Friday, February 26, 2016

MAR KURIAKOSE KUNNACHERRY'S LETTER TO ROME AS A REACTION OF THE 1986 RESCRIPT !!

 MAR KURIAKOSE KUNNACHERRY
WE SALUTE YOU PITHAVE !!!

































                                          THE FAMIOUS 1986 RESCRIPT FROM ROME 

Tuesday, February 23, 2016

ചിക്കാഗോ സിറോ മലബാര് രൂപത ക്നാനായ പള്ളിയിൽ വിശുദ്ധ ഖുര്ബാന നിഷേധിച്ചു ...ന്യൂ യോർക്ക്‌ ക്നാനായസമുഹം തനിമയിൽ ഒരുമയിൽ വിശ്വാസ നിറവിൽ ഒരു കുരിശു യുദ്ധതിനോരിങ്ങുന്നു...


നോർത്ത് അമേരിക്കയിൽ കത്തോലിക്കാ മിഷനുകൾ സ്ഥാപിതമാകുന്ന കാലത്ത് 2001 ൽ വടക്കും ഭാഗക്കർക്കു അങ്ങനെ ഒരു ആശയത്തോട് താല്പര്യം ഇല്ലാതിരുന്നപ്പോഴും, നോർത്ത് അമേരിക്കയിലുള്ള ക്നാനായ സമുദായ അംഗങ്ങൾ ഒന്ന് ചേർന്ന് തങ്ങളുടെയും ഇവിടെ വളർന്നു വരുന്ന വരുന്ന തങ്ങളുടെ വരും തലമുറയുടെയും വിശ്വാസ സംരക്ഷണവും സാമുദായിക വളർച്ചയും കണ്ടു കൊണ്ട് ക്നാനായ കത്തോലിക്കാ മിഷനുകൾക്ക് വേണ്ടി പരിശ്രമിച്ചു, അതിനു തുടക്കമിട്ടു. 

എന്നാൽ സെന്റ്‌ തോമസ്‌ ചിക്കാഗോ സീറോ മലബാർ രൂപത സ്ഥാപിതമായപ്പോൾ,വടക്കും ഭാഗക്കാർ അവിടെയും പ്രമാണികൾ, അധികാരികൾ ക്നാനായക്കാർക്ക് ലഭിച്ചത് തികഞ്ഞ അവഗണന മാത്രം. , അവരെ സന്തോഷിപ്പിക്കാനായി, അവർക്കായി അവരുടെ മാത്രമായി അവരുടെ അടിത്തറ പോലും അന്യാധീനപ്പെടുത്തുന്ന ഒരു പ്രത്യേക സംവിധാനം, NON -ENDOGAMOUS KNANAYA REGION സ്ഥാപിതമായി. അതിനായി ഒരു വികാരി ജെനെറാളും. അവിടെ ക്നാനയക്കാരുടെ തന്നെ വൈദീകരും മെത്രാനും അമേരിക്കാൻ വീസ കൊണ്ട് വീണു കിട്ടിയേക്കാവുന്ന എന്തൊക്കെയോ കണ്ടു ഭ്രമിച്ചിട്ടാകാം സമുദായ സ്നേഹികളിൽ നിന്നും ഈ സത്യം മറച്ചു പിടിച്ചു. മാത്രമല്ല, അവരുടെ അരപ്പട്ടയും, ആസ്തിയും കൂട്ടി തയ്ച്ചെടുക്കുവാൻ അവരുടെ കാര്യ ലാഭങ്ങൾക്കായി അവർ ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാർ സഭാധികാരികളുടെ പിണിയാളുകളായി, കൂടുതൽ കൂടുതൽ പള്ളികൾ പണിതു നൽകിയാൽ, വാങ്ങി ക്കൂട്ടിയാൽ മാത്രമേ ഒരു രൂപതക്ക്‌ സാധ്യത ഒള്ളു വിശാസികളെ പറഞ്ഞു പറ്റിക്കൽ അവരുടെ ഒരു നിത്യ തൊഴിലായി മാറുകയാണ്. അതിനായി എന്ത് മാർഗവും കൈക്കൊള്ളുവാൻ സീറോ മലബാർ സഭാധികാരികൾക്ക് യാതൊരു ഉളുപ്പും ഇല്ലെന്നായിരിക്കുന്നു. അതിനു കൂട്ട് നിൽക്കുവാൻ ആത്മാഭിമാനം പോലും പണയപ്പെടുത്തി പാദസേവ ചെയ്യുവാൻ കുറെ ക്നാനായ വൈദീകരും. സഭാ നിയമങ്ങൾ സകല നിയമങ്ങൾക്കും അതീതമാണെന്നും വൈദീക വേഷങ്ങൾ മറ്റേതു വേഷങ്ങളെ ക്കാളും മഹത്തരമാണെന്നും പറഞ്ഞു ഫലിപ്പിക്കുന്ന ഇക്കൂട്ടർ പാവം വിശ്വാസികളുടെ നേർച്ചകളും കാഴ്ച്ചകളും കൈക്കലാക്കുവാൻ കാട്ടുന്ന ഉദായിപ്പുകൾ സാമാന്യ ബോധത്തിനും സാമൂഹ്യ നീതിക്കും നിയമങ്ങൾക്കും നിരക്കാത്തവ ആണ്. അത് തെളിവ് സഹിതം ഹാജരാക്കി എന്ന ഒറ്റക്കാരണം മതിയായിരുന്നു ബഹു. ആദോ പ്പിള്ളിക്ക് പൊതു യോഗം തിരഞ്ഞെടുത്ത അക്കൌണ്ടാന്റിനെ വെറും ഒരു ബുക്ക്‌ കീപറാക്കി മാറ്റുവാൻ. 

