എത്രയും സ്നേഹമുള്ള ക്നാനായ സഹോദരി സഹോദരന്മാരെ.........................
നിലക്കാത്ത പ്രവാസ ജീവിതം പാരമ്പര്യമാക്കിയ ക്നാനായ സമുദായം ഇന്ന് ലോകമെങ്ങും വ്യാപിച്ചു കിടക്കുമ്പോൾ പുതുതെങ്കിലും , പ്രധാനവും ഉന്നതവുമായ സ്ഥാനമാണ് ഒഷിയാന ക്നാനായ സമൂഹത്തിനുള്ളത്. ലോക ക്നാനായ സംഘടനകൾക്കു തന്നെ മാതൃകയാകുന്ന മികച്ച പ്രവർത്തനങ്ങളാണ് ഒഷിയാന ക്നാനായ സമൂഹം നാളിതുവരെയായി നടത്തിവരുന്നത്. വിദേശത്തും അന്യസംസ്കാരങ്ങളിലും ജനിച്ചു വളരുന്ന നമ്മുടെ പുതുതലമുറയെ മഹത്തായ ക്നാനായ സംസ്കാരത്തിലും ക്രൈസ്തവ ചൈതന്യത്തിലുംവളര്ത്തി തലമുറകളിലേക്ക് നമ്മുടെ പാരമ്പര്യവും പൈതൃകവും പകര്ന്നുനല്കുന്ന ശ്രേഷ്ട്ടമായ ജീവിത സാക്ഷ്യത്തിന് നേതൃത്വം നല്കുന്ന KCCO ,
KCYLO, തുടങ്ങിയ ദേശീയ സംഘടനകളും, KCVA തുടങ്ങിയ പ്രാദേശിക സംഘടനകളും കാഴ്ചവയ്ക്കുന്ന അദമ്യമായ പ്രവർത്തനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണ്.
2000മാണ്ടോടുകൂടിയാണ് പ്രവാസികളുടെ പുത്തൻ പറുദീസയായ ഓസ്ട്രലിയയിലേക്ക് ക്നാനായ കുടിയേറ്റത്തിന്റെ തിരതള്ളൽ ആരംഭിച്ചത്. 2010 ഓടുകൂടി ഓസ്ട്രലിയിലെ പ്രധാന നഗരങ്ങളായ
Adelaide , Brisbane, Canberra, Darvin, Melbourne,Newcastle, Perth,
Sydney, തുടങ്ങിയവയിൽ നമുക്ക് ക്നാനായ സംഘടനകൾ ഉണ്ടാവുകയും അതിൽ ഏറ്റവും വലിയ ക്നാനായ സംഘടനയായ മെൽബണിലെ KCVA യുടെ നേതൃത്വത്തിൽ 2011ൽ ആദ്യ ഒഷിയാന ക്നാനായ കണ്വെന്ഷൻ വിജയകരമായി സംഘടിപ്പിക്കുകയുണ്ടായി.
