Saturday, December 31, 2016

സിറോമലബാർ സങ്കരപ്പള്ളി കൺവെൻഷൻ KCCNA ക്കു ബദലായ കൂലിപ്പണി.

മാറി കെട്ടിയവരെ ഗസ്റ്റ് സ്റ്റാറ്റസ് നൽകി കയറ്റാൻ ആണ് സിറോമലബാർ സങ്കരപ്പള്ളി ക്നാനായ റീജിയൻ ഫാമിലി കോൺഫറൻസ് സങ്കടകരുടെ ആഗോള തീരുമാനം.

എന്റെ അഭിപ്രായത്തിൽ ഒരാളെ പ്രണയിച്ച് അയാൾക്ക് ജോലിയില്ലാത്തതിന്റെ പേരിൽ മറ്റൊരാളെ വിവാഹം ചെയ്ത് വിധി വൈപരീത്യത്താൽ അയൽക്കാരന്റെ കൂടെ ഒളിച്ചോടി സാഹചര്യത്തിന്റെ സമ്മർദ്ദത്താൽ വീട് പണിക്ക് വന്നവന്റെ കുഞ്ഞിന്റെ അമ്മയാകേണ്ടി വന്ന ഒരു പാവം പെണ്ണിന്റെ കണ്ണീരിൽ ചാലിച്ച പ്രണകാവ്യമാണ് ഈ കൺവെൻഷൻ.

കോട്ടയം രൂപതയിൽനിന്നും നാടുകടത്തിയ ധിക്കാരികളായ സമൂഹത്തിൽനിന്നും പുറംതള്ളപ്പെട്ട കുറെ വൈദീകരുടെ സിറോമലബാർ മെത്രാൻ മെത്രാൻ സമതിക്കുള്ള കുഴലൂതായും കത്തോലിക്കാസഭയുടെ എല്ലാപ്രമാണങ്ങളെ ലംഘിച്ചു നടക്കുന്ന കുറെ പ്രമാണിമാരുടെ സുപ്പീരിയോറിറ്റി കോംപ്ലക്സ് ആയിവേണം ക്നാനായ സമുദായ ദ്രോഹികളുടെ ആഗ്രഹം പ്രകാരം നടത്തുന്ന ഈ ഫാമിലി കോംപ്ലെക്സിനെ കരുതുവാൻ.
ക്നാനായകാരെമുഖച്ഛായ മാറ്റി വെറും കത്തോലിക്കൻ ആക്കാൻ സിറോമലബാർ മെത്രാൻ സമതി നടത്തുന്ന ഈ കൺവെൻഷൻനരേജിസ്റെർ ചെയ്യുബോൾ സഹോദരി സഹോദരൻമാരെ നിങ്ങൾ ഒന്നുംകൂടെ ചിന്തിക്കുക.......

കോട്ടയം രൂപതയുടെ വൈദിക സമതി നോർത്ത് അമേരിക്കയെലെ കർപ്റ്റഡ് ആയിട്ടുള്ള വൈദികരുടെ പ്രവർത്തികളിൽ ഉടൻതന്നെ നടപടിയെടുക്കണം. കാരണം നുണ പറയുന്ന അച്ചന്മാരെ ഞാൻ അമേരിക്കലിൽ വന്നിട്ടാണ് കാണുന്നത്. ആദ്യം ഫഃ മുത്തോലം ഇത് ക്നാനായ പള്ളികൾ എന്ന് നുണ എന്നുപറയുക...........ക്നാനായ പള്ളിഎന്നുകേട്ടപ്പോൾ പിന്നെ ഒരും ആലോചിക്കാതെ പാവം ക്നാനായക്കാർ പള്ളിക്കുവേണ്ടി പണം കൊടുക്കുക..........അവരുടെ പണംകൊണ്ട് മുത്തോലം പള്ളികൾ വാങ്ങികൂട്ടുന്നു...........പിന്നെ മാർ അങ്ങാടിയത്തിന്റെ കൊണ്ടുവന്നു ""നമ്മുടെ സമുദായം ""എന്ന് അഭിസംബോധന ചെയ്യിതു പിന്നെ ഇവിടെ ചേരാൻ കർമ്മം വേണ്ട ജന്മ്മം മാത്രം മതി എന്നുപറയുക..........പിന്നെ മൂലകാട്ടിൽ പിതാവ് ഇത് എൻഡോഗയിംസ് പള്ളി അല്ല എന്നുപറയുക...........ഇതിന്റെ ഇടയിൽ വിഷമം ഉണ്ടാകുന്ന വർക്ക്‌ എല്ലുംകഷ്ണം പോലെ ഒരു സ്ഥാനം കൊടുത്തു ഫോട്ടോ ഇടുക..............പിന്നെ ഈ ക്നാനായ റീജിയൻ എന്നുപറയുന്ന സിറോമലബാറിന്റെ ക്നാനായകാർ കൂടുതൽ പോകുന്ന പള്ളികളുടെ ലീഡർഷിപിൽ സമൂഹത്തിൽ ഉള്ള പുളവൻമാരെ കൊണ്ട് ഒരുമാഫിയ ഉണ്ടാകുക എന്നിട്ടു ഈ പറയുന്ന പള്ളികളുടെ ഒരു കൺവെൻഷൻ നടത്തി കർമം മായ്ച്ചുകളയുക എന്നല്ലേ പ്ലാൻ ? ???? .........

ഈ പള്ളികൾ എല്ലാം സാദാരണ ക്നാനായ കാരന്റെ കാശു കൊണ്ടുവാങ്ങി,ജനം വിചാരിച്ചു ഇതിന്റെ ഉടമസ്ഥാവകാശം കാശുകൊടുത്തവനാണ് എന്ന് പക്ഷെ സത്യം ചിക്കാഗോ അങ്ങാടിയത് പിതാവ്ന്റെ കിഴിൽ ആണ് ഈ പള്ളികൾ ഇതിൽ ക്നാനായകരന് ഒരു അവകാശവും ഇല്ല വീണ്ടും വീണ്ടും ചെക്ക് എഴുതുക എന്നതാണ് അവന്റെ കടമ എന്നുമനസിലാക്കിയത് വൈകിപോയി     ......പക്ഷെ പണി കിട്ടിയെന്നുപിനീടാണ് ക്നാനായ ജനം അറിഞ്ഞത്‌. ......നോർത്ത് അമേരിക്കയിൽ നോൺ എൻഡോഗയിംസ് പള്ളിയാണ് പണിയുന്നത് എന്ന്  പള്ളി പണിയുന്നതുംബ്ബ് ആരോടും പറഞ്ഞിരുന്നില്ല. ക്റിസ്തുവിന്റെ അഭിഷക്തർ നുണ പറഞ്ഞു അവിടുത്തേജനത്തെ വഞ്ചിച്ചു പണം കൊള്ളയടിച്ചു അദൊലോകനായകന്മാരെ പോലെ വിലസുന്നു , ഇപ്പോൾ കുറേപേർ പുറത്തുനിന്നും കെട്ടിയവനെയും അങ്ങാടിയത് പിതാവിനെയും ഞങ്ങളുടെ പള്ളിയിൽ കയറ്റില്ല എന്നും,കുറച്ചുപേർ പുറത്തുനിന്നു കെട്ടിയവൻ വന്നോട്ടെ കുഴപ്പമില്ല, മറ്റുചിലർ, നമ്മളെല്ലാം ക്രിസ്ടിയാനികൾ എല്ലാവരെയും കുട്ടി മാമുദിസാ നൽകി ചേർത്ത് കുട്ടികിണ്ടുപോകണം എന്ന് പറഞ്ഞു പലതായി തിരിഞ്ഞു നിൽകുന്നു. .......... ചുരുക്കം കോട്ടയത്തു നിറുത്താൻ പറ്റാത്ത ചുള്ളന്മാരെ അമേരിക്കയിലെ കൊട്ടേഷൻ കൊടുത്തു ഈങ്ങോട്ടു വിടുന്നു എന്ന് ചുരുക്കം......പിന്നെ ക്നാനായക്കാരുടെ മുകളിൽകയറി അങ്ങാടിത് പിതാവിന്റെ നേതിര്ത്ഥം സഥാപിക്കുന്നു. ഇത് അടിമത്തമാണ്, ബാക് സ്ടാബ്ബിങ് ആണ് . പ്രീയ സഹോദരങ്ങളെ അനീതിക്കെതിരെ പ്രതികരിക്കൂ .... പ്രതികരിച്ചാലെ നമ്മക്ക് കെട്ടുറപ്പുള്ള ഒരു സമുദായത്തെ നിലനിർത്താൻ പറ്റുകയുള്ളു ...

പള്ളിയും അസോസിയേഷനും ഒന്നിച്ചുപോകണം എന്നുപറയുകയും അസോസിയേഷനെ തകർക്കാൻ ഫാമിലി കോൺഫറൻസ് എന്നപേരിൽ അസോസിയേഷൻ മോഡൽ കൺവെൻഷൻ നടത്തുവാൻ തീരുമാനിക്കുന്നത് വേരോദാഭാസമാണ് !! . പള്ളിക്കു അസോസിയേഷനെ ഒരുകാലത്തും അഗീകരിക്കാൻ പല്ലില്ലാ .. .............എന്നാൽ പള്ളിയിൽയുള്ളവരോട് അസോസിയേഷനുമായി സഹകരിച്ചുപോകൻ ആരെങ്കിലും പറയുമുണ്ടോ ? ഇല്ല ഇല്ലീല്ല !!! അവിടെത്തന്നെ മനസിലായില്ലേ ഈ ഫ്രോയ്ഡ്തരം.............ഈ ഒന്നിച്ചുപോകണം എന്ന്പറയുന്നത് പച്ചനുണയാണ് ... വഞ്ചനയാണ് !!!!!!!!!.

അങ്ങാടിയത് പിതാവിന്റെ  ഈ പള്ളികൾ നോൺ എൻഡോഗയിംസ് അയസ്ഥിതിക്ക്‌ ഈ പള്ളി കോൺവെൻഷനിൽ എന്ടോഗാമി ഒരു മാനദണ്ഡമേയല്ല രജിസ്റ്റർ ചെയ്യാൻ, എല്ലാ അരകനായും മുക്കാൽ ക്നായും കാണും , പിന്നെ ഇതിന്റെ ഒരുമർകെറ്റിംഗ് പോയിന്റ് ആണ് "നിങ്ങൾ മക്കളെ കൊണ്ടുപോകണം ക്നാനായ റീജിയൻ കോൺവെൻഷനിൽ അവർക്കു അനുയോജ്യമായ വരന്മാരെ മുകളിൽ പറയുന്നവരിൽ നിന്നും കിട്ടും " എന്ന് എപ്പോൾ എല്ലാ പള്ളികളിലും അനൗൺസ് ചെയുന്നു നിരന്തരമായി ....... ക്നാനായ സമുദായത്തെ എന്ടോഗാമി തകർത്തു നശിപ്പിക്കാൻ ആണ് ഈ പള്ളികോൺവെൻഷനും ക്നാനായരെജിയനും എന്ന് ഇതിലും പരം തെളിവ് വേറെ എന്തുവേണം ??.

