Saturday, March 12, 2016

ENDOGAMY ആദിപിതാവായ അബ്രഹാമിൽ നിന്നുതന്നെ !!


ENDOGAMY സത്യമോ മിഥ്യയോ

                      സ്വവംശവിവാഹനിഷ്ട, ENDOGAMY , ക്നാനായത്വം എന്നീ പദങ്ങൾ മൂലം ലോകമെമ്പാടും അധിവസിക്കുന്ന ക്നാനായസമൂഹം സീറോമലബാറിന്റെയും റോമിന്റെയും മുമ്പിൽ ഒരു പരിഹാസിത സമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് കർദ്ദിനാൾ ആലഞ്ചേരിപിതാവ് തന്നെ പറഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടർ യുഗത്തിൽ ENDOGAMY ആവശ്യമുണ്ടോ അതിനു പ്രസക്ത്തിയുണ്ടോ എന്നൊരു വിശകലനം
നടത്തുന്നതിൽ തെറ്റില്ലല്ലോ.
                      യാഹോവയാകുന്ന ദൈവം തിരഞ്ഞെടുത്ത ഇസ്രായേൽജനം 12 ഗോത്രങ്ങളിൽ നിന്നുള്ളതാകുന്നു. യാഹൂദാ, രൂബേൻ, ശിമയോൻ, യിസ്സാഖർ, സെബുലൂൻ, ബെന്യാമിൻ, ദാൻ, ആശേർ, ഗാദ്, നഫ്താലി, എഫ്രയീം,മനശ്ശെ, ലേവി എന്നീ ഗോത്രങ്ങളാകുന്നു അവ.ലെവിഗോത്രക്കാരുടെ ചുമതല യാഹോവക്ക് ബലികളും ആരാധനകളും അർപ്പിക്കുന്നതാകയാൽ അവരെ 12ഇൽ പെടുത്തിയിരുന്നില്ല. യഹൂദാഗോത്രം ഏറ്റവുംവലുതും പ്രബലവുമായിരുന്നു. നോഹ, ആദിപിതാവായ എബ്രഹാം, ഭാര്യ സാറ, ഇസ്സഹാക്ക്, യാക്കോബ്, യരുസലേം ദേവാലയം പണിത സോളമൻ രാജാവ്, ജോഷ്വ, പ്രവാചകനായിരുന്ന എസ്രാ, ക്നായിതോമ്മ എന്നിവർ യഹൂദാഗോത്രത്തിൽ പിറന്നവരായിരുന്നു. യഹൂദാഗോത്രത്തിൽ 24 ഉപഗോത്രങ്ങൾ ഉണ്ടായിരുന്നു. ഈ 24 ഉപഗോത്രങ്ങളെപ്പറ്റി പഴയനിയമത്തിൽ പ്രതിപാദിക്കുന്നില്ലെങ്കിലും പൌരാണിക മെസ്സപ്പെട്ടോമിയൻ/ പേർഷ്യൻ/ സിറിയൻ ചരിത്ര ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. 
                       യഹൂദഗോത്രത്തിനു തലമുറകളായി അവകാശമായി കിട്ടിയ 29 പട്ടണങ്ങളിൽ ഒന്ന് ആയിരുന്നു കീനാ(ജോഷ്വയുടെ പുസ്തകം 15ആം അദ്ധ്യായം 20 മുതൽ വായിക്കുക). ക്നായിതോമ്മ കീന ദേശക്കാരനായിരുന്നു. തൊമ്മൻ കീനാൻ എന്ന് ക്നാനായചരിത്ര പുരാതനപ്പാട്ടുകളിൽ കേട്ടിട്ടില്ലേ. കീനാ ദേശക്കാരൻ  ആയിരുന്നതുകൊണ്ടാണ്‌ തോമ്മായ്ക്ക് ക്നായിതോമ്മ എന്ന് പേര് വീണത്‌. 
                        AD 345ഇൽ ക്നായിതോമ്മായുടെയും ഉറഹായിലെ(EDESSA ) മെത്രാനായിരുന്ന മാർ യൗസെപ്പിന്റെയും നേതൃത്വത്തിൽ മലങ്കരയിലെക്കു നടന്ന കുടിയേറ്റത്തിൽ യഹൂദാ ഗോത്രത്തിന്റെ 24 ഉപഗോത്രങ്ങളിൽപ്പെട്ട 7 ഇല്ലങ്ങളായ (7 FAMILY TREE ) ഹദായി, കുജാലിക്ക്, കോജാ, തെജ്മുത്ത്,  മജ്മുത്ത്, ജീബാ, ബൽക്കൂത്തു എന്നീ 7 ഇല്ലങ്ങളിൽ നിന്നാണ് 400ഇൽപരം സുറിയാനിക്കാർ ഭാരതത്തിലേക്ക് പോരുന്നത്. അവർ പുറപ്പെടുന്നതിനു മുൻപ് എസ്രാപ്രവാചകന്റെ ശവകുടീരത്തിൽ പോയി പ്രാർഥിച്ചു അനുഗ്രഹം വാങ്ങി ഒരു ശപഥവും ചെയ്തിട്ടായിരുന്നു പോന്നത്. AD 345ഇൽ മലയാള ഭാഷ ഉണ്ടായിരുന്നില്ല. ശപഥം ചെയ്തത് ഹീബ്രൂ/ അരമായ ഭാഷകളിൽ ആയിരിക്കാം. അവർ ചെയ്ത ശപഥത്തിന്റെ മലയാള പരിഭാഷ ഇതാകുന്നു " ഹിന്ദുവിൽ പോയാലും മക്കളെ നിങ്ങൾ ബന്ധങ്ങൾ
വേർപെടാതോർക്കേണമെപ്പഴും"." പത്തുമോരെഴുമത് എപ്പോഴുമോർത്ത് ചിന്തിപ്പിന്പാട് മറിയാതിരിക്കേണം നിങ്ങൾ". പത്തും ഒരേഴും എന്നുവച്ചാൽ 10 കല്പ്പനകളും 7 കൂദാശകളും. 7 ഇല്ലങ്ങൾ എന്ന് മറ്റൊരു അർഥവും കൂടിയുണ്ട്. ഇന്ത്യയിൽ ചെന്നാലും നിങ്ങൾ 10 കല്പ്പനകളും 7 കൂദാശകളും പാലിച്ച് മറുജാതികളുടെ പ്രലോഭനങ്ങളിൽ അകപ്പെട്ടു മറിഞ്ഞു പോകരുതേ എന്നർഥം.
                        എന്തുകൊണ്ടാണ് ക്നായിതോമ്മായും കൂട്ടരും എസ്രാ പ്രവാചകൻറെ മാത്രം ശവകുടീരത്തിൽപ്പോയി പ്രാർഥിച്ചു അനുഗ്രഹം വാങ്ങിച്ചത് എന്ന് നോക്കാം. പഴയനിയമത്തിൽ എസ്രാ യുടെ പുസ്തകം, അദ്ധ്യായം 9ഉം 10ഉം വായിക്കുക. എസ്രാ ENDOGAMYയുടെ/ സ്വവംശ വിവാഹനിഷ്ടയുടെ നമ്പർവൺ പടയാളിയായിരുന്നു. മിശ്രവിവാഹം അവസാനിപ്പിച്ചത് എസ്രയുടെ കാലത്തായിരുന്നു. മറുജാതികളായിരുന്ന ഫിലിസ്ത്യർ, അസ്സീരിയക്കാർ, അമ്മോന്യർ, മോവാബ്യർ, ഹിത്യർ, പെരീസ്യർ, ജെബുസ്യർ എന്നീ ജാതികളുമായി തെരഞ്ഞെടുത്ത ജനമായ 12 ഇസ്രായേൽ ഗോത്രക്കാർ ഒരിക്കലും വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല. അക്കാലത്തു വൈദീകർ വിവാഹിതരായിരുന്നു. ലേവ്യാ ഗോത്രത്തിലെ പല വൈദീകരുടെയും മക്കൾ അന്യ ജാതികളില്നിന്നു വിവാഹം ചെയ്തിരുന്നു. അവരെയൊക്കെ എസ്രാ നിർബ്ബന്ധിച്ചു പിരിച്ചയച്ചു.
                           തെരഞ്ഞെടുത്ത 12 ഇസ്രായേൽ ഗോത്രക്കാർ മറുജാതികളുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടാതിരുന്നതിന്റെ കാരണവുംകൂടി നോക്കാം. ലൈംഗിക  മ്ളെച്ചതകളുടെയും PORNOGRAPHY യുടെയും തലസ്ഥാനമായിരുന്ന സോദോം- ഗോമോറ നഗരം യഹോവ അഗ്നി വർഷിച്ചു നശിപ്പിച്ചപ്പോൾ ലോത്തും ഭാര്യയും 2 പെണ്മക്കളും സോദോംഇല്നിന്നു പ്രാണരക്ഷാര്ധം പലായനം ചെയ്തു.ലോത്തിന് ആണ്മക്കൾ ഇല്ലായിരുന്നു. യഹോവയുടെ ശക്ത്തിയിൽ സംശയിച്ചു കത്തിയെരിയുന്ന നഗരം കാണാൻ പുറകോട്ടു നോക്കിയ ലോത്തിന്റെ ഭാര്യ ഉപ്പുതൂണായിപ്പോയി. പിന്നീട് ലോത്തും പെണ്മക്കളും സോവാർ പട്ടണത്തിലേക്ക് പോയി. സോവാറിൽ താമസിക്കാൻ പേടിയായിരുന്ന ലോത്ത് ദൂരെയുള്ളൊരു മലയിൽ ഗുഹയിൽ താമസിച്ചു. തങ്ങളുടെ വംശം അന്യം നിന്നുപോകും എന്ന ഭയം ലോത്തിനും പെണ്മക്കൾക്കു മുണ്ടായിരുന്നു. വംശം നിലനിർത്താൻ തങ്ങളോടു സംഗമിക്കാൻ ഭൂമിയിൽ പുരുഷന്മാർ ആരുമില്ല എന്ന് പെണ്മക്കൾ ദുഖിച്ചു.പെണ്മക്കൾ ഗൂഡാലോചന ചെയ്തു ലോത്തിനെ വീഞ്ഞുകുടിപ്പിച്ചു മാദോൻമ്മത്തനാക്കി അവനോടുകൂടെ ശയിച്ചു. രണ്ടുപേരും ഗര്ഭിണികളായി. മൂത്തവളുടെ മകന്റെ പേര് അമ്മോൻ. ഇളയവളുടെ മകന്റെ പേര് മോവാബ്. കാലാന്തരത്തിൽ അമ്മോര്യരും മോവാബ്യരും രണ്ടു ജാതികളായി പരിണമിച്ചു. യഹോവയുടെ മുമ്പാകെ മ്ളെച്ചത പ്രവർത്തിച്ച ജാതികളായതിനാൽ 
