Tuesday, September 1, 2015

ക്രിസ്റ്റീനയും ഉസ്മാനും സങ്കരമിഷനില്‍

കേരളത്തിനു വെളിയില്‍ പ്രത്യേകിച്ച് അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്ന ക്നാനായക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അമേരിക്കയിലെ സീറോമലബാര്‍ മെത്രാന്‍ മാര്‍. അങ്ങാടിയത്തും, കോട്ടയം രൂപതയുടെ ക്നാനായ മെത്രാന്‍, മാര്‍. മൂലക്കാട്ടും, സീറോമലബാര്‍ ഹൈരാര്‍ക്കിയുടെ കര്‍ദ്ദിനാള്‍ മാര്‍. ആലഞ്ചേരിയും കൂടിയിരുന്ന് ആലോചിച്ച് ഒരു പുതിയ പരിഹാരം കണ്ടെത്തിയിരിക്കുന്നു.  ഇതുതന്നെ ശാശ്വത പരിഹാരമാര്‍ഗ്ഗമെന്ന് ക്നാനായ സമുദായത്തിന്റെ മുഖപത്രമായ അപ്നാദേശ് എന്ന മെത്രാന്റെ താളംതുള്ളിപ്പത്രത്തില്‍ വെണ്ടക്കാ മുഴുപ്പില്‍ അച്ചടിച്ച്‌ ക്നാനായ സമുദായാന്ഗങ്ങളെ പമ്പരവിഡ്ഢികളാക്കുന്നു. 
                       മെത്രാന്മാരുടെ ഈ മൂവര്‍സംഘത്തില്‍നിന്നും ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന പുതിയ ഫോര്‍മുല അനുസരിച്ച് (1). ക്നാനായപ്പള്ളി ക്നാനായക്കാര്‍ക്ക്മാത്രം. തെറ്റു പറയരുതല്ലോ, കേള്‍ക്കാന്‍ എന്തുസുഖം. സത്യം എന്നുതോന്നും.  (2). ക്നാനായക്കാരുടെ Endogamy കാരണം ക്നാനായക്കാര്‍ക്ക് ഇനീ രൂപതയുമില്ല, മെത്രാനെയും കിട്ടുകയില്ല. (ഇത് പരി. സിംഹാസനം പറഞ്ഞിട്ടില്ല, പക്ഷെ ആലഞ്ചെരിയും കുറെ വടക്കുംഭാഗ മെത്രാന്മാരുംകൂടി പറഞ്ഞങ്ങു ഉറപ്പിച്ചു വച്ചിരിക്കുന്നു. (3). സ്വവംശവിവാഹപ്രക്രീയ അഥവാ Endogamy നൂറ്റാണ്ടുകളായി കാത്തുപരിപാലിച്ചുപോരുന്ന ക്നാനായക്കാര്‍ക്ക് 1911ല്‍ രൂപത അനുവദിച്ചത് റോമിനു പറ്റിയ വലിയ മണ്ടത്തരമായിപ്പോയി. ഈ പ്രസ്താവനയും റോമില്‍നിന്ന് Official ആയി ആരും ഇറക്കിയിട്ടില്ല. 