കഴിഞ്ഞ പതിനഞ്ചു കൊല്ലമായി നോർത്ത് അമേരിക്കൻ കത്തോലിക്കാ മിഷനുകളുടെ ഈറ്റില്ലം എന്ന് വിളിക്ക പ്പെടാവുന്ന ന്യൂ യോർക്കിൽ അവരുടെ ആധ്യാത്മിക സാമൂഹ്യ ആവശ്യങ്ങൾക്കായി New York Arch Diocese ൽ നിന്ന് വാങ്ങിയ Holy Eucharist Chapel ൽ നടന്നു വന്നിരുന്ന കുർബാനയും വേദ പാഠവും മറ്റും അവിടെ നിന്ന് മറ്റൊരു വാടക ദേവാലയത്തിലേക്ക് മാറ്റുവാൻ പുതിയതായി charge എടുത്ത ഫാദർ ആദോപ്പിള്ളി ക്ക് തലേ രാത്രിയിൽ അയച്ച ഒരു email ന്റെ ആവശ്യമേ വേണ്ടി വന്നോള്ളൂ. നൂറ്റി ഇരുപത്തി അഞ്ചിൽ നൂറ്റിപ്പത്തും ഒപ്പിട്ട് ഒരു പൊതുയോഗം കൂടി ഇക്കാര്യത്തിന് തീരുമാനം എന്ന പരാതികളും, വേദ പാഠം പഠിക്കുന്ന കുട്ടികളുടെയോ അവരുടെ മാതാപിതാക്ക ളുടെയോ ഒക്കെ ആവലാതികളും ഫാദർ ആദോപ്പിള്ളി യുടെ മുൻപിൽ സഭാപരം ആയിരുന്നില്ല. ഇതു വരെ സമാധാനത്തിൽ കഴിഞ്ഞിരുന്ന ഒരു വിശാസ സമൂഹത്തിന്റെ നേരെ അവരുടെ ആരാധനാലയത്തിന് നേരെ ഫാദർ ആദോപ്പിള്ളി വന്നു കയറിയ നാള് തൊട്ട് ഓരോ കുർബാനക്കിടയിലും ഫാദർ ആദോപ്പിള്ളി കാട്ടിയതോന്നും ക്രിസ്തീയം ആയിരുന്നു എന്ന് ക്രിസ്തു പറയില്ല, എന്ന് മാത്രമല്ല, ക്രിസ്തു ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഫാദർ ആദോപ്പിള്ളിയും അങ്ങേരെ ഇതെല്ലാം ചെയ്ത് കൂട്ടുവാൻ ഏർപ്പാടാക്കിയവരും ഇന്ന് ക്രിസ്തുവിന്റെ ചാട്ടവാറിന്റെ ചൂടറിഞ്ഞേനെ. ക്രിസ്തുവിന്റെ പ്രതി പുരുഷൻ ഓരോ കുരബാനക്കിടയിലും വിശാസികളെ ചോടിപ്പിക്കുവാൻ എന്തെകിലും വേലത്തരങ്ങൾ ഒപ്പിക്കും അതിന് അവരു പ്രതികരിച്ചു. ഫാദർ ആദോപ്പള്ളി ക്രിസ്തുവിന്റെ പ്രതി പുരുഷൻ ആയിരുന്നൂ എങ്കിൽ പിന്നെ എന്തിനു പറഞ്ഞു നടക്കുന്നു തന്റെ ജീവൻ അപകടത്തിലാകും എന്ന് വന്നത് കൊണ്ടാണ് പ്രത്യേകിച്ച് ഒരു അറിയിപ്പൊന്നും കൂടാതെ കുർബാന വാടക പ്പള്ളിയിലെക്ക് മാറ്റിയതെന്ന്. എന്നാൽ വാടകപ്പള്ളിയിലെ ഉത്തരവാദിത്ത പ്പെട്ട വൈദീകൻ പറയുന്നൂ കഴിഞ്ഞ ഒരു മാസമായി മരിയൻ ഷ്രൈൻ വാടകക്ക് എടുക്കുന്ന കാര്യവുമായി ഫാദർ ആദോപ്പള്ളിയും കൂടെ ഒരു ഉണ്നുണ്ണി അച്ഛ്നും ബന്ധപ്പെട്ടു വരികയായിരുന്നു എന്ന്. വൈദീകർ നുണയുടെ പര്യായങ്ങൾ എന്ന കണക്കെ, ബഹു. തറക്കൽ അച്ചെൻ സകല വൈദീകർക്കുമായി അയച്ച കത്ത് ഇന്ന് സോഷ്യൽ മീഡിയ കളിൽ ഒരു വിഷയമായി വിരാജിക്കുന്നു. 