ഇസ്രായേൽ ഗോത്രക്കാർ അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല. ഇന്നത്തെ പാലസ്തീൻകാരും സിറിയക്കാരും അമ്മോന്റെയും മോവാബിന്റെയും സന്തതിപരമ്പര കളാകുന്നു.
                             ENDOGAMY / സ്വവംശവിവാഹനിഷ്ട തുടങ്ങുന്നത് സത്യത്തിൽ എസ്രാ പ്രവാചകനിൽ നിന്നല്ല പിന്നെയോ ആദിപിതാവായ അബ്രഹാമിൽ നിന്നുതന്നെ. അബ്രഹാമിന്റെ ഭാര്യ സാറായി. അബ്രഹാമിന് 99ആം വയസ്സുവരെ മക്കളില്ലായിരുന്നു. സാറായിക്ക് ഒരു ദാസി ഉണ്ടായിരുന്നു പേര് ഹാഗാർ. മക്കളുണ്ടാകുവാൻ ദൈവം വരം തന്നിട്ടില്ല എന്ന് വിശ്വസിച്ച സാറായി ഈജിപ്തുകാരിയായ ഹാഗാറിനെ അബ്രഹാമിന് ഭാര്യയായി നല്കി. അങ്ങനെ അബ്രഹാമിന് 86 വയസ്സുള്ളപ്പോൾ ദാസി ആയിരുന്ന ഹാഗാരിൽ ജനിച്ച ജാര പുത്രനാണ് ഇസ്മായേൽ. ഇസ്മായെലിന്റെ സന്തതിപരമ്പരകളാണ്
ഇന്നത്തെ ഇസ്ലാം വംശം. ഹാഗാർ ദാസിയും അവളിലുണ്ടായ ഇസ്മായേൽ ജാരപുത്രൻ ആയിരുന്നുവെങ്കിലും യഹോവ അവളെ കൈവിട്ടിരുന്നില്ല. സാറായിയുടെ ശല്യം സഹിക്കവയ്യാതെ ഹാഗാർ ഇസ്മായെലിനെയും കൊണ്ട് മരുഭൂമിയിലൂടെ പലായനം ചെയ്യുന്ന വേളയിൽ യഹോവയുടെ ദൂതൻ അവളിൽ പ്രത്യക്ഷപ്പെട്ടു പറയുന്നു " എണ്ണിയാൽ തീരാത്തവണ്ണം അത്രയധികമായി നിന്റെ സന്തതിയെ ഞാൻ വര്ധിപ്പിക്കും"," അവൻ കാട്ടുകഴുതക്കൊത്ത മനുഷ്യനായിരിക്കും", "അവന്റെ കൈ എല്ലാവർക്കുമെതിരായും എല്ലാവരുടെയും കൈ അവനെതിരായും ഉയരും. അവൻ തന്റെ സഹോദരങ്ങൽക്കെതിരായി വര്ത്തിക്കുകയും ചെയ്യും". ഇത് അക്ഷരംപ്രതി ഇന്ന് നടന്നുകൊണ്ടിരിക്കുന്നു പടല പടലകളായിപ്പിരിഞ്ഞുനിന്നു ഇസ്ലാം മതക്കാർ അന്യോന്ന്യം യുദ്ധം ചെയ്തു മരിക്കുന്നു, ലോകത്തിനെതിരെയും യുദ്ധം ചെയ്യുന്നു. 
                            അബ്രഹാം തന്റെ ഒറിജിനൽ ഭാര്യയായ സാറായിൽ ഉണ്ടായ പുത്രനായ ഇസ്സഹാക്കിനു  വിവാഹപ്രായമെത്തിയപ്പോൾ തന്റെ ഏറ്റവും വിശ്വസ്തനായ ഭ്രുത്യനെ വിളിച്ചു ശപഥം ചെയ്യിപ്പിച്ചു. അബ്രഹാമിന്റെ വലത്തെ തുടയുടെ അടിയിൽ ഭ്രുത്യന്റെ വലതുകരം വച്ചുകൊണ്ടായിരുന്നു ശപഥം.
"തന്റെ മകനായ ഇസ്സഹാക്കിനു അന്യ ജാതികളിൽനിന്നു ഭാര്യയെ അന്വേഷിക്കരുത്". തന്റെ
പിതാക്കന്മാരുടെ നാടായ ഊർ പട്ടണത്തിൽ ചെന്ന് തന്റെ ഗോത്രത്തിൽപ്പെട്ട ചാർച്ചക്കാരുടെ ഇടയിൽനിന്ന് സ്ത്രീയെ കണ്ടെത്തേണമെന്നായിരുന്നു ശപഥം. അബ്രഹാമിന്റെ ആജ്ഞ അനുസരിച്ച് ഭൃത്യൻ ഇസ്സഹാക്കിനെയുംകൂട്ടി ഊർ പട്ടണത്തിൽ ചെന്ന് ഇസ്സഹാക്കിനു സ്ത്രീയെ കണ്ടുപിടിച്ചു. അബ്രഹാമിന്റെ സ്വന്തം സഹോദരനായ നാഹോരിന്റെ മകൻ ബെധുവേലിന്റെ മകൾ റിബെക്ക ആയിരുന്നു ഇസ്സഹാക്കിന്റെ ഭാര്യ (ഉൽപ്പത്തി 24ആം അദ്ധ്യായം). 
                             ENDOGAMY  ഒരു സത്യമാണെന്നും, ദൈവജനത്തിന്/ ഇസ്രായേൽ ഗോത്രത്തിൽപ്പെട്ടവർക്ക് അത് അനിവ്വാര്യമാനെന്നും തെളിയിക്കത്തക്ക ചരിത്ര വസ്തുതകൾ ഇനിയും വേദപുസ്തകത്തിലുണ്ട്.
                             BC . 7ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോബിത് ഇസ്രായേൽ വംശത്തിലെ നഫ്ത്താലി ഗോത്രത്തിൽപ്പെട്ട ഒരു പ്രമുഖ വ്യക്ത്തിയായിരുന്നു. തോബിതിന്റെ ഭാര്യ അന്നയും പുത്രന്റെ പേര് തോബിയാസ് എന്നുമായിരുന്നു. തോബിത് തന്റെ പുത്രനായ തോബിയാസ്സിനു നല്കുന്ന ദൈവ കല്പ്പനകളും നിർദ്ദേശങ്ങളും പഴയനിയമം തോബിത് പുസ്തകം 4ആം അധ്യായത്തിൽ വിവരിക്കുന്നു.
" നിന്റെ പൂർവീകരുടെ ഗോത്രത്തിൽ നിന്നുമാത്രം ഭാര്യയെ സ്വീകരിക്കുക". അന്യ ജാതികളിൽനിന്നു വിവാഹം ചെയ്യരുത്". "നാം പ്രവാചകന്മാരുടെ സന്തതികളാണ്", " നമ്മുടെ പൂർവ്വപിതാക്കന്മാരായ നോഹ, അബ്രഹാം, ഇസ്സഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയില്നിന്നാണ്  ഭാര്യമാരെ തെരഞ്ഞെടുത്തത് എന്നകാര്യം നീ അനുസ്മരിക്കണം". 
                             തോബിത് തന്റെ മകൻ തോബിയാസ്സിനെ ദൈവശുശ്രൂഷ വേലയ്ക്കു അസ്സരിയാസ്സിനെ യും കൂട്ടിനായി പറഞ്ഞയക്കുന്നു. തോബിതിന്റെ ഒരു അകന്ന ബന്ധുവെന്ന് തോബിതിന് അറിവില്ലാതിരുന്ന അദ്ദേഹത്തിൻറെ ചാര്ച്ചക്കാരിൽപ്പെട്ട മഹാനായ അനനിയാസ്സിന്റെ പുത്രനായിരുന്നു അസറിയാസ്. തോബിയാസും അസറിയാസും എക്ബത്താനായിൽ എത്തിയപ്പോൾ  ബന്ധുവായ റാഗ്ഗൂവ്വേലിനോടുകൂടെ താമസിക്കുന്നു. ഭ്രുത്യനായ അസറിയാസ് തോബിയാസ്സിനോട്  റാഗ്ഗൂവ്വേലിന്റെ ഒരേയൊരു മകൾ സാറയെ വിവാഹത്തിനു പ്രേരിപ്പിക്കുന്നു. സാറാ 7 പ്രാവശ്യം വിവാഹിതയും മണവറയിൽവച്ചുതന്നെ ഭർത്താക്കന്മാർ ഓരോരോത്തരും പിശാചുബാധ ഏറ്റു മരണപ്പെട്ടിരുന്നു. അങ്ങനെയുള്ള സാറയെ വിവാഹം കഴിക്കാൻ തോബിയാസ് വിമുഖത കാട്ടിയപ്പോൾ ദൈവ ദൂതൻ വീണ്ടും തോബിയാസ്സിനെ ഓർമ്മപ്പെടുത്തുന്നു, " നിന്റെ ജനത്തിന്റെ ഇടയില്നിന്നുതന്നെ ഭാര്യയെ 
സ്വീകരിക്കണമെന്ന് നിന്റെ പിതാവ് ആജ്ഞാപിച്ചിട്ടുള്ളത് നീ ഒര്ക്കുന്നില്ലേ",(തോബിത് 6ആം അദ്ധ്യായം).  കർത്താവ്‌ സെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ച് കല്പ്പിക്കുന്നത് ഇതാണ് " തങ്ങൾക്കു  ഇഷ്ട്ടമുള്ളവരുമായി അവർക്ക് വിവാഹബന്ധമാകാം, "എന്നാൽ അത് തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബങ്ങളിൽ നിന്ന് മാത്രമായിരിക്കണം". ഇസ്രായേൽ ജനത്തിന്റെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊന്നിലേക്കു മാറ്റരുത് ". ഇസ്രായെല്യരിൽ ഓരോരുത്തരും താന്താങ്ങളുടെ പിതൃ ഗോത്രത്തിന്റെ അവകാശത്തോട് ബന്ധപ്പെട്ടിരിക്കണം". വേദപുസ്തകത്തിലെ ഈ ദൈവ വചനങ്ങൾ സത്യം. അതിനു മാറ്റമില്ല.  

