Monday, March 2, 2015

"ആർക്കാണ്ടും വേണ്ടി ഓക്കാനിക്കരുത് " -ആട്ടിൻതോലിട്ട ചെന്നാകളെ തിരിച്ചറിയുക ...

പ്രിയ ക്നാനായ സഹോദരി സഹോദൻമാരെ ,
എ.ഡി 345 ല്‍ അന്ത്യോഖ്യായുടെ മോര്‍ ഒസ്താത്തിയോസ് പാത്രിയര്‍ക്കീസിന്റെ അനുമതിയോടെ ക്‌നായിത്തോമ്മായോടൊത്ത് മലങ്കരയിലെത്തിയക്‌നാനായസമൂഹത്ത (സുറിയാനി ക്രിസ്ത്യാനികളുടെ) മരണമണി മുഴങ്ങിയത് 1599 ഫെബ്രുവരി ഒന്നാം തിയതിയാണ് .ഇന്ത്യയിലെ പറങ്കി ഗവണ്‍മെന്റിന്റെവൈസ്രോയി സ്ഥാനത്തിന് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥന്‍ ഡോം ഫ്രേ അലക്സിസ് മെനെസിസ് എന്ന പോര്‍ത്തുഗീസുകാരനായ ഗോവന്‍ മെത്രാപ്പോലീത്ത ഗോവയില്‍ നിന്നും കൊച്ചിയിലെത്തി പരിശുദ്ധ അന്ത്യോഖ്യായുടെ സിംഹാസനത്തിൻ കിഴെ സമാധനത്തിലും ഒരുമയിലും കഴിഞ്ഞിരുന്ന കേരള സുറിയാനി ക്രിസ്ത്യാനികളെ മൊത്തം റോമ സിംഹാസനത്തില്‍ കീഴിലായി പ്രഖ്യാപിച്ചു.വാസ്ഗോടിഗാമയുടെ കൂടെ റോമ സംബ്രജ്യതിന്റെ ഭാഗമായ പോര്ച്ച്ഗീസ് ചക്രവതിയുടെ കല്പന അനുസരിച്ചാണ് മെനെസിസ് മെത്രാൻ ഗോവയിലും പിന്നീടു കൊച്ചിയും എത്തിയത്. റോമ സംബ്രജ്യതിന്റെ വിപുലികരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ ജനങ്ങളെ റോമ സംബ്രജ്യതിന്റ ഓഫീസീൽ കിഴെ കൊണ്ട് വരുക എന്നതിരുന്നു ഇദ്ധേഹത്തിന്റെ വരവിന്റെ പ്രധാന ഉദേശം.കൊച്ചി രാജാവിന്‌ ധാരാളം പൊന്നും പണവും വിലമതികുന്ന രക് നങ്ങളും നൽകി സന്തോഷിപ്പിച്ചാണ് പോർട്ഗ്ഹീസ് കേരളത്തിൽ അവരുടെ പല നിഗുടമായ പദ്ധതികളും രാജാസഹായത്തോടെ നടത്തികൊണ്ട് ഇരുന്നത്. ഇപോൾ ത്രിപുണിതറ കൊട്ടര മുസിയത്തിൽ സുഷിചിരിക്കുന്ന പോർട്ഗ്ഹീസ്കാർ കൊടുത്ത രക് നങ്ങൾ ഇതു തെളിയിക്കുന്നു .
                        ഡോം ഫ്രേ അലക്സിസ് മെനെസിസ്
 Importance of Syrian Knanaya Church by Non Knanaya Thrimeni H.E Dr.THeophilose

അങ്കമാലി വച്ച് നടത്താൻ ഇരുന്ന സുനോഹോധോസ്‌ അവിടെ ഡോം ഫ്രേ അലക്സിസ് മെനെസിസ് മെത്രാന് സപ്പോർട്ട് ഇല്ലാത്തതുകൊണ്ടും കൊച്ചി രാജാവ് മെനെസിസ്ന്ന്റെ ചെപ്പടിയിൽ നിക്കുന്ന ആളുആയതുകൊണ്ടും ഉദയം പേരൂര് കന്തിസപള്ളിയ്ലെട്ടു മെനെസിസ് മാറ്റുകഅയ്രുന്നു.100 ൽ പരം മെനെസിസ് പട്ടം കൊടുത്ത അഞ്ജഅനുസരിക്കുന്ന അച്ചന്മാരും , സുനോഹോധോസ്സിൽ പങ്കെടുകാതെ ഇരിക്കുന്നവരുടെസോത്തുക്കൾ കൊച്ചി രാജാവ് കണ്ടുകെട്ടും എന്നതിനാൽ എല്ലാ പളളിയിൽ നിന്നും ഒള്ള പ്രതിനിധികളും ഒത്തുകുടിയ സുനോഹോധോസ്സിൽ കൊച്ചിരാജാവിന്റെ നായര് പടയും ,പോര്ച്ചഗീസ് സൈന്യവും കാവലിനു പുറത്തുണ്ടായിരുന്നു .സുനോഹോധോസ്സിൽ പങ്ക്ടുതവർക്ക് എതിർപ്പുകൾ വളരെ വളരെ ഉണ്ടായിരുനിട്ടും ഭിഷണിപെടുത്തിയാണ് സുനോഹോധോസ്സിൽ കേരള ക്രിസ്ത്യാനികളുടെ പള്ളികൾ മൊത്തം റോമ സിംഹാസനത്തില്‍ കീഴിലായി പ്രഖ്യാപിചത് .എന്നിട്ട് ചരിത്ര പ്രധാനമോള്ള വിലേറിയ ക്നായകാരുടെയും മലബാര് ക്രിസ്ത്യനികളുടെയും സുറിയാനി ,അറിമിയ ഭാഷയിൽ ഒള്ള എല്ലാ പുസ്തകങ്ങളും കത്തിച്ചു കളഞ്ഞു. ഉദയം പേരൂര് പളളിയിൽ സുക്ഷിച്ചു വച്ചിരിക്കുന്ന രേഘകളിൽ ഇതു വക്തമായി പ്രതിപതികുന്നുണ്ട്.കേരള മലങ്കര സുറിയാനി 116 പള്ളികളിൽ റോമിന്റെ കൂടെ മെനെസിസിന്റെ നുകത്തിന്‍ കീഴില്‍ നിന്ന 84 പള്ളികൾ ആണ് ഇന്നത്തെ സിറോ മലബാര് സഭയുടെ അടിസ്ഥാനം.
             ഉദയം പേരൂര് കന്തിസപള്ളിയുടെ മുബിൽ ലേഘകൻ

