Friday, January 27, 2017

SYROMALABAR SYNOID'S STAGED OPERATIONS TO FOOL KNANAYA COMMUNITY.



റോമിന്റെ നേരിട്ടുള്ള ഭരണത്തിൽ സ്വതന്ത്രമായ ഒരുരൂപതയായി മാർപ്പാപ്പപോലും അനുവാദം നൽകിയ ക്നാനായ കാരെ വഞ്ചിച്ചു എങ്ങനെ സിറോമലബാർ മെത്രാൻസമ്മതിയുടെ അടിയിലാക്കി എന്ന് ,നമ്മൾ എല്ലാം സിറോമലബാർ എന്നുപറയുന്നവർ അറിയുന്നതിന് .....

ഇപ്പോൾ ക്നാനായ റീജിയന്റെ എല്ലാ പള്ളികളുടെയും പേര് സിറോമലബാർ ക്നാനായ എന്നുമാറ്റി എന്നിട്ടു ചിലർ മാറ്റിയില്ല എന്ന് പച്ചയ്ക്കു നുണപറയുന്നു (ക്നാനായ പള്ളികളുടെ പൂർണവിവരം Scroll down and see name of your church  http://www.stthomasdiocese.org/parishes )പത്തുവർഷം മുമ്പ് കിങ്കോസ് എന്ന സ്ഥാപനം ഫെഡെക്സ് കിങ്കോസ് ആയിരുന്നു കുറച്ചുനാൾ മുബ്ബു്വരെ എന്നാൽ ഇപ്പോൾ കിങ്കോസ് പൂർണമായി ഫെഡെക്സ് ആയിമാറി. ഇതാണ് ട്രിക് - ക്നാനായ പള്ളി നമ്മള് പോലും ശ്രദ്ധിക്കാതെ പൂർണമായി ക്നാനായ എടുത്ത്‌ കളഞ്ഞു പൂർണമായിസിറോമലബാർ ആക്കുന്നത് .

മാക്കിൽ പിതാവ് കാലേകൂട്ടി കണ്ട ,ചൂളപ്പറമ്പിൽ പിതാവ് ജീവിതകാലം മുഴുവനും പരിശ്രമിച്ച ,ക്നാനായസ്വയം ഭരണസഭക്ക് എറണാകുളം മെത്രാൻ ശുപാർശ കത്തുകൊടുക്കാൻ താല്പര്യം കണിച്ചില്ല എന്നുള്ളതാണ് ഇന്നു നമ്മൾ അനുഭവിക്കുന്ന ഈ വളർച്ചമുറ്റിയ അവസ്ഥക്ക് കാരണം 

തെക്കും ഭാഗരും വടക്കും ഭാഗരും തമ്മിൽ തുടര്ന്നു വന്നിരുന്ന ശത്രുതകൾക്കും ശക്തി പരീക്ഷണങ്ങൾക്കും ഒരു വിരാമമിടുവാൻ, തെക്കും ഭാഗക്കാരുടെ പ്രത്യേകതകളെ കണക്കിലെടുത്ത്, 1911 ഓഗസ്റ്റ് 29 ന് പരിശുദ്ധ പത്താം പീയുസ് മാർപ്പാപ്പ In Universi Christiani എന്ന തിരുവെഴുത്ത് വഴി കോട്ടയം വികരിയാത്ത് കൽപ്പിച്ചനുവദിച്ചു. അങ്ങനെ മാർ മത്തായി മാക്കിൽ കോട്ടയം വികരിയാത്തിന്റെ അപ്പസ്തോലിക്കാ ആയും,സിറോമലബാർ രൂപീകരിക്കുമ്പോൾ കോട്ടയം രൂപതയെ സിറോമലബാർ നേതൃത്വത്തിന് വിധായരാകാതെ റോമിന്റെ നേരിട്ടിട്ടുള്ള നേതൃത്വത്തിന് കിഴ്യിൽ ആകണം എന്നും മനസിലാക്കിയ അന്നേ മകിൽപിതാവ് റോമിയോട് ആവശ്യപ്പെട്ടായിരുന്നു,പിന്നീട് 1923 ൽ കോട്ടയം രൂപത ആക്കി ഉയർ ത്തിയപ്പോൾ ആദ്യ മെത്രാനും ആയി നിയമിതനായി.പ്രസ്തുത രൂപതയുടെ മെത്രാനും മെത്രാന്മാർക്കും തന്റെ ഗണത്തിനു മേൽ സീറോ മലബാറിന്റെ അതിർത്തികളോളം അധികാരം കൽപ്പിചനുവദിച്ചു കൊണ്ടുള്ള തായിരുന്നു പ്രസ്തുത തിരുവെഴുത്ത്.
എന്നാൽ ഈ കാലയളവിനുള്ളിൽ വടക്കും ഭാഗക്കർക്ക് നിരവധി രൂപതകളും, അതി രൂപതകളും ആയി ക്കഴിഞ്ഞിരുന്നൂ എന്ന കാര്യം വിസ്മരിച്ചുകൂട.

