ക്‌നാനായ സമുദായ ചരിത്രകാരനും കോട്ടയം അതിരൂപതയിലെ പ്രമുഖ വൈദികനുമായിരുന്ന മോണ്‍: കൊല്ലാപറമ്പില്‍ ഡിസംബര്‍ 5-ാം തീയതി രാത്രിയില്‍ നമ്മെ വിട്ടുപിരിഞ്ഞു. ആര്‍ച്ചു ബിഷപ്പ് മാര്‍ കുന്നശ്ശേരിയോടൊപ്പം നിന്ന് സമുദായത്തിന്റെ വളര്‍ച്ചക്കു വേണ്ടി അഹോരാത്രം പരിശ്രമിച്ച വൈദികനായിരുന്നു അദ്ദേഹം. സമുദായത്തിന്റെ ഇന്നത്തെ ഭൗതിയ വളര്‍ച്ചയ്ക്ക് ശക്തമായി നേതൃത്വം കൊടുത്ത അദ്ദേഹം കാരിത്താസ് ആശുപത്രിയുടെ ഇന്നത്തെ പ്രശസ്തിയുടെ മുഖ്യ അമരക്കാരനായിരുന്നു.
ആശുപത്രികെട്ടിടം പണിയിക്കുന്ന കാര്യത്തില്‍ മാത്രമല്ല, വൈദ്യശാസ്ത്ര രംഗത്തുള്ള ആധുനിക സൗകര്യങ്ങളെക്കുറിച്ചും സജീകരണങ്ങളെക്കുറിച്ചും മെഷനറികളെക്കുറിച്ചും ഉള്ള കൊല്ലാപറമ്പില്‍ അച്ചന്റെ അറിവ് അത്ഭുതകരമായിരുന്നു. അച്ചന്റെ ഈ കഴിവ് ആധുനിക കാരിത്താസിന്റെ വളര്‍ച്ചയ്ക്ക് വലിയ പ്രയോജനവും ചെയ്തു. കുന്നശ്ശേരിപിതാവ് സംഘടിപ്പിച്ചുകൊണ്ടുവരുന്ന ഫണ്ട് ഫലപ്രദമായും സുതാര്യമായും വിനിയോഗിച്ചിരുന്നത് കൊല്ലാപറമ്പിലച്ചനായിരുന്നു.
സമുദായ ശത്രുക്കളെ നിഷ്പ്രഭമാക്കും വിധം അദ്ദേഹം നടത്തിയ ചരിത്രാന്വേഷണവും രേഖപ്പെടുത്തിവെച്ചിരിക്കുന്ന ഗ്രന്ഥങ്ങളും ശത്രുക്കളെ മുഴുവന്‍ അമ്പരപ്പിക്കുന്നതാണ്. കൊല്ലാപറമ്പിലച്ചന്റെ മരണത്തോടെ ഒരു സമുദായ സ്‌നേഹിയേയും ശക്തനായ ഒരു വക്താവിനെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതിരൂപതാ കേന്ദ്രത്തില്‍ അദ്ദേഹം ഉണ്ടായിരുന്ന കാലഘട്ടം അതിരൂപതയുടെ സുവര്‍ണ്ണകാലമായിരുന്നു. അവിടെ ചെല്ലുന്നവര്‍ക്ക് കുന്നശ്ശേരി പിതാവിന്റെ അഭാവത്തിലും ഒരു നാഥന്റെ സാനിദ്ധ്യം ലഭിക്കുമായിരുന്നു. കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാകുമായിരുന്നു. അക്കാലത്ത് ഒരു ടീം വര്‍ക്ക് അതിരൂപതയില്‍ ഉണ്ടായിരുന്നു.
മാറിവന്ന അതിരൂപതാ നേതൃത്വത്തില്‍ നിന്നും അദ്ദേഹത്തിനുണ്ടായ അശുഭകരമായ അനുഭവങ്ങള്‍ അദ്ദേഹത്തെ ദു:ഖിപ്പിച്ചിരുന്നതായി പലതവണ നേരില്‍ സംസാരിച്ച ഞങ്ങള്‍ക്ക് ബോദ്ധ്യമായിട്ടുണ്ട്. സമുദായ വളര്‍ച്ചക്കും അതിരൂപതയുടെ നിലനില്‍പ്പിനും തടസ്സം ഉണ്ടാക്കുന്ന പുതിയ നേതൃത്വത്തിന്റെ അയഞ്ഞ സമീപനത്തില്‍ അദ്ദേഹം ദു:ഖിതനായിരുന്നു. താന്‍ അവഗണിക്കപ്പെടുന്നുവോ എന്ന തോന്നല്‍ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു എന്ന് ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് തോന്നീട്ടുണ്ട്.
