ജെറുസലേം ദൈവാലയത്തിൽ കച്ചവടം നടത്തിയവരെ യേശു ചാട്ടവാർ കൊണ്ട് അടിച്ചോടിച്ചു. പക്ഷെ ഇന്ന് സഭയെ നയിക്കേണ്ട പലരും യേശുവിനെതന്നെ വിൽപന ചരക്കാക്കുന്നു. ഭാവിയിൽ വ്യാജ ഉപദേഷ്ടാക്കളും വ്യാജ പ്രവാചകൻ മാരും സഭയിൽ കടന്നു കൂടുമെന്ന് യേശുവും അപ്പോസ്തോലാൻമാരും തന്ന മുന്നറിയിപ്പുകൾ ബൈബിളിൽ ഉണ്ട്. സത്യാ വിശ്വാസികളുടെ വിശ്വാസത്തിന് ഇളക്കമുണ്ടാക്കുകയാണ് ഇവരുടെ ലക്‌ഷ്യം. അല്മാവിനാൽ നയിക്കെണ്ടുന്നതിനു പകരം പണവും ആടംബരവുമാണ് ഇവർക്ക് പ്രദാനം. പാവപ്പെട്ടവരോട് കരുണ കാണിക്കാതെ സംബന്നരോടും സ്വാദീനം ഉള്ളവരോടും മാത്രം ഇവർ ചങ്ങാത്തം പുലർത്തുന്നു. വിശ്വാസികളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനായി ഇവർ ഉപയോഗിക്കുന്നു. ഫലത്തിൽ നിന്നും വൃക്ഷത്തെ തിരിച്ചറിയാം. അത്മാവിന്റെ ഫലങ്ങൾ ഇല്ലാതെ സഭയെ നയിക്കുന്നവർ ആട്ടിൻ തോലണിഞ്ഞ ചെന്നയ്ക്കളാണ്. അവരുടെ വക്രതയിൽ കുടുങ്ങാതിരിക്കുക.
ഇതിന് ഉത്തമ ഉദാഹരണമാണ് അമേരിക്കയിൽ നടക്കുന്നത് .ക്നാനായകാർ സിറോ പള്ളികളിൽ പോയാൽ ഭക്തി കിട്ടില്ല അതുകൊണ്ടു ക്നാനായകാർക്ക് സ്വന്തമായി പള്ളികളിൽ വേണം എന്നുപറഞ്ഞു പള്ളികൾ ക്നാനായ കാർക്ക് വീടുകേറി ഇറങ്ങി കള്ളു കൊടുത്തും കുടുപ്പിച്ചും പ്‌ളേജ് എഴുതി മേടിച്ചു വാങ്ങിട്ട് എന്തായി ? കഴ്ഞ്ഞ ദിവസം കാനോൻ നിയമം ശരിവച്ചു വന്ന കോടതി വിധി നമ്മൾ എല്ലാവരും കണ്ടു കണ്ണു തള്ളിയതാണ് !! എങ്ങനെ ഈ മാഫിയക്ക് ഇങ്ങനെ കള്ളം പറഞ്ഞു നമ്മളെ പറ്റിക്കാൻ പറ്റും ?
![]() |
This shows all so called Knanaya church real estate's belong to Mr Angdiath not to any corporations formed by Knanaya people. |
നോര്തമേരിക്കയിൽ ക്നാനായ കാരല്ലാത്ത പിതകന്മാർ ക്നാനായ സങ്കര പള്ളികളിൽ വന്നു "നമ്മുടെ സമുദായം " എന്ന് കുബനകിടെ പരഞ്ഞുതുടഞ്ഞിയാലും പിന്നിട് ക്നാനായകാർ കാശുകൊടുത്തു സൊന്തം പണം കൊണ്ട് വാങ്ങിയ പള്ളികളുടെ പേര് മാറ്റി സ്യ്രോമാലബാർ ക്നാനായ പള്ളി എന്ന സങ്കര സത്യം എഴുതി വച്ചാലും അന്ങ്ങടിയത് പിതാവിനെ കുറ്റം പറയാൻ പറ്റുമോ ?