ഇപ്പോൾ ഞാൻ ഓർക്കുന്നത് ഒരു പഴയ സിനിമ പേരാണ് കള്ളൻ കപ്പലിൽ തന്നെ ഇതാണ് ഫിലിമിന്റെ പേര് എന്തു മനസിലായി നിങ്ങൾക്ക് ഈ പേര് ഇവിടെ പറഞ്ഞപ്പോൾ. ക്‌നാനായ സഭയെ തകർക്കാൻ നോക്കുന്ന കപ്പലിലെ കള്ളൻ മാർ നമ്മുടെ സഭയിൽ തന്നെ ഉണ്ട് സഭയെ കപ്പലായി ഉപമിച്ചാൽ മതി.. കപ്പല് മുങ്ങുമ്പോൾ ഈ പറഞ്ഞവർ വല്ലോ ബോട്ടിലോ ലൈഫ് ജാക്കറ്റ് മറ്റും ഉപയോഗിച്ച് രക്ഷപെടും. പാവം പിടിച്ച യാത്രക്കാർ മുങ്ങി താഴുന്നത് ദൂരെ നിന്നു അവർ കാണും. കപ്പൽ മുക്കാൻ കൂട്ട് നിന്നതിനു കിട്ടിയതെന്തെന്നു നമുക്കറിഞ്ഞു കൂടാ. പക്ഷെ ജനം ജാഗരൂകരായിരുക്കുക കാരണം നമ്മുടെ കപ്പൽ എപ്പോൾ വേണമെങ്കിലും വെള്ളത്തിൽ താഴ്ത്താൻ തക്കം പാർത്തു കുറെ ആളുകൾ ഇരിപ്പുണ്ട് ഇവരെ നേരിടാൻ എല്ലാ ക്നാനായക്കാരും ഒന്നിച്ചു കൈകോർത്തു മുന്നോട്ടു നീങ്ങുക...


ബ്രിട്ടീഷ്ഷുകാർ ഇന്ത്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്നപേരിൽ ഇന്ത്യകരുടെമേൽ ആധിപത്യം ഇന്ത്യക്കാരെ ഉപയോഗിച്ച് ഉറപ്പിച്ചതുപോലെ സിറോമലബാർ സിനഡ് അമേരിക്കയിൽ അധികാരമോഹികൾ ആയ ഞങ്ങളുടെ സഹോദരങ്ങളെ ഉപയോഗിച്ച് ക്നാനായക്കാർ കൂടുതൽ പോകുന്ന രണ്ടാമത്തെ സിറോമലബാർപള്ളികൾ പണിത് സിറോമലബാർ ആധിപത്യം ഉറപ്പിച്ചത്. ആ ആധിപത്യം സിമന്റ് ഇട്ടു ഉറപ്പിക്കാൻ ഇപ്പോൾ ക്നാനായ കാർ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടക്കുന്ന എൻഡോഗയിംസ് മെമ്പർഷിപ് ജീവനാഡിയായ KCCNA ക്കു ബദലായി എന്ടോഗാമി വേണ്ടാത്ത,അത് ഒരു പ്രശ്നമേയല്ലാത്ത സമാന്തര കൺവെൻഷൻ ജൂണിൽ നടത്താൻ പോകുന്നത്.

 ക്നാനായകരെ സിറോമലബാർ മെത്രാൻ സമിതിയുടെ ആഗ്രഹപ്രകാരം കാര്യങ്ങൾ വളച്ചൊടിച്ചു ലോകത്തില്ലാത്ത എസ്ക്യൂസ്സ് പറഞ്ഞു മിസ്‌ലീഡ് ചെയുന്നതും ,സിറോമലബാർ സിനഡിന് ഓശാനപാടുന്നതും,സിറോമലബാർ മെത്രാൻ സമിതിയുടെ ആഗ്രഹപ്രകാരം കാര്യങ്ങൾ വളച്ചൊടിച്ചു ലോകത്തില്ലാത്ത എസ്ക്യൂസ്സ് പറയുന്നത് ഫാ മുത്തൈലവും ഫാ മുളവനാലും ഉടൻ നിറുത്തണം.എന്നിട്ടു  അതുപോലെതന്നെ കൊല്ലാപറമ്പിൽ അച്ഛൻ , ചാക്കച്ചേരി അച്ഛൻ എന്നിവരെപോലെ ക്നാനായ സമൂഹത്തോട് ചേർന്നുനിന്ന് ക്നായിത്തൊമ്മൻ കൊടുങ്ങല്ലൂർരിൽ അന്ന്  കൊളുത്തിയ ദീപശിഖ തലമുറ തലമുറ കൈമാറി അടിസ്ഥാന തത്വങ്ങളിൽ കലർപ്പില്ലാതെ കൊണ്ടുപോകാൻ ക്നാനായ ജനങൾക്ക് ശിഷ്രശൂഷ ചെയിതു ജീവിക്കണം. അതുകൊണ്ടു ക്നാനായ സമൂഹത്തെ ഇല്ലാതാകാൻ സിനഡ് പദ്ധതിയിട്ടിരിക്കുന്ന ഫാമിലികോൺഫെറൻസ് ,സിനോടിനുവേണ്ടി കൂലിപ്പണി എടുക്കാതെ ക്യാൻസൽ ചെയ്യണം!!!

ഇപ്പോൾ നമ്മക്ക് ചുറ്റും നടക്കുന്ന ക്നാനായ നശീകരണ സംഭവ വികസനകളെ നമ്മുക്ക് കണ്ടില്ല എന്ന് ഇനിയും നടിക്കാൻ ആവില്ല.. കാരണം ഇത് നമ്മുടെ ക്നാനായ കുടുബം ആണ് നമ്മളെല്ലാവരുന്ന സമൂഹം അതിലെ അംഗങ്ങളും ആണ് .നമ്മുടെ കുടുബ കുട്ടായിമ്മളെ നശിപ്പിക്കാൻ ഇറങ്ങിരിക്കുന്ന ശത്രുക്കളെ സ്വയം മനസിലാക്കുക,അവർക്കു കുഴൽ ഉതുന്ന നമ്മുടെ സഹോദരങ്ങളെ പറഞ്ഞു ഈ സമുദായ ശത്രുക്കളുടെ കുട്ടുകെട്ടിൽനിന്നും പിന്തിരിപ്പിക്കുക.

Thursday, October 27, 2016

Tomb of Saint Thomas of Cana ( Knai Thomman )

THE KNANAYA PILGRIM CENTRE
In memory of the missionary migration from the Middle East to Kodungalloor under the leadership of Knai Thoma in AD 345, the Knanaya Catholic Congress has organized a Holy Mass and prayers at the tomb on 16.04.2016 in the leadership of Mar Mathew Moolakkatt, the Vicar General and a team of our priestsat the Holy Family church of Kottappuram Archdiocese, where the tomb of Thomas of Cana and Mar Joseph of Edessa is situated.  One bus-full each of knanites from every Forane gathered there and made the function a grand success.  The Archbishop of Kottappuram also attended the meeting as a guest of honor.

The tomb is hardly 500 meters away on the way to the now-ruined fortress of Kottappuram, which was constructed by the Portuguese around 1503.  It is said that the Mahadevar Pattanam, which was granted by the Cheraman Perumal to the knanites, was at this site and around the fortress.  Almost the three sides of this area are surrounded by the backwaters.  The fort area is preserved under the control of the ArcheologicalDepartment of the Government.  It is now a part of the Muziris Heritage Project.  The Knai Thoma Bhavan with the Tower built by the KCC in 2004 is closer to the church and is in between the church and the fortress.  All these structures are on the same side of the waterline.  A full size statue of Knai Thoma was unveiled by Mar Moolakkatt in the tower on 16.04.2016.

The Latin Catholics and even the local public have accepted this KNANAYA PILGRIM CENTRE where the tomb of Thomas of Cana and Mar Joseph of Edessa is situated, as the MOST IMPORTANT pilgrim centre of the knanaya Christians.  This is evident from the words of Rev Sr. Mary Antonio of Kottappuram Diocese on page 50 of her book “Kottappuram Roopathayude Paithruka Vazhikal” where it is said “Thirukkudumba kappelayilulla Knai-Thommante kallara knanaya Christianikalkku innu ettavum pradhanappetta oru Theerdhadana Kendramanu”

Until most of Malamkara Sabha was brought under Rome by the influence of the Portuguese by Mar Menessis around 1600, Knai Thoma was remembered in prayers in the Holy Mass as Saint.  This practice iscontinued in the knanaya Jacobite churches, as per orders of the Patriarch of Antioque.  [See Page 225303, 355, 356, 357 etc. of “Visudha Kurbana Kramamof ‘Knanaya Athi-Bhadrasanam.”]  Apart from the hierarchy, there is no difference in faith of the Catholics and of the Jacobites.  The ‘Viswasa” read during the holy mass in Catholic and Jacobite Churches are the same.  [Page 210 of “V.Kurbana Kramam”]  The Catholic Church has not declared him or Mar Joseph as saint yet.  

Though there is no official declaration, there need be no doubt about the holiness of Knai-Thoma or of Mar Joseph as accepted by the Jacobites.  After all, they immigrated to India once for all leaving all their loved ones and their assets only for the noble purpose of missionary work.  The mental agony of permanently discarding their native land and relatives, the hardship they experienced and the risks they took to travel for months through the disturbed seas in un-mechanizedsmall ships, itself would be sufficient to establish that they were saintly.

No doubt that we will be receiving plenty of blessings if we say sincere pious prayers at the tomb of our ancestral father and of Mar Joseph. We can pray as atthe tomb of our father, before our ancestral father too.
We can hope that the KCC and Mar Moolakkatt will do their best to promote this most important KNANAYA PILGRIM CENTRE.

Excerpts from the inscription on the marble stone at the tomb at Kodungalloor are reproduced below.
SACRED TO THE MEMORY OF
THOMAS OF CANA AND MAR JOSEPH OF EDESSA
WHO LED 72 SYRIAN CHRISTIAN FAMILIES FROM MIDDLE EAST TO CRANGANORE IN A.D. 345”

THE MORTAL REMAINS OF THESE NOBLE SOULS REST IN PEACE
BELOW THESE HALLOWED GROUNDS.

Tuesday, June 28, 2016

കുര്ബാന ജനങ്ങളുടെ ആരാധനയ്ക്ക് എതിരായി ഉപയോഗിക്കാവുന്ന പുരോഹിതന്റെ ആയ്ധമായി മാറുന്നു

ജെറുസലേം ദൈവാലയത്തിൽ  കച്ചവടം നടത്തിയവരെ യേശു ചാട്ടവാർ കൊണ്ട് അടിച്ചോടിച്ചു.  പക്ഷെ ഇന്ന്  സഭയെ നയിക്കേണ്ട പലരും  യേശുവിനെതന്നെ  വിൽപന ചരക്കാക്കുന്നു.    ഭാവിയിൽ  വ്യാജ ഉപദേഷ്ടാക്കളും വ്യാജ പ്രവാചകൻ മാരും  സഭയിൽ കടന്നു കൂടുമെന്ന് യേശുവും അപ്പോസ്തോലാൻമാരും  തന്ന മുന്നറിയിപ്പുകൾ  ബൈബിളിൽ ഉണ്ട്.  സത്യാ വിശ്വാസികളുടെ   വിശ്വാസത്തിന്  ഇളക്കമുണ്ടാക്കുകയാണ്  ഇവരുടെ ലക്‌ഷ്യം.    അല്മാവിനാൽ നയിക്കെണ്ടുന്നതിനു പകരം പണവും ആടംബരവുമാണ്  ഇവർക്ക്  പ്രദാനം. പാവപ്പെട്ടവരോട്  കരുണ കാണിക്കാതെ  സംബന്നരോടും സ്വാദീനം ഉള്ളവരോടും മാത്രം ഇവർ  ചങ്ങാത്തം പുലർത്തുന്നു.   വിശ്വാസികളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനായി ഇവർ  ഉപയോഗിക്കുന്നു.  ഫലത്തിൽ നിന്നും വൃക്ഷത്തെ തിരിച്ചറിയാം. അത്മാവിന്റെ ഫലങ്ങൾ ഇല്ലാതെ  സഭയെ നയിക്കുന്നവർ  ആട്ടിൻ തോലണിഞ്ഞ  ചെന്നയ്ക്കളാണ്. അവരുടെ വക്രതയിൽ കുടുങ്ങാതിരിക്കുക.

ഇതിന് ഉത്തമ ഉദാഹരണമാണ് അമേരിക്കയിൽ നടക്കുന്നത് .ക്നാനായകാർ സിറോ പള്ളികളിൽ പോയാൽ ഭക്തി കിട്ടില്ല അതുകൊണ്ടു ക്നാനായകാർക്ക് സ്വന്തമായി പള്ളികളിൽ വേണം എന്നുപറഞ്ഞു പള്ളികൾ ക്നാനായ കാർക്ക് വീടുകേറി ഇറങ്ങി കള്ളു കൊടുത്തും കുടുപ്പിച്ചും പ്‌ളേജ് എഴുതി മേടിച്ചു വാങ്ങിട്ട് എന്തായി ? കഴ്ഞ്ഞ ദിവസം കാനോൻ നിയമം ശരിവച്ചു വന്ന കോടതി വിധി നമ്മൾ എല്ലാവരും കണ്ടു കണ്ണു തള്ളിയതാണ് !! എങ്ങനെ ഈ മാഫിയക്ക് ഇങ്ങനെ കള്ളം പറഞ്ഞു നമ്മളെ പറ്റിക്കാൻ പറ്റും ?

This shows all so called Knanaya church real estate's belong to Mr Angdiath not to any corporations formed by Knanaya people.
നോര്തമേരിക്കയിൽ ക്നാനായ കാരല്ലാത്ത പിതകന്മാർ ക്നാനായ സങ്കര പള്ളികളിൽ വന്നു "നമ്മുടെ സമുദായം " എന്ന് കുബനകിടെ പരഞ്ഞുതുടഞ്ഞിയാലും പിന്നിട് ക്നാനായകാർ കാശുകൊടുത്തു സൊന്തം പണം കൊണ്ട് വാങ്ങിയ പള്ളികളുടെ പേര് മാറ്റി സ്യ്രോമാലബാർ ക്നാനായ പള്ളി എന്ന സങ്കര സത്യം എഴുതി വച്ചാലും അന്ങ്ങടിയത് പിതാവിനെ കുറ്റം പറയാൻ പറ്റുമോ ?

സീറോമലബാര്‍ സഭയില്‍ ക്നാനായക്കാരെ വേര്‍തിരിച്ചു നിര്‍ത്തുന്നത് സ്വവംശ വിവാഹ നിഷ്ഠയാണ്. അതില്ലെങ്കില്‍ ക്നാനായക്കാരും ക്നാനായേതര സീറോമലബാര്‍ വിഭാഗവും തമ്മില്‍ യാതൊരു വ്യത്യാസവുമുണ്ടായിരിക്കില്ല. അതുകൊണ്ട് എന്ടോഗമിയില്‍ വിട്ടു വീഴ്ചയ്ക്കു തയ്യാറായിക്കൊണ്ട് കേരളത്തിനു വെളിയില്‍ അമേരിക്കന്‍ മോഡല്‍ സങ്കര ഇടവകകള്‍ സ്വീകരിച്ചാല്‍ അമ്പതു വര്‍ഷത്തിനുള്ളില്‍ ഇത്തരം ഇടവകകള്‍ അതതു സീറോ മലബാര്‍ രൂപതകളില്‍ ലയിച്ച് ഇല്ലാതാവും. വീറും വാശിയുമുള്ള ഇന്നത്തെ തലമുറ(KCCNA പോലുള്ളവര്‍)  തനിമ നിലനിര്‍ത്താന്‍ വേണ്ടി സങ്കരപ്പള്ളികളില്‍ തീര്‍ക്കുന്ന മതില്‍കെട്ടുകള്‍ക്ക് അമ്പതു വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുണ്ടാവില്ല.  അന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം പേരില്‍ മാത്രം ക്നാനായ എന്ന് എഴുതി വെച്ചിരിക്കുന്ന ഒറിജിനല്‍ സീറോമലബാര്‍ ഇടവകകളായിരിക്കും കേരളത്തിനു വെളിയില്‍ നമുക്കുണ്ടായിരിക്കുക (രാജാക്കന്മാരുടെ മണം പോലുമില്ലാത്ത പിറവത്തെ “രാജാക്കന്മാരുടെ പള്ളി”  പോലെ).

ഇത്തരത്തില്‍ വെറും അന്‍പതു വര്‍ഷം കൊണ്ട് നശിപ്പിക്കാനാണോ നമ്മുടെ പൂര്‍വ്വികര്‍ 1700 വര്‍ഷക്കാലം സ്വവംശ വിവാഹ നിഷ്ഠയിലൂടെ ഈ സമുദായത്തെ നിലനിര്‍ത്തിക്കൊണ്ടുവന്നത്....?

വര്ഷങ്ങക്ക് മുബ് നടന്ന ചരിത്രപരമായ ഒരു ചതിയെ ഒന്നു പരിശോധിക്കാം ..

1500 കളിൽ സുറിയാനി ആരാധനാ ക്രമത്തിൽ സഭയെ നിറുത്തികൊണ്ട് തെകുംബക സുറിയാനി ക്രിസ്തിയാനികള്യായനമ്മളെ യടെസയിൽനിന്നും ഉള്ള മെത്രാൻ അച്ചന്മാരുടെ അജപാലന നെതിര്തതിൽനിനും ,നമ്മെ കൊച്ചി രാജാക്കന്മാരുടെയും , പോര്ച്ചുഘീസ് സൈന്യത്തിന്റെയും പിൻബലത്തിൽ പേരിനു ഉദയംപേരൂര് സുനഹദൂസ്കുട്ടി, റോമയുടെ കിഴിൽ പോര്ച്ചുഘീസ് രാജാവിന്റെ ബിഷപ്പ് ആയിരുന്ന മെനസിസ് നമ്മെ ആകി.
സുറിയാനി ആരാധനാ ക്രമത്തിൽ എല്ലാ അജപലനങ്ങളും മുടക്കം കുടാതെ നടത്തിയതുകൊണ്ട് അന്ന് ഈ മാറ്റം സാധാരണകാരായ തെകുംബക സുറിയാനി ക്രിസ്തിയാനിയായ
 നമ്മുടെ പൂര്വികരെ അന്ന് അതത്ര ചിന്തിപിച്ചില്ല. എന്നാൽ ഏകദേശം 50 വർഷങ്ങൾ കഴിഞണ് ഈ കൊടും വഞ്ചന സാധാരണകാരായ തെകുംബക സുറിയാനി ക്രിസ്തിയാനികൾക്ക് മനസ്സിൽ ആയത്‌.അതിന്റെ പ്രതികരണം ആയിരുന്നു മട്ടാംചെരിയിൽ നടന്ന കുന്നം കുരിശു സത്യം.


പ്പോൾ ഈ ചരിത്രം അമേരിക്കയിൽ ആവർത്തിക്കുകയാണ്.....

2011 അമേരികയിൽ ക്നാനായ പള്ളികൾ എന്നുപറഞ്ഞു അനേകം പള്ളികൾ ക്നാനായകാരുടെ കശുകൊണ്ട് പണിതു,ക്നാനായ പള്ളി എന്നുകേട്ടപ്പോൾ ക്നനയാകരന്റെ ക്നാനായവികാരംകുട്ടി പള്ളികൾ മേടിപിച്ചു .ഒരു ക്നാനായ വൈദികൻ ഇതു പറഞ്ഞതുകൊണ്ട് ക്നാനായ ജനം വിശ്വസിച്ചു. സാധാരണ തെകുംബക സുറിയാനി ക്രിസ്തിയാനികൾക്ക് വേണ്ട ചെണ്ടകൊട്ടും ,സ്ഥനമാനങ്ങളും കൊടുത്തു ക്നാനായ പള്ളിയന്നു പറഞ്ഞു ബോര്ഡ്എഴുതി വച്ചു. ശുദ്ധരായ ജനം വിശ്സ്യസിച്ചു.എന്നാൽ കോട്ടയം മെത്രാന് ഈ പള്ളികളിൽ അധികാരം ഇല്ല എന്നാ സത്യം മനസ്സിൽആക്കിയ അമേരിക്കയിലെ തെകുംബാഗ സുറിയാനി ക്രിസ്തിയാനികൾ ,ഈ പണിത പള്ളികൾ എല്ലാം ക്നാനായകാർ കുടുത്തൽ പോകുന്ന സ്യ്രോമാലബരിന്റെ മറ്റൊരു പള്ളിയാണ് എന്ന് മനസിലാക്കിയത് വൈകിയാണ് . സ്യ്രോമാലബാർ സിനടിന്റെ ഹിഡൻ അജണ്ടയാണ് ഇവിടെ ക്നാനായ വൈദികരെ ഉപയോഗിച്ച് നടപ്പിൽ ആക്കുന്നത്. ഇന്നലെ കിളുർത്ത ക്നാനായ വൈദികരെ ഉപയോഗിച്ച് ബ്രിട്ടീഷ്‌കാർ ഇന്ത്യ പിടിച്ചെടുത്തു നശിപിചതുപൊലെ സീറോമലബാർ സിനഡ് ഗൂഢാലോചന നടത്തിയാൽ തകർക്കാൻ പറ്റുന്നതല്ല ക്നാനായക്കാരന്റെ പാരമ്പര്യം.ഇവിടെ തെകുംബഗനെ വഞ്ചിച്ചത് നമ്മുടെ തന്നെ അജപാലന നെത്ര്തതിന്രെ ഭയമാണ് !! എല്ലാടത്തും ഈ ചതി മനസില്ലാക്കിയ അമേരികയിലെ തെകുംബഗർ തുടങ്ങിയ വിശുദ്ധ യുദ്ധംത്തിന്റെ ഭാഗമാണ് ആണ് ഇന്നു ന്യൂയോർക്ക്‌ൽ നടക്കുന്നത്. ന്യൂയോര്ക്കിന്റെ നട്ടെല്ല് നമ്മുടെ അജപാലകാരുടെ നട്ടെല്ലിന്നു ഉണര്വേകട്ടെ.ലോകം എബാടുംഉള്ള തെകുംബഗരുടെ നിലക്കാത്ത പിന്തുണ ഇന്നു ന്യൂ യോർക്ക്‌ തെകുംഭാഗര്ക് വേണ്ടി എത്തി കൊണ്ട്ഇരിക്കുന്നു.

