Wednesday, July 8, 2015

ക്രിസ്ത്യാനികള്‍ കുറയുന്നതും, ആത്മീയം കുറയുന്നതും ജനത്തിന്‍റെ കുറ്റം അല്ല .... Trichur Auxiliary Bishop Mar Raphael Thattil

സഭയുടെ വഴികളിലെ അപകടങ്ങളെ കുറിച്ച് Trichur Auxiliary Bishop Mar Raphael Thattil മനസ്സു തുറക്കുന്നു: ഏതു കള്ളത്തരത്തിലൂടെ ഉണ്ടായ പണവും സഭയുടെ വികസനത്തിനു കൊടുത്താലേ സകല പാപങ്ങളും തീരുമെന്നുള്ള സഭയുടെ പഠനവും, കള്ളുവിറ്റിട്ടാണെങ്കിലും കരിഞ്ചന്ത നടത്തിട്ടാണെങ്കിലും കൈകൂലിവേടിച്ചിട്ടാണെങ്കിലും പണം കൊണ്ടുപോയി സഭയില്‍ കൊടുത്താല്‍ എല്ലാ തിന്മകളും കഴുകി വൃത്തിയാക്കുമെന്നുള്ള സഭയുടെ പഠനവും, സഭകളിലെ തിരുനാളുകള്‍ നടത്താന്‍ വലിയ കണ്‍വഷനുകള്‍ നടത്താന്‍ പള്ളികളുടെ നിര്‍മ്മാണവേളകളില്‍ ധാരാളം പേരുടെ പണം കൈനീട്ടിവാങ്ങിച്ചിട്ടു സഭ അവര്‍ക്കു കൊടുക്കുന്ന ഉറപ്പുണ്ട്; നീ കള്ളനാണെങ്കിലും മദ്യപാനിയായാലും വ്യഭിചാരിയായാലും നിന്‍റെ പണം ദൈവീകകാര്യങ്ങള്‍ക്ക് നല്‍കപ്പെട്ടതുകൊണ്ട് നിന്‍റെ എല്ലാ തിന്മയും കഴുകി പൂര്‍ണനാക്കപ്പെടും. ഇതു സഭയുടെ പഠനം!
''വേശ്യയുടെ വേതനമോ നായയുടെ കൂലിയോ നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ ആലയത്തിലേക്കു നേര്‍ച്ചയായി കൊണ്ടുവരരുത്. ഇവ രണ്ടും അവിടുത്തെക്കു നിന്ദ്യമാണ്.'' (നിയമാര്‍ത്തനം.23:18)
''കര്‍ത്താവിന്‍റെ ദിനത്തില്‍ ഇസ്രായേല്‍ ഭവനം യുദ്ധത്തില്‍ ഉറച്ചുനില്‍ക്കാന്‍വേണ്ടി നിങ്ങള്‍ കോട്ടയിലെ വിള്ളലുകള്‍ പരിശോധിക്കുകയോ കോട്ട പുതുക്കിപ്പണിയുകയോ ചെയ്തില്ല...., കോട്ടയും അതിനുവെള്ളപൂശിയവരും എന്‍റെ ക്രോധത്തിന്നിരയാകും. ഞാന്‍ നിങ്ങളോടു പറയും: കോട്ടയോ അതിനു വെള്ളപൂശിയവരോ അവശേഷിക്കുകയില്ല.'' (എസെ.13:5,15)
സഭയെവെള്ളപൂശുന്ന പുരോഹിതരെകൊണ്ടും പ്രഘോഷകരെകൊണ്ടും സഭകള്‍ നിറയുന്നത് യുഗാന്ത്യത്തിന്‍റെ ഒരു പ്രധാന അടയാളമാണ്.
ഇന്നു സഭകളിലുള്ള അനേകം പുരിഹിതരും മെത്രാന്‍മാരും സുവിശേഷപ്രഘോഷകരും സഭയെ വെള്ളപൂശുന്നവരായി മാറിയിരിക്കുന്നു.


'കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രയേലിലെ പ്രവാചകന്‍മാര്‍ക്കെതിരായി നീ പ്രവചിക്കുക. സ്വന്തമായി പ്രവചനങ്ങള്‍ നടത്തുന്നവരോടു പറയുക: കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദര്‍ശനം ലഭിക്കാതെ സ്വന്തം തോന്നലുകളെ പിന്തുടരുന്ന ഭോഷന്‍മാരായ പ്രവാചകന്‍മാര്‍ക്ക് ദുരിന്തം. ഇസ്രയേലേ, നിന്‍റെ പ്രവാചകന്‍മാര്‍ നാശക്കൂമ്പാരങ്ങള്‍ക്കിടയില്‍ കഴിയുന്ന കുറുനരികളെപ്പോലെയാണ്. കര്‍ത്താവിന്‍റെ ദിനത്തില്‍ ഇസ്രായേല്‍ ഭവനം യുദ്ധത്തില്‍ ഉറച്ചുനില്‍ക്കാന്‍വേണ്ടി നിങ്ങള്‍ കോട്ടയിലെ വിള്ളലുകള്‍ പരിശോധിക്കുകയോ കോട്ട പുതുക്കിപ്പണിയുകയോ ചെയ്തില്ല.... സമാധനമില്ലാതിരിക്കെ സമാധാനം എന്ന്‍ ഉദ്ഘോഷിച്ച് അവര്‍ എന്‍റെ ജനത്തെ വഴിതെറ്റിച്ചു. എന്‍റെ ജനം കോട്ടപണിതപ്പോള്‍ അവര്‍ അതിന്‍മേല്‍ വെള്ള പൂശി... ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ക്രോധത്തില്‍ ഞാനൊരു കൊടുങ്കാറ്റഴിച്ചുവിടും. എന്‍റെ കോപത്തില്‍ ഒരു പെരുമഴ വര്‍ഷിക്കും. എന്‍റെ ക്രോധത്തില്‍ എല്ലാം നശിപ്പിക്കുന്ന കന്മഴ അയ്യ്ക്കും. നിങ്ങള്‍ വെള്ളപൂശിയ കോട്ട ഞാന്‍ തകര്‍ക്കും. അസ്തിവാരം തെളിയത്തക്കവിധം ഞാന്‍ അതിനെ നിലംപതിപ്പിക്കും. അതു നിലംപതിക്കുബോള്‍ അതിനടിയില്‍പ്പെട്ടു നിങ്ങളും നശിക്കും. ഞാനാണ് കര്‍ത്താവ് എന്ന്‍ അപ്പോള്‍ നിങ്ങള്‍ അറിയും. കോട്ടയും അതിനുവെള്ളപൂശിയവരും എന്‍റെ ക്രോധത്തിന്നിരയാകും. ഞാന്‍ നിങ്ങളോടു പറയും: കോട്ടയോ അതിനു വെള്ളപൂശിയവരോ അവശേഷിക്കുകയില്ല.'' (എസെ.13:1/5 , 13:15)

