Friday, April 17, 2015

ദൈവവിളി ഇല്ലാതെ പൌരോഹിത്യം സീകരിച്ച മറ്റൊരു അഭിഷക്തന്റെ തനിനിറത്തിന്റെ പൂര്ണരൂപവും, മുന്ന് KCCNA പ്രസിഡന്റിന്റെ പ്രതികരണവും !!

ദൈവവിളി ഇല്ലാതെ പൌരോഹിത്യം സീകരിച്ച മറ്റൊരു അഭിഷക്തന്റെ തനിനിറത്തിന്റെ  പൂര്ണരൂപവും, മുന്ന് KCCNA പ്രസിഡന്റിന്റെ പ്രതികരണവുംമാണ്‌ ഈ പോസ്റ്ന്റെ ആധാരം 
ദാരിദ്ര്യം, ബ്രഹ്മചര്യം , അനുസ്സരണം തുടങ്ങിയ വൃതങ്ങൾ ആയുഷ്കാലം മുഴുവനും നിറവേറ്റാൻ സന്നത്തരായിട്ടുള്ള വൈദികർ ഒറ്റപ്പെടും. 10 കൊല്ലം സ്കൂളുകളിലും അടുത്ത 10 കൊല്ലം ഏതെങ്കിലും സെമിനാരിയിലും കഴിഞ്ഞാൽ ചിലർ സ്വയം കുട്ടിദൈവങ്ങളും ഇടവകയിലെ രാജാക്കന്മാരുമാകും. അപ്പോൾപ്പിന്നെ മുൻപറഞ്ഞ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസ്സരണം മുതലായ ഗുണങ്ങൾ ഇടവകജനങ്ങൾക്ക് മാത്രം. 
ഫ. സക്കറിയ തോട്ടിലെവേലി പിടിച്ചാൽ പിടി വിടില്ലാന്നു വായിച്ചു. കാട്ടിലെ അട്ട കടിച്ചാലും പിടി വിടില്ല. പറിച്ചെറിഞ്ഞാൽ എന്തെങ്കിലും ശരീരഭാഗങ്ങൾ അവശ്ശേക്ഷിക്കും. അവരെ പിടി വിടിവിക്കുവാൻ തീ വച്ച് പൊള്ളിക്കുക; അത്യവശ്യമായാൽ ചുടുക. കെട്ടിപ്പിടിക്കുവാൻ നിന്നുകൊടുക്കുന്നവർ ധൃതരാഷ്ടരുടെ മനസ്സിലിരിപ്പ് അറിയുന്നത് നല്ലത്,"

ആലിംഗനത്തിങ്കലാശു മരിക്കുമെന്നാരാരുമുണ്ടോ നിരൂപിച്ചതീശ്വരാ". ആണ്‍കുട്ടികളെ പീഡിപ്പിക്കുന്നു, പെണ്‍കുട്ടികളെ ഗർഭിണികളാക്കുന്നു, വിധവകളായ സ്ത്രീകൾക്ക് ഭർതൃതുല്യമായ ആശ്രയമാകുന്നു, ഭർത്താക്കന്മാർ ജോലിക്ക് പോവുമ്പോൾ ആ വിടവ് നികത്തി വിവാഹമോചനത്തിലെത്തിക്കുന്നു. ഇങ്ങനെയുള്ള പൂജാരികളെ സ്ഥലം മാറ്റിവിടുന്നതിലൂടെ ആ സ്ഥലം രക്ഷപെടുകയല്ല; മറ്റ് സ്ഥലങ്ങൾ കൂടെ നശിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്, ഒപ്പം സഭയും. അതിനുത്തരവാദി സ്ഥലം മാറ്റുന്നവനല്ലേ? നീതിന്യായ കോടതികളും രാഷ്ട്രീയ നേതാക്കളും ജാതിമതവർണ്ണ ഭേദമില്ലാതെ നീതിനിയമങ്ങൾ എല്ലാവർക്കും ബാധകമാക്കണം. 