പ്രസ്തുത കണ്വെന്ഷൻ തീരുമാന പ്രകാരം, ഒഷിയനയിലെ എല്ലാ ക്നാനായ സംഘടനകളെയും ഒരു കുടക്കീഴിലാക്കി, കോട്ടയം രൂപതയുടെ പ്രവാസി അല്മായ സംഘടനയായ DKCCയുടെ സമ്മതത്തോടെ ഒഷിയാന ക്നാനായ സമുദായത്തിനായി KCCO എന്ന മാതൃ സംഘടന രൂപീരികരിക്കാൻ തീരുമാനമെടുക്കുകയും, ശ്രീ സജിമോൻ വരകുകാലയുടെ നേതൃത്വത്തിൽ ഒരു സമതി രൂപികരിക്കുകയും ചെയ്തു. മേൽപ്പറഞ്ഞ സമതിയുടെ ഒരുവർഷത്തോളം നീണ്ട വിവിധ ചര്ച്ചകളുടെയും ആലോചനകളുടെയും ഫലമായി കോട്ടയം രൂപതാ നേതൃത്വത്തിന്റെ ആശിർവാദത്തോടുകൂടി, 2013 മാർച്ച് മാസം KCCO യുടെ പ്രഥമ National
Council കൻബെറയിൽ വച്ച് ചേരുകയും ശ്രി സജിമോൻ വയലിങ്കലിന്റെയും ശ്രി സച്ചിൻ പട്ടുമാക്കിലിന്റെയും നേതൃത്വത്തിൽ പുതിയ ഭരണസമതി രൂപീകരിക്കുകയും ചെയ്തു. KCCO യുടെ അന്നത്തെ നേതൃത്വത്തിന്റെ ശ്രമഫലമായി DKCC ചെയർമാൻ ശ്രി ഷീൻസ് ആകശാലായുടെയും, ശ്രി സജിമോൻ വരകുകാലയുടെയും സഹായത്തോടെ അമേരിക്കയിലെ ക്നാനായ മിഷന്റെ ചുവടുപിടിച്ചു മെൽബണിൽ കോട്ടയം രൂപതയുമയി നേരിട്ട് ബന്ധമുള്ള ഒഷിയാനയിലെ ആദ്യത്തെ ക്നാനായ മിഷൻ ബഹുമാനപ്പെട്ട Dennis
Hart പിതാവ് അനുവദിച്ചു തരികയുണ്ടായി. KCCO,
KCVA തുടങ്ങിയ സംഘടനകളുടെ അന്നത്തെ
Spiritual Adviser ആയ Fr Stephen Kandarapalliyil നെ ക്നാനായ മിഷന്റെ ആത്മീയ ചുമതല എല്പ്പിക്കുകയും ചെയ്തു .
മെൽബണിലെ കനാനായ സമൂഹം KCVA യുടെ നേതൃത്വത്തിൽ പൊതുയോഗം ചേരുകയും KCVA യും ക്നാനായ മിഷനും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ എന്നപോൽ ചേർന്ന് പ്രവര്തിക്കുവാനും തീരുമാനിച്ചു. എന്നാൽ നിർഭാഗ്യവശാൽ സ്വന്തമായി ഒരു മിഷൻ ഉണ്ടാവുകയും ക്നാനായ മക്കളുടെമേൽ ഔദ്യോഗിക ആത്മീയ അധികാരം കിട്ടുകയും ചെയ്തപ്പോൾ, വർഷങ്ങൾക്കു മുൻപ് ആത്മീയ കാര്യങ്ങൾക്കു സമീപിച്ചപ്പോൾ, , ക്നനയ്ക്കാരെ ഉദ്ധരിക്കാനല്ല ഞാൻ ഓസ്ട്രലിയയിൽ വന്നതെന്ന് അന്നത്തെ മെൽബൻ ക്നാനായ നേതൃത്വത്തിന്റെ മുഖമടച്ചാട്ടിയ, ഒന്നാം ഒഷിയന ക്നാനായ കണ്വെൻഷനിൽ പങ്കെടുക്കതിരിക്കുകയും അതിനെ തകർക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്ത കണ്ടരപള്ളിൽ അച്ഛൻ, അതേ നിലപാടിലേക്ക് തിരിച്ചുവരുകയും, ഒഷിയാനയിലെ ഏക ക്നാനായ മിഷനെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി , സീറോ മലബാർ നേതൃത്വത്തിന്റെ കാൽച്ചുവട്ടിൽ അടിയറവയ്ക്കുവാനുള്ള ശ്രമങ്ങൾ നടത്തുവാനും തുടങ്ങി . ഇതിന്റെ ആദ്യ പടിയായി KCCO യുടെ നേതൃത്വത്തിലുള്ള യുവജന സംഘടനയായ KCYLO പോലും അറിയാതെ, അവർ മികച്ച രീതിയിൽ രണ്ടു വർഷം തുടര്ച്ചയായി യുവജന ക്യാമ്പുകൾ സംഘടിപ്പിച്ചതുപോലും പരിഗണിക്കാതെ സ്വന്തം പിണിയാളുകളുമായി മാത്രം കൂടിയാലോചിച്ച് ഈ വരുന്ന ഒക്ടോബറിൽ All
Australia youth festival നടത്തുവാൻ തീരുമാനം എടുത്തു.