തുടർന്ന് മാക്കിൽ പിതാവിന് പിൻഗാമികളായി മാർ അലെക്സാണ്ടർ ചൂള പറംബിൽ അവരോധിക്കപ്പെട്ടു. ചൂളപ്പറമ്പിൽ പിതാവ് നിരവധി കത്തുകൾ പൗരത്യ തിരുസംഘവം വഴി റോമിന് അയക്കുകയും മാർപ്പാപ്പ കോട്ടയം ഒരു നേരിട്ട് റോമ്മാസിംഹാസനത്തിന് മാത്രം വിധേയമായ ഒരു സഭാഘടകമായി നിലകൊള്ളാൻ കാരണം ബോധിപ്പിക്കുകയും ചെയിതു .


സിറോമലബാർ ഇവിടെ ഹയരാര്‍ക്കി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ തന്നെ തന്റെ സമുദായത്തിന്റെ സഭാപരമായ നിലനില്‍പ്പിനെപ്പറ്റി ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ചൂളപ്പറമ്പില്‍ പിതാവ് 1920 ഡിസംബര്‍ 8-ാം തീയതി അന്നത്തെ പൗരസ്ത്യ തിരുസംഘത്തിന് ഒരു നിവേദനം നല്‍കിയിരുന്നതായി കാണുന്നു. അതിന്റെ പ്രസക്തഭാഗത്തില്‍നിന്ന്; .... സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കുമ്പോള്‍ അതിന്റെ മെത്രാപ്പോലീത്തായ്ക്ക് തെക്കുംഭാഗ ജനത്തിനുവേണ്ടിയുള്ള വികാരിയത്ത് അതിന് അധീനമാക്കാതെ നേരിട്ട് പരിശുദ്ധ സിംഹാസനത്തിന് വിധേയമാക്കിക്കൊണ്ട്, സഫ്രഗനില്ലാതെ ഒരു രൂപതയായി ഉയര്‍ത്തണം. അതിന് കാരണമായി പറയുന്ന കാര്യങ്ങള്‍ക്ക് ഇന്ന് ആനുകാലിക പ്രസക്തി വളരെ വര്‍ദ്ധിച്ചിരിക്കുന്നു. പിതാവ് തുടര്‍ന്ന് എഴുതുന്നു; 1911 ന് മുന്‍പ് ചങ്ങനാശ്ശേരി വികാരിയത്തില്‍ ഉണ്ടായിരുന്നതുപോലുള്ള ബുദ്ധിമുട്ടുകളും കുഴപ്പങ്ങളുമാവര്‍ത്തിച്ച്, നിലവിലുള്ള ഐക്യവും സമാധാനവും നഷ്ടമാകുവാന്‍ ഇടയാകരുത് എന്നായിരുന്നു .റോമിന് പൗരസ്ത്യ കാനോന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ; ഏറ്റവും താഴ്ന്നപടിയായ അപ്പസ്‌തോലിക് വികാരിയത്ത് (എക്‌സാര്‍ക്കി) ആയിരുന്നു നിലനിൽക്കാൻ കോട്ടയം രൂപതക്ക് തടസമില്ല എന്ന് അറിയിച്ചതാണ് . ചൂളപ്പറമ്പില്‍ പിതാവ് സ്വയാധികാര ആവശ്യത്തിനായി ഇടപെടലുകള്‍ നടത്തുമ്പോള്‍ കോട്ടയം വികാരിയത്തില്‍ അന്ന് 30 പള്ളികളേ ഉണ്ടായിരുന്നുള്ളൂ എന്നു കാണാം. ഒരു സ്വയാധികാര സഭയ്ക്കായി ആവശ്യമുന്നയിക്കുമ്പോള്‍ അതിന് അടിസ്ഥാനപരമായി എന്തൊക്കെയുണ്ടാകണം എന്ന പ്രാഥമികമായ അറിവ് അന്ന് ചൂളപ്പറമ്പില്‍ പിതാവിനുണ്ടായിരുന്നില്ല എന്ന് ആരും പറയുകയില്ലല്ലോ.തുടർന്ന് തുടർന്ന് ചൂളപറബിൽ പിതാവിന്റെ സൊയംഭരണ അധികാരസഭക്കുള്ള എല്ലാ ശ്രമങ്ങളെ അട്ടിമാറിച്ചുകൊണ്ട്‌, വാക്കുകൊടുത്ത മാർപാപ്പയുടെ വാക്കിനെ ധികരിച്ചുകൊണ്ടു ഒരു സ്വയം അധികാര ഭരണ രൂപതയായി ക്നാനായ കാരെ ആയി വിടാൻ താല്പര്യമില്ലാതെ എറണാകുളം അർച്ചബിഷൊപ് ശുപാര്ശകത്തു കൊടുക്കാതിരുന്നതിനാൽ ,

റോംമേനെ യഥാർത്യത്തിൽ നിന്ന് വ്യതിചലിപ്പിച്ചു 1923 നിൽ സ്യ്രോമാലബ്ർ സഭ കേരളത്തില രുപികൃതമാവുകയം ,എന്നാൽ ക്നാനായ രൂപത്ത സ്യ്രോമാലബ്ർ സഭയുടെ കിഴിൽ സോവംശ വിവാഹ അടിസ്ഥാനത്തിൽ ഉള്ള ക്നാനായകാരെ മാത്രം ഉള്ള ഒരു രൂപതയി മാറുകയും ചെയ്തു.