2007 ജൂണ്‍ 7-ാം തീയതിവരെ അദ്ദേഹത്തിന്റെ പ്രൗഢമായ ലേഖനങ്ങള്‍ അതിരൂപതാ പത്രത്തില്‍ ഇടക്കിടെവരുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ 7 വര്‍ഷത്തിനുശേഷം 2014 ഒക്‌ടോബര്‍ 5നു മാത്രമാണ് മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചത്.

സമുദായത്തിന്റെ തനിമയിലും സംസ്‌ക്കാരത്തിലും താല്പര്യമില്ലാതെ വളര്‍ന്നുവരുന്ന ഒരു ദൈവിക സമൂഹത്തെയാണ് അതിരൂപത വാര്‍ത്തെടുത്തിരിക്കുന്നത്. കൊല്ലാപറമ്പിലച്ചന്‍ പഴയ തലമുറയിലെ അറ്റുപൊകുന്ന കണ്ണികളിലെ ഏതാണ്ട് അവസാനത്തെ വ്യക്തിഎന്നു പറയാം പിന്നൊരാള്‍ മോണ്‍: ജേക്കബ് വെള്ളിയാനാണ്. വിധേയത്വം അഭിനയിച്ച് വിനീതനായി വിളിപ്പാടകലെ നിന്നും, മെത്രാനോട് ചേര്‍ന്ന് അനുസരണം ഭാവിച്ചും നില്ക്കുന്ന വൈദികരുടെ ഇടയില്‍ കൊല്ലാപറമ്പിലച്ചന്‍ ഒറ്റയാന്‍മാരില്‍ ഒരാളായിരുന്നു.
പേരിനും പ്രശസ്തിക്കും പണത്തിനും അധികാരത്തിനും വേണ്ടി ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ സഭയിലുണ്ടെന്ന് ഫ്രാന്‍സീസ് പാപ്പ പറഞ്ഞിട്ടുണ്ട്. ഇത്തരക്കാരോട് പാപ്പ പറയുന്നത് പര്‍വ്വതാരോഹണത്തിനു പോകുന്നതായിരിക്കും അവര്‍ക്ക് കൂടുതല്‍ ആരോഗ്യകരം എന്നാണ്.
സമുദായ ചരിത്രവുമായി ബന്ധപ്പെട്ടു റോമിലും മറ്റും കൊല്ലാപറമ്പിലച്ചന്‍ കണ്ടെത്തിയ പുരാരേഖകളും അതിന്മേലുള്ള നിഗമനങ്ങളും പിന്‍ഗാമികള്‍ക്കായി സമഗ്രമായി ശേഖരിച്ചുവെച്ചിട്ടാണ് 80-ാം വയസില്‍ കടന്നുപോയതെന്ന ആശ്വാസം സമുദായ മക്കള്‍ക്കുണ്ട്.
ചരിത്രബോധമുള്ള കുടുംബവും അവിടെ വളരുന്ന വ്യക്തികള്‍ക്കും വിശ്വാസത്തില്‍ ദൃഡതയും മറ്റുള്ളവരെ മുഖം നോക്കാതെ സ്‌നേഹിക്കുവാനും മുഖവുരകൂടാതെ ഇടപെടുന്നതിനും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുന്നതിനും കഴിയുകയുള്ളു എന്ന
യാഥാര്‍ത്ഥ്യമുണ്ടോ ചെറുബാല്യക്കാരായ പുത്തനച്ചന്മാര്‍ ഗ്രഹിക്കുന്നുള്ളു!