ഇവരെ കൂടുതൽ ബഹുമാനിച്ച് നമ്മൾ ഭയപ്പെടുന്നു. ഇങ്ങനെ ഭയപ്പെടുമ്പോൾ നമ്മൾ ഭാഗ്യത്തിലും വിധിയിലും ദൈവത്തിലും വിശ്വസിച്ചും സഹിച്ചും ശിഷ്ടകാലജീവിതം ജീവിച്ച് തീർക്കുമ്പോൾ നമ്മളാൽ അവർ ജീവിതം വിജയകരമായി ഈ ലോകത്തിൽ ജീവിച്ചുതീർക്കുന്നു.
ഇങ്ങനെയുള്ള വാർത്തകൾ എഴുതുന്നതും ഷെയർ (share) ചെയ്യുന്നതും ആരേയും അവഹേളിക്കുവാനോ വ്യക്തിഹത്യ നടത്തുവാനോ അല്ല; മറ്റുള്ളവർ സ്വയം അറിഞ്ഞു രക്ഷപെടാനാണ്.
ജോണ്‍ കരമ്യാലിൽ,
ചിക്കാഗോ.
This pervert was sexually abused a (Knanaya?)under age girl in Florida.This is the same guy accused our late KCCNA Chicago NC Member Mr Biju Thuruthi in his Miami church homely a week after his funereal. Read More മാധ്യമങ്ങൾ മുക്കിയ വാർത്ത‍ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

KCCNA (2013-14) President's Responce ...
From: tomyboy1361@
Date: April 16, 2015 at 11:55:29 AM EDT
To:
Subject: SHOCKING NEWS ABOUT A SYRO MALABAR PRIEST
Dear Fellow KCCNA NC Members and Community Members,
It has come to my attention through social media about a Syro Malabar priest who evaded out of the country followed by an underage harassment. I feel that this is totally unacceptable. I strongly suggest that Bishop Angadieth and or Bishop Joy Alappattu should go after him and bring back to this country and present him in front of the Judiciary for them to handle for future prevention and a warning for such tendency. This should be another genuine reason for us to be separated from the Syro Malabar administration because our innocent Knanaya priests should not be visualized with the same eyes for this I believe it is the third similar incident that I hear. KCCNA should be raising the voice and attempt for a mass action because our priests have limitations and Bishop Angadieth had closed communication with KCCNA on purpose. 
For your information, this particular priest was under close observation of KCCNA for making a ridiculous statement about one of our fellow NC member who entered in to eternal birth. He made his statement in Ft. Lauderdale, Miami, simultaneous to the funeral services in Chicago that the person died was against Church. A person actively work for the community does not mean that he is against Church and vise versa. This priest has not yet answered my questions or answered my phone calls ever after.

Sincerely,

Tomy Myalkarapurathu,

6 comments:

  1. The only resoluation for this on going sexual encounters of catholic preists is to ecclesiastically allow them to have a wife and kids.

    ReplyDelete
  2. http://www.dailyindianherald.com/home/details/f0j1WyQh/9

    ReplyDelete
  3. As you might have heard, Pope Francis on Tuesday accepted the resignation of a U.S. bishop who pleaded guilty to failing to report a suspected priestly child abuser. Hope Bishop Angadiyath or Bishop Allappatt too do something about this priest, to avoid future implications.
    Jojo Kaduthodil

    ReplyDelete
  4. Dear KCCNA President,

    The news about the Bishop Finn of Kansas Diocese shows that concealing the child abuse information is a serious crime and the Pope takes it seriously to even take away the Bishop title. The Bishop in fact did not commit a child abuse but the fact that he did not report it, shows the seriousness of the issue. The same way reporting the knowledge of a child abuse is a moral obligation of each individual, especially associations representing the community. Not reporting could be debated as concealing too. Therefore, having second hand knowledge through social media about a child abuse situation in Syro Malabar church and the priest being protected, I request the community organization to report the same to respective authorities in Catholic Church. We should not wait until it hits hard on us. This is in fact not the first time. We had our own Knanaya priest boarded the flight overnight when news broke out few years ago and continues to supervise children in India! We should reach out to Cardinal Sean O’Brien of Boston-the President of the Pontifical Commission for the Protection of Minors under Pope Francis, US Bishops Conference and the Syro Malabar Bishop to take appropriate action and report it. Once we give a written notification to the parties, it is a burden on them to act on it, or they shall be legally liable. Syro Malabar Diocese has written procedures to be followed in each parish and mission in USA for protection of minors in books but never follow. This will all haunt them. Therefore, I request KCCNA to proceed with the process of reporting.

