KCCNA stand towards Knanaya region family conference
പ്രിയ ക്നാനായ സുഹൃത്തുക്കളെ:
ഏവർക്കും നവവത്സരാശംസകൾ.ക്നാനായ റീജിയണന്റെ ആഭിമുഖ്യത്തിൽ 2017 ജൂൺ മാസത്തിൽ ഫാമിലി കോൺഫറൻസ് എന്ന ഓമനപ്പേരിൽ നടത്തുന്ന ഒരു ഫാമിലി വിഘടന പ്രക്രിയയെ ക്കുറിച്ചു നിങ്ങൾക്കും അറിയിപ്പുകൾ കിട്ടിക്കൊണ്ടിരിക്കുന്നു എന്ന് കരുതുന്നു. എന്താണ് ഈ വിഘടന പ്രക്രിയയുടെ ഉദ്ദേശം? ഇതിന്റെ പിന്നിൽ ഉള്ളത് ദുരുദ്ദേശം മാത്രമാണ് എന്ന് ക്നാനായ രക്തം സിരകളിലോടുന്ന ഏതു ക്നാനായക്കാരനും അറിയാം. ധ്യാനത്തിന്റെയും ഭക്തിയുടെയും ദൈവവിശ്വസത്തിന്റെയും മറവിൽ ഒരു സമുദായത്തെ മുഴുവൻ വഞ്ചിച്ചുകൊണ്ടും, വിഡ്ഢികളാക്കികൊണ്ടും, സമുദായത്തിലും കുടുംബങ്ങളിലും അസഹിഷ്ണതയും അനൈക്യവും വിതറി സമുദായത്തെ തങ്ങളുടെ കൈപ്പിടികളിലൊതുക്കുവാനുള്ള ഒരു കുല്സിത ശ്രമത്തിന്റെ ആദ്യപടിയാണ് ഈ ഫാമിലി വിഘടന കോൺഫ്രൻസ്. സമുദായം തങ്ങളുടെ പിടിയിലൊതുങ്ങിയാൽ ക്നാനയത്തിലെ സ്വവംശവിവാഹനിഷ്ട (ENDOGAMY) എടുത്തുകളഞ്ഞു മൂലക്കാട്ട് പിതാവ് സിറോ മലബാർ സഭാധികാരികൾക്കു കൊടുത്ത വാക്കുപാലിച്, MOOLAKATTU FORMULA നടപ്പാക്കി ക്നാനായ സമുദായത്തെ ഉന്മൂലനം ചെയ്യുക എന്ന ഗൂഢ ലക്ഷ്യമാണ് ആത്യന്തികമായി ഈ സമുദായ വിരുദ്ധ കോൺഫറൻസ് ഇപ്പോൾ സംഘടിപ്പിക്കുവാൻ കാരണം.
സമുദായത്തിന്റെ മൂലക്കല്ലായ സ്വവംശ വിവാഹനിഷ്ഠ (ENDOGAMY) യെ നഖശികാന്തം എതിർക്കുന്ന KANA എന്ന സംഘടനയുടെയും ലക്‌ഷ്യവും മറ്റൊന്നല്ല. സമുദായത്തിന് പുറത്തു നിന്നും വിവാഹം ചെയ്‌തവരെയും അവരുടെ കുടുംബത്തെയും ക്നാനായക്കാരാക്കി കണക്കാക്കണം എന്നതാണ് KANA യുടെയും ആവശ്യം. MOOLAKKATTU FORMULA ഈ ലക്‌ഷ്യം നടപ്പാക്കുന്നതിന്റെ ആദ്യപടി മാത്രമാണ്. ഇതുവഴി ഘട്ടം ഘട്ടമായിട്ടു സമുദായത്തെ ഉന്മൂലനം ചെയ്യുക എന്നതാണ് തന്ത്രം.