വളര്ന്നുവരുന്ന ക്നാനായ യുവജന നേതൃത്വത്തെ പാടെ അവഗണിച്ചുകൊണ്ടുള്ള ഇത്തരം നടപടി തിരുത്തണം എന്നും, നമ്മുടെ യുവജനങ്ങളെയും കൂടി ഉൾപ്പെടുത്തി ആവണം ഇത്തരം പരിപാടികൾ സംഘടിപ്പിക്കെണ്ടതെന്നും അഭ്യർധിച്ച KCCO പ്രസിഡന്റ് ബിനു തുരുത്തിയിലിനോട് തീർത്തും മ്ലേച്ചമായാണ് പുതുതായി നിയമിക്കപ്പെട്ട KCYLO
Spiritual Adviser ആയ Fr Thomas Koombunkal പ്രതികരിച്ചത്. ഇതിലുള്ള സങ്കടം KCCO
നാഷണൽ കൌണ്സിലും KCYLO നേതൃത്വവും KCVA
നേതൃത്വവും ബഹുമാനപ്പെട്ട കോട്ടയം രൂപതാ അധികാരികളെ അറിയിക്കുകയുണ്ടായി. എന്നാൽ ഇതിനോട് പ്രതികരിക്കുവാൻ നിർഭാഗ്യവശാൽ നമ്മുടെ രൂപതാ നേതൃത്വം തയ്യാറായില്ല. ഇതിനു ശേഷം KCVA പൊതുയോഗ തീരുമാനം അപ്പാടെ കാറ്റിൽ പറത്തി ക്നാനായ മിഷൻ KCVA യിൽ നിന്നും മാറി മറ്റൊരു സംഘടനപോലെപ്രവര്ത്തിക്കുവാൻ തുടങ്ങി.ഈ അവസരത്തിലാണ് KCCO
Apandes Supplimentil നിന്നും KCCO
പോലും അറിയാതെ തന്റെ ചിത്രം എടുത്തു മാറ്റി KCCO
യെയും അപമാനിക്കുവാൻ കണ്ടാരപ്പള്ളിൽ അച്ചൻ മുതിർന്നത്.
മിഷൻ പാരിഷ് കൌണ്സിലിൽ
KCVA യുടെയും KCYL Melbourne ന്റെയും പ്രസിഡന്റുമാർ സ്ഥിര അംഗങ്ങൾ ആണെന്ന പൊതുയോഗ തീരുമാനം കാറ്റിൽ പറത്തി തനിക്കു താല്പര്യമില്ലാത്ത ആൾ എന്ന ഒറ്റക്കാരണത്താൽ മെൽബെൻ ക്നാനായ യുവത ഒറ്റക്കെട്ടായി തെരഞ്ഞെടുത്ത KCYL
പ്രസിഡന്റിനെ Parish council മീറ്റിങ്ങിൽ നിന്നും യാതൊരു മാന്യതയും കാട്ടാതെ പുറത്താക്കിയത് ഓഷ്യാന മുഴുവനുള്ള ക്നാനായ യുവജനങ്ങളുടെ ഇടയിൽ ശക്തമായ പ്രതിക്ഷേധത്തിനാണ് വഴി വെച്ചത് . ഇതിനു ശേഷം തനിക്കു താല്പര്യമുള്ള ആളുകളെ മാത്രം ഉള്പ്പെടുത്തിക്കൊണ്ട് സമാന്തര യുവജന സംഘടന ഉണ്ടാക്കുവാനുള്ള കണ്ടരപ്പള്ളി അച്ചന്റെ ശ്രമം മേല്ബെനിലെ യുവജനങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും ശക്തമായ പ്രതിക്ഷേതത്തെത്ടുടർന്നു ഉപേക്ഷിക്കണ്ടാതായി വന്നു. 203 ഓളം പേരാണ് മിഷൻ നേതൃത്വത്തിന്റെ ഇത്തരം വികല നിലപാടുകല്ക്കെതിരെ പ്രതിക്ഷേതിച്ച്ചു ബഹുമാനപ്പെട്ട മൂലക്കാട്ട് പിതാവിന് കത്ത്തയച്ച്ചത്.