ആയിരുന്നു എന്ന് കോട്ടയം രൂപതയുടെ 1985 ജൂബലി സ്മരണികയിൽ പറഞ്ഞിട്ടുണ്ട്.ഇങ്ങനെയാണ് സിറോമലബർ മെത്രാൻ സമതി കോട്ടയം രൂപത പിടിച്ചെടുത്തത്.









ഒരു നുറ്റാണ്ടുകാലത്തെ നാട്ടു മെത്രാന്മാരുടെ വഞ്ചനയുടെയും കുതുകാൽവെട്ടലിന്റെയൂം വൃത്തികെട്ട പ്രവർത്തികളുടെ ഫലമാണ് 1911ൽ സഥാപിതമായ കോട്ടയം ക്നാനായ കോട്ടയം 
രൂപത കയ്യടക്കി സിറോമലബാർ മെത്രാൻ സമിതിയുടെ അധികാരത്തിൽ വച്ചിരിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിൻ കീഴിലുള്ള എല്ലാ അപ്പസ്തോല സഭകളിലും വിശിഷ്യാ സീറോ മലബാർ സഭയിൽ ഉള്ള കീഴ്‌വഴക്കവും നിയമവും അനുസരിച്ചു വിശുദ്ധ കുർബാനയിൽ മാർപ്പാപ്പയുടെയും തങ്ങളുടെ അപ്പസ്തോല സഭയുടെ തലവനായ മേജർ ആർച്ചു ബിഷപ്പ് അല്ലങ്കിൽ കർദിനാളിന്റെയും രൂപതാ അദ്ധ്യക്ഷനായ മെത്രാന്റെയും പേരിൽ പുരോഹിതൻ പ്രാർത്ഥിക്കുന്നു.ഓരോ പള്ളിയുടെയും ഐഡന്റിറ്റി ആ പള്ളിയിൽ നടക്കുന്ന ദിവ്യ ബലിയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം.എന്നാൽ കീഴ്‌വഴക്കങ്ങൾക്കും നിയമങ്ങൾക്കും ആരാധന സംവിധാനങ്ങൾക്കും വിരുദ്ധമായി അമേരിക്കയിലെ ക്നാനായ പള്ളികൾ എന്ന പേരിലുള്ള സങ്കര പള്ളികളിൽ ഫ്രാൻസിസ് പാപ്പയുടെയും സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചു ബിഷപ്പ് ആലഞ്ചേരി പിതാവിന്റെയും ചിക്കാഗോ സീറോ മലബാർ രൂപതയുടെ അദ്ധ്യക്ഷൻ അങ്ങാടിയത്ത് പിതാവിന്റെയും പേരിനു ശേഷം അമേരിക്കയിലെ അധികാരവും അവകാശവും ഇല്ലാത്ത മൂലക്കാട്ട് പിതാവിന്റെ പേരും പണ്ടാരശ്ശേരി പിതാവിന്റെ പേരും വിശുദ്ധ ബലിയിൽ പറഞ്ഞു പ്രാർത്ഥിക്കുന്നത് എന്തിനു വേണ്ടി ? ലോകത്തിൽ ഒരു പള്ളികളിലും ഇല്ലാത്ത ഒരു കീഴ്‌വഴക്കം ഇവിടെ എന്തിനു വേണ്ടി ? നിയമാനുസൃതം കുർബാനയർപ്പിച്ചാൽ മൂലക്കാട്ട് പിതാവ് എന്ന പേര് അമേരിക്കയിലെ സങ്കര പള്ളികളിൽ ഒരിക്കലും പറയില്ല. ഈ മാഫിയാ പ്രവർത്തനവും കള്ളത്തരവും എന്തിനു വേണ്ടി ?ശുദ്ധ മനസ്കരും പാവങ്ങളുമായ ക്നാനായക്കാരുടെ നിഷ്കളങ്കതയെയും വൈകാരികതയെയും ചൂഷണം ചെയ്ത് സങ്കര പള്ളികൾ ക്നാനായക്കാരുടെയാണെന്ന തോന്നൽ ഉണ്ടാക്കാൻ മിനഞ്ഞെടുത്ത അതിഗുരുതരമായ ഗൂഢപ്രവർത്തനങ്ങളുടെ പരിണിതഫലമാണ് കോട്ടയത്തു മാത്രം അധികാരമുള്ള കോട്ടയം രൂപതയുടെ മെത്രാനായ മൂലക്കാട്ട് പിതാവിന്റെ പേര് കൂടി അമേരിക്കയിലെ സങ്കര പള്ളികളിൽ വിശുദ്ധ കുർബാന മദ്ധ്യേ പറയുന്നത് എന്ന് ലോകം മുഴുവൻ ഇന്ന് മനസ്സിലാക്കിയിരിക്കുന്നു.കോട്ടയം മെത്രാന് അധികാരമില്ലാത്ത അമേരിക്കയെലെ ക്നാനായ പള്ളികളിൽ കോട്ടയം മെത്രാന്റെ പെരുവിളിച്ചുപറയുന്നത് ഇത് ക്നാനായകാരുടെ പള്ളി എന്ന് പാവം വിശ്വാസികളെ തോന്നിപ്പിക്കാൻ ആണ്,കാരണം ക്നാനായ പള്ളി എന്നുപറഞ്ഞുആണല്ലോ ഇവിടെ പള്ളികൾ എല്ലാം മേടിച്ചത്. 

