![]() |
വാസ്കോഡഗാമ |
പോർച്ചുഗീസുകാരുടെ വരവിനു മുൻപു കേരളവുമായി നൂറ്റാണ്ടുകളായി വ്യാപാരബന്ധത്തിലേർപ്പെട്ടവരിൽ പ്രമുഖർ ജൂതന്മാരും,ചൈനക്കാരും കേരളത്തിൽ ക്രിസ്തുമതം തോമാശ്ളീഹായിക്കുശേഷം പ്രചരിപ്പിച്ച അറബികളുംമായിരുന്നു.അവരുടെ കുരുമുളക് തുടങ്ങിയ സുഗന്ധധര്യവ്യങ്ങളുടെ വ്യാപാരകുത്തക ഇല്ലാതാക്കുകയായിരുന്നു പോർച്ചുഗീസുകാരുടെ ലക്ഷ്യം.1502ൽ ഗാമ, രണ്ടാമതും കോഴിക്കോട്ടു വന്നു. പ്രതികാരദാഹിയായി വന്ന ഗാമ കോഴിക്കോടുനിന്ന് അറബി വ്യാപാരികളെ പുറത്താക്കാൻ സാമൂതിരിയോടാവശ്യപ്പെട്ടു. സാമൂതിരി ഇത് അംഗീകരിച്ചില്ല. ക്ഷുഭിതനായ ഗാമ കോഴിക്കോട്ടെ വീടുകളും ഗോഡൗണുകളും ചുട്ടുകരിച്ചു. തുടർന്ന് അദ്ദേഹം കൊടുങ്ങലൂർ തുറമുഖം കേന്ദ്രമാകാൻ കൊച്ചിയിലേക്കു നീങ്ങി.യുദ്ധത്തിനും വാണിജ്യത്തിനും ഒരുങ്ങിക്കൊണ്ടായിരുന്നു ഗാമയുടെ രണ്ടാം വരവ്. ഇന്ത്യയുടെ സമുദ്രപാത കൈവശപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു. ഇന്ത്യൻ വാണിജ്യം നശിപ്പിക്കുകയായിരുന്നു ഗാമയുടെ ലക്ഷ്യം. 1504ൽ പോർച്ചുഗീസ് അധികാരികൾ സാമൂതിരിയുമായി കരാറുണ്ടാക്കിയെങ്കിലും വിജയിച്ചില്ല.
![]() |
കുഞ്ഞാലി മരയ്ക്കാർ |
1507 മുതൽ 1600 വരെ ഏകദേശം ഒരു നൂറ്റാണ്ടു മുഴുവൻ ഈ നാവികസൈന്യാധിപന്മാർ കടലിനു കാവൽ നിന്നു. കുഞ്ഞാലിമാരുടെ യുദ്ധക്കളം മലബാറിൽ മാത്രം ഒതുങ്ങിയില്ല. ഗുജറാത്തിന്റെ തീരം മുതൽ ശ്രീലങ്കൻ തീരം വരെ അതു വ്യാപിച്ചിരുന്നു.
സാഹസികനും തന്ത്രശാലിയുമായ കുഞ്ഞാലി ഒന്നാമൻ പോർച്ചുഗീസ് ശക്തിയെ നേരിടാൻ ഗറില്ലാ യുദ്ധരീതി (ഒളിപ്പോര്) സ്വീകരിച്ചു. നേരിട്ടുള്ള യുദ്ധത്തിനു പകരം മിന്നലാക്രമണം നടത്തി ഓടിമറയുക എന്ന തന്ത്രമാണ് കുഞ്ഞാലി പ്രയോഗിച്ചത്. വള്ളങ്ങൾ കുതിച്ചെത്തി പോർച്ചുഗീസ് കപ്പലുകളിൽ തീപ്പന്തമെറിഞ്ഞ് മിന്നൽ വേഗത്തിൽ രക്ഷപ്പെട്ടു. കുഞ്ഞാലി ഒന്നാമന്റെ യുദ്ധതന്ത്രം 'Hit and Run' (അടിച്ചിട്ടോടുക) എന്നറിയപ്പെട്ടു. ഈ യുദ്ധപാഠം ഇന്ത്യൻ നേവിയുടെ സിലബസിൽ ‘കുഞ്ഞാലി തന്ത്രം’ (Kunhali Tactics) എന്നറിയപ്പെടുന്നു.