പക്ഷെ ആലഞ്ചെരിയും കുറെ വടക്കുംഭാഗ മെത്രാന്മാരും പറഞ്ഞങ്ങ് ഉറപ്പിക്കുന്നു. (4). മേല്‍പ്പടി കാരണങ്ങളാല്‍ വടക്കെഅമേരിക്കയിലെ ക്നാനായക്കാര്‍ക്ക് ഇനീ രക്ഷയൊന്നുമില്ല. അതുകൊണ്ട് സീറോമലബാര്‍-ക്നാനായ എന്ന സങ്കരമിഷന്‍ അനുസരിച്ച് ജീവിച്ചുകൊള്ളണം. (അങ്ങാടിയത്ത് പിതാവ്  സങ്കരമിഷന്‍ എന്ന് തെളിച്ച് പറയില്ല, ഒറിജിനല്‍ ക്നാനായ മിഷന്‍ എന്നുപറയും). ഭൂതക്കണ്ണാടി വച്ചുനോക്കിയാല്‍ കാണാവുന്ന അക്ഷരത്തില്‍ Terms & Conditionല്‍ ഏറ്റവും താഴെ എഴുതിയിരിക്കുന്നു "ക്നാനായ മിഷനില്‍ വടക്കുംഭാഗനും, മാറിക്കെട്ടിയവനും Membership കൊടുത്തുകൊള്ളണം". അങ്ങനെ കാക്കനാട്ടു വച്ചുനടന്ന ത്രിമൂര്‍ത്തി മെത്രാന്‍ചര്‍ച്ചയില്‍ ക്നാനായരുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. 
                        September 26, 27, 28 തീയതികളില്‍ Chicago സീറോമലബാര്‍ മെത്രാന്റെ അരമനക്ക്മുമ്പാകെ KCCNAയുടെ ആഭിമുഖ്യത്തില്‍ നടക്കാന്‍പോകുന്ന 48 മണിക്കൂര്‍ നിരാഹാരസമരം പൊളിക്കാന്‍ കണ്ടുപിടിച്ച  
നല്ല ചാണക്ക്യതന്ത്രം.
                         ത്രിമൂര്‍ത്തി മെത്രാന്മാരുടെ തീരുമാനങ്ങളെല്ലാം തലകുലുക്കിസമ്മതിച്ച്, ക്നാനായക്കാരുടെ പ്രശ്ന ങ്ങളെല്ലാം പരിഹരിച്ചു എന്ന് ക്നാനായജനതയെ പറഞ്ഞുപറ്റിച്ച് കാക്കനാട്ടുനിന്ന് ഇറങ്ങിയ ക്നാനായമെത്രാനെ കാക്കനാട്ടുനിന്നും കോട്ടയംവരെ തെരണ്ടിവാലുകൊണ്ട് തല്ലാതെ  ക്നാനായമക്കള്‍ വിട്ടത്  അങ്ങേരുടെ ഭാഗ്യം. 
                          പുതിയ പരിഹാര formula എത്രത്തോളം അപകടകരമാണെന്നു വളരെ ലളിതമായി താഴെ വിവരിക്കട്ടെ. വിവരണം ഉദാഹരണം മാത്രം.

