Tuesday, March 17, 2015

KCCO Spiritual ഡയറക്ടർഉടെ ചട്ടലംഘനത്തെ, KCCO പ്രസിഡണ്ട്‌ ശ്രി .ബിനു തുരുത്തി ചോദ്യം ചെയ്തു !!!

 ക്നാനായ മക്കൾ എന്നും പുരോഹിതരെ ബഹുമാനികുന്നവ്ർ ആണ് എന്നാൽ അവർ സാമാന്യ മര്യദക്കും ക്നാനായകാരുടെ തല്പര്യങ്ങല്കും വിരുദ്ധമായി പ്രവര്തികു്പോൾ അതിനെ ചോദ്യം ചെയേണ്ടത് ഓരോ ക്നാനായകാരന്റെയും കടമയാണ് . ഓസ്ട്രേലിയലിലെ  KCCO Spiritual ലീഡർ അയ ഫാദർ Stephen കണ്ടരപള്ളി ,അവിടെ ക്നാനായകാരുടെ തല്പര്യങ്ങല്കും വിരുദ്ധമായി ആരുടെയോ ഓർഡർ പ്രകാരം കാട്ടികുട്ടുന്ന ചട്ടലംഘനത്തെ ചോദ്യം ചെയ്തുകൊണ്ട് KCCO പ്രസിഡണ്ട്‌ ശ്രി ബിനു തുരുത്തിയിൽ അയച്ച ലെറ്റർ താഴെ ചേർകുന്നു . ഈ ലെറ്റർ എഴുതി യുവജനങ്ങല്ക് റോൾ മോഡൽ ആയി ആത്മ ദൈര്യം പകർന്ന KCCO പ്രസിഡണ്ട്‌ ശ്രി .ബിനു തുരുത്തിക്ക് അമേരികാൻ ക്നാനായ സബ്തത്തിന്റെ അഭിവാദ്യങ്ങൾ ......

 KCCO പ്രസിഡണ്ട്‌ ശ്രി.ബിനു തുരുത്തിയിൽ

സ്ട്രേലിയലിലെ KCCO പ്രസിഡണ്ട്‌ ശ്രി ബിനു തുരുത്തിയിൽ ,KCCO  Spiritual ലീഡർ അയ ഫാദർ Stephen കണ്ടരപള്ളിക്ക് അയച്ച ലെറ്റരിന്റെ പൂര്ണരൂപം........... 
ബഹുമാനപെട്ട അച്ഛാ,

നമ്മൾ നടത്തിയ ഫോണ്‍ സംഭാഷണത്തിന് അങ്ങയോടു പ്രത്യേക നന്ദി പറയുന്നു. സമുദായ ഒന്നമതിക്കും വളര്ച്ചക്കും ഇത്തരം ചര്ച്ചകളും ആശയ വിനിമയങ്ങളും വളരെ ഗുണകരമാണെന്ന് ഞാൻ കരുതുന്നു. തുടര്ന്നും oceania ക്നാനായ  സമുദായത്തിന്റെ വളര്ച്ചക്കുതകുന്ന ചർച്ചകൾ നടക്കട്ടെ എന്നാഗ്രഹിക്കുന്നു.