സീറോമലബാര്‍ സഭയില്‍ ക്നാനായക്കാരെ വേര്‍തിരിച്ചു നിര്‍ത്തുന്നത് സ്വവംശ വിവാഹ നിഷ്ഠയാണ്. അതില്ലെങ്കില്‍ ക്നാനായക്കാരും ക്നാനായേതര സീറോമലബാര്‍ വിഭാഗവും തമ്മില്‍ യാതൊരു വ്യത്യാസവുമുണ്ടായിരിക്കില്ല. അതുകൊണ്ട് എന്ടോഗമിയില്‍ വിട്ടു വീഴ്ചയ്ക്കു തയ്യാറായിക്കൊണ്ട് കേരളത്തിനു വെളിയില്‍ അമേരിക്കന്‍ മോഡല്‍ സങ്കര ഇടവകകള്‍ സ്വീകരിച്ചാല്‍ അമ്പതു വര്‍ഷത്തിനുള്ളില്‍ ഇത്തരം ഇടവകകള്‍ അതതു സീറോ മലബാര്‍ രൂപതകളില്‍ ലയിച്ച് ഇല്ലാതാവും. വീറും വാശിയുമുള്ള ഇന്നത്തെ തലമുറ(KCCNA പോലുള്ളവര്‍) തനിമ നിലനിര്‍ത്താന്‍ വേണ്ടി സങ്കരപ്പള്ളികളില്‍ തീര്‍ക്കുന്ന മതില്‍കെട്ടുകള്‍ക്ക് അമ്പതു വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുണ്ടാവില്ല. അന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം പേരില്‍ മാത്രം ക്നാനായ എന്ന് എഴുതി വെച്ചിരിക്കുന്ന ഒറിജിനല്‍ സീറോമലബാര്‍ ഇടവകകളായിരിക്കും കേരളത്തിനു വെളിയില്‍ നമുക്കുണ്ടായിരിക്കുക (രാജാക്കന്മാരുടെ മണം പോലുമില്ലാത്ത പിറവത്തെ “രാജാക്കന്മാരുടെ പള്ളി” പോലെ).
ഇത്തരത്തില്‍ വെറും അന്‍പതു വര്‍ഷം കൊണ്ട് നശിപ്പിക്കാനാണോ നമ്മുടെ പൂര്‍വ്വികര്‍ 1700 വര്‍ഷക്കാലം സ്വവംശ വിവാഹ നിഷ്ഠയിലൂടെ ഈ സമുദായത്തെ നിലനിര്‍ത്തിക്കൊണ്ടുവന്നത്....?
വര്ഷങ്ങക്ക് മുബ് നടന്ന ചരിത്രപരമായ ഒരു ചതിയെ ഒന്നു പരിശോധിക്കാം ..
1500 കളിൽ സുറിയാനി ആരാധനാ ക്രമത്തിൽ സഭയെ നിറുത്തികൊണ്ട് തെകുംബക സുറിയാനി ക്രിസ്തിയാനികള്യായനമ്മളെ യടെസയിൽനിന്നും ഉള്ള മെത്രാൻ അച്ചന്മാരുടെ അജപാലന നെതിര്തതിൽനിനും ,നമ്മെ കൊച്ചി രാജാക്കന്മാരുടെയും , പോര്ച്ചുഘീസ് സൈന്യത്തിന്റെയും പിൻബലത്തിൽ പേരിനു ഉദയംപേരൂര് സുനഹദൂസ്കുട്ടി, റോമയുടെ കിഴിൽ പോര്ച്ചുഘീസ് രാജാവിന്റെ ബിഷപ്പ് ആയിരുന്ന മെനസിസ് നമ്മെ ആകി.