മുകൾപ്പറഞ്ഞ പോലെയുള്ള സമുദായ വിരുദ്ധ കാര്യങ്ങളിൽ തന്നോട് പ്രതിക്ഷേതം അറിയിച്ച KCCO ,KCYLO ,KCVA ഭാരവാഹികളോട് മൂലക്കാട്ട് പിതാവിന്റെ നിർദേശപ്രകാരം ആണ് ഇതെല്ലാം ചെയ്യുന്നതെന്ന് കണ്ടരപ്പള്ളിൽ അച്ചന്റെ വാദത്തെ സംശയത്തോടെ മാത്രമാണ് ഓഷ്യാന ക്നാനായ സമൂഹം നോക്കിക്കാണുന്നത്. തന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെ സഭാവിരോധികൾ എന്ന് മുദ്രകുത്തിയും, അവരെയെല്ലാം വിശുദ്ധ കുർബാന മദ്ധ്യേയുള്ള തന്റെ പ്രസംഗത്തിലൂടെ കരിതേച്ചു കാണിക്കുകയും ചെയ്യുക വഴി കണ്ടരപ്പള്ളിൽ അച്ഛൻ, ഒഷിയാന ക്നാനായ സമൂഹത്തെ മൊത്തമായി സിറോ മലബാർ നേതൃത്വത്തിന് അടിയറ വയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മെൽബണിൽ നടക്കുന്ന തിരുനാളിന്റെ പ്രസുദേന്തി ആയിരുന്ന KCCO
Vice President ശ്രി തോമസ് സജീവ് കായിപ്പുറത്തിനെ അദേഹത്തിന്റെ പോലും അറിവില്ലാതെ പ്രസുദേന്തി സ്ഥാനത്തുനിന്നും ഒഴിവാക്കിയത് മിഷൻ നേതൃത്വത്തിന്റെ പ്രതികാര ദാഹത്തിന്റെ മറ്റൊരു ഉദാഹരണമാണ്.
ക്നാനായ സംഘടന ചരിത്രത്തിൽ ആദ്യമായി നമ്മുടെ അസ്തിത്വത്തിന്റെ അടിസ്ഥാന ശിലയായ സ്വവംശവിവാഹ നിഷ്ട്ടക്കും ക്നാനായ കത്തോലിക്കാ സമൂഹത്തിനു തന്നെയും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എന്താണ് പ്രസക്തി എന്ന ചോദ്യം ഉയർത്തി ബഹുമാനപ്പെട്ട മൂലക്കാട്ട് പിതാവിന്റെ സന്ന്യധ്യത്തിൽ മെൽബണിൽ യുവജനങ്ങളുമായി ഒരു സംവാദം സംഘടിപ്പിക്കുന്ന ക്നാനായ മിഷന്റെ സമുദായ വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്ത സമുദായ സ്നേഹികളെ, സ്ത്രീകളെ മുന്നിൽ നിർത്തി അപമാനിക്കുകയും, മർദിഛവശരാക്കുകയും അവരുടെ പേരിൽ കള്ളക്കേസുകൾ പോലും കൊടുക്കുകയും ചെയ്ത മിഷൻ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിക്ഷേതമാണ് ആഗോള ക്നാനായ സമൂഹം ഉയർത്തുന്നത്. സ്വവംശ വിവാഹ നിഷ്ടയെപ്പോലും തള്ളിപ്പറയുന്ന ഈ കൂട്ടരുടെ നിലപാടിനെ അമ്പരപ്പോടെയും ആശങ്കയൊടെയുമാണ് ക്നാനായ സമൂഹം നോക്കിക്കാണുന്നത്. ശക്തമായ പ്രതിക്ഷേത തിരമാലയിൽ ആടിയുലഞ്ഞു കണ്ടാരപ്പള്ളി അച്ച്ച്ചൻ ഇതോടെ KCVA യിൽ നിന്നും നിവൃത്തി ഇല്ലാതെ രാജി വെക്കുകയും മേല്ബെനിലെ ക്നാനായ കുടുംബങ്ങളോട് KCVA യിൽ നിന്നും രാജി വെക്കുവാൻ വീടുകൾ കയറിയിറങ്ങി അഭ്യര്ത്തിച്ച്ചിട്ടും
250 കുടുംബങ്ങളിൽ നിന്നും വെറും 16 കുടുംബങ്ങൾ ആണ് അദേഹത്തെ അനുസരിക്കുവാൻ തയ്യാറായത്.