                          തെരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ ജനതയിലെ യഹൂദ ഗോത്രത്തിന്റെ പിൻ തലമുറക്കാരായ ക്നാനായ സമൂഹം സ്വവംശവിവാഹപ്രക്രിയ തുടരുകതന്നെ ചെയ്യും. വടക്കുംഭാഗവുമായി കൂട്ടിക്കലർത്തി,21ആം നൂറ്റാണ്ടിൽ,  കമ്പ്യൂട്ടർ യുഗത്തിൽ ENDOGAMYക്ക് വലിയ  പ്രസക്തിയൊന്നുമില്ല  എന്ന വ്യാജേന നിസംഗത നടിക്കുന്ന ക്നാനായ ഗോത്രത്തലവൻ മൂലക്കാട്ട് തിരുമേനിയോ, ചിക്കാഗോ രൂപതാധ്യക്ഷൻ അങ്ങാടിയത്ത് പിതാവോ, അദ്ദേഹത്തിൻറെ ചൂൽ ആയി മാറിയ മുളവനാലോ, സീറോ മലബാർ സഭാ തലവൻ കർദ്ദിനാൾ ആലഞ്ചേരിയോ, റോമ്മായിലെ സാക്ഷാൽ ഫ്രാൻസിസ്   മാർപ്പാപ്പയോ വിചാരിച്ചാൽ ക്നാനായ സമുദായത്തിന്റെ സ്വവംശ വിവാഹനിഷ്ഠ  ഇല്ലാതാക്കാൻ സാധ്യമല്ല.

                                                                                                                                      തുടരും ...................................

ജെയിംസ്‌ വട്ടപ്പറമ്പിൽ, 
CONNECTICUT , U S A .

Friday, February 26, 2016

MAR KURIAKOSE KUNNACHERRY'S LETTER TO ROME AS A REACTION OF THE 1986 RESCRIPT !!

 MAR KURIAKOSE KUNNACHERRY
WE SALUTE YOU PITHAVE !!!

































                                          THE FAMIOUS 1986 RESCRIPT FROM ROME 

Tuesday, February 23, 2016

ചിക്കാഗോ സിറോ മലബാര് രൂപത ക്നാനായ പള്ളിയിൽ വിശുദ്ധ ഖുര്ബാന നിഷേധിച്ചു ...ന്യൂ യോർക്ക്‌ ക്നാനായസമുഹം തനിമയിൽ ഒരുമയിൽ വിശ്വാസ നിറവിൽ ഒരു കുരിശു യുദ്ധതിനോരിങ്ങുന്നു...


നോർത്ത് അമേരിക്കയിൽ കത്തോലിക്കാ മിഷനുകൾ സ്ഥാപിതമാകുന്ന കാലത്ത് 2001 ൽ വടക്കും ഭാഗക്കർക്കു അങ്ങനെ ഒരു ആശയത്തോട് താല്പര്യം ഇല്ലാതിരുന്നപ്പോഴും, നോർത്ത് അമേരിക്കയിലുള്ള ക്നാനായ സമുദായ അംഗങ്ങൾ ഒന്ന് ചേർന്ന് തങ്ങളുടെയും ഇവിടെ വളർന്നു വരുന്ന വരുന്ന തങ്ങളുടെ വരും തലമുറയുടെയും വിശ്വാസ സംരക്ഷണവും സാമുദായിക വളർച്ചയും കണ്ടു കൊണ്ട് ക്നാനായ കത്തോലിക്കാ മിഷനുകൾക്ക് വേണ്ടി പരിശ്രമിച്ചു, അതിനു തുടക്കമിട്ടു. 

എന്നാൽ സെന്റ്‌ തോമസ്‌ ചിക്കാഗോ സീറോ മലബാർ രൂപത സ്ഥാപിതമായപ്പോൾ,വടക്കും ഭാഗക്കാർ അവിടെയും പ്രമാണികൾ, അധികാരികൾ ക്നാനായക്കാർക്ക് ലഭിച്ചത് തികഞ്ഞ അവഗണന മാത്രം. , അവരെ സന്തോഷിപ്പിക്കാനായി, അവർക്കായി അവരുടെ മാത്രമായി അവരുടെ അടിത്തറ പോലും അന്യാധീനപ്പെടുത്തുന്ന ഒരു പ്രത്യേക സംവിധാനം, NON -ENDOGAMOUS KNANAYA REGION സ്ഥാപിതമായി. അതിനായി ഒരു വികാരി ജെനെറാളും. അവിടെ ക്നാനയക്കാരുടെ തന്നെ വൈദീകരും മെത്രാനും അമേരിക്കാൻ വീസ കൊണ്ട് വീണു കിട്ടിയേക്കാവുന്ന എന്തൊക്കെയോ കണ്ടു ഭ്രമിച്ചിട്ടാകാം സമുദായ സ്നേഹികളിൽ നിന്നും ഈ സത്യം മറച്ചു പിടിച്ചു. മാത്രമല്ല, അവരുടെ അരപ്പട്ടയും, ആസ്തിയും കൂട്ടി തയ്ച്ചെടുക്കുവാൻ അവരുടെ കാര്യ ലാഭങ്ങൾക്കായി അവർ ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാർ സഭാധികാരികളുടെ പിണിയാളുകളായി, കൂടുതൽ കൂടുതൽ പള്ളികൾ പണിതു നൽകിയാൽ, വാങ്ങി ക്കൂട്ടിയാൽ മാത്രമേ ഒരു രൂപതക്ക്‌ സാധ്യത ഒള്ളു വിശാസികളെ പറഞ്ഞു പറ്റിക്കൽ അവരുടെ ഒരു നിത്യ തൊഴിലായി മാറുകയാണ്. അതിനായി എന്ത് മാർഗവും കൈക്കൊള്ളുവാൻ സീറോ മലബാർ സഭാധികാരികൾക്ക് യാതൊരു ഉളുപ്പും ഇല്ലെന്നായിരിക്കുന്നു. അതിനു കൂട്ട് നിൽക്കുവാൻ ആത്മാഭിമാനം പോലും പണയപ്പെടുത്തി പാദസേവ ചെയ്യുവാൻ കുറെ ക്നാനായ വൈദീകരും. സഭാ നിയമങ്ങൾ സകല നിയമങ്ങൾക്കും അതീതമാണെന്നും വൈദീക വേഷങ്ങൾ മറ്റേതു വേഷങ്ങളെ ക്കാളും മഹത്തരമാണെന്നും പറഞ്ഞു ഫലിപ്പിക്കുന്ന ഇക്കൂട്ടർ പാവം വിശ്വാസികളുടെ നേർച്ചകളും കാഴ്ച്ചകളും കൈക്കലാക്കുവാൻ കാട്ടുന്ന ഉദായിപ്പുകൾ സാമാന്യ ബോധത്തിനും സാമൂഹ്യ നീതിക്കും നിയമങ്ങൾക്കും നിരക്കാത്തവ ആണ്. അത് തെളിവ് സഹിതം ഹാജരാക്കി എന്ന ഒറ്റക്കാരണം മതിയായിരുന്നു ബഹു. ആദോ പ്പിള്ളിക്ക് പൊതു യോഗം തിരഞ്ഞെടുത്ത അക്കൌണ്ടാന്റിനെ വെറും ഒരു ബുക്ക്‌ കീപറാക്കി മാറ്റുവാൻ. 