സുറിയാനി ആരാധനാ ക്രമത്തിൽ എല്ലാ അജപലനങ്ങളും മുടക്കം കുടാതെ നടത്തിയതുകൊണ്ട് അന്ന് ഈ മാറ്റം സാധാരണകാരായ തെകുംബക സുറിയാനി ക്രിസ്തിയാനിയായ നമ്മുടെ പൂര്വികരെ അന്ന് അതത്ര ചിന്തിപിച്ചില്ല. എന്നാൽ ഏകദേശം 50 വർഷങ്ങൾ കഴിഞണ് ഈ കൊടും വഞ്ചന സാധാരണകാരായ തെകുംബക സുറിയാനി ക്രിസ്തിയാനികൾക്ക് മനസ്സിൽ ആയത്.അതിന്റെ പ്രതികരണം ആയിരുന്നു മട്ടാംചെരിയിൽ നടന്ന കുന്നം കുരിശു സത്യം.
ഇപ്പോൾ ഈ ചരിത്രം അമേരിക്കയിൽ ആവർത്തിക്കുകയാണ്.....
സുറിയാനി ആരാധനാ ക്രമത്തിൽ എല്ലാ അജപലനങ്ങളും മുടക്കം കുടാതെ നടത്തിയതുകൊണ്ട് അന്ന് ഈ മാറ്റം സാധാരണകാരായ തെകുംബക സുറിയാനി ക്രിസ്തിയാനിയായ നമ്മുടെ പൂര്വികരെ അന്ന് അതത്ര ചിന്തിപിച്ചില്ല. എന്നാൽ ഏകദേശം 50 വർഷങ്ങൾ കഴിഞണ് ഈ കൊടും വഞ്ചന സാധാരണകാരായ തെകുംബക സുറിയാനി ക്രിസ്തിയാനികൾക്ക് മനസ്സിൽ ആയത്.അതിന്റെ പ്രതികരണം ആയിരുന്നു മട്ടാംചെരിയിൽ നടന്ന കുന്നം കുരിശു സത്യം.
ഇപ്പോൾ ഈ ചരിത്രം അമേരിക്കയിൽ ആവർത്തിക്കുകയാണ്.....
2011 അമേരികയിൽ ക്നാനായ പള്ളികൾ എന്നുപറഞ്ഞു അനേകം പള്ളികൾ ക്നാനായകാരുടെ കശുകൊണ്ട് പണിതു,ക്നാനായ പള്ളി എന്നുകേട്ടപ്പോൾ ക്നനയാകരന്റെ ക്നാനായവികാരംകുട്ടി പള്ളികൾ മേടിപിച്ചു .ഒരു ക്നാനായ വൈദികൻ ഇതു പറഞ്ഞതുകൊണ്ട് ക്നാനായ ജനം വിശ്വസിച്ചു. സാധാരണ തെകുംബക സുറിയാനി ക്രിസ്തിയാനികൾക്ക് വേണ്ട ചെണ്ടകൊട്ടും ,സ്ഥനമാനങ്ങളും കൊടുത്തു ക്നാനായ പള്ളിയന്നു പറഞ്ഞു ബോര്ഡ്എഴുതി വച്ചു. ശുദ്ധരായ ജനം വിശ്സ്യസിച്ചു.എന്നാൽ കോട്ടയം മെത്രാന് ഈ പള്ളികളിൽ അധികാരം ഇല്ല എന്നാ സത്യം മനസ്സിൽആക്കിയ അമേരിക്കയിലെ തെകുംബാഗ സുറിയാനി ക്രിസ്തിയാനികൾ ,ഈ പണിത പള്ളികൾ എല്ലാം ക്നാനായകാർ കുടുത്തൽ പോകുന്ന സ്യ്രോമാലബരിന്റെ മറ്റൊരു പള്ളിയാണ് എന്ന് മനസിലാക്കിയത് വൈകിയാണ് . സ്യ്രോമാലബാർ സിനടിന്റെ ഹിഡൻ അജണ്ടയാണ് ഇവിടെ ക്നാനായ വൈദികരെ ഉപയോഗിച്ച് നടപ്പിൽ ആക്കുന്നത്. ഇന്നലെ കിളുർത്ത ക്നാനായ വൈദികരെ ഉപയോഗിച്ച് ബ്രിട്ടീഷ്‌കാർ ഇന്ത്യ പിടിച്ചെടുത്തു നശിപിചതുപൊലെ സീറോമലബാർ സിനഡ് ഗൂഢാലോചന നടത്തിയാൽ തകർക്കാൻ പറ്റുന്നതല്ല ക്നാനായക്കാരന്റെ പാരമ്പര്യം.