കുഞ്ഞാലി രണ്ടാമൻ പോർച്ചുഗീസ് അധിനിവേശ പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് അവരുടെ വ്യാപാരം തകർത്തു. തുടർച്ചയായ യുദ്ധങ്ങൾ സാമൂതിരിയുടെ സാമ്പത്തികഭദ്രതയ്ക്കു വെല്ലുവിളി ഉയർത്തിയപ്പോൾ അദ്ദേഹം പോർച്ചുഗീസുകാരുമായി സന്ധിയിലേർപ്പെട്ടു. ചാലിയത്ത് ഒരു കോട്ട പണിയാൻ സാമൂതിരി പോർച്ചുഗീസുകാർക്ക് അനുമതി നൽകി. കുഞ്ഞാലി രണ്ടാമൻ പോർച്ചുഗീസുകാരെ ശക്തമായി വെല്ലുവിളിച്ചു. ഒരു വർഷംകൊണ്ട് അമ്പതു പോർച്ചുഗീസ് കപ്പലുകൾ അദ്ദേഹം പിടിച്ചെടുത്തു. ഘോരമായ നാവികയുദ്ധത്തിൽ ഈ പോരാളി പോർച്ചുഗീസുകാരെ തോൽപിക്കുകയും, പരാജിതരെ വധിക്കാതെ വിട്ടയയ്ക്കുകയും ചെയ്തു.‘പടെ മരയ്ക്കാർ’ എന്നറിയപ്പെടുന്ന കുഞ്ഞാലി മൂന്നാമൻ ചാലിയംകോട്ട കീഴടക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. 1571ൽ സാമൂതിരിയുടെ കാലാൾപ്പടയും കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള നാവികപ്പടയും ചാലിയംകോട്ട ഉപരോധിച്ചു തകർത്തു. ചാലിയംകോട്ടയുടെ തകർച്ച കേരളത്തിൽ പോർച്ചുഗീസ് മേധാവിത്വത്തിന്റെ തകർച്ചയ്ക്കു കാരണമായി.
നാവികരംഗത്തു സ്വാശ്രയത്വം കൈവരിച്ചാൽ മാത്രമേ പോർച്ചുഗീസ് ശക്തിയെ തോൽപിക്കാൻ കഴിയുകയുള്ളൂ എന്നു സമൂതിരിയെ ബോധ്യപ്പെടുത്തിയതു മൂന്നാം കുഞ്ഞാലിയാണ്. പ്രതിരോധരംഗത്തു വിദേശശക്തികളെ ആശ്രയിക്കരുത് എന്ന പാഠം കുഞ്ഞാലി മൂന്നാമൻ അനുഭവത്തിലൂടെ പഠിച്ചു. കോഴിക്കോടിനു വടക്ക് കോട്ടപ്പുഴ (കുറ്റ്യാടിപ്പുഴ)യുടെ തീരത്ത് കോട്ടയ്ക്കലിൽ ഒരു കോട്ട പണിയാൻ സാമൂതിരി കുഞ്ഞാലിയെ അനുവദിച്ചു. കോട്ടനിർമാണത്തിന് വിദൂര രാജ്യങ്ങളിൽനിന്നുപോലും വിദഗ്ധരെത്തി. കോട്ടയ്ക്കു സമീപം ‘പുതുപട്ടണം’ എന്ന പേരിൽ ഒരു പട്ടണവും ഉയർന്നുവന്നു.
