ENDOGAMY സത്യമോ മിഥ്യയോ
സ്വവംശവിവാഹനിഷ്ട, ENDOGAMY , ക്നാനായത്വം എന്നീ പദങ്ങൾ മൂലം ലോകമെമ്പാടും അധിവസിക്കുന്ന ക്നാനായസമൂഹം സീറോമലബാറിന്റെയും റോമിന്റെയും മുമ്പിൽ ഒരു പരിഹാസിത സമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് കർദ്ദിനാൾ ആലഞ്ചേരിപിതാവ് തന്നെ പറഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടർ യുഗത്തിൽ ENDOGAMY ആവശ്യമുണ്ടോ അതിനു പ്രസക്ത്തിയുണ്ടോ എന്നൊരു വിശകലനം
നടത്തുന്നതിൽ തെറ്റില്ലല്ലോ.
യാഹോവയാകുന്ന ദൈവം തിരഞ്ഞെടുത്ത ഇസ്രായേൽജനം 12 ഗോത്രങ്ങളിൽ നിന്നുള്ളതാകുന്നു. യാഹൂദാ, രൂബേൻ, ശിമയോൻ, യിസ്സാഖർ, സെബുലൂൻ, ബെന്യാമിൻ, ദാൻ, ആശേർ, ഗാദ്, നഫ്താലി, എഫ്രയീം,മനശ്ശെ, ലേവി എന്നീ ഗോത്രങ്ങളാകുന്നു അവ.ലെവിഗോത്രക്കാരുടെ ചുമതല യാഹോവക്ക് ബലികളും ആരാധനകളും അർപ്പിക്കുന്നതാകയാൽ അവരെ 12ഇൽ പെടുത്തിയിരുന്നില്ല. യഹൂദാഗോത്രം ഏറ്റവുംവലുതും പ്രബലവുമായിരുന്നു. നോഹ, ആദിപിതാവായ എബ്രഹാം, ഭാര്യ സാറ, ഇസ്സഹാക്ക്, യാക്കോബ്, യരുസലേം ദേവാലയം പണിത സോളമൻ രാജാവ്, ജോഷ്വ, പ്രവാചകനായിരുന്ന എസ്രാ, ക്നായിതോമ്മ എന്നിവർ യഹൂദാഗോത്രത്തിൽ പിറന്നവരായിരുന്നു. യഹൂദാഗോത്രത്തിൽ 24 ഉപഗോത്രങ്ങൾ ഉണ്ടായിരുന്നു. ഈ 24 ഉപഗോത്രങ്ങളെപ്പറ്റി പഴയനിയമത്തിൽ പ്രതിപാദിക്കുന്നില്ലെങ്കിലും പൌരാണിക മെസ്സപ്പെട്ടോമിയൻ/ പേർഷ്യൻ/ സിറിയൻ ചരിത്ര ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.
യഹൂദഗോത്രത്തിനു തലമുറകളായി അവകാശമായി കിട്ടിയ 29 പട്ടണങ്ങളിൽ ഒന്ന് ആയിരുന്നു കീനാ(ജോഷ്വയുടെ പുസ്തകം 15ആം അദ്ധ്യായം 20 മുതൽ വായിക്കുക). ക്നായിതോമ്മ കീന ദേശക്കാരനായിരുന്നു. തൊമ്മൻ കീനാൻ എന്ന് ക്നാനായചരിത്ര പുരാതനപ്പാട്ടുകളിൽ കേട്ടിട്ടില്ലേ. കീനാ ദേശക്കാരൻ ആയിരുന്നതുകൊണ്ടാണ് തോമ്മായ്ക്ക് ക്നായിതോമ്മ എന്ന് പേര് വീണത്.