ഇവിടെ തെകുംബഗനെ വഞ്ചിച്ചത് നമ്മുടെ തന്നെ അജപാലന നെത്ര്തതിന്രെ ഭയമാണ് !! എല്ലാടത്തും ഈ ചതി മനസില്ലാക്കിയ അമേരികയിലെ തെകുംബഗർ തുടങ്ങിയ വിശുദ്ധ യുദ്ധംത്തിന്റെ ഭാഗമാണ് ആണ് ഇന്നു ന്യൂയോർക്ക്‌ൽ നടക്കുന്നത്. ന്യൂയോര്ക്കിന്റെ നട്ടെല്ല് നമ്മുടെ അജപാലകാരുടെ നട്ടെല്ലിന്നു ഉണര്വേകട്ടെ.ലോകം എബാടുംഉള്ള തെകുംബഗരുടെ നിലക്കാത്ത പിന്തുണ ഇന്നു ന്യൂ യോർക്ക് തെകുംഭാഗര്ക് വേണ്ടി എത്തി കൊണ്ട്ഇരിക്കുന്നു.
സീറോമലബാര്‍ സഭ ഇത് നന്നായി പഠിച്ചിട്ടുതന്നെയാണ് ഒരു rescript ന്റെ പേരു പറഞ്ഞ് അമേരിക്കയില്‍ ഇത്തരം ഇടവകകള്‍ ക്നാനായക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇനി ഡല്‍ഹിയിലും ഇത്തരം ഇടവകകള്‍ നല്‍കിയാല്‍ അടുത്ത ലക്ഷ്യം കോട്ടയമാണ്. കേരളത്തിനു വെളിയിലുള്ള ക്നാനായക്കാര്‍ക്ക് എന്ടോഗമിയില്ലെങ്കില്‍ കേരളത്തിലുള്ളവര്‍ക്ക് മാത്രം എന്തിന് എന്ടോഗാമി എന്നതായിരിക്കും അവരുടെ അടുത്ത ചോദ്യം. അത് ലക്ഷ്യം വെച്ച് ഇപ്പോഴേ അവര്‍ വെടി പൊട്ടിച്ചിരിക്കുന്നു. കോട്ടയം രൂപത അനുവദിച്ചുകൊണ്ട് റോമില്‍ നിന്നും വിശുദ്ധ പത്താം പീയൂസ് ഇറക്കിയ ബ്യൂളായില്‍ Endogamous Diocese എന്ന് പരാമര്‍ശിച്ചിട്ടില്ലെന്ന്‍ ആലഞ്ചേരി പിതാവും അങ്ങാടിയത്ത് പിതാവും ഒരേ സ്വരത്തില്‍ പറഞ്ഞു കഴിഞ്ഞിരിക്കുന്നു.....!
അമേരിക്കയിൽ റിയൽ എസ്റ്റേറ്റ് വാങ്ങികൂട്ടുക, പിന്നെ കാനോൻ നിയമപ്രകം അതു ചിക്കാഗോ സിറോമലബാർ രൂപത ബിഷോപിന്റെ സ്വത്താണ് എന്നു പറയുക,വര്ഷങ്ങള് കഴ്യോബോൾ ഇപ്പോളത്തെ ക്നാനായ വീര്യം കെട്ടടങ്ങി എല്ലാം പത്തിമടക്കി, കള്ളും, ചെണ്ട അടിക്കാൻ ഒരു വേദിയും കൊടുത്തു ഫോട്ടോ എടുത്തു പത്രങ്ങളിൽ വരുബോൾ പണിത പള്ളിയിൽ തന്നെ ശരണം പ്രാപിക്കും .കള്ളും അവരുടെ വേഷബുഷാദികളും പ്രദശിപ്പിക്കുവാൻ ഒരുഅവസരം മാത്രം മതി ,ഡോളർ ഇങ്ങുപൊന്നുകൊള്ളും എന്നു സിനഡിന് നല്ലവണം അറിയാം.