കഴിഞ്ഞ പതിനഞ്ചു കൊല്ലമായി നോർത്ത് അമേരിക്കൻ കത്തോലിക്കാ മിഷനുകളുടെ ഈറ്റില്ലം എന്ന് വിളിക്ക പ്പെടാവുന്ന ന്യൂ യോർക്കിൽ അവരുടെ ആധ്യാത്മിക സാമൂഹ്യ ആവശ്യങ്ങൾക്കായി New York Arch Diocese ൽ നിന്ന് വാങ്ങിയ Holy Eucharist Chapel ൽ നടന്നു വന്നിരുന്ന കുർബാനയും വേദ പാഠവും മറ്റും അവിടെ നിന്ന് മറ്റൊരു വാടക ദേവാലയത്തിലേക്ക് മാറ്റുവാൻ പുതിയതായി charge എടുത്ത ഫാദർ ആദോപ്പിള്ളി ക്ക് തലേ രാത്രിയിൽ അയച്ച ഒരു email ന്റെ ആവശ്യമേ വേണ്ടി വന്നോള്ളൂ. നൂറ്റി ഇരുപത്തി അഞ്ചിൽ നൂറ്റിപ്പത്തും ഒപ്പിട്ട് ഒരു പൊതുയോഗം കൂടി ഇക്കാര്യത്തിന് തീരുമാനം എന്ന പരാതികളും, വേദ പാഠം പഠിക്കുന്ന കുട്ടികളുടെയോ അവരുടെ മാതാപിതാക്ക ളുടെയോ ഒക്കെ ആവലാതികളും ഫാദർ ആദോപ്പിള്ളി യുടെ മുൻപിൽ സഭാപരം ആയിരുന്നില്ല. ഇതു വരെ സമാധാനത്തിൽ കഴിഞ്ഞിരുന്ന ഒരു വിശാസ സമൂഹത്തിന്റെ നേരെ അവരുടെ ആരാധനാലയത്തിന് നേരെ ഫാദർ ആദോപ്പിള്ളി വന്നു കയറിയ നാള് തൊട്ട് ഓരോ കുർബാനക്കിടയിലും ഫാദർ ആദോപ്പിള്ളി കാട്ടിയതോന്നും ക്രിസ്തീയം ആയിരുന്നു എന്ന് ക്രിസ്തു പറയില്ല, എന്ന് മാത്രമല്ല, ക്രിസ്തു ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഫാദർ ആദോപ്പിള്ളിയും അങ്ങേരെ ഇതെല്ലാം ചെയ്ത് കൂട്ടുവാൻ ഏർപ്പാടാക്കിയവരും ഇന്ന് ക്രിസ്തുവിന്റെ ചാട്ടവാറിന്റെ ചൂടറിഞ്ഞേനെ. ക്രിസ്തുവിന്റെ പ്രതി പുരുഷൻ ഓരോ കുരബാനക്കിടയിലും വിശാസികളെ ചോടിപ്പിക്കുവാൻ എന്തെകിലും വേലത്തരങ്ങൾ ഒപ്പിക്കും അതിന് അവരു പ്രതികരിച്ചു. ഫാദർ ആദോപ്പള്ളി ക്രിസ്തുവിന്റെ പ്രതി പുരുഷൻ ആയിരുന്നൂ എങ്കിൽ പിന്നെ എന്തിനു പറഞ്ഞു നടക്കുന്നു തന്റെ ജീവൻ അപകടത്തിലാകും എന്ന് വന്നത് കൊണ്ടാണ് പ്രത്യേകിച്ച് ഒരു അറിയിപ്പൊന്നും കൂടാതെ കുർബാന വാടക പ്പള്ളിയിലെക്ക് മാറ്റിയതെന്ന്. എന്നാൽ വാടകപ്പള്ളിയിലെ ഉത്തരവാദിത്ത പ്പെട്ട വൈദീകൻ പറയുന്നൂ കഴിഞ്ഞ ഒരു മാസമായി മരിയൻ ഷ്രൈൻ വാടകക്ക് എടുക്കുന്ന കാര്യവുമായി ഫാദർ ആദോപ്പള്ളിയും കൂടെ ഒരു ഉണ്നുണ്ണി അച്ഛ്നും ബന്ധപ്പെട്ടു വരികയായിരുന്നു എന്ന്. വൈദീകർ നുണയുടെ പര്യായങ്ങൾ എന്ന കണക്കെ, ബഹു. തറക്കൽ അച്ചെൻ സകല വൈദീകർക്കുമായി അയച്ച കത്ത് ഇന്ന് സോഷ്യൽ മീഡിയ കളിൽ ഒരു വിഷയമായി വിരാജിക്കുന്നു. 

അന്ന് കുന്നശ്ശേരി പിതാവ് ക്നനായക്കരോട് പറഞ്ഞു. നമുക്കായി ഒരു രൂപത ഉണ്ടാകുന്നത് വരെ നമ്മൾ പള്ളികൾ അല്ല communittee center കൾ ആണ് വങ്ങേണ്ടത് എന്ന്, ഇന്ന് നമ്മടെ മൂലക്കാട് പിതാവും മുളവനാലും പറയുന്നു, നമുക്കൊരു രൂപത ഉണ്ടാകുവാൻ community Center- കൾ അല്ല മറിച്ച് വടക്കും ഭാഗക്കാരുടെ ഉടമസ്തതയിലെക്ക് ധാരാളമായി പള്ളികൾ ഉണ്ടാകണം , communitee Center ൽ കുർബാന ചൊല്ലുവാൻ പാടില്ല അത് വലിയ പാപമാണ് അവിടെ ഞങ്ങൾ കുർബാന ചോല്ലുകില്ല, വേറെ ആരെക്കൊണ്ടും ചൊല്ലിക്കില്ല, കർത്താവിന്റെ നാമത്തിൽ അവർ ആണയിട്ട് സകല വൈദീകരോടും അപേക്ഷിക്കുന്നു വിലക്കുന്നു.

ക്നാനായക്കാർ അച്ചെന്മാർ ചൊല്ലില്ല, സീറോ മലബാർ അചെന്മാരെക്കൊണ്ട് ചൊല്ലിക്കത്തില്ല. എന്നാൽ ഒരു ലാറ്റിൻ കുർബാന ചൊല്ലി കാണാം എന്ന് വെച്ചാൽ, അങ്ങടിയാതിന്റെ പിടിപാട് അപാരം! നമ്മൾ ക്നാനായക്കാർ എപ്പോൾ എവിടെ എങ്ങനെ കുർബാന ചൊല്ലണം നമ്മുടെ വിശ്വാസ് പൈതൃക പാരംബര്യങ്ങൾ എന്തൊക്കെ ആയിരിക്കണം ഇതൊക്കെ ഇന്ന് തീരുമാനിക്കുന്നത് അങ്ങാടിയാത്ത് പിതാവും, പിതാവിനെ അനുസരിച്ചു കൊള്ളാം എന്ന് ഏറ്റിരിക്കുന്നവരും!!!!!! ക്രിസ്തുവിന്റെ ഈ തരം പ്രതിപുരുഷന്മാരെ എന്ത് പേര് ചൊല്ലി വിളിക്കണം?


1986 രേസ്ക്രിപ്റ്റ് ഇപ്പോളും നിലനില്കുന്നു ! ആയതിനാൽ ഒരു ക്നാനായകാരൻ അ ക്നാനായകരതിയെ വിവാഹം കഴിച്ചാൽ അവന്‌ ക്നനയകർ കുടുത്തൽ പോകുന്ന സ്യ്രോമാലബരിന്റെ രണ്ടാമത്തെ പളളിയിൽ അഗമായി തുടരാം ! കാനായ പള്ളിയെന്ന് മനുഷനെ പറഞ്ഞ്‌ പറ്റികുന്നത് തലയിൽ ആൾതാമസം ഉള്ളവരുടെ അടുത്ത് നടകുമോ ? ഇങ്ങനെ ഉള്ളപള്ളികൾ ക്നനയകരെ ക്നാനായ പള്ളികൾ എന്ന് പറഞ്ഞ്‌പറ്റിച്ചു വാങ്ങി, സ്യ്രോമാലബാർ മെത്രാന്റെ പൂര്ണനിയന്ത്രനത്തിൽ ആക്കി ഇപ്പോൾ അസോസിയേഷൻന്റെ പ്രസക്തി ഇല്ലാതാകുകയാണ് അടുത്ത പാരിപാടി . തമ്പാ കംമുനിട്ടി സെന്റര് സ്പാനിഷ്‌ കുര്ബാന കാൻസിലെഷനും, ന്യൂ യോർക്ക്‌ കുര്ബാന കംമുനിട്ടി സെന്റെര്രിൽ നിന്നും മാറ്റിയതും ഇതിനു ഉദാഹരണം മാത്രമാണ് !!