AD 345ഇൽ ക്നായിതോമ്മായുടെയും ഉറഹായിലെ(EDESSA ) മെത്രാനായിരുന്ന മാർ യൗസെപ്പിന്റെയും നേതൃത്വത്തിൽ മലങ്കരയിലെക്കു നടന്ന കുടിയേറ്റത്തിൽ യഹൂദാ ഗോത്രത്തിന്റെ 24 ഉപഗോത്രങ്ങളിൽപ്പെട്ട 7 ഇല്ലങ്ങളായ (7 FAMILY TREE ) ഹദായി, കുജാലിക്ക്, കോജാ, തെജ്മുത്ത്, മജ്മുത്ത്, ജീബാ, ബൽക്കൂത്തു എന്നീ 7 ഇല്ലങ്ങളിൽ നിന്നാണ് 400ഇൽപരം സുറിയാനിക്കാർ ഭാരതത്തിലേക്ക് പോരുന്നത്. അവർ പുറപ്പെടുന്നതിനു മുൻപ് എസ്രാപ്രവാചകന്റെ ശവകുടീരത്തിൽ പോയി പ്രാർഥിച്ചു അനുഗ്രഹം വാങ്ങി ഒരു ശപഥവും ചെയ്തിട്ടായിരുന്നു പോന്നത്. AD 345ഇൽ മലയാള ഭാഷ ഉണ്ടായിരുന്നില്ല. ശപഥം ചെയ്തത് ഹീബ്രൂ/ അരമായ ഭാഷകളിൽ ആയിരിക്കാം. അവർ ചെയ്ത ശപഥത്തിന്റെ മലയാള പരിഭാഷ ഇതാകുന്നു " ഹിന്ദുവിൽ പോയാലും മക്കളെ നിങ്ങൾ ബന്ധങ്ങൾ
വേർപെടാതോർക്കേണമെപ്പഴും"." പത്തുമോരെഴുമത് എപ്പോഴുമോർത്ത് ചിന്തിപ്പിന്പാട് മറിയാതിരിക്കേണം നിങ്ങൾ". പത്തും ഒരേഴും എന്നുവച്ചാൽ 10 കല്പ്പനകളും 7 കൂദാശകളും. 7 ഇല്ലങ്ങൾ എന്ന് മറ്റൊരു അർഥവും കൂടിയുണ്ട്. ഇന്ത്യയിൽ ചെന്നാലും നിങ്ങൾ 10 കല്പ്പനകളും 7 കൂദാശകളും പാലിച്ച് മറുജാതികളുടെ പ്രലോഭനങ്ങളിൽ അകപ്പെട്ടു മറിഞ്ഞു പോകരുതേ എന്നർഥം.
എന്തുകൊണ്ടാണ് ക്നായിതോമ്മായും കൂട്ടരും എസ്രാ പ്രവാചകൻറെ മാത്രം ശവകുടീരത്തിൽപ്പോയി പ്രാർഥിച്ചു അനുഗ്രഹം വാങ്ങിച്ചത് എന്ന് നോക്കാം. പഴയനിയമത്തിൽ എസ്രാ യുടെ പുസ്തകം, അദ്ധ്യായം 9ഉം 10ഉം വായിക്കുക. എസ്രാ ENDOGAMYയുടെ/ സ്വവംശ വിവാഹനിഷ്ടയുടെ നമ്പർവൺ പടയാളിയായിരുന്നു. മിശ്രവിവാഹം അവസാനിപ്പിച്ചത് എസ്രയുടെ കാലത്തായിരുന്നു. മറുജാതികളായിരുന്ന ഫിലിസ്ത്യർ, അസ്സീരിയക്കാർ, അമ്മോന്യർ, മോവാബ്യർ, ഹിത്യർ, പെരീസ്യർ, ജെബുസ്യർ എന്നീ ജാതികളുമായി തെരഞ്ഞെടുത്ത ജനമായ 12 ഇസ്രായേൽ ഗോത്രക്കാർ ഒരിക്കലും വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല. അക്കാലത്തു വൈദീകർ വിവാഹിതരായിരുന്നു. ലേവ്യാ ഗോത്രത്തിലെ പല വൈദീകരുടെയും മക്കൾ അന്യ ജാതികളില്നിന്നു വിവാഹം ചെയ്തിരുന്നു. അവരെയൊക്കെ എസ്രാ നിർബ്ബന്ധിച്ചു പിരിച്ചയച്ചു.