കുഞ്ഞാലി മൂന്നാമനുശേഷം മുഹമ്മദ് മരയ്ക്കാർ എന്ന കുഞ്ഞാലി മരയ്ക്കാർ നാലാമൻ കോട്ടയ്ക്കൽ കോട്ടയുടെ അധിപനും സാമൂതിരിയുടെ നാവിക പടത്തലവനുമായി. പോർച്ചുഗീസ് ശക്തി ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രമുപയോഗിച്ചു സാമൂതിരിയെയും മരയ്ക്കാരെയും തമ്മിലടിപ്പിക്കാൻ ചാരന്മാരെയും നിയോഗിച്ചു. എന്തു വിട്ടുവീഴ്ച ചെയ്തും സാമൂതിരിയുമായി സൗഹൃദമുറപ്പിച്ച്, കുഞ്ഞാലിയെ ഒറ്റപ്പെടുത്തി ഉന്മൂലനം ചെയ്യാൻ പോർച്ചുഗീസ് അധികാരികൾ തീരുമാനിച്ചു. ഒടുവിൽ സാമൂതിരിക്ക് പോർച്ചുഗീസ് ശക്തിയുമായി ഒരു ഉടമ്പടി ഉണ്ടാക്കേണ്ടി വന്നു.പോർച്ചുഗീസ് ശക്തിയും സാമൂതിരിയുമായുള്ള ഉടമ്പടി പ്രകാരം മരയ്ക്കാർക്കെതിരെ യുദ്ധസന്നാഹങ്ങൾ തുടങ്ങി. കുഞ്ഞാലി നാലാമൻ ആക്രമണത്തെ ധീരമായി നേരിട്ടു. കുഞ്ഞാലിയുടെ പീരങ്കികൾ എതിരാളികളെ പിന്നോട്ടോടിച്ചു. പരാജയവാർത്ത ഗോവയിലെത്തിയതോടെ അധികാരികൾ പരിഭ്രാന്തരായി. വൈസ്രോയി കൗൺസിൽ വിളിച്ചുകൂട്ടി കുഞ്ഞാലി മരയ്ക്കാരെ നശിപ്പിക്കാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചു. മരയ്ക്കാരെ നശിപ്പിക്കാൻ ആന്ദ്രേ ഫുർത്താഡോവിനെ മലബാറിലെ മുഖ്യ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
1600 മാർച്ച് ഏഴിന് പോർച്ചുഗീസ് – സാമൂതിരി സംയുക്ത സൈന്യം കോട്ടയ്ക്കൽ കോട്ട ഉപരോധിച്ചു. പൊരുതി ജയിക്കാനാവില്ലെന്നു മനസ്സിലാക്കിയ മരയ്ക്കാർ, സാമൂതിരിയുമായി ചർച്ചയ്ക്കു തയാറായി. സ്വദേശിയായ തന്റെ തമ്പുരാന്റെ മുമ്പിലല്ലാതെ മറ്റാരുടെ മുമ്പിലും തലകുനിക്കാൻ മരയ്ക്കാർ തയാറായിരുന്നില്ല.കുഞ്ഞാലി മരയ്ക്കാർ അനുയായികളോടൊപ്പം സാമൂതിരിയുടെ സമീപമെത്തി തന്റെ വാൾ രാജാവിനു സമർപ്പിച്ചു കൈ കൂപ്പി. പോർച്ചുഗീസുകാരുടെ ചതിപ്രയോഗം വീണ്ടും ആവർത്തിക്കപ്പെട്ടു. ബലം പ്രയോഗിച്ചു കീഴടക്കി എന്നു വരുത്തിത്തീർക്കാൻ ഫുർത്താഡോ ഓടിയെത്തി കുഞ്ഞാലി മരയ്ക്കാരെ പിടികൂടി. സാമൂതിരിയുടെ പടയാളികൾ ക്ഷുഭിതരായി പോർച്ചുഗീസുകാരെ ആക്രമിച്ചു കുഞ്ഞാലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഫുർത്താഡോ മരയ്ക്കാർ കോട്ട തകർത്തു. അങ്ങാടികളും കെട്ടിടങ്ങളും തീയിട്ടു.മാർച്ച് 25ന് മരയ്ക്കാരെയും അനുചരന്മാരെയുമായി ഫുർത്താഡോ ഗോവയിലേക്കു പോയി. ബന്ധനസ്ഥനായി തടവറയിൽ അടയ്ക്കപ്പെട്ടിട്ടും കുഞ്ഞാലി തലകുനിച്ചില്ല. വൈസ്രോയിയുടെ നിർദേശപ്രകാരം ജഡ്ജിമാർ വിചാരണ പ്രഹസനം നടത്തി. തലവെട്ടാനായിരുന്നു വിധി.