അന്ന് കുന്നശ്ശേരി പിതാവ് ക്നനായക്കരോട് പറഞ്ഞു. നമുക്കായി ഒരു രൂപത ഉണ്ടാകുന്നത് വരെ നമ്മൾ പള്ളികൾ അല്ല communittee center കൾ ആണ് വങ്ങേണ്ടത് എന്ന്, ഇന്ന് നമ്മടെ മൂലക്കാട് പിതാവും മുളവനാലും പറയുന്നു, നമുക്കൊരു രൂപത ഉണ്ടാകുവാൻ community Center- കൾ അല്ല മറിച്ച് വടക്കും ഭാഗക്കാരുടെ ഉടമസ്തതയിലെക്ക് ധാരാളമായി പള്ളികൾ ഉണ്ടാകണം , communitee Center ൽ കുർബാന ചൊല്ലുവാൻ പാടില്ല അത് വലിയ പാപമാണ് അവിടെ ഞങ്ങൾ കുർബാന ചോല്ലുകില്ല, വേറെ ആരെക്കൊണ്ടും ചൊല്ലിക്കില്ല, കർത്താവിന്റെ നാമത്തിൽ അവർ ആണയിട്ട് സകല വൈദീകരോടും അപേക്ഷിക്കുന്നു വിലക്കുന്നു.

ക്നാനായക്കാർ അച്ചെന്മാർ ചൊല്ലില്ല, സീറോ മലബാർ അചെന്മാരെക്കൊണ്ട് ചൊല്ലിക്കത്തില്ല. എന്നാൽ ഒരു ലാറ്റിൻ കുർബാന ചൊല്ലി കാണാം എന്ന് വെച്ചാൽ, അങ്ങടിയാതിന്റെ പിടിപാട് അപാരം! നമ്മൾ ക്നാനായക്കാർ എപ്പോൾ എവിടെ എങ്ങനെ കുർബാന ചൊല്ലണം നമ്മുടെ വിശ്വാസ് പൈതൃക പാരംബര്യങ്ങൾ എന്തൊക്കെ ആയിരിക്കണം ഇതൊക്കെ ഇന്ന് തീരുമാനിക്കുന്നത് അങ്ങാടിയാത്ത് പിതാവും, പിതാവിനെ അനുസരിച്ചു കൊള്ളാം എന്ന് ഏറ്റിരിക്കുന്നവരും!!!!!! ക്രിസ്തുവിന്റെ ഈ തരം പ്രതിപുരുഷന്മാരെ എന്ത് പേര് ചൊല്ലി വിളിക്കണം?


1986 രേസ്ക്രിപ്റ്റ് ഇപ്പോളും നിലനില്കുന്നു ! ആയതിനാൽ ഒരു ക്നാനായകാരൻ അ ക്നാനായകരതിയെ വിവാഹം കഴിച്ചാൽ അവന്‌ ക്നനയകർ കുടുത്തൽ പോകുന്ന സ്യ്രോമാലബരിന്റെ രണ്ടാമത്തെ പളളിയിൽ അഗമായി തുടരാം ! കാനായ പള്ളിയെന്ന് മനുഷനെ പറഞ്ഞ്‌ പറ്റികുന്നത് തലയിൽ ആൾതാമസം ഉള്ളവരുടെ അടുത്ത് നടകുമോ ? ഇങ്ങനെ ഉള്ളപള്ളികൾ ക്നനയകരെ ക്നാനായ പള്ളികൾ എന്ന് പറഞ്ഞ്‌പറ്റിച്ചു വാങ്ങി, സ്യ്രോമാലബാർ മെത്രാന്റെ പൂര്ണനിയന്ത്രനത്തിൽ ആക്കി ഇപ്പോൾ അസോസിയേഷൻന്റെ പ്രസക്തി ഇല്ലാതാകുകയാണ് അടുത്ത പാരിപാടി . തമ്പാ കംമുനിട്ടി സെന്റര് സ്പാനിഷ്‌ കുര്ബാന കാൻസിലെഷനും, ന്യൂ യോർക്ക്‌ കുര്ബാന കംമുനിട്ടി സെന്റെര്രിൽ നിന്നും മാറ്റിയതും ഇതിനു ഉദാഹരണം മാത്രമാണ് !!

PROTEST VIDEO 




Abraham Joseph Puthiyadathuserril