സീറോമലബാര്‍ സഭ ഇത് നന്നായി പഠിച്ചിട്ടുതന്നെയാണ് ഒരു rescript ന്റെ പേരു പറഞ്ഞ് അമേരിക്കയില്‍ ഇത്തരം ഇടവകകള്‍ ക്നാനായക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇനി ഡല്‍ഹിയിലും ഇത്തരം ഇടവകകള്‍ നല്‍കിയാല്‍ അടുത്ത ലക്ഷ്യം കോട്ടയമാണ്. കേരളത്തിനു വെളിയിലുള്ള ക്നാനായക്കാര്‍ക്ക് എന്ടോഗമിയില്ലെങ്കില്‍ കേരളത്തിലുള്ളവര്‍ക്ക് മാത്രം എന്തിന് എന്ടോഗാമി എന്നതായിരിക്കും അവരുടെ അടുത്ത ചോദ്യം. അത് ലക്ഷ്യം വെച്ച് ഇപ്പോഴേ അവര്‍ വെടി പൊട്ടിച്ചിരിക്കുന്നു. കോട്ടയം രൂപത അനുവദിച്ചുകൊണ്ട് റോമില്‍ നിന്നും വിശുദ്ധ പത്താം പീയൂസ് ഇറക്കിയ ബ്യൂളായില്‍ Endogamous Diocese എന്ന് പരാമര്‍ശിച്ചിട്ടില്ലെന്ന്‍ ആലഞ്ചേരി പിതാവും അങ്ങാടിയത്ത് പിതാവും ഒരേ സ്വരത്തില്‍ പറഞ്ഞു കഴിഞ്ഞിരിക്കുന്നു.....!

അമേരിക്കയിൽ റിയൽ എസ്റ്റേറ്റ് വാങ്ങികൂട്ടുക, പിന്നെ കാനോൻ നിയമപ്രകം അതു ചിക്കാഗോ സിറോമലബാർ രൂപത ബിഷോപിന്റെ സ്വത്താണ് എന്നു പറയുക,വര്ഷങ്ങള് കഴ്യോബോൾ ഇപ്പോളത്തെ ക്നാനായ വീര്യം കെട്ടടങ്ങി എല്ലാം പത്തിമടക്കി, കള്ളും, ചെണ്ട അടിക്കാൻ ഒരു വേദിയും കൊടുത്തു ഫോട്ടോ എടുത്തു പത്രങ്ങളിൽ വരുബോൾ പണിത പള്ളിയിൽ തന്നെ ശരണം പ്രാപിക്കും .കള്ളും അവരുടെ വേഷബുഷാദികളും പ്രദശിപ്പിക്കുവാൻ ഒരുഅവസരം മാത്രം മതി ,ഡോളർ ഇങ്ങുപൊന്നുകൊള്ളും എന്നു സിനഡിന് നല്ലവണം അറിയാം.

ക്രിസ്തുവിന്റെ അനുയായികൾ ആദ്യ നൂറ്റാണ്ടുകളിൽ ആരാധന നടത്താൻ കഴിയാതെ ഗുഹകളിൽ ഒളിച്ചും ദൂര ആള്താമസം ഇല്ലാത്ത സ്ഥലങ്ങിളിലും കുർബാനകൾ നടത്തി. അവർ മരണത്തെ ഭയപ്പട്ടു. . തന്റെ ജീവനെ പണയം വച്ച് പുരോഹിതർ ജനങ്ങള്ക് വേണ്ടി കുര്ബാന നടത്തി. കുര്ബാന മുടങ്ങതിരിക്കാൻ അവർ തങ്ങളുടെ ഏറ്റവും ബലവത്തായ ആയുധമായ പ്രാർത്ഥനയിൽ ആശ്രയിച്ചു. അങ്ങനെ ജനം കുര്ബനയുടെയേം ആരധനയ്ടെയം വില മനസ്സിലാക്കി അതിനായി ദാഹിച്ചു. എന്നാൽ ഇന്നിതാ കുര്ബാന ഒരു ആയുധമായി ഉപയോഗിച്ച് പൌരോഹിത വര്ഗം ജനങ്ങളുടെ ആരാധന മുടക്കാൻ തയ്യാറാകുന്നു. കുര്ബാന ജനങ്ങളുടെ അല്ലാതായി. പകരം അത് ജനത്തിന് വേണ്ട ആരാധനയ്ക്ക് എതിരായി ഉപയോഗിക്കാവുന്ന പുരോഹിതന്റെ ആയ്ധമായി മാറുന്നു. ഗുഹകളിൽ എത്തി അപ്പത്തെയും വീഞ്ഞിനെയും രക്ത ശരീരങ്ങൾ ആക്കി മാറ്റിയ പരിശുദ്ധ ആത്മാവ് എവിടെ വരണം എവിടെ വരണ്ട എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം ദൈവത്തിന്റെ കയ്യിൽ നിന്നും ആരൊക്കയൊ തട്ടി എടുക്കുന്നു.സുറിയാനി ആരാധനാ ക്രമം തെകുംബഗന്റെ കൈയിനിന്ന് തട്ടിയടുത്ത് ഇപ്പോൾ,തെകുംബഗ പുരോഹിതാൻമാരെ ഉപയോഗിച്ച് തെകുംബഗനോട് വിലപേശുന്നു....

ന്യൂയോര്കിൽ കമ്മ്യൂണിറ്റി സെന്റർ ചാപ്പലിൽ നിന്നും ഇവിടം "വിശുദ്ധമല്ല "എന്നുപറഞ്ഞു കുർബാന ഇറക്കികൊണ്ടു പോയി സിറോമലബാർ മെത്രാൻ അങ്ങാടിത് പിതാവിന് ന്യൂയോർക് ക്നാനായകാരെ കൊണ്ടു അവിടെ ഒരുപള്ളികൂടെ മേടിക്കാൻ നടത്തിയ നാടകം നട്ടെല്ലുള്ള തെക്കുംഭാഗൻ ചങ്കുറപ്പോടെ കമ്മ്യൂണിറ്റി സെന്റർ ചാപ്പലിൽ തന്നെ കുർബാന അർപ്പിച്ചു തുടങ്ങിയതോടെ പൊളിഞ്ഞു പോയി. ഈപറയുന്ന "വിശുദ്ധി "ബാക്കിയുള്ള പള്ളികൾക്കും ബാധകമല്ലേ ? എല്ലാപള്ളികളിലും "കള്ളുംകുപ്പി" ഒന്നെങ്കിൽ അൾത്താരയുടെ നേരെ ആറടി അടിയിൽ അല്ലങ്കിൽ ഒരു കർട്ടൻ അപ്പുറത്ത്. പെണ്ണും പിള്ളേരും ഇല്ലാത്ത ക്നാനായ സമുദായം മുന്നോട്ടു വളർത്താൻ താല്പര്യം ഇല്ലാത്ത ദൈവവിളി ഇല്ലാത്ത ,സിറോ മലബാർ സിനോടനു വേണ്ടി വേല എടുക്കുന്ന കുറെ പുരോഹിതർ  സിനോഡിന് വേണ്ടി റിയൽ എസ്റ്റേറ്റ്  അമേരിക്കൻ ക്നാനായകാരുടെ പണം ഉപയോഗിച്ചു വാങ്ങി എന്നു ജനത്തിനു ഇനിയും മനസിലാക്കാൻ ഇവിടെ കൊടുത്തിരിക്കുന്ന കോടതിയുടെ കാനോൻ നിയമം പരാമർശം മതിയാകും.

 നാണമില്ലേ മാഫിയ ഈ നാടകം ക്നാനായ കാരന്റെ മുമ്പിൽ കളിക്കാൻ ?

കാനായകാരെ തകര്കാൻ നോക്കുന്ന സിറോമലബാര് സിനടും അവര്ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന പുരോഹിതരും ,അവരുടെ തുപ്പൽ കോളത്തിൽ കിടന്നു ഉരുളുന്ന സമുഹത്തിൽ നിന്നും, സൊന്തം കുദുബതിൽനിന്നും പിന്തള്ളപെട്ട ചേട്ടൻമാരും ഒരുകാര്യം ഓർക്കുക....

കാനോൻ നിയമപ്രകാരം നോർത്തമേരിക്കയിൽ പണിത എല്ലാ പള്ളികളും അങ്ങാടിയത് പിതാവിന്റെയാണ് .അതുകൊണ്ടാണ് മൂലകാട്ടിൽ പിതാവിനെ സൈഡിൽ നിറുത്തി അങ്ങാടിയത് പിതാവ് പള്ളി കൂദാശ കർമ്മം നടത്തിയത്.

കഴ്ഞ്ഞ ആഴ്ച ഈയുള്ളവൻ ചിക്കാഗോയിൽ ഒരു പരിപാടിക്ക് പോയപ്പോൾ എന്റെ സ്വന്തം ഒരു സഹോദരൻ പറയുന്നത് ക്നാനായ കാരുടെ പള്ളി കനായകർക്കു മാത്രമാണ് എന്നു അങ്ങാടിയത് പിതാവ് എഴുതി തന്നിത്തുണ്ട് എന്നാണ്.വളരെ സഹതാപം തോന്നി എനിക്കു അസുഹൃത്തിനോട് കാരണം അദ്ദേഹത്തെ ബ്രൈൻവാഷ് ചെയ്തു ഒരുപരുവം ആക്കി മരോട്ടിക്ക കലക്കികൊടുത്തു അവിടുത്തെ കാക്കനാട്ട് മാഫിയ വച്ചിരിക്കുകയാണല്ലോ  എന്നു ഓർത്തിട്ട്. സ്വന്തമായി ചിന്തിക്കാനുള്ള  കഴ് വ് നഷ്ത്പെട്ടു സത്യങ്ങൾ അറിയുങ്ങിലും തന്റേടമായി അതിനെ ചോദ്യം ചെയ്യാൻ പേടിയാണ് എങ്കിൽ എങ്ങനെ അവർക്കു ഒരു പുതിയ തലമുറയെ വാർത്തുഎടുക്കാൻ പറ്റും? പിന്നെ അവരുടെ മക്കൾ നടുവിരൽ മിനിട്ടിനു മിനിട്ടിനു ഉയർത്തിയാൽ അവരെ കുറ്റം പറയാൻ പറ്റുമോ ?. എന്റെ അപ്പൻ എനിക്കു മാതൃക എന്ന്‌ അഭിമാനത്തോടെ നാലുപേരുടെ മുന്നിൽ മക്കൾ പറയാതിരുന്നാൽ അവരെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല.

പിന്നെ പള്ളിയിൽ വന്നില്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ കറുമ്പനെയും വെളുമ്പനെയും കെട്ടും എന്ന് കുർബാനക്കെടെ തട്ടിവിട്ടാൽ അതുശരിയാണ് എന്ന് പാവം ക്നാനായകാരന്റെ തലേൽകയറും.(അതായാണ് ആഴ്ചയിൽ ആറുദിവസവും കറുമ്പന്റെയും വെളുമ്പന്റെയുംകൂടെ ഇരുന്നു സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സൺഡേ രണ്ടു മണിക്കൂർ ഈ പറയുന്ന പള്ളിയിൽ കൊണ്ടുവന്നാൽ കറുമ്പനെയും വെളുമ്പനെയും കെട്ടാതെ ഇരിക്കും എന്ന് !! ). ഇതു ഇന് എത്ര ടീനേജ് കുട്ടികൾ പള്ളിയിൽ വരുന്നുണ്ട് എന്നുപരിശോദിച്ചാൽ അവർ ഏതുപാരമ്പര്യത്തിൽ ആണ് വളരുന്നത് എന്ന് മനസിൽ ആകും.ഈ ശോചനീയമായ മൂല്യങ്ങൾ ഇല്ലാത്ത പിള്ളേരെ വളർത്തൽ അവസ്ഥക്ക് കാലം മറുപടിതരും.സ്വന്തമായി ഒരു അഭിപ്രയം എല്ലാരെ മറ്റുള്ളവരുടെ തുപ്പൽ കോളത്തിൽ നിന്ന്‌ രണ്ടു വെള്ളത്തിലും കാലു ചവിട്ടി ഡാൻസ് കളിക്കുന്ന മാതാപിതാക്കളെ ഇവിടെ ജനിച്ചു വളരുന്ന കുട്ടികൾ വിശ്വസിക്കുകളില്ല തങ്ങളുടെ റോൾ മോഡൽആയി  അഗീകരിക്കുക ഇല്ല മറിച് സത്യത്തിനും  നീതിക്കും വേണ്ടി നിലകൊള്ളുന്ന മാതാപിതാക്കളെ ആണ് ഇന്നത്തെ തലമുറക്ക് വേണ്ടിയാണ് .