അന്ന് മുതല്‍ നമ്മുടെയെല്ലാം പൂര്വികര്‍ക്ക് അടിമത്തത്തിന്റെ ദിനങ്ങളായിരുന്നു. എല്ലാ തീരുമാനങ്ങളും മെനെസിസ് എടുക്കും, നടപ്പിലാക്കും, അടിമകള്‍ മറുത്തൊരക്ഷരം പറയാതെ അനുസരിക്കും. ഈ അവസ്ഥ അമ്പത്തിനാല് വര്‍ഷക്കാലം തുടര്‍ന്നു അബതിനാല് വര്ഷം കഴിഞ്ഞു 1653 ജനുവരി മൂന്നാം തിയതി മട്ടാഞ്ചേരിപ്പള്ളിയുടെ മുമ്പില്‍ വച്ച് നടന്ന കൂനന്കുരിശു സത്യത്തോടെ കേരള മലങ്കര സുറിയാനി 116 പള്ളികളിൽ 32 പള്ളികൾ മെനെസിസിന്റെ നുകത്തിന്‍ കീഴില്‍ നിന്ന് വേര്‍പിരിഞ്ഞു .സുനോഹോധോസ്സിൽ കേരള ക്രിസ്ത്യാനികളുടെ പള്ളികൾ മൊkത്തം റോമ സിംഹാസനത്തില്‍ കീഴിലായി പ്രഖ്യാപിച്ചതിനെ എതിത്ത കേരള മലങ്കര സുറിയാനി 116 പള്ളികളിൽ 32 പള്ളികളിലെ ക്നാനായകാർ ഇന്നും അന്തിഒക്യൻ പത്രകിസിന്റെ കിഴിൽത്തന്നെ ക്നാനായ യകബായകാരായി നിൽകുന്നു.ഇതു നമ്മൾ അഗികരികുന്നു എന്നതിന് തെളിവാണ് എന്ടോഗാമി കാത്തു സുക്ഷിച്ചു ചിങ്ങവനം ക്നാനായ യകബായകാരായി ഇപ്പോളും നമ്മൾ വിവാഹ ബന്ത്ന്തത്തിൽ എർപെടുന്നത് .ക്നാനായ കത്തോലിക്കന്‍ ക്നാനായ യാക്കോബായക്കാരിയെ കെട്ടിയാല്‍ ആണിന്റെ സഭാ സംവിധാനത്തില്‍ പെണ്ണ് തുടരും, തിരിച്ച്, ക്നാനായ യാക്കോബായക്കാരന്‍ ക്നാനായ കത്തോലിക്കാ പെണ്ണിനെ കെട്ടിയാല്‍ പെണ്ണ് യാക്കോബായ സഭാ സംവിധാനം സ്വീക്കരിക്കണം.ഇതാണ് കാലങ്ങള്‍ ആയി തുടരുന്ന അലിഖിത നിയമം. 

സഭകള്‍ക്ക് മുമ്പേ നില നിന്നിരുന്ന പരമ്പരാഗത സമൂഹം; അതാണ് ക്നാനായക്കാര്‍ (ഇന്നത്തെ ക്നാനായ കത്തോലിക്കരും ക്നാനായ യാക്കോബായക്കാരും)"- മുകളിൽ പറയുന്നപോലെയാണ് രണ്ടു വിശ്വാസ സഭകൾ തമ്മിൽഉള്ള സഭവഴക്കം ചിങ്ങവനം ക്നാനായ ഭാദ്രസനതിൻ കിഴിൽ ഉള്ള ക്നാനായകാരും കോട്ടയം രൂപതയുടെ കിഴിൽ ഉള്ള ക്നനായകാരും തമ്മിൽ ഉള്ള വിവാഹങ്ങൾ തടയാൻ ക്നാനായ വിരോധികളായ മെത്രാൻമാരും അവരുടെ എല്ലിൻ കഷണം ഭക്ഷിച്ചു കഴിയുന്ന ഒരു കുട്ടം ഏഭ്യൻമാരും ഇപ്പോൾ വലിയ ചരടുകൾ വലികുന്നുണ്ട്. കോട്ടയം ചിങ്ങവനം ക്നാനായകാരുടെ പൊക്കിൾകൊടി വിചെധിച്ച് ക്നാനായ വംശത്തെ ഇല്ലാതാകി കോട്ടയം ക്നാനായകാരെ സിറോ മലബർ സഭയിൽ പൂർണമായി ആകി എടുക്കുക എന്നതാണ് എന്നതാണ് ഇവരുടെ പരമപ്രധാനമായ ഉദ്ധെശം.