''കോട്ട''യെന്നതുകൊണ്ട് ദൈവപിതാവ് ഉദ്ദേശിക്കുന്നത് സഭയെയാണ്. വ്യാജപ്രവാചകര്‍ സഭയെ വെള്ളപൂശുന്നവരാണ്. സഭയില്‍നിന്നും നുണവചനങ്ങളും അബദ്ധപ്രബോധനങ്ങളും അനേകം തിന്മകളും ഉണ്ടായാലും അവര്‍ സഭയെ ന്യായീകരിക്കുകയും വെള്ളപൂശുകയും ചെയ്യും. കര്‍ത്താവിന്‍റെ ദിനത്തിലെയ്ക്ക് സഭയെ കേടുപാടുകള്‍നീക്കി സജ്ജമാക്കുന്നില്ല. എന്നാണ് വചനം പറയുന്നത്. കര്‍ത്താവിന്‍റെ ദിനവുമായി ബന്ധപ്പെടുത്തിയാണ് ഇത് ദൈവപിതാവ് പ്രഖ്യാപിച്ചിരിക്കുന്നത്. 
കര്‍ത്താവിന്‍റെ ദിനം യുഗാന്ത്യമാണ്. അതിനാല്‍ ഇത് കഴിഞ്ഞു പോയകാര്യമല്ല. അതിനാല്‍ത്തന്നെ അവസാനകാലത്ത് ഈ ഭൂമിയില്‍ ജീവിക്കുന്ന സഭാനേതാക്കളെയും സഭയിലെ പ്രഘോഷകരെയുമാണ് ഇവിടെ അര്‍ത്ഥമാക്കുന്നതെന്ന്‍ വ്യക്തമാണ്.
ഏറ്റവും വലിയ തിന്മകളാണ് ഒന്നാംപ്രമാണലംഘനവും ദൈവവചനനിഷേധവും (ജറെ. 2:13). 
ഇതുരണ്ടും ഇന്നത്തെ ക്രിസ്തീയ സഭകള്‍ അഭിമാനപൂര്‍വ്വം ചെയ്യുന്നു. സഭകളിലെ പുരോഹിതരിലും സന്യസ്തരിലും വ്യഭിചാരവും മറ്റു തിന്മകളും കൊടിക്കുത്തി വാഴുന്നതായി വാര്‍ത്താമാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും, വ്യാജപ്രവാചകര്‍ അവരെ വെള്ളപൂശുന്നു. പുരോഹിതരും മനുഷ്യരല്ലേ, സാധാരണ വീടുകളില്‍നിന്നല്ലേ അവരും വരുന്നത്. എന്നൊക്കെപ്പറഞ്ഞ് വ്യാജപ്രവാചകര്‍ തിന്മയ്ക്ക് അടിമകളായ പുരോഹിതരെ വെള്ളപൂശുന്നു. തെറ്റാവരം ദൈവം ഇതുവരെ ആര്‍ക്കും നല്കിയിട്ടില്ലെന്ന്‍ ദൈവവചനം സാക്ഷ്യപ്പെടുത്തിയിട്ടും കത്തോലിക്കാസഭയ്ക്ക് അപ്രമാദിത്വമുണ്ടെന്ന്‍ അവര്‍ പഠിപ്പിക്കുന്നു. അതിനാല്‍, സഭാധികാരികളിലും സഭാതനയരിലും തിന്മ കൊടികുത്തി വാണിട്ടും, സഭയ്ക്കെതിരെ തിന്മ പ്രബലപ്പെട്ടിട്ടും, സഭയ്ക്കൊരു കുഴപ്പവുമില്ലെന്ന്‍ അവര്‍ പ്രസംഗിക്കുന്നു. മെത്രാന്‍മാരുടെയും പുരോഹിതരുടെയും ലൈംഗികാതിക്രമങ്ങള്‍ മൂടിവയ്ക്കാനാണ് സഭാനേതാക്കള്‍ ശ്രമിച്ചിട്ടുള്ളത്‌. ഇത്രയധികം സഭയെ വെള്ളപൂശുന്ന ഒരു തലമുറ ഇതുവരെ ഉണ്ടായിട്ടില്ല. പുരോഹിതരുടെ സ്വവര്‍ഗ്ഗഭോഗത്തിന്‍റെ ചീഞ്ഞുനാറിയ ഗന്ധമേറ്റ് ലക്ഷകണക്കിന് ജനം ജര്‍മ്മനിയില്‍ സഭവിട്ടുപ്പോയപ്പോള്‍ അവരോടു പോകരുതേ പോകരുതേയെന്ന്‍ കേണപേക്ഷിക്കേണ്ട ഗതികേട് ബനഡിക്ട് പതിനാറാമനുണ്ടായത് ചരിത്രസംഭവമാണ്.