* ക്നാനായകാർ കൂടുതൽ പോകുന്ന എല്ലാ സിറോമലബർ പള്ളി റിയൽ എസ്റ്റേറ്റ്കളും ചിക്കാഗോ സിറോ മലബാർ ബിഷോപിന്റെ ആണ്. 

*ഒരു ക്നാനായകാരനും മേൽ പറഞ്ഞ പള്ളികളിൽ മെമ്പർഷിപ് നമ്പർ കൊടുത്തിട്ടില്ല.ഈ പള്ളികൾ എല്ലാം സിറോമലബാർ ബെലോകൾക്ക് വിധേയമായി ആണ് പള്ളിയോഗ നടപടികൾ നടക്കുന്നത്.

*കോട്ടയം രൂപതയുടെ പോലെ വ്യക്തിഗത അധികാരത്തിലുള്ള ഒരു ഭരണ സംവിധാനം ഇല്ല, അത് തരുവാൻ സിറോമലബാർ സിനഡിന് താല്പര്യം ഇല്ല.

*ഇപ്പോൾ അമേരിക്കയിൽ കാണുന്ന ക്നാനായ അച്ചന്മാർ എല്ലാതും ഈ പറയുന്ന ക്നാനായകാർ കൂടുതൽ പോകുന്ന പള്ളികൾക്കു വേണ്ടി സിനഡ് വിട്ടിരിക്കുന്ന മാർകെറ്റ്സ് ( സെലെസ് റെപ്രസെന്ററ്റീവ്സ്) ആണ്.

*അവസാനം തൂണും ചാരിനിന്നവർ പെണ്ണിനേയും കുട്ടികൊണ്ടു പോകാതിരിക്കുവാൻ ന്യൂ യോർക് ക്നാനായ സെന്റർ മോഡൽ  ക്നാനായകാർ ഉടമസ്ഥത വഹിക്കുന്ന റിയൽ എസ്റ്റേറ്റിൽ കമ്മ്യൂണിറ്റി സെന്റർ ചാപ്പലുകൾ എല്ലായിടത്തും വരണം.അച്ഛൻമാർ അവിടെവന്ന്  അജപാലം നിര്വഹിക്കട്ടെ ഒരു പ്രശ്നവും ഇല്ല.ക്നാനായ അച്ചന്മാർ ക്നാനായകാരുടെ അജപാലത്തിനു വേണ്ടിഉള്ളവർ ആണല്ലോ ?.എങ്കിൽ മാത്രമേ വേറെ ഒരു ശക്തികും വിധായരാകാതെ,ക്നാനായ നമ്മുടെ കുങ്ങ്ങളെ ക്നാനായ ബോധത്തിലും, പരബര്യത്തിലും, കുട്ട്യാമയിലും വളർത്തി നമ്മുടെ പൂര്വികൾ നമ്മൾക്ക് തന്ന ആ ജീവിത ദീപ ശിഖ നമ്മുടെ പുതിയ തലമുറക്ക് പകർന്നു ഒരു വലിയ കുടുബം ആയി ജീവിക്കാൻ നമ്മക്ക് സാധിക്കത്തൊള്ളൂ... 

വാൽകഷ്ണം

കാനോന്‍ നിയമങ്ങളുടെ നൂലാമാലകള്‍ വിളമ്പിയും അവ്യക്തമായ അധികാര പരിധികള്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിച്ചു രസിച്ചും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്ന സീറോ മലബാര്‍ സഭയോടാണ് നമ്മുടെ പിതാക്കന്മാരും വൈദീകരും കൂറും വിധേയത്വവും പുലര്‍ത്തുന്നതെങ്കില്‍ “മക്കളേ കാണുമോ ഹിന്ദുവില്‍ പോയാലും ബന്ധങ്ങള്‍ വേര്‍പെടാതോര്‍ക്കേണമെപ്പോഴും” എന്ന നമ്മുടെ പൂര്‍വ്വികരുടെ ഉപദേശം പ്രാവര്‍ത്തികമാക്കാന്‍ ഇനിയുള്ള കാലം നമുക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് ഇവരെ സമുദായത്തിനൊപ്പം നിര്‍ത്തുന്നതിനായിരിക്കട്ടെ നമ്മുടെ പ്രാര്‍ഥനകളും പരിശ്രമങ്ങളും. അതിനായിരിക്കട്ടെ നമ്മുടെ പ്രധിക്ഷേധങ്ങളും സമരങ്ങളും.അപ്പം കാണുന്നവരെ അപ്പാ എന്നുവിളിക്കാതിരിക്കാൻ ഒരുകാലത്തു പള്ളി അബാൻഡേൻ ചെയുവാൻ നടന്ന സഹോദരങ്ങൾക്കു ആവട്ടെ എന്നും , പരിശുദ്ധാൽമാവിന്റെ കൃപ അവർക്കു ലഭിക്കട്ടെ എന്നു പ്രാത്ഥിച്ചുകൊണ്ടു നിറുത്തുന്നു.

Saturday, June 11, 2016

KCCNA യുടെ അടുത്ത നട്ടല്ല് ഉള്ള സാരഥികളെ തിരഞ്ഞെടുകുവാൻ നമ്മക്ക് ചിന്തികേണ്ട സമയം ആയി......


എനിക്ക് വീട്ടുജോലിക്ക് ഒരാൾ വേണം.
1. പഎനിക്ക് വീട്ടുജോലിക്ക് ഒരാൾ വേണം.
1. പണികൾ എല്ലാം അറിഞ്ഞിരിക്കണം.
2. നല്ല ആരോഗ്യം വേണം.
3. അത്യാവശ്യം ചെറുപ്പം ആയിരിക്കണം.
4. ഏകദേശം ... ഇത്ര രൂപ മാസം കൊടുക്കും.
5. ചികിത്സാ ചെലവുകൾ എല്ലാം സ്വയം വഹിക്കണം.
6. മാസത്തിൽ 4 ദിവസം ലീവ്..
7.കള്ളം പറയരുത്.
8. മോഷണം, കുറ്റകൃത്യങ്ങൾ എന്നിവയിൽ പെട്ട ആളാകരുത്.

ഒരു ശരാശരീ മലയാളി വീട്ടുജോലിക്ക് ആളെ വയ്ക്കുമ്പോൾ പറയുന്ന കുറച്ചു കണ്ടിഷൻസ് ആണ് മുകളിൽ പറഞ്ഞിട്ടുള്ളത്. എന്തുകൊണ്ട് നമ്മൾ ഇത്രയും സെലക്റ്റീവ് ആകുന്നു..?
നമ്മുടെ കുട്ടികൾ,
നമ്മുടെ വീട്,
നമ്മൾ അധ്വാനിച്ചു ഉണ്ടാക്കിയ പൈസ,
സാധന സമഗ്രഹികൾ..
ഇതെല്ലാം കുറച്ചു നേരത്തേക്ക് ആണെങ്കിൽ കൂടി, ഒരു വീട്ടു ജോലിക്കാരിയെ ഏൽപിച്ചു പുറത്തു പോകാൻ നേരം നെഞ്ച് ഒന്ന് പിടക്കും അല്ലേ..?

പിന്നെന്താ, KCCNA തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഈ പറഞ്ഞരീതിയിൽ നമുക്ക് നമ്മുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഈ പറഞ്ഞരീതിയിൽ നമുക്ക് നമ്മുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ 2017 -2018 KCCNA NC ലോട്ട്  സാധിക്കണം.

നമ്മുടെ പൈസ കൈകാര്യം ചെയ്യാൻ കള്ളനെ എൽപ്പിക്കുമോ...?

ഏതു group ആയിക്കോട്ടെ, അഴിമതി ആരോപണം നേരിടുന്നവനെ പൊട്ടിക്കുക.
നമ്മുടെ കാര്യങ്ങൾ നോക്കാൻ ഉള്ള ദാസൻ ആണ് ഒരു KCCNA ജനപ്രതിനിധി.കാക്കനാട് സിറോ മലബാര് സിനടിനു നേരെ നെച്ഞ്ചു വിടർത്തി നിവര്ന്നുനിന്നു പടവേട്ടുന്നവനാകണം KCCNA ജനപ്രതിനിധി.സമുദായത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരഷികാൻ,1800 വര്ഷത്തെ പരംബിര്യം കാക്കാൻ, കോട്ടയം രൂപതയുടെ കിഴിൽ അമേരികയിലെ ക്നാനായസമുഹത്തെ ഒന്നിപികാൻ നമ്മൾ തെരഞ്ഞെടുത്തു ഉത്തരവാദിത്തം എപ്പിക്കുന്നവരാണ് ഒരു KCCNA ജനപ്രതിനിധി.

അങ്ങനെ ഉള്ള ഈ ജോലിക്ക്, നമുക്ക് പെട്ടന്ന് സമീപിക്കാവുന്ന വ്യക്തി ആകണം നമ്മുടെ KCCNA ജനപ്രതിനിധി. അല്ലാതെ തിരഞ്ഞെടുപ്പ് കാലത്തു മുകളിൽ നിന്നും നൂലിൽ കെട്ടി ഇറക്കുന്നവൻ ആകരുത്.

KCCNA യുടെ അടുത്ത സാരഥികളെ തിരഞ്ഞെടുകുവാൻ നമ്മക്ക് ചിന്തികേണ്ട സമയം ആയി, ക്നാനായ സമുദായത്തെ ഇപ്പൊൾ ഒള്ള അടിമത്തത്തിൽനിന്നു കരകകയറ്റി, ക്നാനായകരക്ക്‌ മാത്രമായ ഒരു സഭ സംവിധാനത്തിൽ കോട്ടയം അതിരുപതയുടെ മുത്തികുട കിഴിൽ കൊണ്ടുവരാൻ ഉള്ള നട്ടല്ല് ഉള്ള
വരയിരികണം 2017 KCCNA NC.

KCCNA നേതാകന്മാർ മൂല്യ ബോധം ഒള്ളവ്ർ ആയിരിക്കണം, മറ്റുള്ളവര്ക് അവരുടെ കുടുബജിവിതം ഒരു മാതിർക ആയിരികണം.കുടുംബപരമായി സോവംശ്യവിവാഹ നിഷ്ഠ പാലിച്ചു ക്നാനായ സമുദായത്തെ തലമുറകളായി പരിപാലിച്ചു വളര്തുനവർ ആയിരികണം.
എല്ലാ ക്നാനായ അസോസിയേഷൻ  യുനിട്ടുകളിലും ക്നാനായ ബോധവല്കരണ സെമിനാറുകൾ നടത്തി പുതിയ തലമുറയെ ക്നാനായ ബോധത്തിൽ വളർത്തി സമുദായം വളര്താൻ സൊന്തം സമയവും ഹാർഡ് വർകും ചെയ്യാൻ ഒള്ള ആർപ്പണ ബോധം ഒള്ളവനയിരികണം.

Group മത, രാഷ്ട്രീയ ഫോർമുലകൾക്കിടയിലൂടെ, കുറച്ചു പ്രായോഗികമായി ചിന്തിച്ചു വോട്ട് ചെയ്താൽ, നമ്മുടെ സമുദായത്തിന്റെ അഭിമാനമായി ആയി നല്ല കുറെ വ്യക്തികളെ 2017 KCCNA EC- ൽ നമുക്ക് തിരഞ്ഞെടുക്കാൻ ആകും.

