിടിച്ച്, സ്റ്റീഫൻ അച്ചൻ ജനങ്ങളെ വെല്ലുവിളിക്കുകയും, ഇഷ്ടവഴികളിലൂടെ സഞ്ചരിക്കുകയുമാണ് ഉണ്ടായത്.
മിഷൻ പോതുയോഗത്തിന്റെ തീരുമാനങ്ങളെപ്പോലും കാറ്റിൽ പറത്തിക്കൊണ്ട്, ജനാധിപത്യിം ഈ രാജിയത്തിന്റ്റെ അവകാശമാണെന്ന സത്യിം മറന്നുകൊണ്ട്, ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ടും, ഭിന്നിപ്പിച്ച് ഭരിച്ചുകൊണ്ടുമുള്ള സ്റ്റീഫൻ അച്ഛന്റ്റെ പ്രവർത്തനങ്ങൾ മെൽബൗനിലെ ക്നാനായ സമുദായത്തിന്റ്റെ അടിത്തറ ഇളക്കിയിരിക്കു കയാണ്. പ്രശ്ന പരിഹാരത്തിനായി നടത്തിയ ചർച്ചകൾ എല്ലാം അച്ഛന്റ്റെ പിടിവാശിമൂലം പരാജയപ്പെട്ടു. ക്നാനായക്കാരെ മുഴുവൻ ഒരുകുടക്കീഴിൽ കൊണ്ടുവന്നു പ്രശ്നപരിഹാരമുണ്ടാക്കുവാൻ നേതൃത്യം കൊടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവുമായുള്ള ചർച്ചയും ഒരു പരാജയമായിത്തീർന്നിരിക്കുന്നു. ക്നാനായക്കാരുടെ കാനാൻ ദേശമായിക്കണ്ടിരുന്ന ഈ കംഗാരുക്കളുടെ നാട്ടിൽ ഒരുമിച്ചു ജീവിക്കുക ഒന്നായി മുന്നേറുക എന്ന ക്നാനായക്കരുടെ സ്വപ്നം അണയുകയാണ്. ഇതിൽ പ്രതിക്ഷേതിച്ചുകൊണ്ടും, ഇതിനുകാരണക്കാരനായ സ്റ്റീഫൻ കണ്ടാരപള്ളി അച്ചനെ ക്നാനായ മക്കൾ എഴുതിതള്ളിയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിനും, ക്നാനായ മക്കളുടെ പ്രതിക്ഷേതം അറിയിക്കുന്നതിനുമായി നാം 03/10/2015 , ശനിയാഴ്ച്ച ഒത്തുചേരുന്നു. രാവിലെ 9. 30am മുതൽ 5.00pm വരെ നിരാഹാര സമരവും, മുഖം മൂടിക്കെട്ടിയുള്ള പ്രതിക്ഷേതവും സ്റ്റീഫൻ അച്ചൻ വികാരിയായുള്ള ക്ലേറ്റൻ പള്ളിക്കു മുന്നിൽ നടത്തപ്പെടുന്നു. നമ്മുടെ തനിമയും പാരബര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും, പ്രശ്നങ്ങൾ പരിഹരിച്ച് ഒന്നായി മുന്നോട്ടുപോകണമെന്നും ആഗ്രഹിക്കുന്ന എല്ലാ ക്നാനായ മക്കളെയും, പ്രസ്തുതപ്രതിക്ഷേത പരിപാടികളിലേക്ക് സ്വാഗതം ചെയ്തുക്കൊള്ളുന്നു.
Thanks & Regards,
Sunu Simon- President
Thomas Ottapallil- Secretary
Knanaya Community of Victoria, Australia Inc(KCVA)
www.knanayamelbourne.org