ക്നാനായ റീജിയന്റെ അമേരിക്കയിലെ പള്ളികൾ എല്ലാം വെറും സിറോമലബാർ പള്ളികൾ ആണ് ക്നാനായ പള്ളികൾ അല്ല.ക്നാനായപള്ളികൾ എല്ലാം സിറോമലബാർ സഭയുടെ ആണ് എന്ന് പറയുന്നതിനേക്കാളും തെറ്റാണ് കാരണം ടിപ്പു സുൽത്താൻ മലബാർ കയ്യടക്കി നാട്ടുരാജാക്കന്മാരുടെ മുകളിൽ മേൽക്കോയ്മ്മ സ്ഥാപിച്ചു മുട്ടുകുത്തിച്ചു തലയിൽ ചവുട്ടി അടിമകൾ ആക്കിയപോലെ ദൈവദാസൻ മാക്കിൽപിതാവിനോടും ചൂളപ്പറമ്പിൽ പിതാവിനെയും ചവിട്ടി താഴ്ത്തിയാണ് ക്നാനായസമൂഹത്തെ സിറോമലബാർമെത്രാൻസമിതിയുടെ കിഴിൽ ആക്കിവച്ചിരിക്കുന്നത് എന്നുപറയുന്നതായിരിക്കും ശരി.

Coffee-with Dominic Savio FM INTERVIEW (click here)


ഇന്ന് ക്നാനായ സഹോദരങ്ങൾ നേരിടുന്നനത് പുരോഹിതരുടെ കണ്ണിൽ കരടകതെ ഇരിക്കാൻ മനസാക്ഷി മാംസംപോലെ വില്കുന്ന അവസ്ഥയാണ് , അവർ തിർത്ത ഭയാനകമായ അന്തരീഷതിൽ സോന്തമായ ഒരു തിരുമാനവും എടുക്കാൻഉള്ള കഴിവ് നഷ്ടപെട്ട യജമന് അശ്രിതൻ ആയ പുലയന്റെ അവസ്ഥ. ഒന്നാം പ്രമാണവും രണ്ടാം പ്രമാണവും ലംഘികാൻ യാതൊരു മടിയും ഇല്ലാത്ത അവസ്ഥ. ചുരുകം കനാൻദേശതിലേക്കു ദൈവം തൻറെ ജനത്തെ നയിച്ചപോൾ മോശയിൽ വിശ്വാസം നഷ്ടപെട്ട് കാളകുട്ടിയേയും കാഴുകനെയും ആരാധിച്ച കാലം പോലെതേ അവസ്ഥ...  
കക്കനാടിൻറെ ഹിഡൻ അജണ്ട... ക്നാനായ വികാരം ക്നാനായകാരുടെ സിരകളിൽ നിന്ന് ഉറ്റി കളയുക ... പകരം കാക്കനാട് വികാരം എല്ലതലങ്ങളും ഉണ്ടാകി എടുക്കുക. അത്മിയത കേന്ദ്രങ്ങൾ ഉപയോഗിച്ച് ക്നാനായകാരന്റെഉള്ളിൽ കുറ്റബോധവും ഭയവും വളരത്തി ജിവികാനുള്ള അവന്റെ സകല അത്മവിസ്വസത്തെയും തകര്തുക പിന്നെ ശിഷ്ടകാലം അവൻ കാക്കനാട് പറയുന്ന കേട്ട് നേര്ച്ചയിട്ട് അവർക്ക് പിന്നാലെ നടന്നുകൊള്ളും.സത്യത്തെ അധികം നാൾമറക്കാൻ പറ്റില്ല. പിന്നണിയിൽ വലിയ ഒരു ക്നാനായസമുഹം പടയോരുനുകയി...അമേരിക്കയിൽ പള്ളികൾ ക്നാനായക്കാർ വലയിട്ടു സിറോമലബാർ മെത്രാൻ സമിതിക്കു പിടിക്കാൻ ആണ് ക്നാനായ പള്ളികൾ എന്ന് പറഞ്ഞു വാശി കേറ്റി മേടിപ്പിച്ചത്. പക്ഷെ എന്ന് ഈനാടകം പൊളിഞ്ഞു കാരണം ഇത് കാക്കകൂട്ടിൽ കുയിൽ മുട്ടയിടിന്നപോലെയാണ് എന്ന് എപ്പോൾ എല്ലാവര്ക്കും മനസിലായി ഇനിയും ക്നാനായകാരെ  വഞ്ചിക്കാൻ സിറോമാഫിയക് ആവുകയില്ല.കാരണം ക്നാനായകാർ ക്നാനായക്കാർ ആണ്.