AD. 1657ല്‍ റോമ്മാസിംഹാസനത്തില്‍ നിന്നും മലബാര് സുറിയാനി ഈ പ്രശ്നങ്ങൾ ഒട്ടുതിര്പ്പ്കാൻ കേരളത്തിലെക്കയച്ച അപ്പോസ്തോലിക് കമ്മീഷണര്‍ ആയിരുന്ന ഫാദര്‍ ജോസഫ്‌ സെബസ്ത്യാനി റോമ്മാ സിംഹാസനത്തെ അറിയിച്ചതെന്തെന്നാല്‍ AD.1599ല്‍ ഉദയംപേരൂര്‍ സൂനഹദോസ് നടത്തി ക്നാനായ സമൂഹത്തെ വെട്ടിമുറിച്ച " വമ്പനായ ദോം മേനെസ്സിസ് ശ്രമിച്ചിട്ടുപോലും തെക്കുംഭാഗ, വടക്കുംഭാഗ സമുദായങ്ങളെ ഒരേ ദെവാലയങ്ങലിലാക്കുവാനൊ, ഒരു സമുദായത്തിന്റെ വൈദികന്മാരെ അപര സമുദായത്തിന്റെ പള്ളികളില്‍ നിയമിക്കുവാനൊ കഴിഞ്ഞില്ലാ. സഭാതലത്തിലുണ്ടായിരുന്ന റോമിന്റെ ഈ അംഗീകാരം കാലാനുസ്രണം വളര്‍ന്നുവന്നാണ് 1889ല്‍ കോട്ടയം വികാരിയാത്തില്‍ തെക്കുംഭാഗ സമുദായത്തിന് തനതായി വികാരി ജനറാള്‍ ഉണ്ടായത്. സഭാതലത്തിലുള്ള ഈ അന്ഗീകാരത്തിന്റെ ഗ്രേഡ് ഒന്നുകൂടി വര്‍ധിപ്പിച്ചാണ് 1911ല്‍ തെക്കുംഭാഗര്‍ക്കു മാത്രമായി കോട്ടയം വികാരിയാത്തു വി. പത്താംപീയൂസ് മാര്‍പ്പാപ്പാ പുനസ്ഥാപിച്ചത്".1911-ല്‍ തെക്കുംഭാഗസമുദായ മെത്രാന്‍ വ്യക്തിഗതമായി തെക്കുംഭാഗക്കാരെ മാത്രം ഭരിക്കുന്ന ഒരു സഭാഘടകമായിരുന്നുവല്ലോ. മദ്ധ്യസ്ഥരോ, മറ്റ് അധികാരസ്ഥാനങ്ങളോ ഇല്ലാതെ, നേരിട്ട് റോമ്മാസിംഹാസനത്തിന് മാത്രം വിധേയമായ ഒരു സഭാഘടകമായിരുന്നു അത്. പൗരസ്ത്യ കാനോന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ; ഏറ്റവും താഴ്ന്നപടിയായ അപ്പസ്‌തോലിക് വികാരിയത്ത് (എക്‌സാര്‍ക്കി) ആയിരുന്നു എന്നു കാണാം.

1923 ഡിസംബര്‍ 21-ന് റൊമാനി പൊന്തിഫിച്ച് എന്ന തിരുവെഴുത്തിലൂടെയാണല്ലോ സീറോമലബാര്‍ ഹയരാര്‍ക്കി ഇവിടെ സ്ഥാപിതമായത്. ഇവിടെ ഹയരാര്‍ക്കി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ തന്നെ തന്റെ സമുദായത്തിന്റെ സഭാപരമായ നിലനില്‍പ്പിനെപ്പറ്റി ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ചൂളപ്പറമ്പില്‍ പിതാവ് 1920 ഡിസംബര്‍ 8-ാം തീയതി അന്നത്തെ പൗരസ്ത്യ തിരുസംഘത്തിന് ഒരു നിവേദനം നല്‍കിയിരുന്നതായി കാണുന്നു. അതിന്റെ പ്രസക്തഭാഗത്തില്‍നിന്ന്; .... സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കുമ്പോള്‍ അതിന്റെ മെത്രാപ്പോലീത്തായ്ക്ക് തെക്കുംഭാഗ ജനത്തിനുവേണ്ടിയുള്ള വികാരിയത്ത് അതിന് അധീനമാക്കാതെ നേരിട്ട് പരിശുദ്ധ സിംഹാസനത്തിന് വിധേയമാക്കിക്കൊണ്ട്, സഫ്രഗനില്ലാതെ ഒരു രൂപതയായി ഉയര്‍ത്തണം. അതിന് കാരണമായി പറയുന്ന കാര്യങ്ങള്‍ക്ക് ഇന്ന് ആനുകാലിക പ്രസക്തി വളരെ വര്‍ദ്ധിച്ചിരിക്കുന്നു. പിതാവ് തുടര്‍ന്ന് എഴുതുന്നു; 1911 ന് മുന്‍പ് ചങ്ങനാശ്ശേരി വികാരിയത്തില്‍ ഉണ്ടായിരുന്നതുപോലുള്ള ബുദ്ധിമുട്ടുകളും കുഴപ്പങ്ങളുമാവര്‍ത്തിച്ച്, നിലവിലുള്ള ഐക്യവും സമാധാനവും നഷ്ടമാകുവാന്‍ ഇടയാകരുത്. ഇതു തുറന്നുപറയുവാന്‍ ചൂളപ്പറമ്പില്‍ പിതാവിന് ഇടംവലം നോക്കേണ്ട ആവശ്യമില്ലായിരുന്നു.