PROTEST VIDEO 




Abraham Joseph Puthiyadathuserril

Thursday, January 21, 2016

ക്നാനായ കാരുടെ ഗോത്ര തലവന്മാർ നേരും നേറിവും ഇല്ലാത്ത രാഷ്ടിയകോടിശരൻ ഇമേജ് ഉണ്ടാകാൻ നടത്തുന്ന നാടകത്തെ സപ്പോർട്ട് ചെയാൻ പോയത് ഒരികലും ക്നാനായ മകള്ക്ക് അങ്ങികരികാൻ പറ്റില്ല .

രാഷ്ടിയകോടിശരൻ $$$ പട്ടിണി കിടക്കാൻ നിയമ വ്യവസ്ഥയോ , ഭരണകൂടമോ നമ്മുടെ സഭയോ അനുവദിക്കില്ല എന്നത് ഇവിടെ വക്തമാണ് ! സാബു ചെമ്മനകുഴി നിരാഹാരം കിടന്നപോൾ,അസ്സട്രലിയൻ ക്നാനായമകൾ കോട്ടയം രൂപത്തപോലത്തെ സഭ സംവിധായം വേണം എന്നുപറഞ്ഞു നിരാഹാരം കിടന്നപ്പോൾ ഈ പിതാക്കാൻ മാര് എവിടെ ആയിരുന്നു ? ഒരു നേരത്തെ അന്നത്തിനും കേറിക്കിടക്കാൻ ഒരു കൂരക്കും വേണ്ടി തിരുവന്തപുരം സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന പട്ടിണിപാവങ്ങളെ ഇപ്പോഴും കാണാം....അതുപോലെ അവശരും അശണരും ആയ ആളുകളെ ഈ പിതകാൻമാർ  കണ്ടിട്ടില്ലേ ?

ഒരു രൂപത എന്നുള്ളത് വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങൾ പിന്തുടരുന്ന ഒരു ജന സമൂഹമാണ്...അപ്പോൾ അതിന്റെ ഭരണാധികാരികൾ, ആ രൂപതയെ പ്രതിനിധീകരിക്കുമ്പോൾ ആ രൂപതയിലെ ജനങ്ങളെ മുഴുവനും ആണ് പ്രതിനിധീകരിക്കുന്നത്...അങ്ങിനെയാവുമ്പോൾ, ആ പദവിയിൽ ഇരുന്നുകൊണ്ട് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണത്തിനു പിന്തുണ കൊടുക്കുവാൻ പോവാൻ പാടില്ല... അതിനു നിങ്ങൾക്ക് അധികാരം ഇല്ല...പൊതു ചടങ്ങുകളിലും സർക്കാർ പരിപാടികളിലും രാഷ്ട്രീയക്കാരുടെ കൂടെ വേദി പങ്കിടുന്നത് പോലെയല്ല ഒരു കക്ഷി രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനത്തിൽ പങ്കെടുക്കുന്നത്....നിങ്ങൾക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണം എന്നുണ്ടെങ്കിൽ ആദ്യം നിങ്ങൾ നിങ്ങളുടെ അധികാര സ്ഥാനങ്ങൾ രാജി വെച്ചിട്ട് പോവുക...അല്ലാതെ വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങൾ പുലർത്തുന്ന ജനങ്ങളുടെ ആത്മീയ പ്രതിനിധികൾ (പൊതു പ്രതിനിധികൾ) ആയ നിങ്ങൾ ഇതുപോലെയുള്ള കക്ഷി രാഷ്ട്രീയ പ്രവർത്തനത്തിന് പോവരുത്... ഇത് തെറ്റാണ്...ഇത് തെറ്റാണ്..ഇത് തെറ്റാണ്..

Please review an interesting email which is broadcasted in American Kna today and went viral.......

From: Joemon Edattukunnel<Joemonedattu@
Date: 2016-01-21 19:10 GMT-05:00
Subject: മൂലക്കാട്ട് പിതാവും കോഴ മാണിയും
To: Americankna Kna <americankna@gmail.com>

പ്രീയ പിതാവേ

Inline image 4
ജനിച്ച സമുദായത്തിന്റെയും സഭയുടെയും തലപ്പതിരിക്കുന്നവരോട് പുച്ഛം തോന്നിയ ഒരു ദിവസമായിരുന്നു ഇന്ന് . സോഷ്യൽ മീടിയായിലൂടെയും പത്രങ്ങളിലൂടെയും വന്ന ഈ പടം അങ്ങയുടെ ഇരിക്കുന്ന കസേരയുടെ എല്ലാ മഹിമയും ഇല്ലാതാക്കുന്നതാണ് .
കാരണം

1. അത്യന്തം നാണം കേട്ട ഒരു രാഷ്ട്രീയ പോരോട്ടു നാടകം നടക്കുമ്പോൾ അതിനു ചൂട്ടു പിടിക്കാൻ പോയത് മാക്കീൽ പിതാവ് മുതൽ കുന്നചെരി പിതാവ് വരെ ഇരൂന്ന ഒരു കസേരയിൽ ഇരുന്നു കൊണ്ടാകരുതായിരുന്നു


2. കേരളം കണ്ട ഏറ്റവും നാണം കേട്ട അഴിമതിയിൽ മുങ്ങി നില്ക്കുന്ന , അതിന്റെ പേരില്, സ്ഥാനം നഷ്ടം വന്ന K M മാണിയെ മാമോദീസാ മുക്കുവാൻ അങ്ങ് ചെന്ന് നില്ക്കുന്ന അവസ്ഥ കാണുമ്പോൾ അങ്ങയുടെ ഇടപാടുകളിലും സ്വാഭാവിക സംശയം കുട്ടികള്ക്ക് പോലും ഉണ്ടാകും


3. സരിത എന്നാ സ്ത്രീ യുമായി ഉണ്ടായിരുന്ന നാണം കേട്ട ബന്ധങ്ങൾ മാണി പുത്രന്റെ പേരില് ഉള്ളപ്പോൾ എന്തിനാ പിതാവേ അതിലും നാണം കേട്ട പരിപാടിക്ക് പോകുന്നത്


4. ഓസ്ട്രേലിയയിലും അമേരിക്കയിലും ഉള്ള സമുദായമ്ങങ്ങുലും , ഞങ്ങളുടെ നേതാക്കളും വരുമ്പോൾ കോട്ടയം അരമനയുടെ വാതില അടച്ചു രണ്ടും മൂന്നും മണിക്കൂറ വെയിറ്റ് ചെയിക്കുന്ന പിതാവേ കേരളം കണ്ട്സ ഏറ്റവും വലിയ കള്ളന്റെ അടുക്കളയിൽ പോയി നില്കുന്നത് കാണുമ്പോൾ ഞങ്ങൾ പലതും താരതമ്യം ചെയിന്നുണ്ട്


5. ക്നായക്കാരന്റെ കണ്വന്ഷൻ നടക്കുമ്പോൾ എന്ത് വാളാണ് ഒന്ന് വരുവാൻ - കണ്ട കള്ളന്റെ മകനു ഒടുക്കത്തെ ഒപ്രുശ്മ കൊടുക്കാൻ രണ്ടു പിതാകന്മാർ പോകുന്നത് നിങ്ങളുടെ സ്വന്തം പേരിലായിരിക്കണം, അല്ലാതെ ക്നാനയ്ക്കാരന്റെ പേരില് ആയിരിക്കരുത്


പിന്നെ ഞങ്ങളുടെ കാരണവന്മാരുടെ പണം കൊണ്ട് പണിത് സ്ഥാപനങ്ങളിൽ ക്നാനായക്കര്നു ജോലി കിട്ടണം എങ്കിൽ 10 മുതൽ 25 വരെ ലക്ഷം കൈക്കൂലി വാങ്ങുന്ന പിതാവിന് പറ്റിയ കൂട്ട്തന്നെ ആണ് ഈ കോഴ മാണി . നിങ്ങൾ രണ്ടു പേരും ചെയുന്ന പണി ഒന്നാണല്ലോ. അതുപോലെ ക്നാനായക്കാരെ തഴഞ്ഞു മാണിയുടെ ആളുകള്ക്ക് കോട്ടയം രൂപതയുടെ പല ജോലികളും തീറെഴുതി കൊടുക്കുന്ന പിതാവേ, ഇതൊന്നും മൂലക്കാട്ട് നിന്നും കൊണ്ടുവന്ന പണം കൊണ്ട് പണിത സ്ഥാപനങ്ങൾ അല്ല കേട്ടോ


ഇനി താഴെ കാണുന്ന പടം ഒന്ന് കാണുക , എല്ലാം അതിലുണ്ട്


കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സിന്തറ്റിക് റബ്ബർ (കൃത്രിമ റബ്ബർ) ഇറക്കുമതി ചെയ്യുന്ന കമ്പനി റോയൽ മാർക്കറ്റിംഗ്& ഡിസ്റ്റ്രിബ്യൂഷൻ കമ്പനി ,ഈ കമ്പനിയുടെ ഉടമസ്ഥർ ജോസ് കെ മാണിയും അളിയൻ സേവ്യറുംഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ളത് മനോരമയുടെ ഉപസ്ഥാപനമായ എം ആർ എഫ് ആണ്.കോമഡി എന്താണെന്ന് വച്ചാൽ റബ്ബർ വിലയിടിവിനെതിരെ നിരാഹാരം കിടക്കുന്നത് ജോസ് കെ മാണി😀😀😀 
സ്പോൺസർ ചെയ്യുന്നത് മനോരമ😀😀😀


ഇതൊക്കെ കണ്ട് നമ്മൾ മലയാളികൾ ചിരിക്കണോ കരയണോ?