Sunday, January 8, 2017

KCCNA stand towards Knanaya region family conference 2017



KCCNA stand towards Knanaya region  family conference 
പ്രിയ ക്നാനായ സുഹൃത്തുക്കളെ:
ഏവർക്കും നവവത്സരാശംസകൾ.ക്നാനായ റീജിയണന്റെ ആഭിമുഖ്യത്തിൽ 2017 ജൂൺ മാസത്തിൽ ഫാമിലി കോൺഫറൻസ് എന്ന ഓമനപ്പേരിൽ നടത്തുന്ന ഒരു ഫാമിലി വിഘടന പ്രക്രിയയെ ക്കുറിച്ചു നിങ്ങൾക്കും അറിയിപ്പുകൾ കിട്ടിക്കൊണ്ടിരിക്കുന്നു എന്ന് കരുതുന്നു. എന്താണ് ഈ വിഘടന പ്രക്രിയയുടെ ഉദ്ദേശം? ഇതിന്റെ പിന്നിൽ ഉള്ളത് ദുരുദ്ദേശം മാത്രമാണ് എന്ന് ക്നാനായ രക്തം സിരകളിലോടുന്ന ഏതു ക്നാനായക്കാരനും അറിയാം. ധ്യാനത്തിന്റെയും ഭക്തിയുടെയും ദൈവവിശ്വസത്തിന്റെയും മറവിൽ ഒരു സമുദായത്തെ മുഴുവൻ വഞ്ചിച്ചുകൊണ്ടും, വിഡ്ഢികളാക്കികൊണ്ടും, സമുദായത്തിലും കുടുംബങ്ങളിലും അസഹിഷ്ണതയും അനൈക്യവും വിതറി സമുദായത്തെ തങ്ങളുടെ കൈപ്പിടികളിലൊതുക്കുവാനുള്ള ഒരു കുല്സിത ശ്രമത്തിന്റെ ആദ്യപടിയാണ് ഈ ഫാമിലി വിഘടന കോൺഫ്രൻസ്. സമുദായം തങ്ങളുടെ പിടിയിലൊതുങ്ങിയാൽ ക്നാനയത്തിലെ സ്വവംശവിവാഹനിഷ്ട (ENDOGAMY) എടുത്തുകളഞ്ഞു മൂലക്കാട്ട് പിതാവ് സിറോ മലബാർ സഭാധികാരികൾക്കു കൊടുത്ത വാക്കുപാലിച്, MOOLAKATTU FORMULA നടപ്പാക്കി ക്നാനായ സമുദായത്തെ ഉന്മൂലനം ചെയ്യുക എന്ന ഗൂഢ ലക്ഷ്യമാണ് ആത്യന്തികമായി ഈ സമുദായ വിരുദ്ധ  കോൺഫറൻസ് ഇപ്പോൾ സംഘടിപ്പിക്കുവാൻ കാരണം.


സമുദായത്തിന്റെ മൂലക്കല്ലായ സ്വവംശ വിവാഹനിഷ്ഠ (ENDOGAMY) യെ നഖശികാന്തം   എതിർക്കുന്ന KANA എന്ന സംഘടനയുടെയും ലക്‌ഷ്യവും  മറ്റൊന്നല്ല. സമുദായത്തിന് പുറത്തു നിന്നും വിവാഹം ചെയ്‌തവരെയും അവരുടെ കുടുംബത്തെയും ക്നാനായക്കാരാക്കി കണക്കാക്കണം എന്നതാണ് KANA യുടെയും ആവശ്യം. MOOLAKKATTU FORMULA ഈ ലക്‌ഷ്യം നടപ്പാക്കുന്നതിന്റെ ആദ്യപടി മാത്രമാണ്. ഇതുവഴി ഘട്ടം ഘട്ടമായിട്ടു സമുദായത്തെ ഉന്മൂലനം ചെയ്യുക എന്നതാണ് തന്ത്രം.