ചൂളപ്പറമ്പില്‍ പിതാവ് സ്വയാധികാര ആവശ്യത്തിനായി ഇടപെടലുകള്‍ നടത്തുമ്പോള്‍ കോട്ടയം വികാരിയത്തില്‍ അന്ന് 30 പള്ളികളേ ഉണ്ടായിരുന്നുള്ളൂ എന്നു കാണാം. ഒരു സ്വയാധികാര സഭയ്ക്കായി ആവശ്യമുന്നയിക്കുമ്പോള്‍ അതിന് അടിസ്ഥാനപരമായി എന്തൊക്കെയുണ്ടാകണം എന്ന പ്രാഥമികമായ അറിവ് അന്ന് ചൂളപ്പറമ്പില്‍ പിതാവിനുണ്ടായിരുന്നില്ല എന്ന് ആരും പറയുകയില്ലല്ലോ.


തുടർന്ന് തുടർന്ന് ചൂളപറബിൽ പിതാവിന്റെ സൊയംഭരണ അധികാരസഭക്കുള്ള എല്ലാ ശ്രമങ്ങളെ അട്ടിമാറിച്ചുകൊണ്ട്‌ റോംമേനെ യഥാർത്യത്തിൽ നിന്ന് വ്യതിചലിപ്പിച്ചു 1923 നിൽ സ്യ്രോമാലബ്ർ സഭ കേരളത്തില രുപികൃതമാവുകയം ,കോട്ടയം ക്നാനായ രൂപത്ത സ്യ്രോമാലബ്ർ സഭയുടെ കിഴിൽ സോവംശ വിവാഹ അടിസ്ഥാനത്തിൽ ഉള്ള ക്നാനായകാരെ മാത്രം ഉള്ള ഒരു രൂപതയി മാറുകയും ചെയ്തു.അതിനാൽ കോട്ടയം രുപതയെ തകര്കാൻ ഇനി ഒരു ശക്ത്തിക്കും ഇനി സാധ്യമല്ല. ഇപ്പോൾ ക്നാനായകരോട് ശത്രുതഉളള മേത്രൻമാർ, ബ്രിട്ടീഷ്‌കാർ അവരുടെ താളത്തിൽ തുള്ളുന്ന ഇൻഡ്യകാരെ വച്ചുകൊണ്ട് ഭാരതിയരെ കണ്ട്രോൾ ചെയ്തതു ഭരിച്ചതുപോലെ, ഈ മെത്രാൻമാർരുടെ തിരുവായിക്ക്‌ ഇല്ലാത്ത ക്നാനായകാരായ അഭിഷക്ടരെയും അല്മയരെയും വെച്ച്കൊണ്ടാണ് അമേരിക്കയിൽ ഇപ്പോൾ ക്നാനായ റിജിയൻ എന്നാ അപര നാമത്തിൽ ക്രമേണ ക്നാനായകാരെ സമുധായതിന് പുറത്ത്‌നിന്നും ഉള്ള വിവാഹങ്ങൾ പ്രോൽസാഹിപ്പികുവാൻ ക്നാനായകാരുടെ ജിവനാടിയായ സോവംശ വിവാഹനിഷ്ടയേ ക്നാനായ റിജിയന്റെ പള്ളികൾ നിര്ബന്തംമായി നിയമാവലിയിൽ ഏഴുതി ചേർകത്തത്!