Valkashanam 
ബൈബിളിൽ മർക്കൊസ്സിന്റെ സുവിശേഷം അദ്ധ്യായം 5 വാക്യങ്ങൾ 1 മുതൽ 13 വരെ വായിക്കുക. അധികപറ്റാകും എന്നറിയാം എന്നാലും ഈ ഉപമ അനുസ്മരിക്കാതെ പറ്റില്ല. ലെഗിയോൻ എന്ന പിശാചുക്കളുടെ കൂട്ടത്തിന് പറ്റിയപോലെയാണ് നമ്മുടെ അഭിവന്ന്യ പിതാക്കന്മാർക്ക് പറ്റിയത്. കൂട്ടത്തോടെ കടലിൽ പോയി ചത്തൊടുങ്ങിയ ലെഗിയോൻ എന്ന പിശാചിന്റെ കൂട്ടത്തെപ്പോലെയായി നമ്മുടെ പിതാക്കന്മാരുടെ ഗതി. നാറിക്കൊണം വന്നിരിക്കുന്ന അപ്പൻമാണിയുടെയും മകൻ മാണിയുടെയും തട്ടിപ്പ് പന്തലിൽ കൂട്ടത്തോടെ ചെന്ന അഭിവന്ന്യ പിതാക്കന്മാർ ഇന്ന് ഏറ്റവും അപഹാസ്സ്യരായിരിക്കുന്നു. .....നെ ചുമന്നാൽ ചുമന്നവനെ നാറും എന്ന പഴമൊഴി ഇവിടെ പ്രാവർത്തീകമായിരിക്കുന്നു. വിനീതകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്ത് പറയാൻ.




 ഇനി ഫ്രാൻസിസ് മാർപാപ്പ എന്ത് പറയുന്നു എന്ന് നോക്കാം ...കാസാ സാന്താ മാർത്തയിൽ ദിവ്യബലിയർപ്പണവേളയിൽ മെത്രാൻമാർക്കു വേണ്ട അടിസ്ഥാന ഗുണങ്ങളെ പറ്റിയാണ് പിതാവ് സംസാരിച്ചത്. ദൈവത്തിന്റെ, ഭൂമിയിലെ പ്രതിനിധികളായ മെത്രാന്മാർ, പ്രാർത്ഥനാനിരതരാകാതെ മറ്റു കാര്യങ്ങളിൽ ശ്രദ്ധിച്ചു നടന്നാൽ, ദൈവ ജനങ്ങളുടെ സ്ഥിതി പരിതാപകരമാകും എന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു.

"ഒരു മെത്രാന്റെ ആദ്യത്തെ കടമ യേശുവിനൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുക എന്നതാണ്. അജപാലന പദ്ധതികൾ തയ്യാറാക്കുക എന്നതല്ല; പ്രാർത്ഥന, അതു തന്നെയാണ് ഒരു മെത്രാന്റെ ആദ്യത്തെ ചുമതല! മെത്രാന്റെ രണ്ടാമത്തെ ചുമതല സാക്ഷ്യം വഹിക്കുക എന്നതാണ്. യേശു വാഗ്ദാനം ചെയ്തിട്ടുള്ള മോചനത്തെ പറ്റി, ദൈവജനത്തെ അറിയിക്കുക. ഏറ്റവും പ്രധാനപ്പെട്ട ഈ രണ്ടു ചുമതലകളും നിറവേറ്റുമ്പോഴാണ്, ഒരു മെത്രാൻ തിരുസഭയുടെ നെടുംതൂണായി പരിണമിക്കുന്നത്."  

"പ്രാഥമികമായ ഈ രണ്ടു കാര്യങ്ങളും അവഗണിച്ചു കൊണ്ട്, ഭരണകാര്യങ്ങൾ മാത്രം ശ്രദ്ധിക്കുന്ന മെത്രാൻ, തിരുസഭയുടെ അടിസ്ഥാന ശിലകൾക്ക് ബലഹീനതയുണ്ടാക്കുന്നു. ദൈവജനം ദുരിതത്തിലേക്ക് പതിക്കുന്നു!" 

Sunday, January 3, 2016

Endogamy & the Archdiocese of Kottayam: Some Commonly Propagated Falsehoods

Alexander Mapleton
Endogamy & the Archdiocese of Kottayam:
Some Commonly Propagated Falsehoods
Alex Mapleton
There are some people within Kerala and many more vocal ones outside who are unkind to the Knanaya tradition of endogamy. Also, it is not a secret that there are many, both laymen and clergy, who are very unfriendly towards the existence of the arch eparchy of Kottayam. These oppositionsare becoming more and more conspicuous. During the past few decades, these people have held parades and processions in protest and convened public meetings and seminars to propagate their dissenting views. They have actively recruited speakers and writers to speak and write on their behalf. Besides, for years they have been sending written petitions to various authorities in Rome seeking reversal of the status quo. The much publicized Biju Uthup case in Kerala served to highlight their cause tosome extent. Lately, it is learnt that many exogamous Knaniteshave filed lawsuits in lower courts challenging the legal validity of the Knanaya traditions that govern our aged old and Church approved practices.
Against this backdrop, it behooves every caring Knanite to become knowledgeable about the facts and the framework in which our community and diocese function. Creating a smokescreen or fog of falsehoods and suspicions may lead many uninformed and otherwise innocent people into believing that Knanites are ‘unchristian’ in both our attitude and actions. Let facts speak for themselves. Be well informed so we can explain our stand when need arises.  Hence this article.

1. Expulsion of exogamous Knanites from parishes/diocese and denial of sacraments/ spiritual needs
This is totally untrue; not even a single such case exists. What usually happens is this: Any Knanite who decides to marry from outside applies for permission to leave the diocese (PLAK) because a nonknanite cannot be included as a parishioner. (Our diocese was erected exclusively for Southists per the papal bull.) Anybody and everybody are welcome in all our parishes to meet individual spiritual needs.
2. Non-inclusion of an exogamous Knanite and his/her spouse in Kottayam is against Christian doctrines/ biblical teachings.
Membership is what cannot be granted. Spiritual needs are taken care of whenever requested. Canonically it is legal to have parishes based on rite, language, nationality, or some other basis. (Knanites are of Iraqi-Judeo Christian descent.) It is also exempt from the territorial rule, that is, geographical boundaries. In 1990, Pope John Paul II promulgated a special Code of Canon to safeguard and promote the unique or specific features of the Eastern heritage. This is a safeguard Kottayam must make use of as much as any other diocese. Apostolic tradition shows that there were Jewish Christians, Gentile Christians, etc. Everyone that embraced Jesus’ good news did become Jewish Christians. Jewish Catholics in Israel now has their own diocese.

3. Is endogamy against any law or violation of human rights?
Endogamy is a matter of personal choice made freely and willingly. Any obstruction is a violation of the US Constitution. The practice of endogamy is a 16 plus century old tradition. A tradition with at least 30 years of continuous practice enjoys the force of law. Setting up qualifications for membership in a club, community, etc. is a common practice. Being born of both Knanayaparents is the ‘raison d’etre’ [mainspring] and consecutive principle for membership in the Knanayacommunity. Also, the characterization that observance of endogamy amounts to promoting Manu’s Code on the caste system is incorrect.
4. Purity of Blood
No credible or well- informed Knanite will ever make such a claim. Many nonknanites having experienced the warmth, hospitality, love and generosity displayed by Knanites have on many instances, attributed that as the reason for our previously mentioned bits of behavior.
Also no one has ever advanced “preserving the purity of blood” as justification for the practice of endogamy.
5. Knai Thommen’ just a trader?
A very poor description of a man with a myriad of talents. Yes, by profession/ business Knai Thommen was a trader who did that between the East and the Middle East before he undertook the leadership for the 400 strong missionary group. Unlike the army that accompanied the European traders from Portugal, France, and England to India, his group did comprise of a bishop and some clergy. What he was doing was obliging the request of his bishop in Uraha (Edessa). Once settled in Kerala, he did more for his people, other Christians, and some patriotic acts for the emperor.
6. Knanites and Missionary Work
In terms of evangelical work, Knanaya people have always been in the forefront both outside Kerala and abroad. Today, missionary work is not necessarily conversion to Christianity; it is conversion of the mind based on the ‘Good News’ Jesus gave us.
We now have four bishops serving outside of Kerala. There are 172 diocesan priests and 352 missionary priests as per 2008 statistics.
A Truth Never Fully Revealed
Each and every Knanite, male or female, who chose a spouse outside our community, did so very willingly and deliberately after seeking permission in writing, to leave our fold. In general, the factors that favored that choice may be emotional (love) and/or economic (acquiring increased assets, opportunity to go abroad—USA, UK, etc.) Not a single one did so because he/she strongly believed that endogamy as practiced is ‘unchristian’ and wanted to lodge his/her protest vehemently. Paradoxically, however, they are eager to enjoy the best of both the worlds—emotional/material gains from marriage and Knanaya membership. This will very easily explain the reason for all this commotion.
Let me make an appeal for understanding. Even before Kottayam diocese was erected, Southists have enjoyed parishes set aside specifically for them with priests from their own community. Therefore, the resistance posed by Southists against inclusion of exogamous Knanites and their families in Kottayam, thereby violating the original Papal frame work for their diocese, is legitimate and therefore calls for tolerance on the part of others