                           ക്നാനായ മാതാപിതാക്കള്‍ക്ക് ജനിച്ച ക്രിസ്റ്റീന എന്ന യുവതി, New York ക്നാനായ സംഘടനയായ IKCCയിലും New York സങ്കരമിഷനിലും Membership എടുത്ത് ജീവിക്കുന്നു എന്നുകരുതുക. ക്രിസ്റ്റീന ക്നാനായക്കാരനല്ലാത്ത ഉസ്മാനുമായി സ്നേഹത്തിലായി, പ്രണയിച്ചു വിവാഹംകഴിച്ചു എന്നുംവിചാരിക്കുക. അമേരിക്കന്‍ ഭരണഘടന അനുശാസിക്കുന്ന ഒന്നാം Amendmend അനുസരിച്ച് 18 വയസ്സുകഴിഞ്ഞ ക്രിസ്റ്റീനയെ ലോകത്തിലാര്‍ക്കും തടയാന്‍ സാദ്ധ്യമല്ല, സ്വന്തം മാതാപിതാക്കള്‍ക്ക്പോലും. അങ്ങാടിയത്തുപിതാവിന്റെ സങ്കരമിഷന്‍ അന്ഗീകരിച്ചാല്‍ ക്രിസ്റ്റീനക്കും ഉസ്മാനും അവളില്‍പ്പിറന്ന കുഞ്ഞുങ്ങല്‍ക്കും New York ക്നാനായ മിഷനില്‍ അംഗത്വം കൊടുത്തെപറ്റൂ. ഇല്ലെങ്കില്‍ ക്രിസ്റ്റീനക്ക് തന്നോട് മിഷന്‍ കാണിക്കുന്ന Discriminationന് എതിരായി അമേരിക്കന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാം.സങ്കരമിഷന്‍ Directorഉം, കമ്മിറ്റിക്കാരും, വികാരിജനറാളും, അങ്ങാടിയത്ത് പിതാവും ആയിരിക്കും പ്രതിക്കൂട്ടില്‍. 
                           ആദ്യമാദ്യം ക്രിസ്റ്റീനായും ഉസ്മാനും മക്കളും New York സങ്കരമിഷന്റെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ ക്നാനായമക്കളില്‍ ചിലര്‍ അവളെ പുഛഭാവത്തോടുകൂടി നോക്കിയെന്നുവരാം. പിന്നീട് കുടുംബസമേതം സ്ഥിരം പള്ളിയില്‍വന്ന് എല്ലാവരുമായി സ്നേഹത്തിലാവുമ്പോള്‍ ക്നാനായക്കാരുടെ പുഛഭാവം മയപ്പെടും, ക്രമേണ ഇല്ലാതാകും. ക്രിസ്റ്റീനയും കുടുംബവും IKCCക്കോ, സങ്കരമിഷനൊ 5000മോ 10000മോ എന്തുമാകട്ടെ, സംഭാവന കൊടുക്കുകയാണെന്നു വിചാരിക്കുക. ക്രിസ്ടീനയുടെ Offer നിരാകരിച്ചാല്‍ വിവേചനം കാട്ടിയെന്ന് ആരോപിക്കപ്പെടാം. ഭാവിയില്‍ എന്നെങ്കിലും കോട്ടയം രൂപതാദ്ധ്യക്ഷന്‍ അമേരിക്കയില്‍ വന്ന് " ക്നാനായപ്പള്ളി / Mision ക്നാനായക്കാര്‍ക്ക്മാത്രം' എന്നൊരു വാക്ക് ഉച്ചരിച്ചാല്‍ ആ പരാമര്‍ശനത്തിനെതിരെ ക്രിസ്റ്റീനക്കു കോടതിയില്‍ പോകാം. 
                             അമേരിക്കന്‍ ഗവണ്മെന്റിന്റെ Tax Excemption ആനുകൂല്യം അനുഭവിച്ചുപോരുന്ന സങ്കരമിഷന്‍, ക്രിസ്റ്റീനായൊട് വാങ്ങിയ സംഭാവന എന്തുതുകയായാലും അതിന് കണക്കു കാണിക്കാന്‍ ബാധ്യസ്ഥരാണ്‌. ഇല്ലെങ്കില്‍ Tax Exempted Religious Institution കാണിക്കുന്ന Public Fund Misuse എന്ന വകുപ്പില്‍ വരും. അമേരിക്കയില്‍ suing മില്യണ്‍ കണക്ക് ഡോളര്‍ തുകയിലാണ്. ക്രിസ്റ്റീനയും ഉസ്മാനെയും പോലെ മറ്റു സങ്കരമിഷനുകളിലെ പല ക്രിസ്റ്റീനമാര്‍ ഒരുംമ്പെട്ടാല്‍ ഭാവിയില്‍ കോടതിക്കേസ്സുകളുടെ പ്രളയമായിരിക്കും സങ്കരമിഷന്‍ മേലധികാരികളും ചിക്കാഗോ രൂപതയും നേരിടേണ്ടിവരിക.ക്നാനായ സമുദായത്തില്‍ നിന്ന്മാറിക്കെട്ടിയ ഒരുത്തന്‍ ഇന്ന് ഈനിമിഷം തനിക്കു New York ക്നാനായ  Misionല്‍ അംഗത്വം വേണമെന്ന് ശഠിച്ചാല്‍ കൊടുത്തേപറ്റൂ. ഇല്ലെങ്കില്‍ വിഷയം കോടതിയില്‍ എത്തും.
                             വരാന്‍പോകുന്ന വന്‍ ദുരന്തത്തെ മുന്നില്‍ കണ്ടുകൊണ്ട്‌ അങ്ങാടിയത്തും ആലഞ്ചെരിയും മൂലക്കാട്ടും കൂടി സീറോമലബാര്‍ - ക്നാനായ എന്ന സങ്കര Mision പിരിച്ചുവിടുകയാണ് രണ്ടുകൂട്ടര്‍ക്കും നല്ലത്.
എന്നിട്ട് ക്നാനായക്കാര്‍ക്കു അവരുടേതായ മിഷനും പള്ളിയും പട്ടക്കാരെയും കൊടുത്ത് അവരെ വെറുതേ വിട്ടേക്കുക.