KCCNA യെ വരുതിക്കുള്ളിൽ കൊണ്ടുവരാനായി കാലകാലങ്ങളായി നടത്തുന്ന കുതന്ത്രങ്ങളൊന്നും ഫലം കാണാത്ത സാഹചര്യത്തിൽ KANA യുമായി അവിശുദ്ധ ബന്ധം ചേർന്ന് സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി സംഘടനയെയും സമുദായത്തെയും തകർക്കുക എന്നതാണ്, ആലഞ്ചേരി പിതാവിന്റെ വക്താവായ മൂലക്കാട്ട് പിതാവിന്റെയും അങ്ങാടിയത്തു പിതാവിന് ഓശാന പാടുന്ന ചില ക്നാനായ വൈദികരുടെയും ലക്‌ഷ്യം. ഇതിനു ഉപോൽബലകമായ തെളിവ് എന്തന്നാൽ, ഈ കോൺഫറൻസ് ക്നാനായാക്കാർക്കു മാത്രമായി സംഘടിപ്പിച്ചിരിക്കുന്ന കോൺഫറൻസ് അല്ല എന്നതുതന്നെ. ഈ കോണ്ഫറൻസിൽ സമുദായത്തിന് പുറത്തു നിന്നും വിവാഹം ചെയ്‌തവർക്കു രജിസ്‌ട്രേഷൻ നിരാകരിക്കുവാൻ സാധിക്കുകയില്ല (അത് അങ്ങാടിത് പിതാവ് ഒട്ട് അംഗീ കരിക്കുകയും ഇല്ല). അതായതു അനൗദ്യോഗികമായി KANA യും, ഔദ്യോഗികമായി ക്നാനായ റീജിയനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ കോൺഫെറെൻസിൽ ക്നാനായക്കാർ അല്ലാത്തവർ പങ്കെടുത്തിരിക്കും, അതിനെ തടയാൻ നിയമപരമായി കോൺഫറൻസ് സംഘാടകർക്ക് കഴിയില്ല. ഇവിടെയാണ് KCCNA യും, KCCNA അംഗ സംഘടനകളും സംഘടിപ്പിക്കുന്ന CONVENTION ഉം, മറ്റു ക്നാനായ കൂട്ടായ്മകളും തമ്മിലുള്ള വ്യക്തമായ അന്തരം. KCCNA കൺവെൻഷനു തുരങ്കം വയ്ക്കുവാനായി ചില പണിയാളന്മാരെക്കൊണ്ട് ദത്തെടുത്ത കുട്ടികളുടെ മാതാപിതാക്കളെ കരുവാക്കി നിയമ യുദ്ധം നടത്തി KCCNA കൺവൻഷനിൽ ക്നാനായക്കാരല്ലാത്തവർക്കു പ്രവേശനം തരപ്പെടുത്താൻ നടത്തിയ ശ്രമം പാളിയതിനെ മറികടക്കുവാൻ ഒരു സങ്കര കൺവെൻഷൻ സംഘടിപ്പിച്ചു സമുദായത്തിൽ മായം ചേർക്കുവാനുള്ള ഒരു കുതന്ത്രം, അതാണ് ഈ KNANAYA REGION - KANA JOINT VENTURE. ഒരുകാര്യം വ്യക്തമാക്കട്ടെ, KCCNA convention നിൽ പങ്കെടുക്കുന്ന മാതാപിതാക്കളും, ആൺകുട്ടികളും, പെൺകുട്ടികളും ക്നാനായ മാതാപിതാക്കൾക്ക് ജനിച്ചവരായിരിക്കും എന്ന് ഉറപ്പു നൽകാൻ KCCNA യ്ക്കു സാധിക്കും. മറിച്ചു, ഈ ഉറപ്പു നൽകുവാൻ ക്നാനായ റീജിയനു സാധിക്കുമോ എന്ന് നിങ്ങൾ ചിന്തിക്കുക. അവരതു തരുന്നു എങ്കിൽ അത് മറ്റൊരു കബിളിപ്പിക്കൽ തന്ത്രം മാത്രമാണ്. ഇതൊരു സങ്കര കൺവെൻഷൻ ആണ്. ആയതിനാൽ, ക്നാനായ മാതാപിതാക്കൾക്കു ജനിച്ച ഒരു ആൺകുട്ടിയോ പെൺകുട്ടിയോ, ഈ കോൺവെൻഷനിൽ വച്ച് കണ്ടുമുട്ടുന്ന ജീവിതപങ്കാളിയുടെ രണ്ടു മാതാപിതാക്കളും ക്നാനായക്കാർ ആകണമെന്നില്ല. ഈ അപകടം തിരിച്ചറിയുക.
കാനായും, ക്നാനായ റീജിയനും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്, ഒരേ പക്ഷിയുടെ ഇരുചിറകുകളുമാണ്, കാരണം, ഈ രണ്ടു പേരുടെയും ലക്‌ഷ്യം ഒന്നാണ് എന്നത് തന്നെ. രണ്ടു കൂട്ടർക്കും പുറത്തു നിന്ന് വിവാഹം ചെയ്തവരെക്കൂട്ടി ക്നാനായത്വം പുനർനിർവചനം ചെയ്യണം. രണ്ടു കൂട്ടർക്കും ക്നാനായ പള്ളികളിലും, ക്നാനായ സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുക്കണം, അംഗത്വവും വേണം. ഒരേ ലക്ഷ്യപ്രാപ്തിക്കായി KANA യും ക്നാനായ റീജിയണും ഒളിഞ്ഞു ഒത്തു ചേർന്നിരിക്കുകയാണ്. കാനായുടെ ഈ അജണ്ട നടപ്പാക്കുവാൻ അവരോടൊത്തുചേർന്നു ക്നാനായ റീജിയൻ മുൻകൈയെടുത്തു നടത്തുന്ന ഈ സമുദായ വിരുദ്ധ കൺവെൻഷനെ KCCNA ശക്തമായി അപലപിക്കുന്നു.
