ക്നാനായക്കാരുടെ തനിമയ്ക്കും സ്വവംശ വിവാഹരീതിക്കുമെ തിരായി ചിലർ നടത്തുന്ന നീക്കത്തിനെതിരെ നാം ജാഗരൂകരാവുകയും യഥാസമയം പ്രതികരിക്കുകയു ം ചെയ്യേണ്ടതുണ്ട് . ക്നാനായക്കാർ മറ്റു ക്രിസ്ത്യനികളേക ്കാളുമോ , മറ്റു മനുഷ്യരെ അപേക്ഷിച്ചോ ഉന്നതരാണെന്ന് അവകാശപെടുന്നില് ല. കുലമഹിമയല്ല മനസിന്റെ നന്മയാണ് ഒരുവനെ ദൈവ തിരുമുമ്പിൽ ഉൽക്രുഷ്ടനാക്കു ന്നത്. എന്നാൽ നൂറ്റാണ്ടുകളായി തുടരുന്ന തനിമയും സ്വവംശ വിവാഹനിഷ്ഠയും പാരമ്പര്യങ്ങളും ഈ സമുദായത്തെ അനന്യരാക്കുന്നു .
ക്നാനായക്കാർ യഹൂദരല്ല, എന്നാൽ യെഹൂദ വംശജരായ ക്രിസ്ത്യാനികളാ ണ്. ക്നാനായക്കാർ ഒരു സഭാവിഭാഗമല്ല, എന്നാൽ ഒരു സമുദായമാണ്. ഈ സമുദായം കത്തോലിക്കാ സഭയുടെ ഘടകമായ സീറോ മലബാർ സഭയിലെ കോട്ടയം രൂപതയിലും യാക്കോബായ സഭയിൽ ചിങ്ങവനം ഭദ്രാസനതിലുമായി വ്യാപിച്ചു കിടക്കുന്നു. വി. പത്രോസ് ഇടയനായിരുന്ന ആദിമ സഭയിൽ തന്നെ ഹെബ്രായരും ഗ്രീക്കുകാരും എന്ന രണ്ടു വിഭാഗക്കരുണ്ടായ ്രുന്നു. പിന്നീട് പല വംശത്തിലും ഭാഷയിലും ഗോത്രങ്ങളിലും പെട്ടവർ ക്രിസ്തുമാർഗതില േക്ക് വന്നു. അവരെല്ലാം വ്യത്യസ്തമായ പാരമ്പര്യങ്ങളും ആചാരങ്ങളും ഉള്ളവരായിരുന്നു . അതുകൊണ്ടാണല്ലോ കത്തോലിക്കാ സഭയിൽ വ്യത്യസ്ത റീതിലുള്ള കുർബാന ക്രമം ഉള്ളത്. എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാത്തവർ എങ്ങനെ യേശുവിന്റെ സഭയാകും എന്ന് ചോദിക്കുന്നവർ മറ്റു ക്രിസ്തീയ സഭാ വിഭാഗങ്ങളിൽ പെട്ടവരെ സ്വന്തം ഇടവകയിലേക്ക് ചേർക്കുമോ ?
ക്നാനായക്കാർ യഹൂദരല്ല, എന്നാൽ യെഹൂദ വംശജരായ ക്രിസ്ത്യാനികളാ
സാർവത്രീക സഭയെന്നാൽ കത്തോലിക്കാ സഭ മാത്രമാണോ? എല്ലാ മനുഷ്യരെയും പള്ളിയിൽ ഉൾക്കൊള്ളണമെന്ന ് വാദിക്കുന്നവർ എന്തുകൊണ്ട് അകതോലിക്കരെ വി. കുർബാന സ്വീകരണത്തിൽ നിന്നും വിലക്കുന്നു. പോർടുഗീസുകാർ വന്നു സമ്മർദം ചെലുത്തി മാർത്തോമ ക്രിസ്ത്യാനികളെ റോമാ നുകത്തിൽ കെട്ടിയതുവരെ കേരള സുറിയാനി സഭയുടെ ഭരണപരവും ഭൗതീകവുമായ കാര്യങ്ങൾ നോക്കി നടത്തിയിരുന്നതു അൽമായരായിരുന്നു . വൈദീകർ അത്മീയ കാര്യങ്ങളിൽ മാത്രം വ്യാപ്രുതരായി. റോമ സഭയിലേക്ക് കേരള സുറിയാനി സഭയെ അധാർമീകമയി വെച്ച് കെട്ടുന്നതിലുള് ള എതിർപ്പായിരുന്ന ു ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശു സത്യം. അപ്പോൾ മുതൽ തുടങ്ങിയതാണ് വൈദേശിക മേൽക്കോയ്മയും നമ്മുടെ അസ്ഥിത്വതിൻ മേലുള്ള കടന്നക്രമണവും. കേരള സഭയുടെ പാരമ്പര്യവും തനിമയും ക്നാനായ കുടിയേറ്റവുമായി അഭേദ്യമായി ബന്ദപ്പെട്ടിരിക ്കുന്നു.