Sunday, December 6, 2015

ശത്രുക്കളുടെ കൊട്ടിനിണങ്ങിയ പാട്ടുപാടുന്ന സമുദായത്തിലെ ബഹുമാന്യരോടുപറയട്ടെ പാട്ടിനിണങ്ങാത്തകൊട്ട് സമുദായക്കാര്‍ക്ക് സ്വീകര്യമല്ല.

ക്‌നാനായ സമുദായ ചരിത്രകാരനും കോട്ടയം അതിരൂപതയിലെ പ്രമുഖ വൈദികനുമായിരുന്ന മോണ്‍: കൊല്ലാപറമ്പില്‍ ഡിസംബര്‍ 5-ാം തീയതി രാത്രിയില്‍ നമ്മെ വിട്ടുപിരിഞ്ഞു. ആര്‍ച്ചു ബിഷപ്പ് മാര്‍ കുന്നശ്ശേരിയോടൊപ്പം നിന്ന് സമുദായത്തിന്റെ വളര്‍ച്ചക്കു വേണ്ടി അഹോരാത്രം പരിശ്രമിച്ച വൈദികനായിരുന്നു അദ്ദേഹം. സമുദായത്തിന്റെ ഇന്നത്തെ ഭൗതിയ വളര്‍ച്ചയ്ക്ക് ശക്തമായി നേതൃത്വം കൊടുത്ത അദ്ദേഹം കാരിത്താസ് ആശുപത്രിയുടെ ഇന്നത്തെ പ്രശസ്തിയുടെ മുഖ്യ അമരക്കാരനായിരുന്നു.
ആശുപത്രികെട്ടിടം പണിയിക്കുന്ന കാര്യത്തില്‍ മാത്രമല്ല, വൈദ്യശാസ്ത്ര രംഗത്തുള്ള ആധുനിക സൗകര്യങ്ങളെക്കുറിച്ചും സജീകരണങ്ങളെക്കുറിച്ചും മെഷനറികളെക്കുറിച്ചും ഉള്ള കൊല്ലാപറമ്പില്‍ അച്ചന്റെ അറിവ് അത്ഭുതകരമായിരുന്നു. അച്ചന്റെ ഈ കഴിവ് ആധുനിക കാരിത്താസിന്റെ വളര്‍ച്ചയ്ക്ക് വലിയ പ്രയോജനവും ചെയ്തു. കുന്നശ്ശേരിപിതാവ് സംഘടിപ്പിച്ചുകൊണ്ടുവരുന്ന ഫണ്ട് ഫലപ്രദമായും സുതാര്യമായും വിനിയോഗിച്ചിരുന്നത് കൊല്ലാപറമ്പിലച്ചനായിരുന്നു.
സമുദായ ശത്രുക്കളെ നിഷ്പ്രഭമാക്കും വിധം അദ്ദേഹം നടത്തിയ ചരിത്രാന്വേഷണവും രേഖപ്പെടുത്തിവെച്ചിരിക്കുന്ന ഗ്രന്ഥങ്ങളും ശത്രുക്കളെ മുഴുവന്‍ അമ്പരപ്പിക്കുന്നതാണ്. കൊല്ലാപറമ്പിലച്ചന്റെ മരണത്തോടെ ഒരു സമുദായ സ്‌നേഹിയേയും ശക്തനായ ഒരു വക്താവിനെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതിരൂപതാ കേന്ദ്രത്തില്‍ അദ്ദേഹം ഉണ്ടായിരുന്ന കാലഘട്ടം അതിരൂപതയുടെ സുവര്‍ണ്ണകാലമായിരുന്നു. അവിടെ ചെല്ലുന്നവര്‍ക്ക് കുന്നശ്ശേരി പിതാവിന്റെ അഭാവത്തിലും ഒരു നാഥന്റെ സാനിദ്ധ്യം ലഭിക്കുമായിരുന്നു. കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാകുമായിരുന്നു. അക്കാലത്ത് ഒരു ടീം വര്‍ക്ക് അതിരൂപതയില്‍ ഉണ്ടായിരുന്നു.
മാറിവന്ന അതിരൂപതാ നേതൃത്വത്തില്‍ നിന്നും അദ്ദേഹത്തിനുണ്ടായ അശുഭകരമായ അനുഭവങ്ങള്‍ അദ്ദേഹത്തെ ദു:ഖിപ്പിച്ചിരുന്നതായി പലതവണ നേരില്‍ സംസാരിച്ച ഞങ്ങള്‍ക്ക് ബോദ്ധ്യമായിട്ടുണ്ട്. സമുദായ വളര്‍ച്ചക്കും അതിരൂപതയുടെ നിലനില്‍പ്പിനും തടസ്സം ഉണ്ടാക്കുന്ന പുതിയ നേതൃത്വത്തിന്റെ അയഞ്ഞ സമീപനത്തില്‍ അദ്ദേഹം ദു:ഖിതനായിരുന്നു. താന്‍ അവഗണിക്കപ്പെടുന്നുവോ എന്ന തോന്നല്‍ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു എന്ന് ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് തോന്നീട്ടുണ്ട്.
2007 ജൂണ്‍ 7-ാം തീയതിവരെ അദ്ദേഹത്തിന്റെ പ്രൗഢമായ ലേഖനങ്ങള്‍ അതിരൂപതാ പത്രത്തില്‍ ഇടക്കിടെവരുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ 7 വര്‍ഷത്തിനുശേഷം 2014 ഒക്‌ടോബര്‍ 5നു മാത്രമാണ് മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചത്. 

സമുദായത്തിന്റെ തനിമയിലും സംസ്‌ക്കാരത്തിലും താല്പര്യമില്ലാതെ വളര്‍ന്നുവരുന്ന ഒരു ദൈവിക സമൂഹത്തെയാണ് അതിരൂപത വാര്‍ത്തെടുത്തിരിക്കുന്നത്. കൊല്ലാപറമ്പിലച്ചന്‍ പഴയ തലമുറയിലെ അറ്റുപൊകുന്ന കണ്ണികളിലെ ഏതാണ്ട് അവസാനത്തെ വ്യക്തിഎന്നു പറയാം പിന്നൊരാള്‍ മോണ്‍: ജേക്കബ് വെള്ളിയാനാണ്. വിധേയത്വം അഭിനയിച്ച് വിനീതനായി വിളിപ്പാടകലെ നിന്നും, മെത്രാനോട് ചേര്‍ന്ന് അനുസരണം ഭാവിച്ചും നില്ക്കുന്ന വൈദികരുടെ ഇടയില്‍ കൊല്ലാപറമ്പിലച്ചന്‍ ഒറ്റയാന്‍മാരില്‍ ഒരാളായിരുന്നു.
പേരിനും പ്രശസ്തിക്കും പണത്തിനും അധികാരത്തിനും വേണ്ടി ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ സഭയിലുണ്ടെന്ന് ഫ്രാന്‍സീസ് പാപ്പ പറഞ്ഞിട്ടുണ്ട്. ഇത്തരക്കാരോട് പാപ്പ പറയുന്നത് പര്‍വ്വതാരോഹണത്തിനു പോകുന്നതായിരിക്കും അവര്‍ക്ക് കൂടുതല്‍ ആരോഗ്യകരം എന്നാണ്.