വധശിക്ഷ നടപ്പാക്കുന്ന ദിവസം സ്ഥലത്ത് വൻ ജനക്കൂട്ടമൊഴുകിയെത്തി. മരയ്ക്കാരുടെ ധീരതയ്ക്കു മുന്നിൽ പോർച്ചുഗീസ് അധികാരികൾ അമ്പരന്നുപോയി. പോർച്ചുഗീസുകാർ അദ്ദേഹത്തിന്റെ മൃതദേഹത്തോടുപോലും മൃഗീയമായി പെരുമാറി. മൃതദേഹം നാലായി വെട്ടിമുറിച്ച് ഗോവയിലെ പനജി കടപ്പുറത്തു പല ഭാഗങ്ങളിലായി തൂണുകളിൽ നാട്ടി. ആ പോരാളിയുടെ ശിരസ്സ് വെട്ടിയെടുത്ത് ഉപ്പിലിട്ട് കണ്ണൂരിൽ പരസ്യമായി മുളങ്കമ്പിൽ കുത്തിനിർത്തി പ്രദർശിപ്പിച്ചു. പോർച്ചുഗീസ് സാമ്രാജ്യത്തോടു പോരാടാൻ ഒരുമ്പെടുന്നവർക്കുള്ള ഒരു താക്കീതായിരുന്നു ഇത്.
മുബ്ബ് സൂചിപ്പിച്ചതുപോലെ കേരളവുമായി വ്യാപാരബന്ധത്തിലേർപ്പെട്ടവരിൽ പ്രമുഖർ അറബികളും ചൈനക്കാരുമായിരുന്നുവല്ലോ . അവരുടെ വ്യാപാരകുത്തക ഇല്ലാതാക്കുകയായിരുന്നു പോർച്ചുഗീസുകാരുടെ ലക്ഷ്യം.അതിനുവേണ്ടി കേരളത്തിലെ പ്രധാന തുറമുഖങ്ങൾ പിടിച്ചെടുക്കാനും ഇന്ത്യയുടെ സമുദ്രപാത കൈവശപ്പെടുക്കാനും ഈ തുറമുഖങ്ങളിൽ പോർച്ചുഗീസ് അധികാരം ഉറപ്പിച്ചു കേരളത്തിന്റെ വ്യാപാരകുത്തക സ്ഥാപിച്ചു കേരളവുംമായി വാണിജ്യത്തിനും ഒരുങ്ങാൻ ഗാമ തീരുമാനിച്ചു.ഇതിനായി ഈ തുറമുഖങ്ങളിൽ നികുതിപിരിക്കുവാൻ അധികാരം( മണിഗ്രാമം) ഉണ്ടായിരുന്ന ചേന്ദമംഗലം തോമ രാജകുടുംബ പരമ്പരയെ തുരത്തുക എന്നതും,കേരളത്തിൽ കച്ചവടത്തിൽ മുന്നിൽ നിന്നിരുന്ന തെക്കുംബാഗെരെയും വടക്കും ഭാഗരെയും പോർച്ചുഗീസുകാരുടെ അധിനതയിൽ നിറുത്തുക എന്നത് അവരുടെ ഒരു ആവശ്യമായിരുന്നു,നാട്ടുരാജാക്കന്മാരുമായി യുദ്ധത്തിനുപോകാതെ തെക്കുംബാഗെരെയും വടക്കും ഭാഗരെയും തങ്ങളുടെ വരുതിക്ക് കൊണ്ടുവരാൻ പോർച്ചുഗീസുകാരുടെ തന്ത്രം ആയിരുന്നു അന്ത്യോഖ്യായുടെ സിംഹാസനത്തിൻ കിഴെ അജപാലനത്തിൽ നിന്നിരുന്ന തെക്കുംബാഗെരെയും വടക്കും ഭാഗരെയും പള്ളികൾ പിടിച്ചെടുക്കുക എന്നുള്ളത് . ഇതിനുവേണ്ടി പോർച്ചുഗീസ് രാജാവ് ഇന്ത്യയിൽ വിഗ്രഹ ആരാധനയും അന്ധവിശ്വസവും തെറ്റായ രീതിയിലാണ് ക്രിസ്ത്യാനികൾ ആരാധന അന്ത്യോക്യ സിംഹാസനത്തിന്റെ കിഴിൽ നടത്തുന്നത് എന്നുപറഞ്ഞു റോമൻ മാർപാപ്പയിൽനിന്നു ഇന്ത്യയിൽ മതപ്രചാരണത്തിനും പള്ളിഭരണത്തിനും വേണ്ടി പ്രതേക ഉത്തരവ് വാങ്ങി പോർച്ചുഗീസ് മിഷനറിമാരെ ഗോവയിലേക്ക് അയച്ചു,ഇവർആണ് കുപ്രസിദ്ധമായ ഗോവ മതവിചാരണകാൾ നടത്തിയത്.
എ.ഡി 345 ല്‍ അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസിന്റെ അനുമതിയോടെ ക്‌നായിത്തോമ്മായോടൊത്ത് മലങ്കരയിലെത്തിയ ക്‌നാനായസമൂഹത്ത (സുറിയാനി ക്രിസ്ത്യാനികളുടെ) മരണമണി മുഴങ്ങിയത് 1599 ഫെബ്രുവരി ഒന്നാം തിയതിയാണ് .ഇന്ത്യയിലെ പോർച്ചുഗീസുകാരുടെ ഗവണ്‍മെന്റിന്റെ വൈസ്രോയി സ്ഥാനത്തിന് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥന്‍ ഡോം ഫ്രേ അലക്സിസ് മെനെസിസ് എന്ന പോര്‍ത്തുഗീസുകാരനായ ഗോവന്‍ മെത്രാപ്പോലീത്ത ഗോവയില്‍ നിന്നും കൊച്ചിയിലെത്തി പരിശുദ്ധ അന്ത്യോഖ്യായുടെ സിംഹാസനത്തിൻ കിഴെ സമാധനത്തിലും ഒരുമയിലും കഴിഞ്ഞിരുന്ന കേരള സുറിയാനി ക്രിസ്ത്യാനികളെ മൊത്തം റോമ സിംഹാസനത്തില്‍ കീഴിലായി പ്രഖ്യാപിച്ചു.കൂടാതെ അദ്ദേഹം അനേകം നാട്ടു കൃസ്ത്യാനികളെ പട്ടം കൊടുത്തു വൈദീകരാക്കി നിയമിച്ചു.പട്ടിണിയിൽനിന്നും രാജഭരണത്തിൽനിന്നും ഒള്ള ഒരു ആശ്വാസമായി അനേകംപേർ പോർച്ചുഗീസുകാരുടെ ചരന്മാരായും,തൊഴിലാളികൾ ആയും കേരളാ ജനതക്കെരിരെ പ്രവർത്തിച്ചു.ഇത് പോർച്ചുഗീസ് ലത്തീൻവല്കരത്തിനു ശക്തിയേകി.സാമൂതിരിമാരോടും കുഞ്ഞാലിമരക്കാൻ പമ്പരയോടും ഏറ്റുമുട്ടി വിജയം വരിച്ച പോർച്ചുഗീസ്കാർ കൊച്ചിരാജാവിന്റെ സഹായത്തോടെ നാട്ടിൽ അവർക്കു എതിരുനിന്നാൽ കുഞ്ഞാലിമരക്കാരുടെ അവസ്ഥ എല്ലാവര്ക്കും വരും എന്ന സത്യം മനസിലാക്കികൊടുത്തു.ഇത് തിരുവായിക്കു എത്രവയില്ലാതെ കാര്യങ്ങൾ നടത്താനുള്ള ഒരു അവസ്ഥ സമജാതമാക്കി.