    Regards,
    Aby Mathew Karathuruthel

    ReplyDelete
  5. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികപീഡനം നടത്തുകയും, അമേരിക്കൻ നീതിന്യായക്കോടതികളുടെ ശിക്ഷഭയന്നു അമേരിക്കയിൽനിന്ന് സ്ഥലംവിടുകയുംചെയ്ത ഈ സീറോമലബാർ വൈദീകന്റെ പ്രവർത്തി അതീവ നിന്ദ്യവും ഹീനവുമാണ്. ഇതിലും നിന്ദ്യവും ക്രൂരവുമായ മറ്റൊരുപ്രവർത്തികൂടി ഈ വൈദീകൻ ചെയിതിരിക്കുന്നതെന്തെന്നാൽ, മരിച്ചു ഇഹലോകം വെടിഞ്ഞ KCCNA യുടെ ഒരു നാഷണൽ കൌണ്‍സിൽ മെമ്പറുടെ ശവസംസ്കാരവേളയിൽ, മരിച്ചുപോയ വ്യക്ത്തി പള്ളിക്കും പട്ടക്കാരനും സഭക്കും എതിരായിരുന്നുവെന്നു പരസ്യമായി വിളിച്ചുകൂവുകയും ചെയ്തിരിക്കുന്നു.
    ഈ വൈദീകൻ അമേരിക്കയിൽനിന്ന് രക്ഷപ്പെട്ടുവെങ്കിലും ഇയാളുടെ ചെയ്തികൾക്കെതിരെ KCCNA നേതൃത്വം ശക്ത്തമായി മുന്നോട്ടു വരേണ്ടതുണ്ട്. ഇയാൾക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോമലബാർരൂപതാധ്യക്ഷനോടും, ഇയാൾ സേവനമനുഷ്ട്ടിച്ചിരുന്ന സ്ഥലത്തെ റോമൻ കാത്തലിക്ക് ആര്ച്ച്ബിഷപ്പിനോടും, അമേരിക്കയിലെ വത്തിക്കാൻ പ്രൊനുന്ഷ്യോയോടും ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെടാവുന്നതാണ്.
    ലൈംഗീകപീഡനം നടത്തിയ ഇയാളെ സംരക്ഷിക്കുകയും സ്ഥലംവിടാൻ സഹായിക്കുകയും ചെയ്ത സീറോമലബാർ രൂപതാധ്യക്ഷനും ഉത്തരം നല്കാൻ ബാധ്യസ്ഥനാണ്.
    കുറ്റകൃത്യങ്ങൾ ചെയ്യുന്ന ക്രിമിനലുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ അമേരിക്കയും ഇന്ത്യയുംതമ്മിൽ നയതന്ത്രതലത്തിലുള്ള കരാറുകൾ നിലവിലുണ്ട്. ഇക്കാര്യത്തിൽ ഇന്റർപോളിന്റെ സഹായവും ലഭ്യമാണ്. ലൈംഗീകപീഡനം നടന്ന യഥാസമയത്ത് പോലീസിൽപരാതിപ്പെടാൻ സാധിച്ചില്ലെങ്കിലും, പിന്നീട് വ്യക്ത്തികൾക്കോ സംഘടനകള്ക്കോ പൊതുതാല്പര്യ ഹർജി, പീഡനം നടന്ന സ്ഥലത്തെ സുപ്പീര്യർ കോർട്ടിലോ, ഫെഡറൽ കോർട്ടിലോ ഫയൽ ചെയ്യാവുന്നതാണ്. ഒരു moneytory Sueing വന്നാൽ ചിക്കാഗോ സീറോമലബാർ രൂപതയെയും അങ്ങാടിയത്ത്പിതാവിനെയും വളരെഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു വലിയവിഷയമാണ് ഈ സീറോമലബാർ വൈദീകന്റെ ബാല ലൈംഗീകപീഡനം.
    പാതിരാത്രിയുടെ മറവിൽ വൈദീകനും കന്യാസ്ത്രീയുമായുള്ള വേഴ്ച അബദ്ധവശാൽ കണ്ടുപോയി എന്നതാണ് നിഷ്കളങ്കയായ സിസ്റ്റർ അഭയ ചെയ്ത തെറ്റ്. രാത്രിയിൽ ഉറക്കമിളച്ചിരുന്നു പിറ്റേദിവസത്തെ പരീക്ഷക്ക്‌ പഠിച്ചുകൊണ്ടിരുന്ന അഭയ ദാഹിച്ചുവലഞ്ഞു അടുക്കളയിൽ വെള്ളംകുടിക്കാൻ പോയത്അവളുടെ തെറ്റോ ?. സിസ്റ്റർ
    അഭയയെ കോടാലിക്കൈകൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന് കിണറ്റിലെറിഞ്ഞ ഇത്തരം ക്നാനായ വൈദീകർ ക്നാനായ സേവനത്തിനായി അമേരിക്കയിലെത്തുമ്പോഴും, ഇതേപോലെ മറ്റുപല ലൈംഗീക ആരോപണങ്ങളിൽ അകപ്പെട്ട വൈദീകരെ നാട്ടിൽനിന്ന് രക്ഷപ്പെടുത്താൻ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴും ഇത്തരക്കാരെപ്പറ്റിയുള്ള വിശദ വിവരങ്ങൾ ശേഘരിച്ച് അധികാരികളിലെത്തിക്കാൻ KCCNA ക്ക് കടമയുണ്ട്.
    KCCNA എന്ന മഹത്തായ സംഘടന, കേവലം കണ്‍വൻഷൻ നടത്താൻവേണ്ടി മാത്രമുള്ള ഒരു സംഘടനയായി മാറാതെ ഇത്തരം സമകാലിക സാമുദായിക പ്രശ്നങ്ങളിൽഉണർന്നു പ്രവർത്തിച്ചേ മതിയാകൂ.