തെക്കുംഭാഗ ജനത്തിനായി (ക്‌നാനായ) 1911ല്‍ സ്ഥാപിച്ച കോട്ടയം വംശീയ അതിരൂപത 104 വര്‍ഷം പിന്നിട്ടുകഴിഞ്ഞ ഇക്കാലത്ത് മുന്‍പുണ്ടായതിലധികം ശത്രുക്കള്‍ അണിനിരന്നിരിക്കുന്നു. രൂപതാസ്ഥാപനത്തിന്റെ നാള്‍വഴികള്‍ റോമിലെ രേഖാ ശേഖരത്തില്‍ പോയിപഠിച്ചിട്ടുള്ള മോണ്‍: കൊല്ലാപറമ്പില്‍ തന്റെ ശിഷ്യനായ ഏബ്രഹാം മുകളേല്‍ അച്ചന്റെ സഹായത്താല്‍ ഗംഭീരമായ ഒരു ലേഖനം തയ്യാറാക്കി ഇന്നലെ ഇറങ്ങിയ 2014 ഒക്‌ട്ടോബര്‍ 5 ലെ അപ്നാദേശില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
തെക്കുംഭാഗര്‍ക്ക് രൂപത അനുവദിച്ചത് മാര്‍പാപ്പക്ക് പറ്റിയ അബദ്ധമായിരുന്നു എന്നും തെറ്റായരേഖകള്‍ കൊടുത്തുനേടിയതാണെന്നും മറ്റും പറഞ്ഞ് സീറോമലബാര്‍ സിനഡിലെ ഉത്തരവാദിത്വപ്പെട്ടവര്‍ പോലും അധിക്ഷേഭിക്കുന്നകാലമാണിത്. ഇവിടെ ഇങ്ങനെ ഒരു വംശീയ രൂപതഉള്ളതായി റോമില്‍ ആര്‍ക്കും അറിയില്ലന്നുവരെ പറഞ്ഞ് സമാശ്വസിക്കുന്നവരുണ്ട്.
മാര്‍പാപ്പ രൂപത സ്ഥാപിച്ചുകൊണ്ട് പുറത്തിറക്കിയ ബൂളായില്‍ എന്‍ഡോഗമി എന്ന വാക്കില്ലന്നുപറഞ്ഞ് അതിനു മറുകൃതി പ്രവര്‍ത്തിക്കുന്നവരും നമ്മുടെ ഇടയില്‍ ഉടലെടുത്തിരിക്കുന്നു. കോട്ടയം അതിരൂപതയുടെ ഇന്നത്തെ നിലപാട് ശരിയല്ലന്നും അതിനാല്‍ കൂടുതലൊന്നും തരില്ലന്ന് റോമില്‍നിന്നും പറഞ്ഞിരിക്കുകയാണെന്നും പറഞ്ഞ് സമുദായത്തെ നിലനിര്‍ത്തുന്ന എന്‍ഡോഗമിയില്‍ വെള്ളം ചേര്‍ക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന ചിലര്‍: ഇര്‍ക്കെല്ലാം ഉള്ള ഉത്തരം മോണ്‍: കൊല്ലാപറമ്പിലിന്റെയും ഫാ: എബ്രഹാം മുകളേലിന്റെയും സംയുക്ത ലേഖനത്തിലുണ്ട്.
കഴിഞ്ഞ 17 നൂറ്റാണ്ട് പിന്തുടരുന്ന തെക്കുംഭാഗ സമുദായത്തിന്റെ എന്‍ഡോഗമി റോം അംഗീകരിക്കുനില്ലന്നാണ് അവിടെ ഉള്ള ചിലര്‍ ഇന്നു പറയുന്നതെങ്കില്‍ അത് അവരുടെ അറിവില്ലായ്മ അണെന്നുകണ്ട് കാര്യകാരണസഹിതം രേഖകള്‍ സമര്‍പ്പിച്ച് നേടിയെടുക്കുന്നതിനു പകരം എല്ലാം വേണ്ടെന്നുവെച്ചു എളുപ്പവഴി തേടുകയല്ല വേണ്ടത്.
1885 ഡിസംബര്‍ 18 നു ആരംഭിച്ച് 1911 ആഗസ്റ്റ് 29 ന് അവസാനിച്ച നീണ്ട 25 വര്‍ഷത്തെ ഒരു പ്രക്രിയയുടെ ഭാഗമാണ് കോട്ടയം വികാരിയാത്ത് എന്ന് സമുദായത്തിന്റെ ശത്രുക്കള്‍ ഇനിയെങ്കിലും മനസിലാക്കുമെന്നു കരുതുന്നു.