നേരത്തെ ഫോണിൽ പറഞ്ഞതുപോലെ ചില കാര്യങ്ങൾ വ്യ്ക്തമാക്കുവനാണ് ഞാൻ എഴുതുന്നത്‌. ആയതിനാൽ താഴെ പറയുന്ന കാര്യങ്ങളിൽ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു.Oceania യിലക്ക് പ്രത്യേകിച്ചും ഓസ്ട്രലിയിലേക്ക് കുടിയേറിയ ക്നാനായ സമുദായ അംഗങ്ങൾക്കും സമുദായം എന്ന നിലയിൽ അതിന്റെ കൂട്ടായ്മക്കും വേണ്ടി കഴിഞ്ഞ കുറേ വര്ഷങ്ങളായി അഹോരാത്രം പ്രവർത്തിക്കുന്ന KCCO എന്ന നമ്മുടെ സംഘടനയുടെ സ്തുത്യർഹമായ പ്രവർത്തനങ്ങളെക്കുറിച്ചും, നമ്മൾ കൈവരിച്ച സമാനതകളില്ലാത്ത നേട്ടങ്ങളേക്കുറിച്ചും, സംഘടനയുടെ Spiritual Leader എന്ന നിലയിൽ അങ്ങേക്കും അറിവുള്ളതാണല്ലോ? ഇപ്പോൾ KCCO, KCYLO, KCVA എന്നീ സന്ഘടനകളെ പൂർണ്ണമായും അവഗണിച്ചു Melbourn കേന്ദ്രീകരിച്ചു യുവജന കലോത്സവം നടത്താനുള്ള തീരുമാനം തീർത്തും പ്രതീക്ഷേതാർഹാവും, അപലപനീയവും ആണെന്ന് ആമുഘമയി പറയട്ടെ. 

Australia Wide ആയി ഒരു ക്നാനായ പൊതുപരിപാടി നടത്തേണ്ടത് KCCO, KCYLO എന്നീ മാതൃ സംഘടനകുളുടെ നേതൃത്വത്തിൽ ആകണം എന്ന് അങ്ങേക്കും അറിവുള്ളതാണല്ലോ? അതിനാൽ മേല്പറഞ്ഞ പരിപാടി ആവശ്യമായ ആശയ വിനിമയം നടത്തിയില്ല എന്നാ കാരണത്താൽ, പൊതു മര്യാദകൾക്ക് നിരക്കാത്തതും, ഇവിടുത്തെ ക്നാനായ സമൂഹത്തിന്റെ പൊതു വികാരത്തിന് എതിരാണെന്നും അങ്ങയെ വിനയപൂർവ്വം ഓർമ്മപ്പെടുത്തട്ടെ. 
മുൻപ് അങ്ങയോടു ഫോണിൽ പറഞ്ഞതുപോലെ, KCCO, KCYLO ,KCVA എന്നീ സംഘടനകളെ അറിയിക്കാതെ ഒരു രഹസ്യ നീക്കം നടത്തിയതിലുള്ള വിഷമം അറിയിക്കാൻ തോമസ്‌ അച്ഛനെ ഫോണിൽ വിളിച്ചപ്പോൾ എന്നോട് അങ്ങെയറ്റം മോശമായി സംസരിച്ച്തിലുള്ള നീരസം ഇവിടെയും പങ്ങുവയ്കുന്നു.
എന്നോട് ഫോണിൽ അങ്ങ് പറഞ്ഞതുപോലെ അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ നമ്മുടെ യുവജനങ്ങളെ കടനുള്ള ആഗ്രഹമാണ് അഥവാ നിർദേശമാണ് ഇത്തരം നീക്കത്തിന് പിന്നിൽ എങ്കിൽ, അങ്ങ് ആദ്മീയ നേതൃത്വം നൽക്കുന്ന, ഓസ്ട്രേലിയ മുഴുവനും വേരോട്ടമുള്ള KCCO/KCYLO അല്ലെ ഈ പരിപാടി സംഘടിപ്പിക്കേണ്ടത്‌ ? എങ്ങനെ മെൽബണിൽ മാത്രം ഒതുങ്ങുന്ന ഒരു മിഷൻ ഇത് നടത്താനാകും?