KCCNA യെ വരുതിക്കുള്ളിൽ  കൊണ്ടുവരാനായി കാലകാലങ്ങളായി നടത്തുന്ന കുതന്ത്രങ്ങളൊന്നും ഫലം കാണാത്ത സാഹചര്യത്തിൽ KANA യുമായി അവിശുദ്ധ ബന്ധം ചേർന്ന് സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി സംഘടനയെയും സമുദായത്തെയും തകർക്കുക എന്നതാണ്, ആലഞ്ചേരി  പിതാവിന്റെ വക്താവായ മൂലക്കാട്ട് പിതാവിന്റെയും അങ്ങാടിയത്തു പിതാവിന് ഓശാന പാടുന്ന ചില ക്നാനായ വൈദികരുടെയും ലക്‌ഷ്യം. ഇതിനു ഉപോൽബലകമായ തെളിവ് എന്തന്നാൽ, ഈ കോൺഫറൻസ് ക്നാനായാക്കാർക്കു മാത്രമായി സംഘടിപ്പിച്ചിരിക്കുന്ന കോൺഫറൻസ് അല്ല എന്നതുതന്നെ. ഈ കോണ്ഫറൻസിൽ സമുദായത്തിന് പുറത്തു നിന്നും വിവാഹം ചെയ്‌തവർക്കു രജിസ്‌ട്രേഷൻ നിരാകരിക്കുവാൻ സാധിക്കുകയില്ല (അത് അങ്ങാടിത് പിതാവ് ഒട്ട്  അംഗീ കരിക്കുകയും ഇല്ല). അതായതു അനൗദ്യോഗികമായി KANA യും, ഔദ്യോഗികമായി ക്നാനായ റീജിയനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ കോൺഫെറെൻസിൽ ക്നാനായക്കാർ അല്ലാത്തവർ പങ്കെടുത്തിരിക്കും, അതിനെ തടയാൻ നിയമപരമായി കോൺഫറൻസ് സംഘാടകർക്ക്‌ കഴിയില്ല. ഇവിടെയാണ് KCCNA യും, KCCNA അംഗ സംഘടനകളും സംഘടിപ്പിക്കുന്ന CONVENTION ഉം, മറ്റു ക്നാനായ കൂട്ടായ്മകളും തമ്മിലുള്ള വ്യക്തമായ അന്തരം. KCCNA കൺവെൻഷനു തുരങ്കം വയ്ക്കുവാനായി ചില പണിയാളന്മാരെക്കൊണ്ട് ദത്തെടുത്ത കുട്ടികളുടെ മാതാപിതാക്കളെ കരുവാക്കി നിയമ യുദ്ധം നടത്തി KCCNA കൺവൻഷനിൽ ക്നാനായക്കാരല്ലാത്തവർക്കു പ്രവേശനം തരപ്പെടുത്താൻ നടത്തിയ ശ്രമം പാളിയതിനെ മറികടക്കുവാൻ ഒരു  സങ്കര കൺവെൻഷൻ  സംഘടിപ്പിച്ചു സമുദായത്തിൽ മായം ചേർക്കുവാനുള്ള ഒരു കുതന്ത്രം, അതാണ് ഈ KNANAYA REGION - KANA JOINT VENTURE. ഒരുകാര്യം വ്യക്തമാക്കട്ടെ, KCCNA convention നിൽ പങ്കെടുക്കുന്ന മാതാപിതാക്കളും, ആൺകുട്ടികളും, പെൺകുട്ടികളും ക്നാനായ മാതാപിതാക്കൾക്ക് ജനിച്ചവരായിരിക്കും എന്ന് ഉറപ്പു നൽകാൻ KCCNA യ്ക്കു സാധിക്കും. മറിച്ചു, ഈ ഉറപ്പു നൽകുവാൻ ക്നാനായ റീജിയനു സാധിക്കുമോ എന്ന് നിങ്ങൾ ചിന്തിക്കുക.  അവരതു തരുന്നു എങ്കിൽ അത് മറ്റൊരു കബിളിപ്പിക്കൽ തന്ത്രം മാത്രമാണ്. ഇതൊരു സങ്കര കൺവെൻഷൻ ആണ്. ആയതിനാൽ, ക്നാനായ മാതാപിതാക്കൾക്കു ജനിച്ച ഒരു ആൺകുട്ടിയോ പെൺകുട്ടിയോ, ഈ കോൺവെൻഷനിൽ വച്ച് കണ്ടുമുട്ടുന്ന ജീവിതപങ്കാളിയുടെ രണ്ടു മാതാപിതാക്കളും ക്നാനായക്കാർ ആകണമെന്നില്ല. ഈ അപകടം തിരിച്ചറിയുക.

കാനായും,  ക്നാനായ റീജിയനും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്, ഒരേ പക്ഷിയുടെ ഇരുചിറകുകളുമാണ്, കാരണം, ഈ രണ്ടു പേരുടെയും ലക്‌ഷ്യം ഒന്നാണ് എന്നത് തന്നെ. രണ്ടു കൂട്ടർക്കും പുറത്തു നിന്ന് വിവാഹം ചെയ്തവരെക്കൂട്ടി ക്നാനായത്വം പുനർനിർവചനം ചെയ്യണം.  രണ്ടു കൂട്ടർക്കും ക്നാനായ പള്ളികളിലും, ക്നാനായ സംഘടനകൾ  സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുക്കണം, അംഗത്വവും വേണം. ഒരേ ലക്ഷ്യപ്രാപ്തിക്കായി KANA യും ക്നാനായ റീജിയണും ഒളിഞ്ഞു ഒത്തു ചേർന്നിരിക്കുകയാണ്.  കാനായുടെ ഈ അജണ്ട നടപ്പാക്കുവാൻ അവരോടൊത്തുചേർന്നു ക്നാനായ റീജിയൻ മുൻകൈയെടുത്തു നടത്തുന്ന ഈ സമുദായ വിരുദ്ധ കൺവെൻഷനെ KCCNA ശക്തമായി അപലപിക്കുന്നു.

