Sunday, October 14, 2018

സിറോ മലബാർ മാഫിയ നവീകരണ സമിതിയുമായി ക്നാനായ സകരപ്പള്ളികൾക്ക് ക്നാനായ കർമ്മം മാറ്റി "O" വളം ഇടുന്നു.

അപ്പസ്തോല പൈതൃകത്തിലൂടെയും സുറിയാനി പാരമ്പര്യത്തിലൂടെയും ജനിച്ച് വളർന്ന് ക്രൈസ്തവ വിശ്വാസ്സം ഭാരതമണ്ണിൽ കൊണ്ട് വന്ന് നട്ട് വളർത്തിയവരും  അതേ പൈതൃകവും പാരമ്പര്യവും പകർന്ന് കൊടുത്ത് ഉണ്ടാക്കിയ ഒരു ജനതയും ഈ മണ്ണിൽ മറ്റുള്ളവരുമായി ലയിച്ചു ചേർന്ന് ഉണ്ടായ ജനവും കൂടിയല്ലേ സീറോ മലബാർ ഉണ്ടായത്. പുറത്തു പോയവരും അകത്തു കടന്നു കൂടാൻ ശ്രമിക്കുന്നവരും എല്ലാം ഉൾപ്പെടുന്ന ഒരു ജനതയെ എങ്ങിനെ ക്നാനായ എന്ന് വിളിക്കും  ? സീറോ മലബാർ സഭയുടെ നിർവചനം എന്തെന്ന് ചോതിച്ചു മനസ്സിലാക്കുക. ഏതൊരു ക്നാനായ കത്തോലിക്കനും സീറോ മലബാറുകാരനാണ്. എന്നാൽ ഒരു റീത്തുകാരനും ക്നാനായ കത്തോലിക്കാൻ ആകാൻ പറ്റില്ല.
“നിങ്ങളാരും പേടിക്കണ്ട ആരും ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല. കാക്കനാട് സിനടിനോ ആലഞ്ചേരി പിതാവിനോ സീറോ മലബാർ സഭയുടെ അധികാര പരിധിക്ക് വെളിയിൽ ഒന്നും ചെയ്യാൻ അധികാരം ഇല്ല. എല്ലാം റോമിന്റെ അടിയിൽ ഭദ്രമാണ്. 1986 ലെ റെസ്ക്രിപ്റ്റ് ആണ് അന്തിമം, അത് ഇനി ആരും തൊടില്ല. ”  ഇത് പറയുന്നത് വേറെ ആരുമല്ല നമ്മുടെ അഭിവന്യ ഭരണിക്കുളങ്ങര പിതാവ് തന്നെ. 

ക്നാനായ സമൂഹത്തിൽ തന്നെയുള്ള നട്ടെല്ലില്ലാത്ത ചിലരെ ക്നാനായ സോവംശ വിവാഹനിഷ്ട (കർമ്മം) വേണ്ട എന്നു വാദിക്കാൻ ആയിട്ട് സിറോമലബാർ സിനോയിഡ് മാഫിയ ബിഷപ്പ്മാരുടെ ലോബി െരഞ്ഞെടുത്തിരിക്കുന്നു. ഇവർ നവീകരണ സമതി ,കാന അസോസിയേഷൻ ബിനാമികളാണ് സമുദായത്തിനകത്തും പുറത്തും ഇന്ന് കനാനായ സമൂഹത്തിന് ശത്രുക്കളാണ് ഉള്ളത്. എല്ലാവരും ജാഗരൂകരായിരിക്കുക. 


ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക.സോവംശ വിവാഹ നിഷ്ട യിലൂടെ 1800 വര്ഷം പാരമ്പര്യം ഉള്ള ക്നാനായ സമുദായ വംശ നിലനിൽപ്പ് ഇല്ലാതാക്കുകയാണ് ഇവരുടെ ലക്‌ഷ്യം.
1. ക്നാനായ സ്വവംശ വിവാഹ നിഷ്ഠ അഥവാ കർമ്മം ഇല്ലാതാക്കുക എന്നുള്ളത് സീറോമലബാർ സിനഡിന് ആവശ്യം. 
2. ക്നാനായ സമൂഹത്തിന് സ്വവംശ വിവാഹ നിഷ്ഠ അഥവാ കർമ്മം ഇല്ലാതാക്കുക എന്നുള്ളത് ഒരു 1975 നിയമം എന്നും പറയുന്നു. 
3. ക്നാനായ സമൂഹത്തിന് സ്വവംശ വിവാഹ നിഷ്ഠ അഥവാ കർമ്മം ഇല്ലാതാക്കുക എന്നുള്ളത് പുറത്തുനിന്ന് കെട്ടിവെക്കുന്ന കനാനായ കാരുടെ ആവശ്യം. 
4. ക്നാനായ സമൂഹത്തിന് സ്വവംശ വിവാഹ നിഷ്ഠ അഥവാ കർമ്മം ഇല്ലാതാക്കുക എന്നുള്ളത് നവീകരണ സമിതിയുടെയും ആവശ്യം. 
5. ക്നാനായ സമൂഹത്തിന് സ്വവംശ വിവാഹ നിഷ്ഠ അഥവാ കർമം ഇല്ലാതെ കാനായregion കീഴിലുള്ള പള്ളികൾ Rome അനുവദിക്കുകയുള്ളൂ എന്നും ന്യായീകരിക്കുന്നു.(2014 three bishop agreement വരെ നാം നമുക്കുണ്ടായിരുന്നതെല്ലാം ഈ ഉടമ്പടി കൊണ്ട് ഇല്ലാതായി. ഈ ഉടമ്പടിയുടെ ഉദ്ദേശം നടന്നു കൊണ്ടിരുന്ന ഒരു പ്രക്രിയയെ വീണ്ടും ഉറപ്പിക്കാനായിരുന്നോ? അല്ല...
മാറികെട്ടിയ കെട്ടിയവനും, കെട്ടിയവളു° പുറത്തേക്കു പോയിരുന്നത് കെട്ടിയവളും പിളേളരും എന്നാക്കി. കെട്ടിയവൻ എന്തുകൊണ്ട് പുറത്തായില്ല? അവിടെയാണ് ചാണക്യന്മാരും ബ്രൂട്ടസ്സുമാരും ഒന്നിച്ച് പ്രവർത്തിക്കുന്നത്).
6.ഇപ്പോൾ കോട്ടയം രൂപതയിലും ക്നാനായ സമൂഹത്തിന് സ്വവംശ വിവാഹ നിഷ്ഠ അഥവാ കർമ്മം വേണ്ട വേണ്ട എന്ന് ന്യായീകരിക്കാൻ തുടങ്ങിയിരിക്കുന്നു. 
ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത്. ഇത് കനാകാരുടെ അല്ലെങ്കിൽ നവീകരണ സമിതിയുടെ ഒരു ബിഗ് മാസ്റ്റർപ്ലാൻ ആയിത്തന്നെ പൊതുവേ തെളിഞ്ഞുവരുന്നു. ഇതിനുവേണ്ടി വാദിക്കാനായി തൊഴിലാളികളെ തെരഞ്ഞുപിടിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടിരിക്കുന്നു. 

തൃശൂരും ഏറണാകുളവും ചങ്ങനാശേരിയുമെല്ലാം തമ്മിൽ തല്ലുമ്പോൾ വിശുദ്ധ പാപത്തിന് അറുതി വരുത്താനായി  ശിഖണ്ടികളെ ഉപയോഗിച്ച് ക്നാനായ സമുധായത്തിനെ വേട്ടയാടുന്നു. ഇന്ന് ലോകം മുഴുവൻ ക്നാനായ സമുദായവും മറ്റുള്ളവരും ഏകോദര സഹോദരങ്ങളായി ജീവിക്കുമ്പോൾ സമൂഹത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി പാലിച്ചു പോരുന്ന സ്വവംശവിവാഹ നിഷ്ടയിൽ കലിതുള്ളേണ്ട കാര്യം എന്തിരിക്കുന്നു?. വിരലിൽ എണ്ണാൻ മാത്രമുള്ള അരാജകവാതികൾക്ക് ചൂട്ടു പിടിക്കലാണോ അപ്പസ്തോല പിൻഗാമികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രേക്ഷിത വേല. അടിയുറച്ച ക്രൈസ്തവ വിശ്വാസ്സത്തിന്റെ പ്രതീകങ്ങളായി ലോകത്തിനു മാതൃകയും കത്തോലിക്കാ സഭയ്ക്ക് എന്നും എക്കാലവും മുതൽക്കൂട്ടായി സംഭാവനകൾ നൽകുകയും ചെയ്യുന്ന ക്നാനായ സമൂഹത്തിനെതിരെ നടത്തുന്ന പരാക്രമങ്ങൾ നിങ്ങളിലെ സത്യവിശ്വാസ്സത്തിന്റെ കുറവ് തന്നയാണ്. ക്രിസ്ത്യാനിയെങ്കിൽ സഭയുടെ ചരിത്രവും പാരമ്പര്യവും എന്താണന്ന് അറിയുമെങ്കിൽ ഒരിക്കലും ഒരു അപ്പസ്തോല പിൻഗാമിയുടെ അടുത്തുനിന്നും ക്നാനായക്കാർക്ക് ഒരു പീഡനവും ഏൽക്കേണ്ടി വരില്ല.
ഇത് നവീകരണ സമിതികാരെ വേണ്ടി സപ്പോർട്ട് ചെയ്യുന്ന സീറോമലബാർ സിനഡിന് നിയന്ത്രിക്കുന്ന മെത്രാൻ മാഫിയയുടെ വലിയ ഒരു മാസ്റ്റർ പ്ലാൻ ആണ്. അതുകൊണ്ട് ഇനി ഇവർ സംഘടനകളെ സ്പ്ലിറ്റ് ചെയ്യിപ്പിക്കാനും ഭിന്നിപ്പിക്കാനും നോക്കും. കെസിസിഎൻഎ തകർക്കുക എന്നുള്ളതാണ് ഇനി ഇവരുടെ അടുത്ത ലക്ഷ്യം.