ഇപ്രകാരം, സഭയെയും, സഭയുടെ ദൈവവചനവിരുദ്ധമായ പ്രബോധനങ്ങളെയും, സഭാപുരോഹിതരുടെ തിന്മകളെയും, ന്യായികരിക്കുകയും, ലഘുവായി ചിത്രീകരിക്കുകയും, വെള്ളപൂശി മറച്ചുവയ്ക്കുകയും ചെയ്യുന്ന പുരോഹിതരും നേതാക്കളും സഭകളില്‍ അധികാരത്തിലിരിക്കുന്നത് 
സഭകളെ ദൈവം തകര്‍ത്തുകളയുമോ?
ലോകത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ഇത് അസംഭവ്യമായിത്തോന്നാം കത്തോലിക്കാസഭ ഇന്ന്‍ വളരെ പടര്‍ന്ന്‍ പന്തലിച്ച് ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെ വേരുള്ള ഒരു വടവൃക്ഷമാണ്. അത് തകരില്ല എന്ന്‍ സഭാസ്നേഹികള്‍ വാദിക്കുന്നു. അവളുടെ പ്രൌഢിയും, സബത്തും, സ്വാധീനവും കണക്കിലെടുക്കുബോള്‍ സഭതകര്‍ക്കപ്പെടില്ല എന്ന്‍ അവര്‍ ഉറപ്പിക്കുന്നു. സഭ യേശുക്രിസ്തുവിനാല്‍ സ്ഥാപിക്കപ്പെട്ടതാണ്; അതിനെതിരെ നകരകവാദങ്ങള്‍ പ്രഭലപ്പെടില്ല എന്നും, യുഗാന്ത്യം വരെ താന്‍ സഭയോടോത്തുണ്ടായിരിക്കുമെന്നും യേശുക്രിസ്തു വാഗ്ദാനം ചെയ്തീട്ടുണ്ട്; പത്രോസിന്‍റെ പിന്‍ഗാമി സഭയെ ശക്തിപ്പെടുത്തികൊണ്ടിരിക്കും; ഈ ശക്തമായ സഭയെ തകര്‍ക്കാന്‍ ഒന്നിനും കഴിയില്ല എന്നൊക്കെ അവര്‍ അവകാശപ്പെടുന്നു. സഭ കഴിഞ്ഞ 2000 വര്‍ഷം നിലനിന്നു. നിരവധി ആളുകള്‍ സഭയിനിന്നും പിരിഞ്ഞുപോയെങ്കിലും, സഭയെ എതിര്‍ത്തെങ്കില്ലും, സഭയ്ക്കൊന്നും സംഭവിച്ചീട്ടില്ല. മറിച്ച്, എതിര്‍ത്തവര്‍ ഛിന്നഭിന്നമായിപ്പോയി. ഇങ്ങനെയൊക്കെ പോകുന്നു അവരുടെ വാദഗതികള്‍.
സഭകള്‍ തകര്‍ക്കപ്പെടുമെന്ന്‍ ഇത്രയും കാലത്തിനിടെ ആരും പ്രഖ്യാപിച്ചിട്ടില്ല എന്നാല്‍, സഭകള്‍ തകര്‍ക്കപ്പെടുമെന്ന്‍ പരിശുദ്ധ ബൈബിളില്‍ എഴുതപ്പട്ടിട്ടുണ്ട് (1കോറി.15:24). സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ സംഭവിക്കേണ്ട അതിന്‍റെ പ്രഖ്യാപനം നടന്നത് ഇപ്പോഴാണ് അതു സീയോനിലാണു നടന്നത്. കത്തോലിക്കാസഭയില്‍നിന്നും അനേകം ചെറുസഭകള്‍ പിരിഞ്ഞുപോയിട്ടുണ്ടെങ്കില്ലും, അവരാരും സഭകള്‍ ദൈവത്താല്‍ തകര്‍ക്കപ്പെടുമെന്ന്‍ നാളിതുവരെ പറഞ്ഞിട്ടില്ല. ''2008 ജനുവരിയില്‍ സഭകള്‍ തകര്‍ക്കപ്പെടുമെന്ന പ്രഖ്യാപനം സീയോനില്‍ നടത്തികഴിഞ്ഞു. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ! .''



Chesin Jeiel

1 comment:

  1. Bishop Thittil is a real servant of GOD

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.