തെരഞ്ഞെടുത്ത 12 ഇസ്രായേൽ ഗോത്രക്കാർ മറുജാതികളുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടാതിരുന്നതിന്റെ കാരണവുംകൂടി നോക്കാം. ലൈംഗിക മ്ളെച്ചതകളുടെയും PORNOGRAPHY യുടെയും തലസ്ഥാനമായിരുന്ന സോദോം- ഗോമോറ നഗരം യഹോവ അഗ്നി വർഷിച്ചു നശിപ്പിച്ചപ്പോൾ ലോത്തും ഭാര്യയും 2 പെണ്മക്കളും സോദോംഇല്നിന്നു പ്രാണരക്ഷാര്ധം പലായനം ചെയ്തു.ലോത്തിന് ആണ്മക്കൾ ഇല്ലായിരുന്നു. യഹോവയുടെ ശക്ത്തിയിൽ സംശയിച്ചു കത്തിയെരിയുന്ന നഗരം കാണാൻ പുറകോട്ടു നോക്കിയ ലോത്തിന്റെ ഭാര്യ ഉപ്പുതൂണായിപ്പോയി. പിന്നീട് ലോത്തും പെണ്മക്കളും സോവാർ പട്ടണത്തിലേക്ക് പോയി. സോവാറിൽ താമസിക്കാൻ പേടിയായിരുന്ന ലോത്ത് ദൂരെയുള്ളൊരു മലയിൽ ഗുഹയിൽ താമസിച്ചു. തങ്ങളുടെ വംശം അന്യം നിന്നുപോകും എന്ന ഭയം ലോത്തിനും പെണ്മക്കൾക്കു മുണ്ടായിരുന്നു. വംശം നിലനിർത്താൻ തങ്ങളോടു സംഗമിക്കാൻ ഭൂമിയിൽ പുരുഷന്മാർ ആരുമില്ല എന്ന് പെണ്മക്കൾ ദുഖിച്ചു.പെണ്മക്കൾ ഗൂഡാലോചന ചെയ്തു ലോത്തിനെ വീഞ്ഞുകുടിപ്പിച്ചു മാദോൻമ്മത്തനാക്കി അവനോടുകൂടെ ശയിച്ചു. രണ്ടുപേരും ഗര്ഭിണികളായി. മൂത്തവളുടെ മകന്റെ പേര് അമ്മോൻ. ഇളയവളുടെ മകന്റെ പേര് മോവാബ്. കാലാന്തരത്തിൽ അമ്മോര്യരും മോവാബ്യരും രണ്ടു ജാതികളായി പരിണമിച്ചു. യഹോവയുടെ മുമ്പാകെ മ്ളെച്ചത പ്രവർത്തിച്ച ജാതികളായതിനാൽ
ഇസ്രായേൽ ഗോത്രക്കാർ അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല. ഇന്നത്തെ പാലസ്തീൻകാരും സിറിയക്കാരും അമ്മോന്റെയും മോവാബിന്റെയും സന്തതിപരമ്പര കളാകുന്നു.
ENDOGAMY / സ്വവംശവിവാഹനിഷ്ട തുടങ്ങുന്നത് സത്യത്തിൽ എസ്രാ പ്രവാചകനിൽ നിന്നല്ല പിന്നെയോ ആദിപിതാവായ അബ്രഹാമിൽ നിന്നുതന്നെ. അബ്രഹാമിന്റെ ഭാര്യ സാറായി. അബ്രഹാമിന് 99ആം വയസ്സുവരെ മക്കളില്ലായിരുന്നു. സാറായിക്ക് ഒരു ദാസി ഉണ്ടായിരുന്നു പേര് ഹാഗാർ. മക്കളുണ്ടാകുവാൻ ദൈവം വരം തന്നിട്ടില്ല എന്ന് വിശ്വസിച്ച സാറായി ഈജിപ്തുകാരിയായ ഹാഗാറിനെ അബ്രഹാമിന് ഭാര്യയായി നല്കി. അങ്ങനെ അബ്രഹാമിന് 86 വയസ്സുള്ളപ്പോൾ ദാസി ആയിരുന്ന ഹാഗാരിൽ ജനിച്ച ജാര പുത്രനാണ് ഇസ്മായേൽ. ഇസ്മായെലിന്റെ സന്തതിപരമ്പരകളാണ്
ഇന്നത്തെ ഇസ്ലാം വംശം. ഹാഗാർ ദാസിയും അവളിലുണ്ടായ ഇസ്മായേൽ ജാരപുത്രൻ ആയിരുന്നുവെങ്കിലും യഹോവ അവളെ കൈവിട്ടിരുന്നില്ല. സാറായിയുടെ ശല്യം സഹിക്കവയ്യാതെ ഹാഗാർ ഇസ്മായെലിനെയും കൊണ്ട് മരുഭൂമിയിലൂടെ പലായനം ചെയ്യുന്ന വേളയിൽ യഹോവയുടെ ദൂതൻ അവളിൽ പ്രത്യക്ഷപ്പെട്ടു പറയുന്നു " എണ്ണിയാൽ തീരാത്തവണ്ണം അത്രയധികമായി നിന്റെ സന്തതിയെ ഞാൻ വര്ധിപ്പിക്കും"," അവൻ കാട്ടുകഴുതക്കൊത്ത മനുഷ്യനായിരിക്കും", "അവന്റെ കൈ എല്ലാവർക്കുമെതിരായും എല്ലാവരുടെയും കൈ അവനെതിരായും ഉയരും. അവൻ തന്റെ സഹോദരങ്ങൽക്കെതിരായി വര്ത്തിക്കുകയും ചെയ്യും". ഇത് അക്ഷരംപ്രതി ഇന്ന് നടന്നുകൊണ്ടിരിക്കുന്നു പടല പടലകളായിപ്പിരിഞ്ഞുനിന്നു ഇസ്ലാം മതക്കാർ അന്യോന്ന്യം യുദ്ധം ചെയ്തു മരിക്കുന്നു, ലോകത്തിനെതിരെയും യുദ്ധം ചെയ്യുന്നു.