എന്ന് പറഞ്ഞാൽ ഈ പറഞ്ഞ ക്നാനായ റിജിയൻ എന്നുപറയുന്ന ക്നാനായകാർ കുടുത്തൽ പോകുന്ന സിറോ മലബാർ പള്ളികളിലെ അല്ലങ്കിൽ അമേരിക്കൻ ക്നാനായ സമുഹതെ ക്നാനായ പള്ളികൾ എന്നുപറഞ്ഞു തെറ്റു ധരിപ്പിച്ചു ഫണ്ട്‌ മേടിച്ചു പനു്ത സാക്ഷാൽ സിറോ മലബാര് പള്ളികളിലെ മിശ്രവിഹാഹം ചെയ്ത ക്‌നാനായ വ്യക്തിയെ മാത്രം ഇടവകയില്‍ നിലനിര്‍ത്തുക,പങ്കാളിയും കുട്ടികളും അടുത്തുള്ള സീറോമലബാര്‍ പള്ളിയില്‍ അംഗങ്ങളായിരിക്കുക. ഇവരും കൂടി ഉള്‍പ്പെട്ട സങ്കരപള്ളിയെയാണ് ക്‌നാനായപള്ളി എന്നുവിളിക്കാന്‍ പോകുന്നത്. മിശ്രവിവാഹം ചെയ്ത ക്‌നാനായ വ്യക്തികളും കുടുംബവും ക്‌നാനായ ഇടവകയില്‍ തന്നെ അംഗങ്ങളായിരിക്കണം എന്ന് അമേരിക്കയിലെ സീറോമലബാര്‍ മെത്രാനായ മാര്‍ ജേക്കബ് അങ്ങാടിയത്ത്, 1986 ലെ റിസ്‌ക്രിപ്റ്റന്റെ പേരില്‍ ശഠിച്ചിരുന്നകൊണ്ടാണ് അവിടെ ആരെയും ഇടവക ചേര്‍ക്കാതിരിക്കുന്നത്. ഇതാണ് അമേരിക്കയിലെ പ്രശ്‌നം.
ചിക്കാഗോ സിറോ മലബാര് ബിഷപ്പ് മാർ അങ്ങത്യത് ക്നാനായകാരെ അറിയിച്ച , റോംമിൽ നിന്നുള്ള കല്പന,ഇതു എപ്പോളും പ്രാബല്യത്തിൽ ആണ് എന്നുള്ളതിന്റെ തെളിവാണ് ,ക്നാനായ പള്ളികളിലെ മേമ്ബെര്ഷിപ് രിതി (ജന്മം കൊണ്ടും കര്മം കൊണ്ടും എന്ന നമ്മുടെ കോട്ടയം ക്നാനായ രുപതുടെ പരിശുദ്ധമായ രിതിക്ക് വിപരിതമായി) ഇപ്പോളും അമേരിക്കയിലെ ക്നാനായ  പള്ളികളിലെ മേമ്ബെര്ഷിപ് രീതി, മറ്റു സിറോ മലബാര് പള്ളികളിലെ പോലെ പിന്തുടരുന്നത്. കാരണം പള്ളിയോഗ നടപടികൾ (Bylaw) രണ്ടു പള്ളികളിലും ഒരേ രീതിയിൽ ആണ് .

ക്‌നാനായ മാതാപിതാക്കളില്‍ നിന്നും ജനിക്കുകയും അങ്ങനെയുള്ള ഒരാളെ വിവാഹം ചെയ്യുന്ന വ്യക്തിയും മാത്രമാണ് ക്‌നാനായക്കാര്‍ എന്നും അവരുടെതാണ് ക്‌നാനായപള്ളിയും എന്നാണ് ആദ്യകാലം മുതലേ നമ്മള്‍ പാലിച്ചുപോരുന്നത്. ഈ ഒരു സത്യത്തെ മൂടിവെച്ചുകൊണ്ട് മിശ്രവിവാഹം കഴിക്കുന്ന ക്‌നാനായ വ്യക്തിമാത്രം ക്‌നാനായ പള്ളിയില്‍ അംഗമായിരിക്കുകയും അവരുടെ ജീവിതപങ്കാളിയും മക്കളും കാനാനായ പള്ളിയില്‍ അംഗമായിരിക്കുകയില്ല എന്നാണ് പ്രശ്‌ന പരിഹാരമായി സീറോമലബാര്‍ സിനഡ് നിര്‍ദ്ദേശിച്ചിരിക്കുന്നതായി കോട്ടയം അതിരൂപതാ പി.ആര്‍.ഒ റവ:ഡോ: ജോണ്‍ ചേന്നാകുഴി പത്രദ്വാര അറിയിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് കൂടുതല്‍ പ്രശ്‌നത്തിലേക്കാണ് കടക്കുന്നത്.മാറിക്കെട്ടിയവർക്ക് ക്നാനായ എന്ന വാക്ക് എങ്ങിനെയാണ് ചേരുക ? സ്വവംശ വിവാഹനിഷ്ടയിൽ ജീവിതം നയിക്കുന്നവരുടെ സമൂഹമാണ് ക്നാനായക്കാർ.ഇത് പാലിക്കാത്തവർക്കു എങ്ങിനെയാ ക്നാനായ എന്ന പദം പ്രയോഗിക്കുക ?.

കുടുംബം ഗാര്‍ഹികസഭ ആണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപിക്കുകയും മെത്രാന്മാരെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഭാര്യയേയും ഭര്‍ത്താവിനെയും രണ്ടിടവകയില്‍ അംഗമായി വേര്‍പെടുത്തി നിര്‍ത്തുമ്പോള്‍ അത് കത്തോലിക്കാസഭയുടെ നിയമത്തിനു വിരുദ്ധമായി മാറുകയാണു ചെയ്യുന്നത്. ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്താതിരികട്ടെ എന്നാണ് യേശു പഠപ്പിക്കുന്നത്. അതുകൊണ്ടാണ് കോട്ടയം ക്നാനായ രൂപതയിൽ ഒരു പുരുഷൻ സമുദായത്തിന് വെളിയിൽ നിന്ന് വിവാഹം കഴിക്കുംബോൾ  കുടുംബം ഗാര്‍ഹികസഭ അതിനാല്‍  കോട്ടയത്ത്‌ നിന്ന് വിടുത്തൽ ചെയുന്നത് കാരണം കോട്ടയം രൂപത്ത എന്ടോഗോമൌസ് ആയി റോം അഗ്ഗികരിച്ചു ക്നാനായകാരന്റെമേൽ  കോട്ടയം മെത്രാന് സോയംഭരണ അധികാരം കൊടുതിട്ടുല്ലതാണ്.എന്നാൽ കോട്ടയം മെത്രാന് അധികാരം ഇല്ലാത്ത സ്ഥലങ്ങിൽ ഈ വ്യവസ്തയില്‍ വിവാഹം കഴിക്കുന്ന വ്യക്തി പിറ്റേദിവസം മാര്‍പാപ്പക്ക് ഒരു പരാതികൊടുത്താല്‍ സീറോമലബാര്‍ സിനഡിന്റേതെന്നു പറയുന്ന പരിഹാരം പുതിയ പ്രശ്‌നമായിത്തീരും. അപ്പോള്‍ നിശ്ചയമായും അവരെ കുടുംബത്തോടെ ക്‌നാനായപള്ളിയില്‍ എന്ന് പറയുന്ന പള്ളികളിൽ  ഇടവക ചേര്‍ക്കേണ്ടിവരും. അങ്ങനെ സാവകാശം ക്‌നാനായ പള്ളികള്‍ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകും.