നമ്മുടെ സംഭാക്ഷണത്തിൽ അച്ഛൻ പറഞ്ഞതുപോലെ, സംഘടനകളുടെ പരിപാടികളിൽ പങ്ങേടുക്കില്ല എന്നും മറിച്ചു mission നടത്തുന്ന പരിപാടികളിൽ മാത്രമേ പങ്ങേടുക്കൂ എന്ന് മൂലക്കാട്ട് പിതാവ് അങ്ങയോടു പറഞ്ഞത് ശരിയെങ്ങിൽ,മിഷൻ ഇല്ലാത്ത ബ്രിസ്ബ്നിൽ പിതാവിന് സ്വീകരണം കൊടുക്കണം എന്ന് പറഞ്ഞതിലെ വൈരുദ്ധ്യം മനസിലാകുന്നില്ല. AD 345ൽ നാം തുടങ്ങിയ കുടിയേറ്റം ഇന്നും ലോകത്തിന്റെ പല കോണുകളിൽ തുടരുകയും അവിടെയൊക്കെ നമ്മുടെ ജനങ്ങൾ സംഘടിക്കുകയും ഒന്നുചേരുകയും സമുദായത്തിന്റെ തനിമയും പാരമ്പര്യവും നിലനിർത്തുകയും ചെയ്യുന്നത് ഇത്തരം ചെറിയ കൂട്ടായ്മകളിലൂടെ ആണെന്ന് നമുക്കൊക്കെ അറിവുള്ളതല്ലേ, അങ്ങനെ സമുദായത്തിന്റെ പേരിൽ ഒന്നിക്കുന്ന തന്റെ ചെറിയ അജഗണങ്ങളെ, mission ഇല്ല എന്നാ പേരില് നമ്മുടെ പിതവിനു അവഗണിക്കാൻ പറ്റുമോ? ക്നായി തൊമ്മൻ എന്നാ അല്മയന്റെ നേതൃത്വം അംഗീകരിച്ച ഉറഹ മറ യൌസേപ്പിന്റെ ചരിത്ര പിൻഗാമിയായ നമ്മുടെ മൂലക്കട്ടു പിതാവ് തീര്ച്ചയായും, KCCO പോലുള്ള ഒരു വലിയ അല്മായ കൂട്ടായ്മയെ അവഗണിക്കില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. 
മെൽബണിൽ നടക്കും എന്ന് അങ്ങ് അവകാശപ്പെടുന്ന യുവജന സംഗമം മെൽബണിൽ ഉള്ള നമ്മുടെ ആളുകള്ക്ക് പോലും അറിയില്ല എന്നതും, അത്തരം ആശയ വിനിമയം KCYLO മെൽബണ്‍ ഭാരവാഹികളെപോലും അറിയിക്കുന്നതിനു മുൻപ് സിഡ്നിയിൽ അറിയിച്ചു എന്നതിൽ സ്ഥാപിത താല്പര്യങ്ങൾ ഉണ്ടെന്നും KCCO സംശയിക്കുന്നു . ആയതിനാൽ മേല്പ്പറഞ്ഞ പരിപാടിയിൽ നിന്നും അങ്ങ് പിന്മാരണമെന്നും, അത്തരം ശ്രമങ്ങൾ മറ്റാരുടെയെങ്ങിലും ഭാഗത്തുനിന്നും ഉണ്ടായാൽ, KCCO യുടെ ആദ്മീയ നേത്രുപദം അലങ്ങരിക്കുന്ന പോരോഹിതൻ എന്നനിലയിൽ, അത്തരക്കാരെ വേണ്ട നിർദേശങ്ങൾ കൊടുത്തു, നന്മയുടെ മാർഗത്തിലേക്ക് അങ്ങ് നയിക്കണം എന്നും കാംഷിക്കുന്നു. അല്ലാത്തപക്ഷം KCCO യും KCYLO യും ഇതിനെതിരെ ശക്തമായി പ്രതികരിക്കാനും പ്രവർത്തിക്കാനും നിർബന്ധിതരാകും എന്നും അറിയിക്കട്ടെ. 
പ്രിയ അച്ഛാ, ക്നാനായ സമുദായം നമ്മുടെ കാലത്തും നമ്മുടെ പിതാമഹന്മാരുടെ കാലത്തും ഇതിലും വലിയ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തു വളര്ന്നവരനെന്നു അങ്ങേയ്ക്കും അറിയുന്നതാണല്ലോ? ചരിത്രം ഇവിടെയും ആവർത്തിക്കപ്പെടും, ക്നാനായ സത്യം വിജയിക്കും. സത്യം വിജയിക്കും വരെ തളരാതെ പോരാടാൻ, KCCO മുന്നിലുണ്ടാകും, അച്ഛന്റെ സഹകരണവും പ്രാർഥനയും ഒപ്പമുണ്ടാകുമല്ലോ?
Best regards and prayers,
Binu Thuruthiyil. / KCCO - President.