സ്വയം ചിന്തിക്കുക,

Friday, March 25, 2016

ഒരു ആടിനെ ഒരു നല്ല പപ്പിയ്യാക്കൂന്ന രണ്ടു രംഗങ്ങൾ


SCENE ONE :-Date: September 1, 2014

KCS CHICAGO <chicagokcs@gmail.com>
Date: September 1, 2014 at 9:42:36 AM EDT
To: kcschicago@googlegroups.com
Cc: Americankna Kna <americankna@gmail.com>,
Subject: BOLD DECISIONS/RESOLUTIONS TAKEN BY THE CHICAGO KCS SPECIAL POTHUYOGAM (Meeting)
"Dear Community Members,
A general Body meeting unprecedented in the history of Chicago KCS was held on August 31, 2014 at 6.00 PM at KCS Community Center. The meeting was presided over by KCS President, George Thottapuram. Representatives from both Churches and leaders of the newly formed “Knanaya Heritage Preservation Committee” and a large crowd were present at the meeting.
The meeting started with a welcome speech by George Thottpuram in which he explained
that the harsh treatment executives of both Knanaya Churches received at the hands of Syro-Malabar leadership
and the urgent need for a truthful evaluation of contemporary situation of Knanaya people were the primary reasons for having the groundbreaking Pothuyogam. Later on, recently formed Knanya Heritage Preservation Committee Chairman, Alex Kannachanparmabil,
provided the
unpleasant details of the meeting between Parish executives of both churches and Syro-Malabar leadership in which Bishop Mar Angadiath had no qualms to say that the establishment of Kottayam Diocese was a historic mistake by the Holy See
in addition to churning out many shocking revelations.
Subsequently, Knanaya Heritage Committee member, Jose Kaniyaly, presented the
Action Plan
to be implemented towards achieving ecclesiastical independence.
Then, members present at the meeting deliberated over the present situation of Knanaya people in North America and the Action Plan. As the first step of the comprehensive action plan, members threw full support behind the KCCNA sponsored 48 hour hunger strike to be staged in front of Syro-Malbar Cathedral Church from September 26 thru 28 and a high powered conclusive meeting at Community Center on September 28, 2014(Sunday) at 5.00 PM to draw awareness among people of the shameful treatment towards an ethnic community by the Syro-Malabar leadership".

AFTER TWO YEARS 
Scene Two :-3/08/2016 അങ്ങനെ ചിക്കാഗോ തിരുഹ്ര്ധായ ക്നാനായ പളളിയിൽ ( ക്നാനായ കാർ കുടുത്തൽ പോകുന്ന സിറോ മലബാറിന്റെ മറ്റൊരു പളളിയിൽ) പള്ളിയുടെ ഉടമസ്താൻ സ്യ്രോമാലബാർ രൂപത്ത മെത്രാൻ നല്ല അപ്പച്ചനെന്നപോലെ ഇടപഴകുകയും . ക്ലാസ്സിനുശേഷം കുട്ടികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകി അനുഗ്രഹിച്ചു. ഇനി മുലകട്ടിൽ പിതാവിന്റെ ക്നാനായ കാരുടെ അഞ്ചു വെട്ടത് അടുപ്പികില്ല മോനെ ... ഇനി പുതിയ നിയമം ആരംഭിച്ചു , ഈയുള്ളവൻ ഇതു നേരത്തെ പറഞ്ഞതാ.പള്ളിമേടികാൻ ഓടിനടന്നവ്ർ .............( ഭാവന പോലെ പൂരിപ്പിക്കുക ) Read more http://knanayavoice.in/index.php?cat=america&news=1627

Sunday, March 20, 2016

ക്നാനായ സമൂഹത്തിന്റെ നിർവചനം മാറ്റാൻ ശ്രമിക്കുന്ന അധികാര മോഹികളുടെ ശ്രദ്ധയ്ക്ക്‌ ...

ക്രിസ്തുവിന്റെ അനുയായികൾ ആദ്യ നൂറ്റാണ്ടുകളിൽ ആരാധന നടത്താൻ കഴിയാതെ ഗുഹകളിൽ ഒളിച്ചും ദൂര ആള്താമസം ഇല്ലാത്ത സ്ഥലങ്ങിളിലും കുർബാനകൾ നടത്തി. അവർ മരണത്തെ ഭയപ്പട്ടു. . തന്റെ ജീവനെ പണയം വച്ച് പുരോഹിതർ ജനങ്ങള്ക് വേണ്ടി കുര്ബാന നടത്തി. കുര്ബാന മുടങ്ങതിരിക്കാൻ അവർ തങ്ങളുടെ ഏറ്റവും ബലവത്തായ ആയുധമായ പ്രാർത്ഥനയിൽ ആശ്രയിച്ചു. അങ്ങനെ ജനം കുര്ബനയുടെയേം ആരധനയ്ടെയം വില മനസ്സിലാക്കി അതിനായി ദാഹിച്ചു. എന്നാൽ ഇന്നിതാ കുര്ബാന ഒരു ആയുധമായി ഉപയോഗിച്ച് പൌരോഹിത വര്ഗം ജനങ്ങളുടെ ആരാധന മുടക്കാൻ തയ്യാറാകുന്നു. കുര്ബാന ജനങ്ങളുടെ അല്ലാതായി. പകരം അത് ജനത്തിന് വേണ്ട ആരാധനയ്ക്ക് എതിരായി ഉപയോഗിക്കാവുന്ന പുരോഹിതന്റെ ആയ്ധമായി മാറുന്നു. 
ഗുഹകളിൽ എത്തി അപ്പത്തെയും വീഞ്ഞിനെയും രക്ത ശരീരങ്ങൾ ആക്കി മാറ്റിയ പരിശുദ്ധ ആത്മാവ് എവിടെ വരണം എവിടെ വരണ്ട എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം ദൈവത്തിന്റെ കയ്യിൽ നിന്നും ആരൊക്കയൊ തട്ടി എടുക്കുന്നു.സുറിയാനി ആരാധനാ ക്രമം തെകുംബഗന്റെ കൈയിനിന്ന് തട്ടിയടുത്ത് ഇപ്പോൾ,തെകുംബഗ പുരോഹിതാൻമാരെ ഉപയോഗിച്ച് തെകുംബഗനോട് വിലപേശുന്നു.... 

കാനായകാരെ തകര്കാൻ നോക്കുന്ന സിറോമലബാര് സിനടും അവര്ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന പുരോഹിതരും ,അവരുടെ തുപ്പൽ കോളത്തിൽ കിടന്നു ഉരുളുന്ന സമുഹത്തിൽ നിന്നും, സൊന്തം കുദുബതിൽനിന്നും പിന്തള്ളപെട്ട ചേട്ടൻമാരും ഒരുകാര്യം ഓർക്കുക....
1. ഞങ്ങൾ ബലവാനായ ദൈവത്തിന്റെ ലൊകത്തിൽ അവശേഷിക്കുന്ന ഇസ്രായൽ ജനം ആണ് .
2. നിങ്ങൾ ഇപ്പോൾ കുര്ബാന ചെല്ലുന്ന സുറിയാനി ആരാധനാ ക്രമം തെകുംബകന്റെ ആണ് .
3. ഞങ്ങളെ തകര്കാൻ നീങ്ങല്ക്ക് ആകില്ല ഒരിക്കലും,കാരണം ഓരോ തല്ലിനും ഞങ്ങൾ കുടുത്തൽ ശക്തി പ്രാപിച്ചു വരുന്നു .
4.ഞങ്ങളെ നിങ്ങൾ ക്നാനായ പള്ളികൾ എന്നുപറഞ്ഞു വഞ്ചിച്ചു ക്നാനായകാർ കുടുത്തൽ പോകുന്ന സിറോ മലബാറിന്റെ രണ്ടാമത്തെ പള്ളികൾ അമേരികയിലെ ഓരോ സ്റ്ററ്റൈലും പണിതു അതിനു അധികാര മോഹികളായ ഞങ്ങളുടെ സഹോദരങ്ങളെ ഉപയോഗിച്ചു.
5.ഞങ്ങളുടെ കുട്ടയിമകളിളുടെ വളരാൻ അനുവദിക്കില്ല എന്നതിന് തെളിവാണ് ക്നാനായ കംമുനിട്ടി സെന്ററുകളുടെ വളര്ച്ചയെ അധികാരമോഹികളെ ഉപയോഗിച്ച് തകര്കുകയും,ക്നനയകരുടെ സുറിയാനിരിതിയിൽ യുള്ള അജപലനം അവിടെ നടത്തുവാൻ തടസപെടുതുകൈയും ചെയുന്നത് .
6.തെകുംബഗര്ക്ക് സോന്തമായി ഒരു സഭ സംവിധാനം ഉണ്ടാകുന്നതുവരെ ഞങ്ങൾ നിങ്ങൾക്ക് ഒരു തലവേദന ആയിരുക്കും.നീങ്ങളുടെ ഓരോ തല്ലിനും ശക്തമായ തിരിച്ചടി,ഞങ്ങളുടെ ബലവാനായ ദൈവത്തിന്റെ പക്കിൽനിന്നും ഉണ്ടായിരിക്കും!!!.

നമ്മൾക്ക് ഒരു ക്നാനായകാർ എന്നനിലക്ക്  ചെയാൻ പറ്റുന്ന കാര്യങ്ങൾ 

1.അന്തമായി സഭയോടുത്തു വളരണം എന്ന് വിശ്വസിക്കുന്ന നമ്മുടെ സഹോദരങ്ങളെ ഇപ്പോൾ ഒരു താത്കാലിക സുഖം മാത്രമന്  അതില്നിന്നു നമ്മുക്ക് കിട്ടുന്നത് എന്നും,ലോഗ് റണ്ണിൽ ക്നാനായസമുധ്യതെ സിറോമലബാര് രൂപത്തകളിൽ  അലിച്ച്ചെര്കാൻആണ് സഭയോടുത്തു ക്നനയകർ വളരണം എന്ന് പറയുന്നവവരുടെ ഉധെശം എന്ന് പറഞ്ഞു മനസിലാക്കുക.

2.ചിക്കാഗോ തിരുഹിര്ട്യായ പളളിയിൽ ഇപ്പോൾ പുറത്തുനിന്നു കെട്ടിയവർ ഉണ്ട് എന്നും അവർ അവിടുത്തെ പൊതുയോഗങ്ങളിൽ അധികര്യമായി പങ്ക്ഗെടുത്തു വരുന്നു എന്നും ക്രമേണ എല്ലാ ക്നാനായകാർ കുടുത്തൽ പോകുന്ന പള്ളികളിലും പുറത്തുനിന്നും കേട്ടുനവർ വരും എന്നും പള്ളിയോഗ നടപടി പ്രകാരം ഇതു സാധ്യമാണ് എന്നും,1986 രെസ്ച്രിഒറ്റ് ഇപ്പോളും ആധികാര്യംമാണ് ,2014 സിനോടിൽ തിരുമാനം അന്നത്തെ ക്ച്ച്ന നിരാഹാര സമരം പൊളിക്കാൻ ഇറകിയ അമേരികയിൽ അധികാരം ഇല്ലാത്ത ബിഷോപ്മാരുടെ റോമിലേക്ക് പോയ ഒരു അഭിപ്രായം മാതമാണ് എന്നും പറഞ്ഞു മനസിലാക്കുക.