അബ്രഹാം തന്റെ ഒറിജിനൽ ഭാര്യയായ സാറായിൽ ഉണ്ടായ പുത്രനായ ഇസ്സഹാക്കിനു വിവാഹപ്രായമെത്തിയപ്പോൾ തന്റെ ഏറ്റവും വിശ്വസ്തനായ ഭ്രുത്യനെ വിളിച്ചു ശപഥം ചെയ്യിപ്പിച്ചു. അബ്രഹാമിന്റെ വലത്തെ തുടയുടെ അടിയിൽ ഭ്രുത്യന്റെ വലതുകരം വച്ചുകൊണ്ടായിരുന്നു ശപഥം.
"തന്റെ മകനായ ഇസ്സഹാക്കിനു അന്യ ജാതികളിൽനിന്നു ഭാര്യയെ അന്വേഷിക്കരുത്". തന്റെ
പിതാക്കന്മാരുടെ നാടായ ഊർ പട്ടണത്തിൽ ചെന്ന് തന്റെ ഗോത്രത്തിൽപ്പെട്ട ചാർച്ചക്കാരുടെ ഇടയിൽനിന്ന് സ്ത്രീയെ കണ്ടെത്തേണമെന്നായിരുന്നു ശപഥം. അബ്രഹാമിന്റെ ആജ്ഞ അനുസരിച്ച് ഭൃത്യൻ ഇസ്സഹാക്കിനെയുംകൂട്ടി ഊർ പട്ടണത്തിൽ ചെന്ന് ഇസ്സഹാക്കിനു സ്ത്രീയെ കണ്ടുപിടിച്ചു. അബ്രഹാമിന്റെ സ്വന്തം സഹോദരനായ നാഹോരിന്റെ മകൻ ബെധുവേലിന്റെ മകൾ റിബെക്ക ആയിരുന്നു ഇസ്സഹാക്കിന്റെ ഭാര്യ (ഉൽപ്പത്തി 24ആം അദ്ധ്യായം).
ENDOGAMY ഒരു സത്യമാണെന്നും, ദൈവജനത്തിന്/ ഇസ്രായേൽ ഗോത്രത്തിൽപ്പെട്ടവർക്ക് അത് അനിവ്വാര്യമാനെന്നും തെളിയിക്കത്തക്ക ചരിത്ര വസ്തുതകൾ ഇനിയും വേദപുസ്തകത്തിലുണ്ട്.
BC . 7ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോബിത് ഇസ്രായേൽ വംശത്തിലെ നഫ്ത്താലി ഗോത്രത്തിൽപ്പെട്ട ഒരു പ്രമുഖ വ്യക്ത്തിയായിരുന്നു. തോബിതിന്റെ ഭാര്യ അന്നയും പുത്രന്റെ പേര് തോബിയാസ് എന്നുമായിരുന്നു. തോബിത് തന്റെ പുത്രനായ തോബിയാസ്സിനു നല്കുന്ന ദൈവ കല്പ്പനകളും നിർദ്ദേശങ്ങളും പഴയനിയമം തോബിത് പുസ്തകം 4ആം അധ്യായത്തിൽ വിവരിക്കുന്നു.
" നിന്റെ പൂർവീകരുടെ ഗോത്രത്തിൽ നിന്നുമാത്രം ഭാര്യയെ സ്വീകരിക്കുക". അന്യ ജാതികളിൽനിന്നു വിവാഹം ചെയ്യരുത്". "നാം പ്രവാചകന്മാരുടെ സന്തതികളാണ്", " നമ്മുടെ പൂർവ്വപിതാക്കന്മാരായ നോഹ, അബ്രഹാം, ഇസ്സഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയില്നിന്നാണ് ഭാര്യമാരെ തെരഞ്ഞെടുത്തത് എന്നകാര്യം നീ അനുസ്മരിക്കണം".