![]() |
ഡോം ഫ്രേ അലക്സിസ് മെനെസിസ് |
അങ്കമാലി വച്ച് നടത്താൻ ഇരുന്ന സുനോഹോധോസ് അവിടെ ഡോം ഫ്രേ അലക്സിസ് മെനെസിസ് മെത്രാന് സപ്പോർട്ട് ഇല്ലാത്തതുകൊണ്ടും കൊച്ചി രാജാവ് പോർച്ചുഗീസുകാരുടെ ചെപ്പടിയിൽ നിക്കുന്ന ആളുആയതുകൊണ്ടും ഉദയം പേരൂര് കന്തിസപള്ളിയ്ലെട്ടു മെനെസിസ് മാറ്റുക ആയിരുന്നു.100 ൽ പരം മെനെസിസ് പട്ടം കൊടുത്ത അഞ്ജ അനുസരിക്കുന്ന അച്ചന്മാരും , സുനോഹോധോസ്സിൽ പങ്കെടുകാതെ ഇരിക്കുന്നവരുടെ സ്വത്തുക്കൾ കൊച്ചി രാജാവ് കണ്ടുകെട്ടും എന്നതിനാൽ എല്ലാ പളളിയിൽ നിന്നും ഒള്ള പ്രതിനിധികളും ഒത്തുകുടിയ സുനോഹോധോസ്സിൽ കൊച്ചിരാജാവിന്റെ നായര് പടയും ,പോര്ച്ചഗീസ് സൈന്യവും കാവലിനു പുറത്തുണ്ടായിരുന്നു .
സുനോഹോധോസ്സിൽ പങ്ക്ടുതവർക്ക് എതിർപ്പുകൾ വളരെ വളരെ ഉണ്ടായിരുനിട്ടും ഭിഷണിപെടുത്തിയാണ് സുനോഹദോസിൽ കേരള ക്രിസ്ത്യാനികളുടെ പള്ളികൾ മൊത്തം റോമ സിംഹാസനത്തില്‍ കീഴിലായി പ്രഖ്യാപിചത് .എന്നിട്ട് ചരിത്ര പ്രധാനമോള്ള വിലേറിയ ക്നായകാരുടെയും മലബാര് ക്രിസ്ത്യനികളുടെയും സുറിയാനി ,അറിമിയ ഭാഷയിൽ ഒള്ള എല്ലാ പുസ്തകങ്ങളും കത്തിച്ചു കളഞ്ഞു. ഉദയം പേരൂര് പളളിയിൽ സുക്ഷിച്ചു വച്ചിരിക്കുന്ന രേഘകളിൽ ഇതു വക്തമായി പ്രതിപതികുന്നുണ്ട്.കേരള മലങ്കര സുറിയാനി 116 പള്ളികളിൽ റോമിന്റെ കൂടെ പോർച്ചുഗീസുകാരുടെ നുകത്തിന്‍ കീഴില്‍ നിന്ന 84 പള്ളികൾ ആണ് ഇന്നത്തെ സിറോ മലബാര് സഭയുടെ അടിസ്ഥാനം.