    ജെയിംസ്‌ വട്ടപ്പറമ്പിൽ
    Hartford , Connecticut , USA .

    ReplyDelete
  6. ആഫ്രിക്കൻ രാജ്യങ്ങളിൽ വിവാഹിതരാകുന്ന സ്ത്രീകൾക്കുവേണ്ടി, അവരെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് കൊടുക്കുന്ന ധനത്തെയാണ് 'ലവോള'യെന്ന് പറയുന്നത്. (ഇന്ത്യയിൽ പുരുഷന്, സ്ത്രീയും ധനവും (സ്ത്രീധനം) കൂടിയാണ് ലഭിക്കുന്നത്‌). അതുപോലെ, ഒരു ഭാര്യയിലോ കാമുകിയിലോ ഭ്രമം തോന്നി സ്വന്തമാക്കണമെങ്കിൽ ലവോള യഥാക്രമം ഭർത്താവിനോ കാമുകനോ ആണ് കൊടുക്കേണ്ടത്; ഒപ്പം സ്ത്രീക്ക് സമ്മതമാവുകയും വേണം. അങ്ങനെ ആഫ്രിക്കൻസ്‌ സ്ത്രീയേയും ഇന്ത്യൻസ് പുരുഷനേയും വാങ്ങിക്കുകയാണന്നാണ് അവരുടെ പക്ഷം.

    കണ്ന്നൂർ മേലെചൊവ്വയിലെ ഒരു പെണ്‍കുട്ടി കന്യാസ്ത്രീയാവാൻ ഒരു മഠത്തിൽ ചേരുകയും അവിടെ കണ്ട കാര്യം പുറത്തു പറഞ്ഞാൽ സിസ്റ്റർ അഭയായുടെ അനുഭവം ഉണ്ടാവുമെന്നും പറഞ്ഞ് അവരെ മറ്റൊരു മഠത്തിലേക്ക് മാറ്റി കേരളത്തിൽ കന്ന്യാസ്ത്രി യായശേഷം മധ്യപ്രദേശിലെ പാചോർ എന്ന സ്ഥലത്ത് ടീച്ചറായി സ്ഥലം മാറ്റപ്പെട്ടുവെന്നും അവിടെവച്ച് ഇടുക്കിക്കാരാൻ ഒരു മിടുക്കൻ ധ്യാനഗുരുവച്ഛൻറെ ശാരീരിക തോഷണത്തിനു വഴങ്ങാത്തതിന്റെപേരിൽ തന്നെ പല പ്രാവശ്യം പ്രലോഭിപ്പിക്കുവാൻ ശ്രമിച്ചുവെന്നുപറഞ്ഞ്, മിശിഹായുടെ വികാരിയും സ്വർഗ്ഗത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരനുമായ മാർപ്പാപ്പയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഇറ്റലിയിലേക്ക് അയ്ക്കപ്പെട്ടുവെന്നും അവിടെവച്ച് സന്ന്യാസജീവിതം ഉപേക്ഷിക്കുവാൻ നിർബന്ധിക്കപ്പെടുകയും ഭീക്ഷിണിക്കു വിദേയയാവുകയും, ആ ഭീക്ഷിണിക്കു വഴങ്ങാത്തത്തിന്റെ പേരിൽ വളരെ ക്രൂരമായി മർദ്ദിക്കപ്പെടുകയും പട്ടിണിക്കിടുകയും, അലിവുള്ള ചില സഹകന്ന്യാസ്ത്രിമാർ കൊടുത്ത പാലും ബിസ്ക്കറ്റും കഴിച്ച് ജീവൻ നിലനിർത്തിയെന്നും, 2015 ഫെബ്രുവരി 19 - ന് സഭാവസ്ത്രം നശിപ്പിച്ചുവെന്നും മാർച്ച് 20 - ന് ഇന്ത്യയിലേക്ക്‌ നാട് കടത്തുകയും ആലുവായിലെ തോട്ടയ്ക്കാട്ട് മഠത്തിൽ ചെല്ലുകയും, അവിടെ കയറ്റാതെ ബാഗുകൾ പുറത്തേയ്ക്കു വലിച്ചെറിയുകയും പുറത്തു വെയിലത്തു നിർത്തിയെന്നും പിന്നീട് നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ജനസേവയിൽ എത്തിച്ചുവെന്നും വായിച്ചറിയുവാൻ സാധിച്ചു. ഈ പ്രശ്നം മാലോകർ അറിഞ്ഞുവന്നപ്പോൾ സീറോ മലബാർ സഭ കന്ന്യാസ്ത്രിക്ക് 12 ലക്ഷം രൂപ ലവോള കൊടുത്ത് പ്രശ്നപരിഹാരം കണ്ടു. പ്രശ്നപരിഹാരം നല്ലത്; പക്ഷെ ആ പ്രശ്നങ്ങൾ ശേഷം ഉണ്ടാവാതിരിക്കണം, അതല്ലെ യഥാർത്ഥ പരിഹാരം.