തോബിത് തന്റെ മകൻ തോബിയാസ്സിനെ ദൈവശുശ്രൂഷ വേലയ്ക്കു അസ്സരിയാസ്സിനെ യും കൂട്ടിനായി പറഞ്ഞയക്കുന്നു. തോബിതിന്റെ ഒരു അകന്ന ബന്ധുവെന്ന് തോബിതിന് അറിവില്ലാതിരുന്ന അദ്ദേഹത്തിൻറെ ചാര്ച്ചക്കാരിൽപ്പെട്ട മഹാനായ അനനിയാസ്സിന്റെ പുത്രനായിരുന്നു അസറിയാസ്. തോബിയാസും അസറിയാസും എക്ബത്താനായിൽ എത്തിയപ്പോൾ ബന്ധുവായ റാഗ്ഗൂവ്വേലിനോടുകൂടെ താമസിക്കുന്നു. ഭ്രുത്യനായ അസറിയാസ് തോബിയാസ്സിനോട് റാഗ്ഗൂവ്വേലിന്റെ ഒരേയൊരു മകൾ സാറയെ വിവാഹത്തിനു പ്രേരിപ്പിക്കുന്നു. സാറാ 7 പ്രാവശ്യം വിവാഹിതയും മണവറയിൽവച്ചുതന്നെ ഭർത്താക്കന്മാർ ഓരോരോത്തരും പിശാചുബാധ ഏറ്റു മരണപ്പെട്ടിരുന്നു. അങ്ങനെയുള്ള സാറയെ വിവാഹം കഴിക്കാൻ തോബിയാസ് വിമുഖത കാട്ടിയപ്പോൾ ദൈവ ദൂതൻ വീണ്ടും തോബിയാസ്സിനെ ഓർമ്മപ്പെടുത്തുന്നു, " നിന്റെ ജനത്തിന്റെ ഇടയില്നിന്നുതന്നെ ഭാര്യയെ
സ്വീകരിക്കണമെന്ന് നിന്റെ പിതാവ് ആജ്ഞാപിച്ചിട്ടുള്ളത് നീ ഒര്ക്കുന്നില്ലേ",(തോബിത് 6ആം അദ്ധ്യായം). കർത്താവ് സെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ച് കല്പ്പിക്കുന്നത് ഇതാണ് " തങ്ങൾക്കു ഇഷ്ട്ടമുള്ളവരുമായി അവർക്ക് വിവാഹബന്ധമാകാം, "എന്നാൽ അത് തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബങ്ങളിൽ നിന്ന് മാത്രമായിരിക്കണം". ഇസ്രായേൽ ജനത്തിന്റെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊന്നിലേക്കു മാറ്റരുത് ". ഇസ്രായെല്യരിൽ ഓരോരുത്തരും താന്താങ്ങളുടെ പിതൃ ഗോത്രത്തിന്റെ അവകാശത്തോട് ബന്ധപ്പെട്ടിരിക്കണം". വേദപുസ്തകത്തിലെ ഈ ദൈവ വചനങ്ങൾ സത്യം. അതിനു മാറ്റമില്ല.
തെരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ ജനതയിലെ യഹൂദ ഗോത്രത്തിന്റെ പിൻ തലമുറക്കാരായ ക്നാനായ സമൂഹം സ്വവംശവിവാഹപ്രക്രിയ തുടരുകതന്നെ ചെയ്യും. വടക്കുംഭാഗവുമായി കൂട്ടിക്കലർത്തി,21ആം നൂറ്റാണ്ടിൽ, കമ്പ്യൂട്ടർ യുഗത്തിൽ ENDOGAMYക്ക് വലിയ പ്രസക്തിയൊന്നുമില്ല എന്ന വ്യാജേന നിസംഗത നടിക്കുന്ന ക്നാനായ ഗോത്രത്തലവൻ മൂലക്കാട്ട് തിരുമേനിയോ, ചിക്കാഗോ രൂപതാധ്യക്ഷൻ അങ്ങാടിയത്ത് പിതാവോ, അദ്ദേഹത്തിൻറെ ചൂൽ ആയി മാറിയ മുളവനാലോ, സീറോ മലബാർ സഭാ തലവൻ കർദ്ദിനാൾ ആലഞ്ചേരിയോ, റോമ്മായിലെ സാക്ഷാൽ ഫ്രാൻസിസ് മാർപ്പാപ്പയോ വിചാരിച്ചാൽ ക്നാനായ സമുദായത്തിന്റെ സ്വവംശ വിവാഹനിഷ്ഠ ഇല്ലാതാക്കാൻ സാധ്യമല്ല.
തുടരും ...................................
ജെയിംസ് വട്ടപ്പറമ്പിൽ,
CONNECTICUT , U S A .