                              2002വരെ യാതൊരു പ്രശ്നങ്ങളുമില്ലാതിരുന്ന ക്നാനായ സമുദായത്തില്‍ ഇപ്പോള്‍ ഉരുണ്ടുകൂടിയിരിക്കുന്ന ഈ പൊല്ലാപ്പ് എല്ലാം ഉണ്ടാകാന്‍ കാരണക്കാര് "ക്നാനായ സമുദായ അന്തകന്‍" എന്ന് ചരിത്രം തങ്കലിപികളാല്‍ രേഖപ്പെടുത്താന്‍ പോകുന്ന മൂലക്കാട്ട് മെത്രാനും, വടക്കുംഭാഗ മേത്രാനോടൊപ്പംനിന്ന് ക്നാനായ സമുദായത്തെ വഞ്ചിച്ച ഒറ്റുകാരന്‍ മുത്തോലം കത്തനാരും തന്നെ.
 മുത്തോലം കത്തനാരുടെ സ്ഥാനത്ത് ബഹു. Fr. Joseph മണപ്പുറം ക്നാനായക്കാരുടെ വികാരി ജനറാള്‍ ആയിരുന്നെങ്കില്‍ അമേരിക്കന്‍ ക്നാനായക്കാര്‍ക്കു ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. 

                                                                     ഒഴിവാക്കാമായിരുന്ന  ദുരന്തം
                        (1).   2002ല്‍ ചിക്കാഗോ സീറോമലബാര്‍ രൂപത രൂപംകൊള്ളുന്നതിനുമുമ്പ് കോട്ടയം  ക്നാനായമെത്രാന്റെ നേരിട്ടുള്ള അജപാലാധികാരത്തില്‍ അമേരിക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന 16 ക്നാനായ മിഷനുകളും പിരിച്ചുവിടാതെ അവയുടെ Status Quo അതേപടി നിലനിര്‍ത്തണമെന്ന് കുന്നശ്ശേരിപ്പിതാവിന് അന്ന് ആവശ്യപ്പെടാമായിരുന്നു. അതിനുപകരം അന്നദ്ദേഹം ഒരു വടക്കുംഭാഗമെത്രാനെ സ്റ്റേജില്‍ ഇരുത്തി കൈചൂണ്ടിക്കാട്ടി പറഞ്ഞത് "ഇനീമുതല്‍ ഞാനല്ല നിങ്ങളുടെ പിതാവ്". "എനിക്ക് നിങ്ങളുടെമേല്‍ അധികാരമില്ല". "ഈ ഇരിക്കുന്ന അങ്ങാടിയത്തുപിതാവാണ് ഇനീമുതല്‍ നിങ്ങളുടെ പിതാവ്". ക്നാനായ മക്കളുടെ ശാപം, അധോഗതി അവിടെത്തുടങ്ങി. Million Dollar Lottary അടിച്ചതുപോലെ, താന്‍ ആഗ്രഹിക്കാത്ത അവകാശംകൂടി മരമണ്ടനായ ക്നാനായമെത്രാന്‍ തനിക്ക് തീറെഴുതിത്തന്നിരിക്കുന്നു.
                        (2).  സീറോമലബാര്‍ - ക്നാനായ സങ്കരമിഷന്‍ ക്നാനായസമുദായത്തിന് സ്വീകാര്യമല്ലെന്നും, അങ്ങനെയൊരു സങ്കലനചരിത്രം ക്നാനായ സമുദായത്തില്‍ ഉണ്ടായിട്ടില്ലെന്നും മൂലക്കാട്ട് പിതാവിനു സീറോ Hirarchiയെ അറിയിക്കാമായിരുന്നു. 
                        (3).  അമേരിക്കയിലുള്ള,  വടക്കുംഭാഗത്തുനിന്നും മാറിക്കെട്ടിയ ചില ആള്‍ക്കാരുടെ പരാതിമൂലം 1986ല്‍ ഇറക്കിയ റെസ്ക്രിപ്റ്റ് മാര്‍പ്പാപ്പായുടെ ഒരു Bull അല്ല. പാലാരൂപതയില്‍പ്പെട്ട പൂഞ്ഞാര്‍, പൈകക്കാരന്‍ വടക്കുംഭാഗന്‍ Rajkot Bishop ആയിരുന്ന കരോട്ടെമ്പ്രേല്‍പിതാവ് റോമിലെ ഏതോ മുഴുത്ത ആളാണെന്ന്പറഞ്ഞ് അങ്ങേരുതന്നെ എഴുതിയുണ്ടാക്കിയ എഴുത്താണ് 86ലെ വലിയ മുഴുത്ത Rescript. റോമിന്റെ മതിലിനുള്ളിലേക്ക് എത്തിനോക്കാന്‍ കഴിവില്ലാത്ത കുന്നശ്ശേരിപ്പിതാവിനോ, മൂലക്കാട്ടുപിതാവിനൊ വടക്കുംഭാഗമെത്രാന്മാരുടെ ചതിയുടെ ആഴമറിയാമോ ?. ഈ Rescript തങ്ങള്‍ക്കും സമുദായത്തിനും സ്വീകാര്യമല്ലെന്ന് പറയാമായിരുന്നല്ലോ ?.