3.രണ്ടു വള്ളത്തിലും കാല് വച്ച് എല്ലാവരയും സുഹിപ്പിച്ചു നില്ക്കുന്ന അധികാര മോഹികളെ പ്രോത്സഹികാതെ ഇരിക്കുക,ഇവർ സമുദായത്തോട് ഒരു കുറും ഇല്ലാത്തവർ ആണ് .

Saturday, March 12, 2016

ENDOGAMY ആദിപിതാവായ അബ്രഹാമിൽ നിന്നുതന്നെ !!


ENDOGAMY സത്യമോ മിഥ്യയോ

                      സ്വവംശവിവാഹനിഷ്ട, ENDOGAMY , ക്നാനായത്വം എന്നീ പദങ്ങൾ മൂലം ലോകമെമ്പാടും അധിവസിക്കുന്ന ക്നാനായസമൂഹം സീറോമലബാറിന്റെയും റോമിന്റെയും മുമ്പിൽ ഒരു പരിഹാസിത സമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് കർദ്ദിനാൾ ആലഞ്ചേരിപിതാവ് തന്നെ പറഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടർ യുഗത്തിൽ ENDOGAMY ആവശ്യമുണ്ടോ അതിനു പ്രസക്ത്തിയുണ്ടോ എന്നൊരു വിശകലനം
നടത്തുന്നതിൽ തെറ്റില്ലല്ലോ.
                      യാഹോവയാകുന്ന ദൈവം തിരഞ്ഞെടുത്ത ഇസ്രായേൽജനം 12 ഗോത്രങ്ങളിൽ നിന്നുള്ളതാകുന്നു. യാഹൂദാ, രൂബേൻ, ശിമയോൻ, യിസ്സാഖർ, സെബുലൂൻ, ബെന്യാമിൻ, ദാൻ, ആശേർ, ഗാദ്, നഫ്താലി, എഫ്രയീം,മനശ്ശെ, ലേവി എന്നീ ഗോത്രങ്ങളാകുന്നു അവ.ലെവിഗോത്രക്കാരുടെ ചുമതല യാഹോവക്ക് ബലികളും ആരാധനകളും അർപ്പിക്കുന്നതാകയാൽ അവരെ 12ഇൽ പെടുത്തിയിരുന്നില്ല. യഹൂദാഗോത്രം ഏറ്റവുംവലുതും പ്രബലവുമായിരുന്നു. നോഹ, ആദിപിതാവായ എബ്രഹാം, ഭാര്യ സാറ, ഇസ്സഹാക്ക്, യാക്കോബ്, യരുസലേം ദേവാലയം പണിത സോളമൻ രാജാവ്, ജോഷ്വ, പ്രവാചകനായിരുന്ന എസ്രാ, ക്നായിതോമ്മ എന്നിവർ യഹൂദാഗോത്രത്തിൽ പിറന്നവരായിരുന്നു. യഹൂദാഗോത്രത്തിൽ 24 ഉപഗോത്രങ്ങൾ ഉണ്ടായിരുന്നു. ഈ 24 ഉപഗോത്രങ്ങളെപ്പറ്റി പഴയനിയമത്തിൽ പ്രതിപാദിക്കുന്നില്ലെങ്കിലും പൌരാണിക മെസ്സപ്പെട്ടോമിയൻ/ പേർഷ്യൻ/ സിറിയൻ ചരിത്ര ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. 
                       യഹൂദഗോത്രത്തിനു തലമുറകളായി അവകാശമായി കിട്ടിയ 29 പട്ടണങ്ങളിൽ ഒന്ന് ആയിരുന്നു കീനാ(ജോഷ്വയുടെ പുസ്തകം 15ആം അദ്ധ്യായം 20 മുതൽ വായിക്കുക). ക്നായിതോമ്മ കീന ദേശക്കാരനായിരുന്നു. തൊമ്മൻ കീനാൻ എന്ന് ക്നാനായചരിത്ര പുരാതനപ്പാട്ടുകളിൽ കേട്ടിട്ടില്ലേ. കീനാ ദേശക്കാരൻ  ആയിരുന്നതുകൊണ്ടാണ്‌ തോമ്മായ്ക്ക് ക്നായിതോമ്മ എന്ന് പേര് വീണത്‌. 
                        AD 345ഇൽ ക്നായിതോമ്മായുടെയും ഉറഹായിലെ(EDESSA ) മെത്രാനായിരുന്ന മാർ യൗസെപ്പിന്റെയും നേതൃത്വത്തിൽ മലങ്കരയിലെക്കു നടന്ന കുടിയേറ്റത്തിൽ യഹൂദാ ഗോത്രത്തിന്റെ 24 ഉപഗോത്രങ്ങളിൽപ്പെട്ട 7 ഇല്ലങ്ങളായ (7 FAMILY TREE ) ഹദായി, കുജാലിക്ക്, കോജാ, തെജ്മുത്ത്,  മജ്മുത്ത്, ജീബാ, ബൽക്കൂത്തു എന്നീ 7 ഇല്ലങ്ങളിൽ നിന്നാണ് 400ഇൽപരം സുറിയാനിക്കാർ ഭാരതത്തിലേക്ക് പോരുന്നത്. അവർ പുറപ്പെടുന്നതിനു മുൻപ് എസ്രാപ്രവാചകന്റെ ശവകുടീരത്തിൽ പോയി പ്രാർഥിച്ചു അനുഗ്രഹം വാങ്ങി ഒരു ശപഥവും ചെയ്തിട്ടായിരുന്നു പോന്നത്. AD 345ഇൽ മലയാള ഭാഷ ഉണ്ടായിരുന്നില്ല. ശപഥം ചെയ്തത് ഹീബ്രൂ/ അരമായ ഭാഷകളിൽ ആയിരിക്കാം. അവർ ചെയ്ത ശപഥത്തിന്റെ മലയാള പരിഭാഷ ഇതാകുന്നു " ഹിന്ദുവിൽ പോയാലും മക്കളെ നിങ്ങൾ ബന്ധങ്ങൾ
വേർപെടാതോർക്കേണമെപ്പഴും"." പത്തുമോരെഴുമത് എപ്പോഴുമോർത്ത് ചിന്തിപ്പിന്പാട് മറിയാതിരിക്കേണം നിങ്ങൾ". പത്തും ഒരേഴും എന്നുവച്ചാൽ 10 കല്പ്പനകളും 7 കൂദാശകളും. 7 ഇല്ലങ്ങൾ എന്ന് മറ്റൊരു അർഥവും കൂടിയുണ്ട്. ഇന്ത്യയിൽ ചെന്നാലും നിങ്ങൾ 10 കല്പ്പനകളും 7 കൂദാശകളും പാലിച്ച് മറുജാതികളുടെ പ്രലോഭനങ്ങളിൽ അകപ്പെട്ടു മറിഞ്ഞു പോകരുതേ എന്നർഥം.
                        എന്തുകൊണ്ടാണ് ക്നായിതോമ്മായും കൂട്ടരും എസ്രാ പ്രവാചകൻറെ മാത്രം ശവകുടീരത്തിൽപ്പോയി പ്രാർഥിച്ചു അനുഗ്രഹം വാങ്ങിച്ചത് എന്ന് നോക്കാം. പഴയനിയമത്തിൽ എസ്രാ യുടെ പുസ്തകം, അദ്ധ്യായം 9ഉം 10ഉം വായിക്കുക. എസ്രാ ENDOGAMYയുടെ/ സ്വവംശ വിവാഹനിഷ്ടയുടെ നമ്പർവൺ പടയാളിയായിരുന്നു. മിശ്രവിവാഹം അവസാനിപ്പിച്ചത് എസ്രയുടെ കാലത്തായിരുന്നു. മറുജാതികളായിരുന്ന ഫിലിസ്ത്യർ, അസ്സീരിയക്കാർ, അമ്മോന്യർ, മോവാബ്യർ, ഹിത്യർ, പെരീസ്യർ, ജെബുസ്യർ എന്നീ ജാതികളുമായി തെരഞ്ഞെടുത്ത ജനമായ 12 ഇസ്രായേൽ ഗോത്രക്കാർ ഒരിക്കലും വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല. അക്കാലത്തു വൈദീകർ വിവാഹിതരായിരുന്നു. ലേവ്യാ ഗോത്രത്തിലെ പല വൈദീകരുടെയും മക്കൾ അന്യ ജാതികളില്നിന്നു വിവാഹം ചെയ്തിരുന്നു. അവരെയൊക്കെ എസ്രാ നിർബ്ബന്ധിച്ചു പിരിച്ചയച്ചു.
                           തെരഞ്ഞെടുത്ത 12 ഇസ്രായേൽ ഗോത്രക്കാർ മറുജാതികളുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടാതിരുന്നതിന്റെ കാരണവുംകൂടി നോക്കാം. ലൈംഗിക  മ്ളെച്ചതകളുടെയും PORNOGRAPHY യുടെയും തലസ്ഥാനമായിരുന്ന സോദോം- ഗോമോറ നഗരം യഹോവ അഗ്നി വർഷിച്ചു നശിപ്പിച്ചപ്പോൾ ലോത്തും ഭാര്യയും 2 പെണ്മക്കളും സോദോംഇല്നിന്നു പ്രാണരക്ഷാര്ധം പലായനം ചെയ്തു.ലോത്തിന് ആണ്മക്കൾ ഇല്ലായിരുന്നു. യഹോവയുടെ ശക്ത്തിയിൽ സംശയിച്ചു കത്തിയെരിയുന്ന നഗരം കാണാൻ പുറകോട്ടു നോക്കിയ ലോത്തിന്റെ ഭാര്യ ഉപ്പുതൂണായിപ്പോയി. പിന്നീട് ലോത്തും പെണ്മക്കളും സോവാർ പട്ടണത്തിലേക്ക് പോയി. സോവാറിൽ താമസിക്കാൻ പേടിയായിരുന്ന ലോത്ത് ദൂരെയുള്ളൊരു മലയിൽ ഗുഹയിൽ താമസിച്ചു. തങ്ങളുടെ വംശം അന്യം നിന്നുപോകും എന്ന ഭയം ലോത്തിനും പെണ്മക്കൾക്കു മുണ്ടായിരുന്നു. വംശം നിലനിർത്താൻ തങ്ങളോടു സംഗമിക്കാൻ ഭൂമിയിൽ പുരുഷന്മാർ ആരുമില്ല എന്ന് പെണ്മക്കൾ ദുഖിച്ചു.പെണ്മക്കൾ ഗൂഡാലോചന ചെയ്തു ലോത്തിനെ വീഞ്ഞുകുടിപ്പിച്ചു മാദോൻമ്മത്തനാക്കി അവനോടുകൂടെ ശയിച്ചു. രണ്ടുപേരും ഗര്ഭിണികളായി. മൂത്തവളുടെ മകന്റെ പേര് അമ്മോൻ. ഇളയവളുടെ മകന്റെ പേര് മോവാബ്. കാലാന്തരത്തിൽ അമ്മോര്യരും മോവാബ്യരും രണ്ടു ജാതികളായി പരിണമിച്ചു. യഹോവയുടെ മുമ്പാകെ മ്ളെച്ചത പ്രവർത്തിച്ച ജാതികളായതിനാൽ 
ഇസ്രായേൽ ഗോത്രക്കാർ അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല. ഇന്നത്തെ പാലസ്തീൻകാരും സിറിയക്കാരും അമ്മോന്റെയും മോവാബിന്റെയും സന്തതിപരമ്പര കളാകുന്നു.
                             ENDOGAMY / സ്വവംശവിവാഹനിഷ്ട തുടങ്ങുന്നത് സത്യത്തിൽ എസ്രാ പ്രവാചകനിൽ നിന്നല്ല പിന്നെയോ ആദിപിതാവായ അബ്രഹാമിൽ നിന്നുതന്നെ. അബ്രഹാമിന്റെ ഭാര്യ സാറായി. അബ്രഹാമിന് 99ആം വയസ്സുവരെ മക്കളില്ലായിരുന്നു. സാറായിക്ക് ഒരു ദാസി ഉണ്ടായിരുന്നു പേര് ഹാഗാർ. മക്കളുണ്ടാകുവാൻ ദൈവം വരം തന്നിട്ടില്ല എന്ന് വിശ്വസിച്ച സാറായി ഈജിപ്തുകാരിയായ ഹാഗാറിനെ അബ്രഹാമിന് ഭാര്യയായി നല്കി. അങ്ങനെ അബ്രഹാമിന് 86 വയസ്സുള്ളപ്പോൾ ദാസി ആയിരുന്ന ഹാഗാരിൽ ജനിച്ച ജാര പുത്രനാണ് ഇസ്മായേൽ. ഇസ്മായെലിന്റെ സന്തതിപരമ്പരകളാണ്
ഇന്നത്തെ ഇസ്ലാം വംശം. ഹാഗാർ ദാസിയും അവളിലുണ്ടായ ഇസ്മായേൽ ജാരപുത്രൻ ആയിരുന്നുവെങ്കിലും യഹോവ അവളെ കൈവിട്ടിരുന്നില്ല. സാറായിയുടെ ശല്യം സഹിക്കവയ്യാതെ ഹാഗാർ ഇസ്മായെലിനെയും കൊണ്ട് മരുഭൂമിയിലൂടെ പലായനം ചെയ്യുന്ന വേളയിൽ യഹോവയുടെ ദൂതൻ അവളിൽ പ്രത്യക്ഷപ്പെട്ടു പറയുന്നു " എണ്ണിയാൽ തീരാത്തവണ്ണം അത്രയധികമായി നിന്റെ സന്തതിയെ ഞാൻ വര്ധിപ്പിക്കും"," അവൻ കാട്ടുകഴുതക്കൊത്ത മനുഷ്യനായിരിക്കും", "അവന്റെ കൈ എല്ലാവർക്കുമെതിരായും എല്ലാവരുടെയും കൈ അവനെതിരായും ഉയരും. അവൻ തന്റെ സഹോദരങ്ങൽക്കെതിരായി വര്ത്തിക്കുകയും ചെയ്യും". ഇത് അക്ഷരംപ്രതി ഇന്ന് നടന്നുകൊണ്ടിരിക്കുന്നു പടല പടലകളായിപ്പിരിഞ്ഞുനിന്നു ഇസ്ലാം മതക്കാർ അന്യോന്ന്യം യുദ്ധം ചെയ്തു മരിക്കുന്നു, ലോകത്തിനെതിരെയും യുദ്ധം ചെയ്യുന്നു. 
                            അബ്രഹാം തന്റെ ഒറിജിനൽ ഭാര്യയായ സാറായിൽ ഉണ്ടായ പുത്രനായ ഇസ്സഹാക്കിനു  വിവാഹപ്രായമെത്തിയപ്പോൾ തന്റെ ഏറ്റവും വിശ്വസ്തനായ ഭ്രുത്യനെ വിളിച്ചു ശപഥം ചെയ്യിപ്പിച്ചു. അബ്രഹാമിന്റെ വലത്തെ തുടയുടെ അടിയിൽ ഭ്രുത്യന്റെ വലതുകരം വച്ചുകൊണ്ടായിരുന്നു ശപഥം.
"തന്റെ മകനായ ഇസ്സഹാക്കിനു അന്യ ജാതികളിൽനിന്നു ഭാര്യയെ അന്വേഷിക്കരുത്". തന്റെ
പിതാക്കന്മാരുടെ നാടായ ഊർ പട്ടണത്തിൽ ചെന്ന് തന്റെ ഗോത്രത്തിൽപ്പെട്ട ചാർച്ചക്കാരുടെ ഇടയിൽനിന്ന് സ്ത്രീയെ കണ്ടെത്തേണമെന്നായിരുന്നു ശപഥം. അബ്രഹാമിന്റെ ആജ്ഞ അനുസരിച്ച് ഭൃത്യൻ ഇസ്സഹാക്കിനെയുംകൂട്ടി ഊർ പട്ടണത്തിൽ ചെന്ന് ഇസ്സഹാക്കിനു സ്ത്രീയെ കണ്ടുപിടിച്ചു. അബ്രഹാമിന്റെ സ്വന്തം സഹോദരനായ നാഹോരിന്റെ മകൻ ബെധുവേലിന്റെ മകൾ റിബെക്ക ആയിരുന്നു ഇസ്സഹാക്കിന്റെ ഭാര്യ (ഉൽപ്പത്തി 24ആം അദ്ധ്യായം). 
                             ENDOGAMY  ഒരു സത്യമാണെന്നും, ദൈവജനത്തിന്/ ഇസ്രായേൽ ഗോത്രത്തിൽപ്പെട്ടവർക്ക് അത് അനിവ്വാര്യമാനെന്നും തെളിയിക്കത്തക്ക ചരിത്ര വസ്തുതകൾ ഇനിയും വേദപുസ്തകത്തിലുണ്ട്.
                             BC . 7ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോബിത് ഇസ്രായേൽ വംശത്തിലെ നഫ്ത്താലി ഗോത്രത്തിൽപ്പെട്ട ഒരു പ്രമുഖ വ്യക്ത്തിയായിരുന്നു. തോബിതിന്റെ ഭാര്യ അന്നയും പുത്രന്റെ പേര് തോബിയാസ് എന്നുമായിരുന്നു. തോബിത് തന്റെ പുത്രനായ തോബിയാസ്സിനു നല്കുന്ന ദൈവ കല്പ്പനകളും നിർദ്ദേശങ്ങളും പഴയനിയമം തോബിത് പുസ്തകം 4ആം അധ്യായത്തിൽ വിവരിക്കുന്നു.
" നിന്റെ പൂർവീകരുടെ ഗോത്രത്തിൽ നിന്നുമാത്രം ഭാര്യയെ സ്വീകരിക്കുക". അന്യ ജാതികളിൽനിന്നു വിവാഹം ചെയ്യരുത്". "നാം പ്രവാചകന്മാരുടെ സന്തതികളാണ്", " നമ്മുടെ പൂർവ്വപിതാക്കന്മാരായ നോഹ, അബ്രഹാം, ഇസ്സഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയില്നിന്നാണ്  ഭാര്യമാരെ തെരഞ്ഞെടുത്തത് എന്നകാര്യം നീ അനുസ്മരിക്കണം". 
                             തോബിത് തന്റെ മകൻ തോബിയാസ്സിനെ ദൈവശുശ്രൂഷ വേലയ്ക്കു അസ്സരിയാസ്സിനെ യും കൂട്ടിനായി പറഞ്ഞയക്കുന്നു. തോബിതിന്റെ ഒരു അകന്ന ബന്ധുവെന്ന് തോബിതിന് അറിവില്ലാതിരുന്ന അദ്ദേഹത്തിൻറെ ചാര്ച്ചക്കാരിൽപ്പെട്ട മഹാനായ അനനിയാസ്സിന്റെ പുത്രനായിരുന്നു അസറിയാസ്. തോബിയാസും അസറിയാസും എക്ബത്താനായിൽ എത്തിയപ്പോൾ  ബന്ധുവായ റാഗ്ഗൂവ്വേലിനോടുകൂടെ താമസിക്കുന്നു. ഭ്രുത്യനായ അസറിയാസ് തോബിയാസ്സിനോട്  റാഗ്ഗൂവ്വേലിന്റെ ഒരേയൊരു മകൾ സാറയെ വിവാഹത്തിനു പ്രേരിപ്പിക്കുന്നു. സാറാ 7 പ്രാവശ്യം വിവാഹിതയും മണവറയിൽവച്ചുതന്നെ ഭർത്താക്കന്മാർ ഓരോരോത്തരും പിശാചുബാധ ഏറ്റു മരണപ്പെട്ടിരുന്നു. അങ്ങനെയുള്ള സാറയെ വിവാഹം കഴിക്കാൻ തോബിയാസ് വിമുഖത കാട്ടിയപ്പോൾ ദൈവ ദൂതൻ വീണ്ടും തോബിയാസ്സിനെ ഓർമ്മപ്പെടുത്തുന്നു, " നിന്റെ ജനത്തിന്റെ ഇടയില്നിന്നുതന്നെ ഭാര്യയെ 
സ്വീകരിക്കണമെന്ന് നിന്റെ പിതാവ് ആജ്ഞാപിച്ചിട്ടുള്ളത് നീ ഒര്ക്കുന്നില്ലേ",(തോബിത് 6ആം അദ്ധ്യായം).  കർത്താവ്‌ സെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ച് കല്പ്പിക്കുന്നത് ഇതാണ് " തങ്ങൾക്കു  ഇഷ്ട്ടമുള്ളവരുമായി അവർക്ക് വിവാഹബന്ധമാകാം, "എന്നാൽ അത് തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബങ്ങളിൽ നിന്ന് മാത്രമായിരിക്കണം". ഇസ്രായേൽ ജനത്തിന്റെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊന്നിലേക്കു മാറ്റരുത് ". ഇസ്രായെല്യരിൽ ഓരോരുത്തരും താന്താങ്ങളുടെ പിതൃ ഗോത്രത്തിന്റെ അവകാശത്തോട് ബന്ധപ്പെട്ടിരിക്കണം". വേദപുസ്തകത്തിലെ ഈ ദൈവ വചനങ്ങൾ സത്യം. അതിനു മാറ്റമില്ല.  