2007 മെയ് 13 ന് അപ്നാദേശില്‍ മോണ്‍ കൊല്ലാപറമ്പില്‍ ഒരു ലേഖനം എഴുതിയിരുന്നു സീറോമലബാര്‍ സഭയുടെ ക്ലിപ്ത അധികാര പരിധിക്കപ്പുറമുള്ള ക്‌നാനായരുടെ അജപാലന പ്രശ്‌നവുംപരിഹാര മാര്‍ഗ്ഗങ്ങളും എന്നതായിരുന്നു വിഷയം. അതിനു 14 വര്‍ഷത്തിനു ശേഷമാണ് “തെക്കുംഭാഗ ജനതയ്ക്കുള്ള കോട്ടയം വികാരിയാത്ത് സ്ഥാപനം” എന്ന ലേഖനം. സമുദായ നേതാക്കളുടെ പഠനത്തിനും ശത്രുക്കളുടെ നാവടക്കുന്നതിനും പ്രസ്തുതലേഖനം കാരണമാകുകതന്നെചെയ്യും.
ക്‌നാനായേതരുമായി വിവാഹബന്ധമുള്ള സഹോദരങ്ങളോടൊത്തുള്ള അനുരജ്ഞന സംഭാഷണം നടത്തുന്നത് പ്രശ്‌ന പരിഹാരത്തിന് നല്ലതാണെന്നു ബഹു: കൊല്ലാപറമ്പിലച്ചന്‍ 2007ലെ തന്റെ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രസ്തുത പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ വടക്കേ അമേരിക്കയിലെ ക്‌നാനായരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമായിരുന്നു എന്നു തോന്നുന്നു. ഇനിയും അതുവഴി ചിന്തിക്കാവുന്നതാണ്.
ശത്രുക്കളുടെ കൊട്ടിനിണങ്ങിയ പാട്ടുപാടുന്ന സമുദായത്തിലെ ബഹുമാന്യരോടുപറയട്ടെ പാട്ടിനിണങ്ങാത്തകൊട്ട് സമുദായക്കാര്‍ക്ക് സ്വീകര്യമല്ല. 1986ലെ റോമന്‍ റിസ്‌ക്രിപ്റ്റിനുമേലോ, 2012 ലെ മാര്‍ അങ്ങാടിയത്തിന്റെ ഇടയലേഖനത്തിനുമേലോ സീറോമലബാര്‍ സിനഡിന് അധികാരം ഇല്ലന്നു ഇതുവരെ പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന കുടുംബവിഭജന ഫോര്‍മുല ഇല്ലാതാക്കി തെക്കുംസമുദായത്തിനു സ്വീകാര്യമായ നല്ല തീരുമാനം എടുക്കുവാന്‍ ബഹു: വൈദീകരുടെ പുതിയ ലേഖനം കാരണമാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
സമുദായa അംഗങ്ങളില്‍ ഭിന്നത വിതയ്ക്കുന്ന ചില ചിന്തകള്‍ നിലനില്ക്കുന്ന ഈ സമയത്ത് വളരെ പ്രസക്തമായ ലേഖനമാണതെന്നും പറഞ്ഞുകൊള്ളട്ടെ. അപ്നാദേശിന് അഭിനന്ദനങ്ങള്‍

ഞാനീ പറഞ്ഞതൊന്നും നിങ്ങള്‍ എഴുതിവിട്ടേക്കരുത് എന്ന് താക്കീതുചെയ്ത് പറഞ്ഞകാര്യങ്ങള്‍ മറച്ചുതന്നെ വെച്ചുകൊണ്ടും, അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അതിരൂപതാ നേതൃത്വം നടപ്പിലാക്കുന്നതിനായി വിശുദ്ധ പത്താംപിയൂസ് പാപ്പായോടു പ്രാര്‍ത്ഥിച്ചുകൊണ്ടും കൊല്ലാപറമ്പില്‍ അച്ചന്റെ ആത്മാവിനു നിത്യശാന്തിനേര്‍ന്നുകൊണ്ടും നിര്‍ത്തുന്നു.
Kindly....
Dominic Savio Vachachirayil
WLearn how Syromalabar formed in after Kunan Kurusu Oath .
No comments:
Post a Comment
Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.
Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.