സമുദായ സ്നേഹികളായ ക്നാനായക്കാരാണ് ഈ ചതിക്കുഴി തിരിച്ചറിഞ്ഞു പ്രതികരിക്കേണ്ടത്, തിരസ്കരിക്കേണ്ടത്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ എതിർത്ത് തകർക്കേണ്ടത് ക്നാനായ മാതാപിതാക്കൾക്ക് ജനിച്ച, ക്നാനായ രക്തം സിരകളിലോടുന്ന നാമോരോരുത്തരുടേയും കടമയാണ്.  അതുപോലെ, മിഷൻ അനുഭാവികളും വൈദീകരും ചേർന്ന് അൾത്താരയെയും ക്രിസ്തുവിനെയും ദുരുപയോഗം ചെയ്തു പ്രയോഗിക്കുന്നതുപോലെയുള്ള സമ്മർദ്ദ തന്ത്രങ്ങൾ ഒരു ജനാധിപത്യ സംവിധാനം എന്ന നിലയിൽ KCCNA യ്ക്ക് സാധ്യമല്ല.

KCCNAയ്ക്കോ അംഗ സംഘടനകൾക്കോ സമുദായ അംഗങ്ങളുടെ മേൽ നിയമാധികാരങ്ങളോ പോലീസ് അധികാരങ്ങളോ ഇല്ല. എങ്കിലും സമുദായ സ്നേഹികളോട് ഇതുപോലെയൂള്ള ചതിക്കുഴികൾ ചൂണ്ടിക്കാണിക്കുവാനും അതിൽ വീഴരുതെന്ന് സ്നേഹപൂർവം അഭ്യർത്ഥിക്കുക എന്നത്, വടക്കേ അമേരിക്കയിലെ എല്ലാ ക്നാനായക്കാരെയും പ്രതിനിധീകരിക്കുന്ന, ക്നാനായ മൂല്യങ്ങൾ സംരക്ഷിക്കാൻ കെൽപ്പുള്ള, തയ്യാറുള്ള ഏക സംവിധാനമായ KCCNA യുടെ കടമയാണ്. KCCNA യുടെ ഈ ആഹ്വാനം എല്ലാ സമുദായ സ്നേഹികളും സ്വാഗതം ചെയ്യും എന്ന് നിങ്ങൾ തിരഞ്ഞെടുത്ത നിങ്ങളുടെ നേതൃത്വത്തിനു ഉറപ്പുണ്ട്. ഇതിൻെറ തെളിവാണ് നേതൃത്വത്തിന് ലഭിച്ച, ലഭിച്ചുകൊണ്ടിരിക്കുന്ന ഫോൺ വിളികളും ഇമെയിലുകളും. ഒരു കാര്യം ഈ അവസരത്തിൽ ഓർക്കുന്നത് നല്ലതാണ്. മതപരവും ആത്മിയമായ കാര്യങ്ങൾ പള്ളികളും, സാമുദായികവും, സംഘടനാപരവും ആയിട്ടുള്ള കൂട്ടായ്മകളും പ്രവർത്തനങ്ങളും സംഘടനകളും, ആണ് നടത്തേണ്ടത് എന്ന ധാരണ വര്ഷങ്ങള്ക്കുമുമ്പ് എടുത്തിട്ടുള്ളതും, ഇന്ന് ക്നാനായ റിജിയന്റെ തലപ്പത്തു വിരാജിക്കുന്ന എല്ലാ വൈദികസ്രേഷ്ടമാർക്കും അറിവുള്ളതും ആണ്.

ഇനി നിങ്ങൾ ചിന്തിക്കുക!!! നിങ്ങൾ തീരുമാനിക്കുക!!!

സസ്‌നേഹം

KCCNA എക്‌സിക്യൂട്ടീവിനുവേണ്ടി

Sonny J. Poozhikala                                                           Pious Velupparambil

KCCNA President                                                               KCCNA Secretary



FR MUTHOLAM AND FR MULAVANAL NEED TO STOP MISLEADING THE KNANAYA COMMUNITY


Strong adherence to strict endogamy practiced from the time of Prophets Ezra and Nehemia (OT) and followed by the Jewish Christians has been strictly practiced by the forefathers of Knanaya migrants to Malabar coast in the 4th century. In 1896 when the Syro-Malabar Church has been officially entrusted to her own sons, Mar Makil was appointed the Vicar Apostolic of Changanacherry which included both Knanaya and non-Knanaya faithful. There was a strong movement from the non-Knanaya faithful for non-cooperation with Mar Makil who was a Knanite. But the Holy See insisted that the bishop appointed by the Holy See is to be accepted by all the Catholics for whom that bishop was appointed. Though the resistance continued, the decision of the Holy See to excommunicate all those who persisted in non-cooperation with the bishop appointed by the Holy See lead to the acceptance of the Knanaya bishop by the non –Knanites too. However, understanding the feelings of his faithful, Mar Makil took initiative for erecting a separate vicariate for the Southists, which culminated in the erection of the vicariate of Kottayam for the Southists. Mar Makil became its first vicar apostolic.