അന്ന് മുതല്‍ നമ്മുടെയെല്ലാം പൂര്വികര്‍ക്ക് അടിമത്തത്തിന്റെ ദിനങ്ങളായിരുന്നു. എല്ലാ തീരുമാനങ്ങളും മെനെസിസ് എടുക്കും, നടപ്പിലാക്കും, അടിമകള്‍ മറുത്തൊരക്ഷരം പറയാതെ അനുസരിക്കും. ഈ അവസ്ഥ അമ്പത്തിനാല് വര്‍ഷക്കാലം തുടര്‍ന്നു അബതിനാല് വര്ഷം കഴിഞ്ഞു 1653 ജനുവരി മൂന്നാം തിയതി മട്ടാഞ്ചേരിപ്പള്ളിയുടെ മുമ്പില്‍ വച്ച് നടന്ന കൂനന്കുരിശു സത്യത്തോടെ കേരള മലങ്കര സുറിയാനി 116 പള്ളികളിൽ 32 പള്ളികൾ മെനെസിസിന്റെ നുകത്തിന്‍ കീഴില്‍ നിന്ന് വേര്‍പിരിഞ്ഞു .സുനോഹോധോസ്സിൽ കേരള ക്രിസ്ത്യാനികളുടെ പള്ളികൾ മൊത്തം റോമ സിംഹാസനത്തില്‍ കീഴിലായി പ്രഖ്യാപിച്ചതിനെ എതിത്ത കേരള മലങ്കര സുറിയാനി 116 പള്ളികളിൽ 32 പള്ളികളിലെ ഇന്നും അന്തിഒക്യൻ പത്രകിസിന്റെ കിഴിൽത്തന്നെ യകബായകാരായി നിൽകുന്നു.ചുരുക്കത്തിൽ കേരളം ക്രിസ്ത്യാനികളെ ഭിന്നിപ്പിച്ചു ഭരിച്ചു തുറമുഖങ്ങൾ തങ്ങളുടെ അധിനതയിൽ ആക്കി സമുദ്രപാതകൾ കിഴ്അടക്കി കേരളത്തിന്റെ സമ്പത്സമൃദ്ധി നശിപ്പിച്ചു,വ്യാപാര കുത്തക നേടിയടുക്കുകയെന്നതായിരുന്നു പോർച്ചുഗീസുകാരുടെ ആഗമന ഉദ്ദേശം.
ചുരുക്കത്തിൽ പോർച്ചുഗീസ് കാരുടെ ഭരണം കേരളത്തിൽ ലത്തീൻ മത മേൽക്കോയ്മ്മയാണ് സൃഷ്ടിച്ചത്,ഒന്നിച്ചുനിന്നിരുന്ന കേരളാ ക്രിസ്താനികളെ പല കഷണങ്ങൾആക്കി തമ്മിലടിൽപിച്ചു അവർ അവരുടെ ആഗമന ഉദ്ദേശം പള്ളികൾ കേന്ദ്രികരിച്ചു നടപ്പിലാക്കാക്കി. അനേകം അന്ത്യോകൻ (സുറിയാനി ) പുരോഹിതരെയും മെത്രാൻമാരെയും വധിക്കുകയും,ജനങ്ങളെ അന്തോക്യൻ അജപാലനത്തിൽനിന്നു അവരറിയാതെ തന്നെ ആരാധനാക്രമത്തിൽ ഒരുമാറ്റവും വരുത്താതെ അകറ്റി ലത്തീൻ ഭരണത്തിൽ കിഴിൽ ആക്കി.
വൽകഷ്ണം
തുറമുഖങ്ങൾ കിഴടക്കാൻ പോർച്ചുഗീസുകാർ കേരളാ ക്രിസ്ത്യാനികളെ ഭിന്നിപ്പിച്ചു ചിന്നഭിന്നമാക്കി അംനോന്യം കലഹിപ്പിച്ചു തുടങ്ങിയ ആ കലഹം ഇപ്പോളും കേരളാ ക്രിസ്ത്യാനികളുടെ ഇടയിൽ തങ്ങളുടെ തനതായ ആരാധനാ സതന്ത്ര്യത്തിനു വേണ്ടി തുടരുന്നു.
![]() |
ORTHODOX CHURCH PROTEST IN KERALA |
![]() |
ORTHODOX CHURCH PROTEST IN KERALA |
![]() |
KNANAYA CHURCH PROTEST IN USA |
![]() |
KNANAYA CHURCH PROTEST IN USA |
Video links
Kna Rockland Silent Protest against Fr Adopallil https://youtu.be/KBppRfD_5SgHUNGER STRIKE INFRONT OF St. Thomas Syro-M alabar Diocese https://youtu.be/MhPKHVXY10I
NY Knanaya Community Rejects Mar Angadiath's Idayalekhanam https://youtu.be/slxc2_Yx5ic
No comments:
Post a Comment
Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.
Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.