1599 ലെ ഉദയം പേരൂർ സൂനഹദൊസുവരെ കേരള സുറിയാനി സഭയുടെ അത്മീയ തലവൻ മാർപാപ്പ അല്ലായിരുന്നെന് നും കിഴക്കാൻ സഭകളുടെ തലവനായിരുന്ന സെലുസിയ സ്റെഫിസോണിലെ പാത്രിയാർകീസ് ആയിരുന്നു എന്നും, ഭൌതീക ഭരണ തലവൻ ആർക്കിദിയോക്കൻ ആയിരുന്നെന്നും അറിയുക. ക്നാനായക്കാർ ക്രിസ്തീയവിശ്വാ സവും സ്ലൈഹീക പാരമ്പര്യവും പിന്തുടരുന്നു എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ ്ടല്ലേ കത്തോലിക്കാ സഭ ക്നാനാനായക്കാർക ്ക് വേണ്ടി പ്രത്യേകമായി കോട്ടയം രൂപത അനുവദിച്ചു തന്നത്. ക്നാനായക്കാർ പാരമ്പര്യമായി പിന്തുടരുന്ന ആചാര രിതികൾ തുടരുന്ന വിധം സഭാ സംവിധാനം ചിട്ടപ്പെടുത്തേ ണ്ടത് കത്തോലിക്കാ സഭയുടെ ഉത്തരവാദിത്തം ആണ്.
ഇടവകയും രൂപതയും ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമല്ലെന്നും സഭയുടെ ഭരണ നിർവഹനതിനായി ആവിഷ്ക്കരിച്ച സംവിധാനമാണെന്നു ം വിമർശകർ മനസ്സിലാക്കേണ്ട ുതുണ്ട്. സത്യ വിരുദ്ധമായി ബൈബിൾ വ്യാഖ്യാനിച്ചു മത പ്രചരണം നടത്തുന്നവരാണ് സഭയിലും സമൂഹത്തിലും ഭിന്നിപ്പ് ഉണ്ടാക്കുന്നത് . യെഹൂദരായിരുന്ന യേശു നാഥന്റെ ശിഷ്യന്മാർ യെഹൂദ ആചാരങ്ങൾ പാലിച്ചിരുന്നു. യെഹൂദരും വിജാതീയരും വംശീയമായ ഭിന്നത നിലനില്ക്കെ തന്നെ ആദിമസഭയിൽ ഒരുമിച്ചു വിശ്വാസ സമൂഹമായി കഴിഞ്ഞത് വി. ബൈബിളിൽ രേഖപ്പെടുത്തിയി ട്ടുണ്ട്.
ഇടവകയും രൂപതയും ക്രിസ്തീയ വിശ്വാസത്തിന്റെ
ദൈവരാജ്യസന്ദേശം ഉൽഖോഷിക്കൻ യേശു പരസ്യ ജീവിത കാലത്ത് 72 ശിഷ്യന്മാരെ തെരഞ്ഞെടുത്തു അയച്ചു. ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ ഇടയിലേക്ക് മാത്രമാണ് അവർ അയയ്ക്കപ്പെട്ടത ്. (മത്തായി 10, 6.) ഉഥാനതിനുശേഷം സുവിശേഷ പ്രഘോഷണത്തിനായി യേശു ചുമതലപ്പെടുത്തി യത് കർത്താവ് തെരഞ്ഞെടുത്തു പരീശീലനം നല്കി പ്രത്യേക അധികാരങ്ങളും വരങ്ങളും നൽകിയ അപ്പസ്തോലെന്മാര െയായിരുന്നു. അതും പരിശുദ്ധ ആൽമാവിനാൽ അഭിഷിക്തരായത്തി നു ശേഷം മാത്രം. പിന്നീട് അപ്പോസ്തോലസഘതോട ് ചേർ ക്കപ്പെട്ട വി. പൌലോസും അപ്പോസ്തോലൻമാരു ടെ ശിഷ്യന്മാരും മാത്രമാണ് ഇതിനു അപവാദം. സൽപ്രവര്തികളിലൂ ടെ ഗുരുവിനു സാക്ഷ്യം വഹിച്ചു ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുട െയും പ്രേഷിത ദൗത്യം. ( മത്തായി 5,16) അതാണല്ലോ കേരള സുറിയാനി സഭയുടെ പാരമ്പര്യം.
പരമഗുരുവായ യേശുവിനെ ശിഷ്യപ്പെടാൻ ആരെങ്ങിലും ആഗ്രഹിക്കുന്നുവ െങ്ങിൽ അതിനു എല്ലാവിധ സഹായങ്ങളും ചെയ്യാൻ ക്നാനായക്കാർ ഒരുക്കമാണ്. പക്ഷെ ക്രിസ്തുവിനെ അനുഗമിക്കാൻ ഒരാൾ ക്നാനായ ഇടവകയിൽ ചേരേണ്ട കാര്യമുണ്ടോ. സഭ ക്രിസ്തുവിന്റെ മൌതീക ശരീരമാണന്നിരിക് കെ ക്നാനായ സമുദായം വിട്ടു പൊയവർ തിരികെ കയറാൻ എന്തിനു വ്യാകുലപ്പെടുന് നു. ഈ സമുദായത്തിന്റെ ഒരുമയും തനിമയും മറ്റു വിഭാഗക്കാർക്ക് പ്രചൊദനമാകട്ടെ എന്ന് പ്രത്യാശിക്കുന് നു.
Dr. Johnson Madampam
No comments:
Post a Comment
Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.
Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.