അമേരിക്കയിൽ റിയൽ എസ്റ്റേറ്റ് വാങ്ങികൂട്ടുക, പിന്നെ കാനോൻ നിയമപ്രകം അതു ചിക്കാഗോ സിറോമലബാർ രൂപത ബിഷോപിന്റെ സ്വത്താണ് എന്നു പറയുക,വര്ഷങ്ങള് കഴ്യോബോൾ ഇപ്പോളത്തെ ക്നാനായ വീര്യം കെട്ടടങ്ങി എല്ലാം പത്തിമടക്കി, കള്ളും, ചെണ്ട അടിക്കാൻ ഒരു വേദിയും കൊടുത്തു ഫോട്ടോ എടുത്തു പത്രങ്ങളിൽ വരുബോൾ പണിത പള്ളിയിൽ തന്നെ ശരണം പ്രാപിക്കും .കള്ളും അവരുടെ വേഷബുഷാദികളും പ്രദശിപ്പിക്കുവാൻ ഒരുഅവസരം മാത്രം മതി ,ഡോളർ ഇങ്ങുപൊന്നുകൊള്ളും എന്നു സിനഡിന് നല്ലവണം അറിയാം.
ക്രിസ്തുവിന്റെ അനുയായികൾ ആദ്യ നൂറ്റാണ്ടുകളിൽ ആരാധന നടത്താൻ കഴിയാതെ ഗുഹകളിൽ ഒളിച്ചും ദൂര ആള്താമസം ഇല്ലാത്ത സ്ഥലങ്ങിളിലും കുർബാനകൾ നടത്തി. അവർ മരണത്തെ ഭയപ്പട്ടു. . തന്റെ ജീവനെ പണയം വച്ച് പുരോഹിതർ ജനങ്ങള്ക് വേണ്ടി കുര്ബാന നടത്തി. കുര്ബാന മുടങ്ങതിരിക്കാൻ അവർ തങ്ങളുടെ ഏറ്റവും ബലവത്തായ ആയുധമായ പ്രാർത്ഥനയിൽ ആശ്രയിച്ചു. അങ്ങനെ ജനം കുര്ബനയുടെയേം ആരധനയ്ടെയം വില മനസ്സിലാക്കി അതിനായി ദാഹിച്ചു. എന്നാൽ ഇന്നിതാ കുര്ബാന ഒരു ആയുധമായി ഉപയോഗിച്ച് പൌരോഹിത വര്ഗം ജനങ്ങളുടെ ആരാധന മുടക്കാൻ തയ്യാറാകുന്നു. കുര്ബാന ജനങ്ങളുടെ അല്ലാതായി. പകരം അത് ജനത്തിന് വേണ്ട ആരാധനയ്ക്ക് എതിരായി ഉപയോഗിക്കാവുന്ന പുരോഹിതന്റെ ആയ്ധമായി മാറുന്നു. ഗുഹകളിൽ എത്തി അപ്പത്തെയും വീഞ്ഞിനെയും രക്ത ശരീരങ്ങൾ ആക്കി മാറ്റിയ പരിശുദ്ധ ആത്മാവ് എവിടെ വരണം എവിടെ വരണ്ട എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം ദൈവത്തിന്റെ കയ്യിൽ നിന്നും ആരൊക്കയൊ തട്ടി എടുക്കുന്നു.സുറിയാനി ആരാധനാ ക്രമം തെകുംബഗന്റെ കൈയിനിന്ന് തട്ടിയടുത്ത് ഇപ്പോൾ,തെകുംബഗ പുരോഹിതാൻമാരെ ഉപയോഗിച്ച് തെകുംബഗനോട് വിലപേശുന്നു....