The Vicariate apostolic of Kottayam continued to be the ecclesial unit of the Knanaya Catholics and its jurisdiction was extended by the Holy See to the whole territory of the Syro-Malabar Church and the vicariate was made an eparchy. Till the early 1950s the diocese of Kottayam continued to be the sole ecclesial unit of the Knanaya Catholics. However, there arose an issue in which a Knanite wanted to be married to a non-Knanite. It was a difficult situation which was not foreseen by the request made to the Holy See by Mar Mathew Makil. However, the Diocese of Kottayam solved the issue by allowing the Knanaya person to join the non-Knanaya diocese. As more cases of this nature came up, the practice of allowing the Knanaya to join the non-Knanaya was accepted as a policy in this matter. The Knanaya person was asked to make a petition to the Diocese of Kottayam to relieve him/her from the Diocese of Kottayam and allow him/her to join the non-Knanaya diocese.  This was a pastoral and practical arrangement made in this matter to resolve the issues involved.

In United States and out side the jurisdiction of kottayam,the personal jurisdiction power of Kottayam Knanaya bishop is not there and all the churches are acting like another syromalabar church under syromalabar diocese of Chicago.This churches all in United States pretending to be Knanaya churches controlled by Syromalabar Knanaya region headed by Fr Mutholam and Fr Mulavanal.. This two are fighting for the possible ancillaryBishop post under syromalabar diocese of Chicago.Because of this hidden agenda they are they are trying to please Mar Abgaiyath and Syro synoid in all ways by watering all the basic Knanaya rules and 1800 plus old rules. They are now controlling all syromalabar majority going Knanaya churches in North America just like local kings controlled Malabar for Tipu sulthan . Now they are organizing a Paralal convention with open enrollment as per syromalabar synod oders with exacitly opposite to KCCNA convention rewuirments.We demand Fr Mutholam and Mulavanal to stop 🛑 destroying Knanaya community and stop this syromalabar convention. You are welcome to comeback to the Knanaya community and work with the KCCNA instead of Syromalabar synoid.

സിറോമലബാർ സിനഡ് അമേരിക്കയിൽ അധികാരമോഹികൾ ആയ ഞങ്ങളുടെ സഹോദരങ്ങളെ ഉപയോഗിച്ച് ക്നാനായക്കാർ കൂടുതൽ പോകുന്ന രണ്ടാമത്തെ സിറോമലബാർപള്ളികൾ പണിത് സിറോമലബാർ ആധിപത്യം ഉറപ്പിച്ചത്. ആ ആധിപത്യം സിമന്റ് ഇട്ടു ഉറപ്പിക്കാൻ ഇപ്പോൾ KCCNA ക്കു ബദലായി സമാന്തര കൺവെൻഷൻ ജൂണിൽ നടത്താൻ പോകുന്നത്. ക്നാനായകരെ സിറോമലബാർ മെത്രാൻ സമിതിയുടെ ആഗ്രഹപ്രകാരം കാര്യങ്ങൾ വളച്ചൊടിച്ചു ലോകത്തില്ലാത്ത എസ്ക്യൂസ്സ് പറഞ്ഞു മിസ്‌ലീഡ് ചെയുന്നത് ഫാ മുത്തൈലവും ഫാ മുളവനാലും ഉടൻ നിറുത്തണം

അങ്ങാടിയത് പിതാവിനെ ചിക്കാഗോ സൈന്റ്റ് മേരിസ് സങ്കരപ്പള്ളിൽ വിളിച്ചുവരുത്തി ഫാ മുത്തോലം മുളവനാൽ കുട്ടികെട്ടു  സിറോമലബാർ സിനോയിഡിന് വേണ്ടി മിസ്‌ലീഡ്
ചെയ്യിക്കുന്നത് കാണുക click here കൃപ കിട്ടണമെങ്കിൽ മെത്രാന്മാരും വൈദികരരും എന്ത് കാട്ടിയാലും നിങ്ങൾ അവരുടെകൂടെ സപ്പോർട്ട് ചെയ്ത് ആദോപ്പള്ളി അച്ഛനെ പിന്തുണച് ,ന്യൂയോർക്ക് ക്നാനായ കമ്മ്യൂണിറ്റി സെന്റററിൽ ദിവ്യബലി അർപ്പിക്കുന്ന ക്നാനായ കമ്മുമിട്ടിക്കെതിരെ ചിക്കാഗോ ക്നാനായകാർ മുനോട്ടുവരണം" കരുണ വർഷത്തിലെ ചിക്കാഗോ സിറോ മലബാർ കത്തോലിക്ക മാർ അങ്ങാടിത് പിതാവിന്റെ ആഹ്വാനം !!!! ഇത്‌ ശരിയാണോ ?