ചരിത്രത്തിന്റെ നാൾവഴികളിൽ ഇതിനു മുന്പും പ്രതിസന്ധി ഘട്ടങ്ങളെ ധീരതയോടെ നേരിട്ട ക്നാനായ സമുദായം, നമ്മുടെ യുവജനങ്ങളുടെ സമുദായ സ്നേഹത്തെ തല്ലികെടുത്തുകയും, അവരെ തമ്മിലടിപ്പികുകയും, നമ്മുടെ കുടുംബ ബന്ധങ്ങളെ പോലും ശിധിലമാക്കുകയും, ഒഷിയന ക്നാനായ സമൂഹത്തെ ഒന്നടങ്കം ക്നാനായ വിരോധികളുടെ കാൽകീഴിൽ അടിയറ വയ്ക്കുകയും ചെയ്യുന്ന ക്നാനായ മിഷന്റെ നടപടികല്ക്കെതിരെയുള്ള ചെറുത്തുനിൽപ്പിൽ നിങ്ങളേവരും ഒരേ മനസോടെ പങ്കുചേരണമെന്നും , വരും നാളുകളിൽ നടക്കുന്ന സമുദായ സംരക്ഷണ സമരങ്ങൾ ഉന്നത വിജയത്തിൽ എത്തിക്കുവാൻ ഏവരും സഹകരിക്കുകയും പ്രാർഥിക്കുകയും ചെയ്യണമെന്നു അപേക്ഷിക്കുന്നു. ഓഷ്യാന ക്നാനായ ഐക്യത്തെ തകർക്കുന്ന മിഷൻ നേതൃത്വത്തെ തിരികെ വിളിക്കണം എന്നാണ് ഓഷ്യാന ക്നാനായ സമൂഹം കോട്ടയം രൂപതാ നേതൃത്വത്തോട് വിനീതമായി അപേക്ഷിക്കുന്നത് .സമുദായ സംരക്ഷണത്തിനു വേണ്ടി KCVA യും ക്നാനായ സംരക്ഷണ സമിതിയും എടുക്കുന്ന ഏതു സമരമുറകളെയും പിന്തുണക്കുവാനു
വിജയിപ്പിക്കുവാനുമാണ് ഇക്കഴിഞ്ഞ സെപ്തം ബർ 5 ആം തീയതി ചേർന്ന KCCO നാഷണൽ കൌണ്സിൽ ഒരേ സ്വരത്തിൽ തീരുമാനമെടുത്തത്.
മുന്നോട്ടുള്ള പ്രയാണത്തിൽ പൂര്വ്വപിതാക്കന്മാരുടെയും, വിശുദ്ധ പത്താം പീയുസിന്റെയും, ദൈവദാസൻ മാക്കിൽ പിതാവിന്റെയും അനുഗ്രഹാശിസുകളും, പ്രാർത്ഥനകളും നമുക്ക് എന്നും തുണയാകട്ടെ.
പ്രാർത്ഥനയുടെ ഐക്യത്തിൽ ,
Binu Thuruthiyil
President / KCCO
Thomas Sajeev Kaayippuraththu
Vice President / KCCO
Simon Velupparambil
Secretory / KCCO
Meena Tom Kannachchamparambil
Joint Secretory / KCCO, Womans Forum Coordinator Oceania
Biju Moodikallel
Treasurer / KCCO
Jennifer Jose
President / KCYL Oceania
Sunu Simon
President / KCVA
Sajimon Vayalunkal
Ex Officio / KCCO
Sachin Pattumakkil
Ex Officio / KCCO
Sajimon Varakukaala
Founder Leader - KCCO
![]() |
Australin Syromalabar So called Knanaya Mission Director Fr Kandarapallil and his group about to attack the KCCO members ( Photo taken Just before the fight ) |