7 comments:

  1. Fr. Stephen, is he the Muthu of Australia???

    ReplyDelete
  2. How much share is Stephen Achen going to give to Moolakkadan for his dirty works???

    ReplyDelete
  3. Monae Binu: Nintae Kashttakaalam Thudangi

    Achan Maarae Vittu Pidi. Swantham Kaaryam Nokku.

    Ennu nintae koodae nikkunnavanum achantae kaalu nakkum.

    Nee maatram aayipokum. Anubhavam Kondu parayunnathanu.

    Swantham Kaaryam Nokki Jeevikku.

    ReplyDelete
  4. Mulakatiley thirumeny, Americayil muzhuvan nashippichu, ippol Australia yil thudangiyo, Mulakatintey shudheekaranam?

    ReplyDelete
  5. Fr. Stephen is a very nice priest. He is a very pro- Knanaya priest. We should fully support all his actions.

    ReplyDelete
  6. Be kna in your home, not in the church. Keep knaism out of church boundary. All Roman Catholic priests must be priests for all Catholics. Let laymen knas take care of knaism; not priests. Churches cannot be allowed to be playgrounds for knaism.

    - Campaign Against Knanaya Apartheid and Racism.

    ReplyDelete
  7. ഉദ്ദേശ്യം മനസ്സിലായി...ഭൂമിയെ സൃഷ്ടിച്ചതും മനുഷ്യനെ സൃഷ്ടിച്ചതും ദൈവമാണ്.എന്നുകരുതി ഭൂമിയിലെവിടെയും കയറി താമസിക്കാൻ പറ്റുമോ?ദൈവം സൃഷ്‌ടിച്ച ഭൂമിക്കു വ്യത്യസ്തമായ പ്രകൃതിയില്ലേ ?വ്യത്യസ്തമായ കാലാവസ്തയില്ലേ ?വ്യത്യസ്തമായ ഋതുക്കളില്ലേ ?....അതുപോലെ സഭയിൽ വ്യത്യസ്തമായ സ്വയാധികാര സഭകളില്ലേ?അവ വ്യത്യസ്തമായ രീതിയിലല്ലേ ആരാധന നടത്തുന്നത് അവഓരോന്നും അവയുടെ തനതായ പാരംപര്യം കാത്തുസൂക്ഷിക്കുന്നില്ലേ?ക്നാനായക്കാരന്റെ പാരംപര്യം പൊളിച്ചെഴുതാൻ വാശിപിടിക്കുന്നതിനുപിന്നിലെ വക്രബുദ്ധി ആരുടേതാണെന്ന് എല്ലാവർക്കും അറിയാം....ഇപ്പോൾ ഈ തത്വജ്ഞാനം വിളംബുന്നവർ എന്തേ കത്തോലിക്കാ സഭയിൽ നമ്മളെല്ലാം ഒന്നല്ലേ നമുക്ക് ഒരുസഭമതി ഒരു ആരാധനമതി ഒരു പാരംപര്യംമതി എന്ന് പറയാത്തത്‌ ???.ഈ തെക്കുംഭാഗ ജെനത്തിനു ഒരു രൂപത പോലും കൊടുക്കാത്ത വടക്കും ഭാഗ മെത്രാന്മാരുടെ ഒത്താശയോടെ വളഞ്ഞവഴിയിലൂടെ റോമിൽ നിന്നും ഒപ്പിച്ചതാണ് 1986ലെ റിസ്ക്രിപ്റ്റ്.അതുവെച്ചു ക്നാനായക്കാരനെ തകർക്കാമെന്നു ചിലരൊക്കെ മലർപ്പൊടിക്കാരന്റെ സ്വപ്നം കാണുന്നുണ്ട്.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.