നോര്‍ത്ത് അമേരിക്കയിലെ ക്നാനായ റീജിയണില്‍ പുതിയ ഫൊറോനാകള്‍ പ്രഖ്യാപിച്ചു. ക്നാനായ ഇടവകകളും മിഷനുകളും ക്നാനായ ഫോറോനകളുടെ കീഴില്‍ തന്നെ. 17 നൂറ്റാണ്ടു ചരിത്രമുള്ള ക്‌നാനായ ജനതയെ നുള്ളിയെടുത്ത് മാറ്റാമെന്ന സീറോമലബാര്‍ സിനഡിന്റെ അതിമോഹം അതിരൂവിട്ടതാണ്. ഇറാക്കിലും സിറിയയിലും പാക്കിസ്ഥാനിലും ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലും ക്രൈസ്തവരെ വേട്ടയാടുന്നുണ്ട്. അതിലും ഭീകരമാണ് ഒരു വിശ്വാസസമൂഹത്തിന്റെ ആത്മവീര്യം ചോര്‍ത്തി ഇല്ലാതാക്കുന്നത്. ശാരീരികമായ പീഡനംകൊണ്ട് വിശ്വാസം ദൃഢപ്പെടുന്നു. സാംസ്‌ക്കാരിക ഫാസിസം നടപ്പിലാക്കുമ്പോള്‍ ഒരു ജനതതന്നെ ഇല്ലാതാകുന്നു.

1987ല്‍ ക്നാനായക്കാര്ക്ക് എതിരേ ഒരു രിസ്ക്രിപ്റ്റ് ആദ്യം തയ്യാറാക്കി ...അത് പൂഴ്ത്തി വെച്ചു ...എന്നിട്ട് 2005 ല്‍ ക്നാനായക്കാരെ മുന്നിൽ നിറുത്തി അമേരിക്കയിൽ സിറോ മലബാറിന്റെ രൂപതയും അനുവദിപ്പിചു ....2001ല്‍ ക്നാനായ ഇടവക എന്നുപറഞ്ഞു സിറോ മലബാറിന്റെ പള്ളികൾ മേടിപ്പിച്ചു .പള്ളികൾ സോവശ അധിഷ്ടിതമല്ല , പുറത്തുനിന്നും കെട്ടുന്നവരെയും കൂടെ പള്ളിയിൽ ഉള്ള്പെടുതണം എന്ന് തെളിച്ചു ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞാൽ എവടെ ഏത്ര കനയകാരൻ പള്ളിമെടികാൻ കാശു  തരുമായിരുന്നു ? ഒരു കാലെന പോൽലും കിട്ടിലയ്രുന്നു എന്ന് ഉറപ്പാണ്‌. തന്മൂലം മുകിൽ പറഞ്ഞ കാര്യങ്ങൾ മറച്ചു വെച്ച് കൊണ്ട് ,കാര്യങ്ങൾ സത്യം സത്യം ആയി ജനങ്ങളോട് പറഞ്ഞു മനസില്ല്ലക്കാതെയാണ്  ക്നാനായ പള്ളികൽ  മേടിച്ചത് . ഇതു കടുത്ത ക്നാനായ വിശ്വാസ വഞ്ചനയാണ് .ഇംഗ്ലീഷിൽ ഇതിനെ ഫ്രോഡ് എന്ന് പറയും.(A fraud is defined as that which occurs when an individual or organization intentionally deceives others to gain benefit, knowingly or willfully executing or attempting to execute a scheme or ploy to defraud the system or obtaining information through deception or misrepresentation in order to receive inappropriate benefits).ആദ്യമേ ഉണ്ടായിരുന്ന ക്നാനായമിഷനും സൂത്രത്തിൽ സിറോ മലബാറിന്റെ 100% കീഴിലാക്കി.ക്നാനായ സമുഹത്തിൽ വെള്ളം ചേർത്ത് സ്യ്രോമാലബാർ സഭയിൽ പൂര്ണമയി ലയിപ്പിച്ചു ,കേരളത്തിനു പുറത്തു ക്നാനായ സമുഹത്തിന്റെ വരള്ച്ച ഇല്ലാതാകാൻ ആണ് ഇപ്പൊൾ ശ്രമികുന്നത് .1607വരെ ഭാരത സഭയിലെ വിശുദ്ധരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നതും വിശുദ്ധ കുർബ്ബാനയിൽ മധ്യസ്ഥ പ്രാർത്ഥന നടത്തിയിരുന്നതുമായ വിശുദ്ധ ക്നായിതോമായുടെ ഫോട്ടോ വരെ ക്നാനായക്കാരുടെ സ്വന്തം രൂപതയായ കോട്ടയം രൂപതാ ആസ്ഥാനത്തുനിന്നും നീക്കം ചെയ്തുഎങ്കിൽ മറ്റു രൂപതക്കാരെ ഇതിന്റെ പേരില് പഴിക്കുന്നത് എന്തിനാ ? ഇന്നു എത്ര ക്നാനായ പള്ളികളിൽ വിശുദ്ധ ക്നയിതോമയുടെ ഫോട്ടോയുട് ? ക്നനയായം എന്താണ് എന്ന് പുതിയ തലമുറയെ പഠിപ്പികുനോണ്ടോ ? ക്നാനായ യാകോബ യുവജനങ്ങളെയും പങ്ക്ടുപ്പിച്ചു പല ക്യാമ്പ്‌കളും നടത്തി സമുദയത്തെ വളര്തുന്നതിനു പകരം, മറ്റു കത്തോലിക്കാ വിഭാഗങ്ങളുംമായി ചേർന് കാനായ സമുധയതിന്റെ വളര്ച്ചയെ നശിപ്പികുവാൻ അല്ലേ ക്നാനായ പള്ളികൾ എന്നു പറയുന്ന സിറോ മലബാർ പള്ളികൾ ഇപ്പോൾ ശ്രമിക്കുന്നത് .എല്ലാം കിട്ടിയന്നു പറഞ്ഞിട്ട് കിട്ടിയതൊന്നും പള്ളിയോഗ നടപടി ബുക്കിൽ ( നിയമാവലി ) ഇതേവരെ എഴുതി ചേര്തിട്ടില്ലല്ലോ അല്ലങ്കിൽ ചേർക്കാൻ നിയമപരമായി പറ്റില്ല എന്ന സത്യം ക്നനയകരോട് പറ .... അതോകൊണ്ടാല്ലേ സഭയാണ് വലുത് അത് കഴിഞ്ഞ് മാത്രമേ ക്നാനയം എന്നാ നുണ പറഞ്ഞ് ക്നാനായകാരെ ബ്രെയിൻ വാഷ്‌ ചെയ്യാൻ ശ്രമികുന്നത് ? 1986 രേസ്ക്രിപ്റ്റ് അസദു ആണന്നു എഴുതി , ക്നാനായ പള്ളിക്ക് മേമെര്ഷിപ് നിയമാവലി കോട്ടയത്തെ പോലെ മാറ്റി എഴുതി മേടിക്കാൻ എല്ലാം കിട്ടി എന്നുപറഞ്ഞു ക്നാനായകാരെ പറ്റിക്കുന്ന അധികാര മോഹികൾക്ക് പരുപ്പോണ്ടോ ?