    അനുസരണം സഭയിൽ ആവശ്യമാണ്. എന്താണതുകൊണ്ട് ഉദ്ദേശിക്കുന്നത്, മുൻപറഞ്ഞ ഇംഗിതമാണോ? നബൂരി ചോദിച്ചാൽ നായർ കൊടുത്തിരിക്കണമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

    ഇങ്ങനെ പരിഹാരം പറയുവാൻ ഈ ലേഖകൻ ഒരു സഭാവക്താവോ ഒരു പള്ളിനോമിനിയോ ഒന്നുമല്ല; ക്നാനായ സമുദായത്തിൽ ജന്മവും കത്തോലിക്കാസഭയിലെ മാമോദീസ്സായും ലഭിച്ച ഒരു വ്യക്തിയാണ്. ചെറുപ്പകാലങ്ങളിൽ മതത്തിൽ വിശ്വാസവും പലതിലും ബോധ്യവും ഉണ്ടായിരുന്നു. ഇന്ന് പല ബോധ്യങ്ങളും വിശ്വാസങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

    മുൻപറഞ്ഞതുപോലെ ഞാൻ ഒരു സഭാവക്താവ് അല്ലാത്തതിനാൽ അഭിപ്രായമോ പ്രശ്നപരിഹാരമോ പറയുവാൻ മുതിരുന്നില്ല. എങ്കിലും രണ്ട് സംശയങ്ങൾ മാന്യ വായനക്കാരുമായി പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നു; അതാവാമല്ലോ.
    (1) ലോകമെബാടും വൈദികരിൽനിന്നുമുണ്ടാവുന്ന ലൈഗീകപീഢനങ്ങൾക്ക് ഇരയാവുന്നവർക്ക്
    കൊടുക്കുന്ന പണം ആരുടെതാണ്? അവരുടെതാണോ ; അതയോ വിശ്വാസികളെ
    ഓരോന്നും പറഞ്ഞ് ഭയപ്പെടുത്തി പലതിനും സ്പോണ്‍സർ ചെയ്യിപ്പിച്ചും
    നേർച്ചയിടിപ്പിച്ചും അഗതികൾക്കെന്നുപറഞ്ഞ് സംഭാവന പിരിച്ചും ആണോ.
    (2) ശാരീരിക ഇംഗിതത്തിനു വഴങ്ങാത്ത കന്ന്യാസ്ത്രിയെ മറ്റു കന്ന്യാസ്ത്രിമാരുടെ
    സയായത്തോടെ മഠത്തിനു വെളിയിൽ ആക്കിയെങ്കിൽ ഇപ്പോൾ മഠങ്ങളിൽ സസുഖം
    സസന്തോഷം മാന്യമായി വാഴുന്നവരെപ്പറ്റി ജനങ്ങൾ എന്ത് മാനിക്കണം?

    "അറിഞ്ഞത് കടുകോളം , അറിയുവാൻ കടലോളം"

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.