                         ക്നാനായസമുദായത്തില്‍ ബുദ്ധികൂടിപ്പോയ Doctors, Engineers, Professors,  Advocates, IASകാര്, എഴുത്തുകാര്, സുപ്രീംകോടതി ജഡ്ജിമാരൊക്കെയില്ലെ ?. മാക്കീല്‍പിതാവും, ചൂളപ്പറമ്പില്‍പിതാവും, തറയില്‍പിതാവും തലമുറകളെ ഏല്‍പ്പിച്ചുപോയ ക്നാനായത്വത്തില്‍ സങ്കലം നടത്തണമെന്ന് ഇത്ര നിര്‍ബന്ധം
പിടിക്കുന്ന മൂലക്കാട്ട് മെത്രാന്റെ  കയറൂരിവിട്ടുള്ള പോക്കിനെ തടയിടാന്‍ നിങ്ങള്‍ക്കൊന്നും ചെയ്യാനില്ലേ ?. 
സാക്ഷാല്‍ മാര്‍പ്പാപ്പാ പറഞ്ഞാല്‍പ്പോലും ക്നാനായത്വത്തില്‍ സങ്കലനം നടത്താന്‍ ലോകമെമ്പാടുമുള്ള ക്നാനായമക്കള്‍ സമ്മതിക്കുകയില്ല, പിന്നെയാ ഒരു മൂലക്കാട്ടുമെത്രാന്‍.

                       മാക്കീല്‍പിതാവിന്റെയും,ചൂളപ്പറമ്പില്‍പിതാവിന്റെയും തറയില്‍പിതാവിന്റെയും നാമത്തില്‍ 
ലോകമെമ്പാടുമുള്ള ക്നാനായമക്കള്‍ ഒറ്റക്കെട്ടായിനിന്ന് പ്രഖ്യാപിക്കുന്നു സങ്കരമിഷനും, സങ്കരപ്പള്ളിയും, സങ്കരരൂപതയും ഞങ്ങള്‍ക്കു വേണ്ട. അഭി. മൂലക്കാട്ടു മെത്രാനെ, നിങ്ങള്‍ സീറോമലബാറില്‍നിന്ന് എന്ത് അച്ചാരം വാങ്ങിയാലും ഞങ്ങള്‍ക്കത് സ്വീകാര്യമല്ല. 
                       ചിക്കാഗോയില്‍ നടക്കാന്പോകുന്ന 48 മണിക്കൂര്‍ നിരാഹാര സമരം ഒരു തുടക്കംമാത്രം. ചിക്കാഗോ രൂപതയ്ക്ക് ക്നാനായമക്കള്‍ നല്‍കുന്ന ദശാംശം നിര്‍ത്തലാക്കല്‍, സങ്കരമിഷനിലും പള്ളികളിലും സേവനമനുഷ്ട്ടിക്കുന്ന വൈദീകരുടെ ശമ്പളം റദ്ദ്‌ചെയ്യുകയും, അവരുടെ Accommodation, വീട്, car, ആരോഗ്യ insurance ആനുകൂല്യങ്ങള്‍  പിന്‍വലിക്കല്‍ തുടങ്ങിയ കടുത്ത നടപടികളിലേക്ക് ക്നാനായമക്കളെ വലിച്ചിഴക്കരുതെ.        

        ജെയിംസ്‌ വട്ടപ്പറമ്പില്‍,
         Connecticut, USA.

No comments:

Post a Comment

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.