ഒരു കടല് കടന്നാലോ, ഒരു മല കടന്നാലോ ക്നാനായ ക്കാരന്റെ നിര്‍വ്വചനത്തിനു മാറ്റം വരും എന്ന് ആരും കരുതേണ്ട....അല്ല.. ബുദ്ധി ഉള്ള ആരും അങ്ങനെ ചിന്തിക്കുക ഇല്ല. ഒരേ രക്തവും, ഒരേ പാരമ്പര്യവും,ഒരേ ആചാരവും പാലിച്ചു പോരുന്ന ക്നാനായക്കാരൻ ലോകത്തെല്ലായിടത്തും ഒന്നാണ്..സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളില്‍ ആയാലും , യാക്കൊബായാ സുറിയാണി സഭയില്‍ തുടര്‍ന്നാലും ക്നാനായക്കാര്‍ ഒരേ സംസ്കൃതിയുടെ പിന്തുടര്‍ച്ചക്കാരാണ്.
നമ്മള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് പരിപാലിച്ച് കൊണ്ടുനടക്കുന്ന നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും തകര്‍ക്കുവാന്‍ സംഘടിത ഗൂഡാലോചന നടകുന്നുണ്ട് എന്ന് അഭിവന്യ മൂലകട്ടിൽ തിരുമേനി 2014 KCCNA കണ്‍വെൻഷൻ ഇൽ ചിക്കാഗോ ഇൽ വെച്ച് നമ്മളോട് പറഞ്ഞതാണ്‌ !

 ഇതു മനസിലാക്കി ,ഈ നടപടി ക്നാനായ നിയമ വിരുദ്ധമാണ്‌ ,ഇതിനെ എന്തു വിലകൊടുത്തും ക്നാനായ മകൾ എതിര്കും എന്നതിന്റെ തെളിവാണ് ഈ 2015 ജനുവരി 18 ന്‌ ക്നാനായ ഗോത്ര തലവൻ അഭിവന്യ മൂലകട്ടിൽ പിതാവും , ക്നാനായ കാത്തോലിക് കോണ്‍ഗ്രസ് ഓഫ് നോരത്ത് അമേരിക്ക നെത്ര്തവും കുടി റോമിൽ നേരിട്ടുപോയി പ്രരിശുധ തിരു സംഘത്തിന്റെ തലവൻ His Eminence LEONARDO SANDRI തിരുമേനിയുമായി കണ്ട്, കോട്ടയം അതിരൂപതയുടെ അധികാരപരിധിയില്‍ നമ്മള്‍ അനുഭവിച്ചുവരുന്ന അവകാശങ്ങള്‍ അമേരിക്കയിലും നിലനിര്‍ത്താനുള്ള എല്ലാ കാര്യങ്ങളും ചെയ്യാൻ തിരുമാനിച്ചത് .