സമുദായ സ്നേഹികളായ ക്നാനായക്കാരാണ് ഈ ചതിക്കുഴി തിരിച്ചറിഞ്ഞു പ്രതികരിക്കേണ്ടത്, തിരസ്കരിക്കേണ്ടത്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ എതിർത്ത് തകർക്കേണ്ടത് ക്നാനായ മാതാപിതാക്കൾക്ക് ജനിച്ച, ക്നാനായ രക്തം സിരകളിലോടുന്ന നാമോരോരുത്തരുടേയും കടമയാണ്. അതുപോലെ, മിഷൻ അനുഭാവികളും വൈദീകരും ചേർന്ന് അൾത്താരയെയും ക്രിസ്തുവിനെയും ദുരുപയോഗം ചെയ്തു പ്രയോഗിക്കുന്നതുപോലെയുള്ള സമ്മർദ്ദ തന്ത്രങ്ങൾ ഒരു ജനാധിപത്യ സംവിധാനം എന്ന നിലയിൽ KCCNA യ്ക്ക് സാധ്യമല്ല.
KCCNAയ്ക്കോ അംഗ സംഘടനകൾക്കോ സമുദായ അംഗങ്ങളുടെ മേൽ നിയമാധികാരങ്ങളോ പോലീസ് അധികാരങ്ങളോ ഇല്ല. എങ്കിലും സമുദായ സ്നേഹികളോട് ഇതുപോലെയൂള്ള ചതിക്കുഴികൾ ചൂണ്ടിക്കാണിക്കുവാനും അതിൽ വീഴരുതെന്ന് സ്നേഹപൂർവം അഭ്യർത്ഥിക്കുക എന്നത്, വടക്കേ അമേരിക്കയിലെ എല്ലാ ക്നാനായക്കാരെയും പ്രതിനിധീകരിക്കുന്ന, ക്നാനായ മൂല്യങ്ങൾ സംരക്ഷിക്കാൻ കെൽപ്പുള്ള, തയ്യാറുള്ള ഏക സംവിധാനമായ KCCNA യുടെ കടമയാണ്. KCCNA യുടെ ഈ ആഹ്വാനം എല്ലാ സമുദായ സ്നേഹികളും സ്വാഗതം ചെയ്യും എന്ന് നിങ്ങൾ തിരഞ്ഞെടുത്ത നിങ്ങളുടെ നേതൃത്വത്തിനു ഉറപ്പുണ്ട്. ഇതിൻെറ തെളിവാണ് നേതൃത്വത്തിന് ലഭിച്ച, ലഭിച്ചുകൊണ്ടിരിക്കുന്ന ഫോൺ വിളികളും ഇമെയിലുകളും. ഒരു കാര്യം ഈ അവസരത്തിൽ ഓർക്കുന്നത് നല്ലതാണ്. മതപരവും ആത്മിയമായ കാര്യങ്ങൾ പള്ളികളും, സാമുദായികവും, സംഘടനാപരവും ആയിട്ടുള്ള കൂട്ടായ്മകളും പ്രവർത്തനങ്ങളും സംഘടനകളും, ആണ് നടത്തേണ്ടത് എന്ന ധാരണ വര്ഷങ്ങള്ക്കുമുമ്പ് എടുത്തിട്ടുള്ളതും, ഇന്ന് ക്നാനായ റിജിയന്റെ തലപ്പത്തു വിരാജിക്കുന്ന എല്ലാ വൈദികസ്രേഷ്ടമാർക്കും അറിവുള്ളതും ആണ്.
ഇനി നിങ്ങൾ ചിന്തിക്കുക!!! നിങ്ങൾ തീരുമാനിക്കുക!!!
സസ്‌നേഹം
KCCNA എക്‌സിക്യൂട്ടീവിനുവേണ്ടി
Sonny J. Poozhikala Pious Velupparambil
KCCNA President KCCNA Secretary
No comments:
Post a Comment
Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.
Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.