ന്യൂയോര്കിൽ കമ്മ്യൂണിറ്റി സെന്റർ ചാപ്പലിൽ നിന്നും ഇവിടം "വിശുദ്ധമല്ല "എന്നുപറഞ്ഞു കുർബാന ഇറക്കികൊണ്ടു പോയി സിറോമലബാർ മെത്രാൻ അങ്ങാടിത് പിതാവിന് ന്യൂയോർക് ക്നാനായകാരെ കൊണ്ടു അവിടെ ഒരുപള്ളികൂടെ മേടിക്കാൻ നടത്തിയ നാടകം നട്ടെല്ലുള്ള തെക്കുംഭാഗൻ ചങ്കുറപ്പോടെ കമ്മ്യൂണിറ്റി സെന്റർ ചാപ്പലിൽ തന്നെ കുർബാന അർപ്പിച്ചു തുടങ്ങിയതോടെ പൊളിഞ്ഞു പോയി. ഈപറയുന്ന "വിശുദ്ധി "ബാക്കിയുള്ള പള്ളികൾക്കും ബാധകമല്ലേ ? എല്ലാപള്ളികളിലും "കള്ളുംകുപ്പി" ഒന്നെങ്കിൽ അൾത്താരയുടെ നേരെ ആറടി അടിയിൽ അല്ലങ്കിൽ ഒരു കർട്ടൻ അപ്പുറത്ത്. പെണ്ണും പിള്ളേരും ഇല്ലാത്ത ക്നാനായ സമുദായം മുന്നോട്ടു വളർത്താൻ താല്പര്യം ഇല്ലാത്ത ദൈവവിളി ഇല്ലാത്ത ,സിറോ മലബാർ സിനോടനു വേണ്ടി വേല എടുക്കുന്ന കുറെ പുരോഹിതർ സിനോഡിന് വേണ്ടി റിയൽ എസ്റ്റേറ്റ് അമേരിക്കൻ ക്നാനായകാരുടെ പണം ഉപയോഗിച്ചു വാങ്ങി എന്നു ജനത്തിനു ഇനിയും മനസിലാക്കാൻ ഇവിടെ കൊടുത്തിരിക്കുന്ന കോടതിയുടെ കാനോൻ നിയമം പരാമർശം മതിയാകും.
നാണമില്ലേ മാഫിയ ഈ നാടകം ക്നാനായ കാരന്റെ മുമ്പിൽ കളിക്കാൻ ?
കാനായകാരെ തകര്കാൻ നോക്കുന്ന സിറോമലബാര് സിനടും അവര്ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന പുരോഹിതരും ,അവരുടെ തുപ്പൽ കോളത്തിൽ കിടന്നു ഉരുളുന്ന സമുഹത്തിൽ നിന്നും, സൊന്തം കുദുബതിൽനിന്നും പിന്തള്ളപെട്ട ചേട്ടൻമാരും ഒരുകാര്യം ഓർക്കുക....
കാനോൻ നിയമപ്രകാരം നോർത്തമേരിക്കയിൽ പണിത എല്ലാ പള്ളികളും അങ്ങാടിയത് പിതാവിന്റെയാണ് .അതുകൊണ്ടാണ് മൂലകാട്ടിൽ പിതാവിനെ സൈഡിൽ നിറുത്തി അങ്ങാടിയത് പിതാവ് പള്ളി കൂദാശ കർമ്മം നടത്തിയത്.
കഴ്ഞ്ഞ ആഴ്ച ഈയുള്ളവൻ ചിക്കാഗോയിൽ ഒരു പരിപാടിക്ക് പോയപ്പോൾ എന്റെ സ്വന്തം ഒരു സഹോദരൻ പറയുന്നത് ക്നാനായ കാരുടെ പള്ളി കനായകർക്കു മാത്രമാണ് എന്നു അങ്ങാടിയത് പിതാവ് എഴുതി തന്നിത്തുണ്ട് എന്നാണ്.വളരെ സഹതാപം തോന്നി എനിക്കു അസുഹൃത്തിനോട് കാരണം അദ്ദേഹത്തെ ബ്രൈൻവാഷ് ചെയ്തു ഒരുപരുവം ആക്കി മരോട്ടിക്ക കലക്കികൊടുത്തു അവിടുത്തെ കാക്കനാട്ട് മാഫിയ വച്ചിരിക്കുകയാണല്ലോ എന്നു ഓർത്തിട്ട്. സ്വന്തമായി ചിന്തിക്കാനുള്ള കഴ് വ് നഷ്ത്പെട്ടു സത്യങ്ങൾ അറിയുങ്ങിലും തന്റേടമായി അതിനെ ചോദ്യം ചെയ്യാൻ പേടിയാണ് എങ്കിൽ എങ്ങനെ അവർക്കു ഒരു പുതിയ തലമുറയെ വാർത്തുഎടുക്കാൻ പറ്റും? പിന്നെ അവരുടെ മക്കൾ നടുവിരൽ മിനിട്ടിനു മിനിട്ടിനു ഉയർത്തിയാൽ അവരെ കുറ്റം പറയാൻ പറ്റുമോ ?. എന്റെ അപ്പൻ എനിക്കു മാതൃക എന്ന് അഭിമാനത്തോടെ നാലുപേരുടെ മുന്നിൽ മക്കൾ പറയാതിരുന്നാൽ അവരെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല.