                          തെരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ ജനതയിലെ യഹൂദ ഗോത്രത്തിന്റെ പിൻ തലമുറക്കാരായ ക്നാനായ സമൂഹം സ്വവംശവിവാഹപ്രക്രിയ തുടരുകതന്നെ ചെയ്യും. വടക്കുംഭാഗവുമായി കൂട്ടിക്കലർത്തി,21ആം നൂറ്റാണ്ടിൽ,  കമ്പ്യൂട്ടർ യുഗത്തിൽ ENDOGAMYക്ക് വലിയ  പ്രസക്തിയൊന്നുമില്ല  എന്ന വ്യാജേന നിസംഗത നടിക്കുന്ന ക്നാനായ ഗോത്രത്തലവൻ മൂലക്കാട്ട് തിരുമേനിയോ, ചിക്കാഗോ രൂപതാധ്യക്ഷൻ അങ്ങാടിയത്ത് പിതാവോ, അദ്ദേഹത്തിൻറെ ചൂൽ ആയി മാറിയ മുളവനാലോ, സീറോ മലബാർ സഭാ തലവൻ കർദ്ദിനാൾ ആലഞ്ചേരിയോ, റോമ്മായിലെ സാക്ഷാൽ ഫ്രാൻസിസ്   മാർപ്പാപ്പയോ വിചാരിച്ചാൽ ക്നാനായ സമുദായത്തിന്റെ സ്വവംശ വിവാഹനിഷ്ഠ  ഇല്ലാതാക്കാൻ സാധ്യമല്ല.

                                                                                                                                      തുടരും ...................................

ജെയിംസ്‌ വട്ടപ്പറമ്പിൽ, 
CONNECTICUT , U S A .