സമുദായ ചരിത്രവുമായി ബന്ധപ്പെട്ടു റോമിലും മറ്റും കൊല്ലാപറമ്പിലച്ചന്‍ കണ്ടെത്തിയ പുരാരേഖകളും അതിന്മേലുള്ള നിഗമനങ്ങളും പിന്‍ഗാമികള്‍ക്കായി സമഗ്രമായി ശേഖരിച്ചുവെച്ചിട്ടാണ് 80-ാം വയസില്‍ കടന്നുപോയതെന്ന ആശ്വാസം സമുദായ മക്കള്‍ക്കുണ്ട്.
ചരിത്രബോധമുള്ള കുടുംബവും അവിടെ വളരുന്ന വ്യക്തികള്‍ക്കും വിശ്വാസത്തില്‍ ദൃഡതയും മറ്റുള്ളവരെ മുഖം നോക്കാതെ സ്‌നേഹിക്കുവാനും മുഖവുരകൂടാതെ ഇടപെടുന്നതിനും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുന്നതിനും കഴിയുകയുള്ളു എന്ന 
യാഥാര്‍ത്ഥ്യമുണ്ടോ ചെറുബാല്യക്കാരായ പുത്തനച്ചന്മാര്‍ ഗ്രഹിക്കുന്നുള്ളു!
തെക്കുംഭാഗ ജനത്തിനായി (ക്‌നാനായ) 1911ല്‍ സ്ഥാപിച്ച കോട്ടയം വംശീയ അതിരൂപത 104 വര്‍ഷം പിന്നിട്ടുകഴിഞ്ഞ ഇക്കാലത്ത് മുന്‍പുണ്ടായതിലധികം ശത്രുക്കള്‍ അണിനിരന്നിരിക്കുന്നു. രൂപതാസ്ഥാപനത്തിന്റെ നാള്‍വഴികള്‍ റോമിലെ രേഖാ ശേഖരത്തില്‍ പോയിപഠിച്ചിട്ടുള്ള മോണ്‍: കൊല്ലാപറമ്പില്‍ തന്റെ ശിഷ്യനായ ഏബ്രഹാം മുകളേല്‍ അച്ചന്റെ സഹായത്താല്‍ ഗംഭീരമായ ഒരു ലേഖനം തയ്യാറാക്കി ഇന്നലെ ഇറങ്ങിയ 2014 ഒക്‌ട്ടോബര്‍ 5 ലെ അപ്നാദേശില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
തെക്കുംഭാഗര്‍ക്ക് രൂപത അനുവദിച്ചത് മാര്‍പാപ്പക്ക് പറ്റിയ അബദ്ധമായിരുന്നു എന്നും തെറ്റായരേഖകള്‍ കൊടുത്തുനേടിയതാണെന്നും മറ്റും പറഞ്ഞ് സീറോമലബാര്‍ സിനഡിലെ ഉത്തരവാദിത്വപ്പെട്ടവര്‍ പോലും അധിക്ഷേഭിക്കുന്നകാലമാണിത്. ഇവിടെ ഇങ്ങനെ ഒരു വംശീയ രൂപതഉള്ളതായി റോമില്‍ ആര്‍ക്കും അറിയില്ലന്നുവരെ പറഞ്ഞ് സമാശ്വസിക്കുന്നവരുണ്ട്.
മാര്‍പാപ്പ രൂപത സ്ഥാപിച്ചുകൊണ്ട് പുറത്തിറക്കിയ ബൂളായില്‍ എന്‍ഡോഗമി എന്ന വാക്കില്ലന്നുപറഞ്ഞ് അതിനു മറുകൃതി പ്രവര്‍ത്തിക്കുന്നവരും നമ്മുടെ ഇടയില്‍ ഉടലെടുത്തിരിക്കുന്നു. കോട്ടയം അതിരൂപതയുടെ ഇന്നത്തെ നിലപാട് ശരിയല്ലന്നും അതിനാല്‍ കൂടുതലൊന്നും തരില്ലന്ന് റോമില്‍നിന്നും പറഞ്ഞിരിക്കുകയാണെന്നും പറഞ്ഞ് സമുദായത്തെ നിലനിര്‍ത്തുന്ന എന്‍ഡോഗമിയില്‍ വെള്ളം ചേര്‍ക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന ചിലര്‍: ഇര്‍ക്കെല്ലാം ഉള്ള ഉത്തരം മോണ്‍: കൊല്ലാപറമ്പിലിന്റെയും ഫാ: എബ്രഹാം മുകളേലിന്റെയും സംയുക്ത ലേഖനത്തിലുണ്ട്.
കഴിഞ്ഞ 17 നൂറ്റാണ്ട് പിന്തുടരുന്ന തെക്കുംഭാഗ സമുദായത്തിന്റെ എന്‍ഡോഗമി റോം അംഗീകരിക്കുനില്ലന്നാണ് അവിടെ ഉള്ള ചിലര്‍ ഇന്നു പറയുന്നതെങ്കില്‍ അത് അവരുടെ അറിവില്ലായ്മ അണെന്നുകണ്ട് കാര്യകാരണസഹിതം രേഖകള്‍ സമര്‍പ്പിച്ച് നേടിയെടുക്കുന്നതിനു പകരം എല്ലാം വേണ്ടെന്നുവെച്ചു എളുപ്പവഴി തേടുകയല്ല വേണ്ടത്.
1885 ഡിസംബര്‍ 18 നു ആരംഭിച്ച് 1911 ആഗസ്റ്റ് 29 ന് അവസാനിച്ച നീണ്ട 25 വര്‍ഷത്തെ ഒരു പ്രക്രിയയുടെ ഭാഗമാണ് കോട്ടയം വികാരിയാത്ത് എന്ന് സമുദായത്തിന്റെ ശത്രുക്കള്‍ ഇനിയെങ്കിലും മനസിലാക്കുമെന്നു കരുതുന്നു.
2007 മെയ് 13 ന് അപ്നാദേശില്‍ മോണ്‍ കൊല്ലാപറമ്പില്‍ ഒരു ലേഖനം എഴുതിയിരുന്നു സീറോമലബാര്‍ സഭയുടെ ക്ലിപ്ത അധികാര പരിധിക്കപ്പുറമുള്ള ക്‌നാനായരുടെ അജപാലന പ്രശ്‌നവുംപരിഹാര മാര്‍ഗ്ഗങ്ങളും എന്നതായിരുന്നു വിഷയം. അതിനു 14 വര്‍ഷത്തിനു ശേഷമാണ് “തെക്കുംഭാഗ ജനതയ്ക്കുള്ള കോട്ടയം വികാരിയാത്ത് സ്ഥാപനം” എന്ന ലേഖനം. സമുദായ നേതാക്കളുടെ പഠനത്തിനും ശത്രുക്കളുടെ നാവടക്കുന്നതിനും പ്രസ്തുതലേഖനം കാരണമാകുകതന്നെചെയ്യും.
ക്‌നാനായേതരുമായി വിവാഹബന്ധമുള്ള സഹോദരങ്ങളോടൊത്തുള്ള അനുരജ്ഞന സംഭാഷണം നടത്തുന്നത് പ്രശ്‌ന പരിഹാരത്തിന് നല്ലതാണെന്നു ബഹു: കൊല്ലാപറമ്പിലച്ചന്‍ 2007ലെ തന്റെ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രസ്തുത പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ വടക്കേ അമേരിക്കയിലെ ക്‌നാനായരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമായിരുന്നു എന്നു തോന്നുന്നു. ഇനിയും അതുവഴി ചിന്തിക്കാവുന്നതാണ്.
ശത്രുക്കളുടെ കൊട്ടിനിണങ്ങിയ പാട്ടുപാടുന്ന സമുദായത്തിലെ ബഹുമാന്യരോടുപറയട്ടെ പാട്ടിനിണങ്ങാത്തകൊട്ട് സമുദായക്കാര്‍ക്ക് സ്വീകര്യമല്ല. 1986ലെ റോമന്‍ റിസ്‌ക്രിപ്റ്റിനുമേലോ, 2012 ലെ മാര്‍ അങ്ങാടിയത്തിന്റെ ഇടയലേഖനത്തിനുമേലോ സീറോമലബാര്‍ സിനഡിന് അധികാരം ഇല്ലന്നു ഇതുവരെ പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന കുടുംബവിഭജന ഫോര്‍മുല ഇല്ലാതാക്കി തെക്കുംസമുദായത്തിനു സ്വീകാര്യമായ നല്ല തീരുമാനം എടുക്കുവാന്‍ ബഹു: വൈദീകരുടെ പുതിയ ലേഖനം കാരണമാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
സമുദായa അംഗങ്ങളില്‍ ഭിന്നത വിതയ്ക്കുന്ന ചില ചിന്തകള്‍ നിലനില്ക്കുന്ന ഈ സമയത്ത് വളരെ പ്രസക്തമായ ലേഖനമാണതെന്നും പറഞ്ഞുകൊള്ളട്ടെ. അപ്നാദേശിന് അഭിനന്ദനങ്ങള്‍

ഞാനീ പറഞ്ഞതൊന്നും നിങ്ങള്‍ എഴുതിവിട്ടേക്കരുത് എന്ന് താക്കീതുചെയ്ത് പറഞ്ഞകാര്യങ്ങള്‍ മറച്ചുതന്നെ വെച്ചുകൊണ്ടും, അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അതിരൂപതാ നേതൃത്വം നടപ്പിലാക്കുന്നതിനായി വിശുദ്ധ പത്താംപിയൂസ് പാപ്പായോടു പ്രാര്‍ത്ഥിച്ചുകൊണ്ടും കൊല്ലാപറമ്പില്‍ അച്ചന്റെ ആത്മാവിനു നിത്യശാന്തിനേര്‍ന്നുകൊണ്ടും നിര്‍ത്തുന്നു. 
Kindly....
Dominic Savio Vachachirayil 


WLearn how Syromalabar formed in after Kunan Kurusu Oath .