* ക്നാനായകാർ കൂടുതൽ പോകുന്ന എല്ലാ സിറോമലബർ പള്ളി റിയൽ എസ്റ്റേറ്റ്കളും ചിക്കാഗോ സിറോ മലബാർ ബിഷോപിന്റെ ആണ്.
*ഒരു ക്നാനായകാരനും മേൽ പറഞ്ഞ പള്ളികളിൽ മെമ്പർഷിപ് നമ്പർ കൊടുത്തിട്ടില്ല.ഈ പള്ളികൾ എല്ലാം സിറോമലബാർ ബെലോകൾക്ക് വിധേയമായി ആണ് പള്ളിയോഗ നടപടികൾ നടക്കുന്നത്.
*കോട്ടയം രൂപതയുടെ പോലെ വ്യക്തിഗത അധികാരത്തിലുള്ള ഒരു ഭരണ സംവിധാനം ഇല്ല, അത് തരുവാൻ സിറോമലബാർ സിനഡിന് താല്പര്യം ഇല്ല.
*ഇപ്പോൾ അമേരിക്കയിൽ കാണുന്ന ക്നാനായ അച്ചന്മാർ എല്ലാതും ഈ പറയുന്ന ക്നാനായകാർ കൂടുതൽ പോകുന്ന പള്ളികൾക്കു വേണ്ടി സിനഡ് വിട്ടിരിക്കുന്ന മാർകെറ്റ്സ് ( സെലെസ് റെപ്രസെന്ററ്റീവ്സ്) ആണ്.
*അവസാനം തൂണും ചാരിനിന്നവർ പെണ്ണിനേയും കുട്ടികൊണ്ടു പോകാതിരിക്കുവാൻ ന്യൂ യോർക് ക്നാനായ സെന്റർ മോഡൽ ക്നാനായകാർ ഉടമസ്ഥത വഹിക്കുന്ന റിയൽ എസ്റ്റേറ്റിൽ കമ്മ്യൂണിറ്റി സെന്റർ ചാപ്പലുകൾ എല്ലായിടത്തും വരണം.അച്ഛൻമാർ അവിടെവന്ന് അജപാലം നിര്വഹിക്കട്ടെ ഒരു പ്രശ്നവും ഇല്ല.ക്നാനായ അച്ചന്മാർ ക്നാനായകാരുടെ അജപാലത്തിനു വേണ്ടിഉള്ളവർ ആണല്ലോ ?.എങ്കിൽ മാത്രമേ വേറെ ഒരു ശക്തികും വിധായരാകാതെ,ക്നാനായ നമ്മുടെ കുങ്ങ്ങളെ ക്നാനായ ബോധത്തിലും, പരബര്യത്തിലും, കുട്ട്യാമയിലും വളർത്തി നമ്മുടെ പൂര്വികൾ നമ്മൾക്ക് തന്ന ആ ജീവിത ദീപ ശിഖ നമ്മുടെ പുതിയ തലമുറക്ക് പകർന്നു ഒരു വലിയ കുടുബം ആയി ജീവിക്കാൻ നമ്മക്ക് സാധിക്കത്തൊള്ളൂ...