അഭിവന്യ മൂലകട്ടിൽ പിതാവും,ക്നാനായ കാത്തോലിക് കോണ്‍ഗ്രസ് ഓഫ് നോരത്ത് അമേരിക്കയും (KCCNA ) കുടി റോമിൽ നേരിട്ടുപോയി പ്രരിശുധ തിരു സംഘത്തിന്റെ തലവൻ His Eminence LEONARDO SANDRI തിരുമേനിയുമായി കണ്ട്, കോട്ടയം അതിരൂപതയുടെ അധികാരപരിധിയില്‍ നമ്മള്‍ അനുഭവിച്ചുവരുന്ന അവകാശങ്ങള്‍ അമേരിക്കയിലും നിലനിര്‍ത്താനുള്ള എല്ലാ കാര്യങ്ങളും ചെയ്യാൻ തിരുമാനിച്ച 2015 ജനുവരി 18 ന്‌ കോട്ടയം അരനംയിൽ വച്ച് നടത്തിയ മീറ്റിംഗിൽ നിന്ന്. EX പ്രസിഡണ്ട്‌ ടോമ്മി മല്കരപുരവും , ഈ ലേഘകനും ചിത്രത്തിൽ.



കേരളത്തിന്‌ പുറത്തു ക്നാനായ സമുഹം ഇന്ന് അനുബവികുന്ന ഈ ഈ ശോചനിയമായ അവസ്ഥയിൽ നിന്നും കാനായ സമുദായത്തെ രക്ഷിച്ചു കോട്ടയം അതിരൂപതയുടെ അധികാരപരിധിയില്‍ നമ്മള്‍ അനുഭവിച്ചുവരുന്ന അവകാശങ്ങള്‍ അമേരിക്കയിലും നിലനിര്‍ത്താനുള്ള എല്ലാ കാര്യങ്ങളും റോംമിൽ പോയി നേടിയടുകാൻ മാകിൽ പിതാവിനെ പോലെ നമ്മെ നയിക്കുന്ന അഭിവന്യ മൂലകട്ടിൽ പിതാവിനും KCCNA ക്കും എല്ലാവിധ വിജയ ആശംസകളും നേരുന്നു .ഇത് അമേരിക്കലെ ക്നാനായകാരുടെ പ്രശ്നം ആയതുകൊണ്ട് അങ്ങത്യത് പിതാവ് ആണ് റോമിൽ KCCNA ക്ക് അപ്പൊഇന്റ്മെന്റ് എടുതുതരെടത് ,അല്ലാതെ മൂലകട്ടിൽ പിതവല്ല എന്ന് മൂലകട്ടിൽ പിതാവ് എനോട് നേരിട്ട് പറഞ്ഞിട്ടുള്ളതാണ്.കാരണം മൂലകട്ടിൽ പിതാവിന്റെ അധികാര പരുധിയിൽ അമേരിക്കൻ ക്നാനായ സമുഹം വരുനില്ല മറിച്ച് അമേരിക്കൻ ക്നാനായ സമുഹത്തിന്റെയും പള്ളികളിലെയും പരമാധികാരി അങ്ങത്യത് പിതാവാണ്.Ex KCCNA പ്രസിഡണ്ട്‌ ശ്രീ ടോമി മ്യാൽക്കരപ്പുറം കാക്കനാട്ടധിപൻ മാർ ജോർജ് ആലഞ്ചേരിയുമായി ഒരു കൂടിക്കാഴ്ച്ച ആവശ്യപ്പെട്ടത്‌ അദ്ദേഹം നിഷ്കരുണം നിരസ്സിച്ചു. തുടർന്ന് മൂലക്കാട്ട് പിതാവിന്റെ നിർദ്ദേശാനുസ്സരണം മാർ ജേക്കബ്‌ അങ്ങാടിയത്തുമായി ഒരു കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചപ്പോൾ, ക്നാനായ സമുദായത്തിനുവേണ്ടി തന്റെ പിന്തുണയോ സഹകരണമോ ഉണ്ടാവില്ലന്നുപറഞ്ഞു അദ്ദേഹവും തന്റെ നയം വ്യക്തതമാക്കി. അതുകൊണ്ട് കോട്ടയം അർച് ബിഷപ്പ് മാർ മൂലകട്ടിൽ പിതാവിനും KCCNA ക്കും റോമിൽ പോകാൻ അങ്ങടിയത് പിതാവ് അപ്പൊഇന്മെന്റ് ഉടനെ എടുത്ത് കൊടുക്കാൻഉള്ള നടപടി കാക്കനാട് സിനോട്ഡിന്റെ ഭാഗതുനിന്നും ഉണ്ടാകണം ,അല്ലാത്തപക്ഷം ക്നാനായ സമുഹം സിറോ മലബാര് സഭയിൽ ഇപ്പോൾ അര്പ്പിചിരികുന്ന വിശ്വാസം ഇല്ലാതെആകുകയും ജനങ്ങൾ ലോകം എബ്ബടും ഉള്ള കാനായ സഭ ethnic cleansing ന്‌ എതിരെ വളരെ ശക്തിയായി പ്രതികരികുകയും ചെയ്യും.

വിനയപൂര്വം......

ടോംസ് മാത്യു കിഴകെകാട്ടിൽ
ദെറ്റ്രൊഇറ്റ് .



"ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ...

1 comment:

  1. http://www.catholic.org/news/national/story.php?id=41631

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.